ബി.എഡ്. പ്രവേശനം
അപേക്ഷയിലെ തെറ്റ് തിരുത്താം
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (കൊമേഴ്‌സ് ഒഴികെ) അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന് 4-ന് വൈകീട്ട് 5 മണി വരെ അവസരം. ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് സ്ഥിരം പ്രവേശനം എടുത്തവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 4-ന് വൈകീട്ട് 5 മണി വരെ ലഭ്യമാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600. പി.ആര്‍. 950/2023
എം.ബി.എ. അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന്റെ രണ്ടാം ഘട്ട അപേക്ഷകര്‍ക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും 4, 5 തീയതികളില്‍ പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയില്‍ മെമ്മോ അയച്ചിട്ടുണ്ട്. റാങ്ക്‌ലിസ്റ്റും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 951/2023
ഫിസിക്‌സ് – എനി ടൈം പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ ഡോ. സുഹൈല്‍ കെ.പി.യുടെ കീഴില്‍ എനി ടൈം പി.എച്ച്.ഡി. സ്‌കീമില്‍ ഉള്ള രണ്ട് ഒഴിവുകളിലേക്ക് 11-ന് രാവിലെ അഭിമുഖം നടത്തും. സര്‍വകലാശാലയില്‍ പ്രൊജക്ട് ഫെല്ലോ ആയിട്ടുള്ളവരും താല്‍പര്യമുള്ളവരുമായവര്‍ അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. പി.ആര്‍. 952/2023
ശില്‍പശാല
കാലിക്കറ്റ് സര്‍വകലാശാലയിലെ യുനസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല 3-ന് രാവിലെ 10 മണിക്ക് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കടല്‍തീരങ്ങളിലെ തദ്ദേശ അറിവുകളും സുസ്ഥിര പരിശീലനവും എന്ന വിഷയത്തിലാണ് ശില്‍പശാലയെന്ന് ചെയര്‍ ഹോള്‍ഡര്‍ ഡോ. ഇ. പുഷ്പലത അറിയിച്ചു. പി.ആര്‍. 953/2023
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ട്, ആറ് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. പി.ആര്‍. 954/2023
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 955/2023