Sunday, December 7

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശനം തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി 7-ന് വൈകീട്ട് 3 മണി വരെ നീട്ടിയിരിക്കുന്നു. ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം 5-ന് വൈകീട്ട് 4 മണി വരെ ലഭ്യമാകും. സീറ്റ് ഒഴിവ് വിവരങ്ങള്‍ക്കായി അതത് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെടുക.     പി.ആര്‍. 1527/2022

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്
ലേറ്റ് രജിസ്‌ട്രേഷന് അവസരം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന് അവസരം. താല്‍പര്യമുള്ളവര്‍ 5-ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് 7-ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഹാജരാകണം. മുമ്പ് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം ലഭിക്കാത്തവര്‍ക്കും ഹാജരാകാം. ഫോണ്‍ – 9745644425, 9946623509      പി.ആര്‍. 1528/2022

എസ്.ഡി.ഇ. – പി.ജി. ട്യൂഷന്‍ ഫീസ്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം പി.ജി. വിദ്യാര്‍ത്ഥികളുടെ മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 500 രൂപ പിഴയോടു കൂടി 15 വരെ ഓണ്‍ലൈനായി അടയ്ക്കാം.     പി.ആര്‍. 1529/2022

പരീക്ഷാ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2020 പരീക്ഷയുടെയും അവസാന വര്‍ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.     പി.ആര്‍. 1530/2022

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.  

error: Content is protected !!