കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ


ബി.ടെക്. ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി.ടെക്. ഒന്ന്, രണ്ട് വര്‍ഷങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25-ന് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചക്ക് 12 മണിക്കുള്ളില്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.     പി.ആര്‍. 1462/2022

ബി.എസ് സി., എം.എസ് സി. ഫാഷന്‍ ഡിസൈനിംഗ്
സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകളില്‍ ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8547210023, 9895843272, 8893280055.     പി.ആര്‍. 1463/2022

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ്, എഡ്യുക്കേഷന്‍ പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 27-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 26-ന് രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും റിസര്‍ച്ച് പ്രൊപ്പോസലുമായി ഹാജരാകണം. 

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി കോളേജില്‍ ഹാജരാകണം. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. സംവരണ സീറ്റുകളില്‍ അപേക്ഷകരില്ലാത്തപക്ഷം സീറ്റുകള്‍ പരിവര്‍ത്തനം ചെയ്യും.     പി.ആര്‍. 1465/2022

ബി.പി.എഡ്. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്. റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് 25-ന് സര്‍വകലാശാലാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. സംവരണവിഭാഗങ്ങളിലുള്ളവര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 1466/2022

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ബാങ്കിംഗ് ഫിനാന്‍സ് സര്‍വീസ് ആന്റ് ഇന്‍ഷൂറന്‍സ് നവംബര്‍ 2021 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 3 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം., എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 3 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിസംബര്‍ 2021, അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഡിസംബര്‍ 2022 സേ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 11 വരെ അപേക്ഷിക്കാം.      പി.ആര്‍. 1467/2022

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 7 വരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 2 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ 4 വരെയും അപേക്ഷിക്കാം.    പി.ആര്‍. 1468/2022

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 പരീക്ഷകള്‍ നവംബര്‍ 14-ന് തുടങ്ങും.     പി.ആര്‍. 1469/2022

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.കോം., ബി.ബി.എ. നവംബര്‍ 2019, 2020, 2021 ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2019,2020,2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    

error: Content is protected !!