
എം.എ. ഇക്കണോമിക്‌സ് പരീക്ഷയില്‍ മാറ്റം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ ജൂലായ് 22-ന് നിശ്ചയിച്ച റിസര്‍ച്ച് മെത്തഡോളജി ആന്‍ഡ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരീക്ഷ 25-ലേക്ക് മാറ്റി. (സമയം 1.30 മുതല്‍ 4.30 വരെ) മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, രണ്ടാം സെമസ്റ്റര്‍ എം.ബി.ഇ. ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ട്രോണിക്‌സ്, ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2020, വിദൂരവിഭാഗം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം മെയ് 2020, രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ട്രോണിക്‌സ്, എം.എസ് സി. ജ്യോഗ്രഫി, നാലാം സെമസ്റ്റര്‍ എം.എസ് സി കെമിസ്ട്രി, രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി ഏപ്രില്‍ 2021, വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എം.കോം മെയ് 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
എം.എ. ഹിന്ദി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗത്തില്‍ 2022-23 അധ്യയനവര്‍ഷം എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫങ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം 22-ന് നടക്കും. അറിയിപ്പ് ലഭിച്ചവര്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് ഹിന്ദിപഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407252.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.കോം. (സി.ബി.സി.എസ്.എസ്, 2019, 2020, സി.യു.സി.എസ്.എസ്. 2018 പ്രവേശനം) നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ്, സുവോളജി, മൈക്രോ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഹോം സയന്‍സ്, അപ്ലൈഡ് ജിയോളജി റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്ക് ആഗസ്ത് രണ്ട് വരെ അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എ. അറബിക്, എം.എ. സോഷ്യോളജി, എം.എസ്.ഡബ്ല്യൂ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് 2020, 2021 പ്രവേശനം സിബിസിഎസ്എസ് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്ക് ആഗസ്ത് രണ്ട് വരെ അപേക്ഷ നല്‍കാം.
രണ്ടാം സെമസ്റ്റര്‍ എംഎസ്.സി റേഡിയേഷന്‍ ഫിസിക്‌സ് സിസിഎസ്എസ് ജൂലൈ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി സിബിസിഎസ്എസ് റഗുലര്‍/സപ്ലിമെന്ററി 2019 പ്രവേശനം സിയുസിഎസ്എസ് സപ്ലിമെന്ററി 2018 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി 2018 പ്രവേശനം സിയുസിഎസ്എസ് 2019 പ്രവേശനം , സിബിസിഎസ്എസ് 2021 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി സിബിസിഎസ്എസ് 2019, 2020 സിയുസിഎസ്എസ് 2018 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി സിബിസിഎസ്എസ് 2019, 2020 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എ സംസ്‌കൃത സാഹിത്യം, സംസ്‌കൃത സാഹിത്യം സ്‌പെഷ്യല്‍, പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍, ഹിന്ദി, ഇസ്ലാമിക് സ്റ്റഡീസ്, പോസ്റ്റ് അഫ്‌സല്‍ ഉല്‍ ഉലമ . എം.എസ്.സി ബോട്ടണി, എംഎസ്സി ഇലക്‌ട്രോണിക്‌സ്, എംഎ തമിഴ് നംവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് 2018 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
പരീക്ഷ
സര്‍വ്വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം റഗലുര്‍ നവംബര്‍ 2021 (2020 പ്രവേശനം മാത്രം) പരീക്ഷ ആഗസ്ത് മൂന്നിന് ആരംഭിക്കും.