കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗസ്റ്റ് അധ്യാപക നിയമനം

കാലിക്കറ്റ്  സർവകലാശാലാ നിയമപഠനവകുപ്പിൽ 2024 – 25 അധ്യയന വർഷത്തേക്ക് മണിക്കൂർ അടിസ്ഥനത്തിൽ മൂന്ന് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദവും കൂടാതെ നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റ culaw@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 18-ന് മുൻപായി അയക്കണം. നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖതീയതി ഇ-മെയിലിൽ പിന്നീട് അറിയിക്കും. 

പി.ആർ. 763/2024

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ (ഐ.ഇ.ടി.) ഇക്കണോമിക്സ് ലക്ചററുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 21-ന് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്  http://www.cuiet.info/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പി.ആർ. 764/2024

ഇന്റഗ്രേറ്റഡ് എം.എ. സംസ്കൃതം / എം.എ. എപിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി

2024 – 25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് എം.എ. സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (ജനറൽ), എം.എ. എപിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 17 വരെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 610/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 270/- രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in/ .  ഇ-മെയിൽ: doaentrance@uoc.ac.in , ഫോണ്‍: 0494 2407016, 2407017. 

പി.ആർ. 765/2024

സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്‌സുകൾ:

20 വരെ അപേക്ഷിക്കാം 

കാലിക്കറ്റ് സർവകലാശാലയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന പ്രൊജക്റ്റ് മോഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 20 വരേക്ക് നീട്ടി. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഇ.എം.എം.ആർ.സി. – 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് – 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആൻ്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് – 0494 2407325) എന്നിവയാണ് കോസ്‌സുകൾ. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 580/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 255/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85/- രൂപ അടയ്ക്കേണ്ടതാണ്. അടിസ്ഥാന യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ. പ്രവേശന പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 2407017.

പി.ആർ. 766/2024

ബി.ടെക്. പ്രിൻ്റിംഗ് ടെക്നോളജി പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കേരളത്തിലെ ഒരേയൊരു ബി.ടെക്. പ്രിൻ്റിംഗ് ടെക്നോളജി കോഴ്സിലേക്ക് 2024 – 2025 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലും വിദേശരാജ്യങ്ങളിലും ഉൾപ്പെടെ മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സാണ് ബിടെക് പ്രിൻ്റിംഗ് ടെക്നോളജി. കഴിഞ്ഞ വർഷങ്ങളിൽ നാസിക്, ദേവാസ് തുടങ്ങി റിസർവ് ബാങ്ക് കറൻസി പ്രിന്റിംഗ്, സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സുകളിൽ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് ജോലി ലഭിച്ചിട്ടുണ്ട്. 100 ശതമാനം ജോലി സാധ്യതയോടുകൂടിയുള്ള ബിടെക് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. യോഗ്യത: പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45  ശതമാനം മാർക്ക്. കൂടുതൽ വിവരങ്ങൾക്ക് 9567172591.

പി.ആർ. 767/2024

മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം

ഓൺലൈൻ വിദ്യാഭാസ പ്ലാറ്റ്ഫോമായ സ്വയത്തിലെ ( സ്റ്റഡി വെബ് ഓഫ് ആക്റ്റീവ് ലേണിങ് ഫോർ യങ് അസ്പയറിങ് മൈൻഡ് ) ( https://swayam.gov.in/ ) 19 മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2024 ജൂലൈ – ഡിസംബർ സെമസ്റ്ററിലേക്കാണ് പ്രവേശനം. മൂന്ന്  മാസം ദൈർഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. യു.ജി. / പി.ജി. മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ ( മൂക് ) ദേശീയ കോ – ഓർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് ( സി.ഇ.സി. ) ന്യൂഡൽഹിക്കുവേണ്ടി കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെന്ററാണ് മൂക് ഉള്ളടക്കം തയ്യാറാക്കിയത്. കൂടുതൽ വിവരങ്ങൾക്കും കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാനും https://emmrccalicut.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495108193. 

പി.ആർ. 768/2024

സി.ഡി.ഒ.ഇ. ട്യൂഷൻ ഫീ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിഭാഗത്തിന് കീഴിൽ 2023-ൽ പ്രവേശനം നേടിയ എം.എ., എം.കോം., എം.എസ് സി. മാത്തമാറ്റിക്സ് എന്നീ കോഴ്‌സുകളിലെ മൂന്ന്, നാല് സെമസ്റ്റർ (രണ്ടാം വർഷ) വിദ്യാർഥികൾക്ക് ട്യൂഷൻ ഫീ പിഴ കൂടാതെ 26 വരെയും 100/- രൂപ പിഴയോടെ ജൂലൈ ഒന്ന് വരെയും 500/- രൂപ പിഴയോടെ നാല് വരെയും ഓൺലൈനായി അടയ്ക്കാവുന്നതാണ്. ലിങ്ക് സി.ഡി.ഒ.ഇ. വെബ്‌സൈറ്റിൽ ( https://sde.uoc.ac.in/ ). ഫോൺ: 0494 2407356, 2400288. 

പി.ആർ. 769/2024

ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്./സ്പോർട്സ്/ആർട്സ് തുടങ്ങിയവയുടെ ഗ്രേസ് മാർക്കിന് അർഹരായ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (2020 & 2021 പ്രവേശനം) CBCSS ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികൾക്ക് സ്റ്റുഡന്റസ് പോർട്ടലിലെ “ഗ്രേസ് മാർക്ക് പ്ലാനർ” മുഖാന്തിരം ഓപ്‌ഷനുകൾ നൽകി പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിലേക്ക് ഇപ്പോൾ നേരിട്ട് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജൂൺ 24.

പി.ആർ. 770/2024

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ (CBCSS-PG) എം.എ.  മലയാളം വിത് ജേണലിസം, എം.എ. ഡെവലപ്മെന്റ്  ഇക്കണോമിക്സ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 771/2024

error: Content is protected !!