ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പൊതു പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷക്ക് ഓണ്‍ലൈന്‍ ലേറ്റ് രജിസ്‌ട്രേഷന്‍ 26 വരെ നടത്താം. ഇന്റഗ്രേറ്റഡ് ബി.പി.ഇ-ക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജനറല്‍ വിഭാഗത്തിന് 875 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 550 രൂപയുമാണ് അപേക്ഷാഫീസ്. പ്രവേശന പരീക്ഷ ഒക്‌ടോബര്‍ 5,6,7 തീയതികളില്‍ സര്‍വകലാശാലാ കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016,
നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്
കാലിക്കറ്റ് സര്‍വകലാശാലാ ട്രാന്‍സിലേഷന്‍ റിസര്‍ച്ച് സെന്ററിലേക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അനുവദിച്ച 6 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകളില്‍ 5 എണ്ണത്തിലേക്ക് അഭിമുഖം നടത്തി സമര്‍പ്പിച്ച സെലക്ഷന്‍ ലിസ്റ്റുകള്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം എന്നീ മേഖലകളില്‍ ഗവേഷണം നടത്തുന്നതിനാണ് ഫെല്ലോഷിപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. പി.ആര്‍. 1241/2023
നിത അന്‍ജൂമിനെ അനുമോദിക്കുന്നു
ലോക ദീര്‍ഘദൂര കുതിരയോട്ടമത്സരം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍താരമെന്ന ചരിത്രനേട്ടം കൈവരിച്ച മലപ്പുറം സ്വദേശി നിത അന്‍ജൂം ചേലാട്ടിനെ കാലിക്കറ്റ് സര്‍വകലാശാലാ കായികപഠനവിഭാഗം അനുമോദിക്കുന്നു. ഫ്രാന്‍സില്‍ നടകന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിത പുതുചരിത്രം രചിച്ചത്. 25-ന് പകല്‍ 2 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ അദ്ധ്യക്ഷനാകും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങള്‍, കായികമേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍, കോളേജ്, സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികളുമായുള്ള ആശയവിനിമയവും ഉണ്ടാകും. പി.ആര്‍. 1242/2023
പി.ജി. ലേറ്റ് രജിസ്‌ട്രേഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന് അവസരം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യം 30-ന് വൈകീട്ട് 4 മണി വരെ ലഭ്യമാണ്. പ്രവേശനം ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. യോഗ്യതയുള്ളവര്‍ക്ക് പരമാവധി 4 കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600. പി.ആര്‍. 1243/2023
ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ജനറല്‍, എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 0495 2761335, 9645639532, 9895843272. പി.ആര്‍. 1245/2023
എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 26-ന് രാവിലെ 11 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9447150936, 9446993188. പി.ആര്‍. 1246/2023
കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാമ്പ്
രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 25 മുതല്‍ 29 വരെ നടക്കും. വിശദവിവരങ്ങള്‍ക്ക് അദ്ധ്യാപകര്‍ അതാത് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1247/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ്, അപ്ലൈഡ് പ്ലാന്റ് സയന്‍സ് നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.