കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. ആദ്യ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റും സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി) റാങ്ക്‌ലിസ്റ്റും 14-ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.    പി.ആര്‍. 830/2023

കാമ്പസ് റിക്രൂട്ട്‌മെന്റില്‍ 7 പേര്‍ക്ക് ജോലി ലഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗവും പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ജോലി നേടിയവരെ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അനുമോദിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.ടി. വിഭാഗത്തിലേക്കായി റെബിറ്റ് ആണ് 7 പേരെ തിരഞ്ഞെടുത്തത്. എസ്. ദൃശ്യ, പി.ആര്‍. വിവേക്, ആത്മജ മേനോന്‍, ഗായത്രി, ടി.കെ. ഫാസില്‍, എം. പൂജ, സി. ആനന്ദ് എന്നിവര്‍ക്കാണ് ജോലി ലഭിച്ചത്. സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ്, സി.സി.എസ്.ഐ.ടി. എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണിവര്‍. ചടങ്ങില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം മേധാവി ഡോ. വി.എല്‍. ലജീഷ്, സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. രഞ്ജിത്ത്, പ്ലേസ്‌മെന്റ് സെല്‍ ഓഫീര്‍ ഡോ. അപര്‍ണ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.    പി.ആര്‍. 831/2023

ഇ.എം.എസ്. ചെയറില്‍ റിസര്‍ച്ച് അസിസ്റ്റന്റ്

‘കേരള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങള്‍ – 2016 മുതലുള്ള വര്‍ഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ നടത്തുന്ന ഗവേഷണത്തിന് രണ്ട് റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 12,000 രൂപയാണ് വേതനം. കാലാവധി ഒരു വര്‍ഷം. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ 25-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ emschair@uoc.ac.in     പി.ആര്‍. 832/2023

ബിരുദ പ്രവേശനം – ഭിന്നശേഷി ക്വാട്ട

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഭിന്നശേഷി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക അതത് കോളേജുകളില്‍ ലഭ്യമാണ്. പ്രസ്തുത വിഭാഗത്തിലേക്കുള്ള പ്രവേശനം 14-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ 31-ന് മുമ്പായി കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്.    പി.ആര്‍. 833/2023

സോഷ്യോളജി അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.    പി.ആര്‍. 834/2023

അഫ്‌സലുല്‍ ഉലമ ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 15-ന് വൈകീട്ട് 4 മണി വരെ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരമുണ്ടായിരിക്കും. തിരുത്തലുകള്‍ വരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.  ആദ്യ അലോട്ട്‌മെന്റ് 18-ന് പ്രസിദ്ധീകരിക്കും.    പി.ആര്‍. 835/2023

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണല്‍ ബയോളജി, സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 12-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 836/2023

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ആഗസ്ത് 3 വരെയും 180 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം.     പി.ആര്‍. 837/2023

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

എം.സി.എ. ഏപ്രില്‍ 2022, സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.       പി.ആര്‍. 838/2023

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, എം.എ. മലയാളം വിത് ജേണലിസം ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 839/2023

error: Content is protected !!