പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് യോഗം മെയ് 10-ന് രാവിലെ 10.00 മണിക്ക് സിണ്ടിക്കേറ്റ് കോൺഫറൻസ് റൂമിൽ ചേരും.

പി.ആര്‍. 574/2024

സി. എച്ച്. ചെയറിൽ സെമിനാർ

പ്രമുഖ മാപ്പിള സാഹിത്യ നിരൂപകൻ ബാലകൃഷ്ണൻ വള്ളിക്കുന്നിനെ സ്മരിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ ഏഴിന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ചെയർ ഹാളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മാണി വരെ ബാലകൃഷ്‌ണൻ വള്ളിക്കുന്നിന്റെ രചനകളെയും ജീവിതത്തെയും അധികരിച്ചുള്ള പ്രദർശനവും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകുറിപ്പുകളുടെ സമാഹാരമായ ‘ബദറുൽ മുനീറിന്റെ നേട്ടങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം, പ്രമുഖ ചിന്തകനും സാമൂഹിക നിരീക്ഷകനുമായ ഡോ. ടി.ടി. ശ്രീകുമാർ ‘മധ്യകാല മലയാള സാംസ്കാരികത: ഷെൽഡൺ പൊള്ളോക്കിന്റെ രീതിശാസ്ത്രത്തിലൂടെ’ എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന പ്രഭാഷണം, സെമിനാർ, എഴുത്തുകാരുടെയും സംസ്കാരിക പ്രവർത്തകരുടെയും അനുസ്മരണങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പരിപാടികൾ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.  

പി.ആര്‍. 575/2024

പരീക്ഷ റദ്ദാക്കി

അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ അഞ്ചിനു നടന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. സൈക്കോളജി അലൈഡ് കോർ കോഴ്സ് ‘PSG 1 IC 01 – Human Physiology – I’ പേപ്പർ നവംബർ 2023 (CBCSS 2021 പ്രവേശനം മുതൽ), നവംബർ 2022 (CBCSS 2020 പ്രവേശനം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ റദ്ദാക്കി. പുനഃപരീക്ഷ മെയ് 23-ന് നടത്തും.

പി.ആര്‍. 576/2024

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എം.ആർക്. (2023 പ്രവേശനം) ജനുവരി 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 22 വരെയും 180/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.

പി.ആര്‍. 577/2024

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ബി.വോക്. ഒപ്‌റ്റോമെട്രി ആൻ്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്സ് (2021 പ്രവേശനം) ‘SDC6HC25 (PR) INTERNSHIP & PROJECT’ പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 17-ന് നടത്തും. കേന്ദ്രം: എം.ഇ.എസ്. – കെ.വി.എം. കോളേജ്, വളാഞ്ചേരി.

പി.ആര്‍. 578/2024

പരീക്ഷ

ഒന്നാം വർഷ റഗുലർ / പ്രൈവറ്റ് (2023 പ്രവേശനം) അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി മെയ് 2024 റഗുലർ പരീക്ഷകൾ മെയ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 579/2024

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.ബി.എ. (CCSS 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 580/2024

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, എം.എസ് സി. ജനറൽ ബയോടെക്നോളജി, എം.എസ് സി. ജ്യോഗ്രഫി നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 581/2024

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ ബി.എ. / ബി.എസ് സി. (മാത്തമാറ്റിക്സ്) / ബി.എ. അഫ്സൽ-ഉൽ-ഉലമ (CUCBCSS & CBCSS-UG) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, എം.എസ് സി. ജനറൽ ബയോടെക്നോളജി, എം.എസ് സി. ജ്യോഗ്രഫി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 582/2024

error: Content is protected !!