ബിരുദദാന ചടങ്ങ്
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2021 – 2022 അക്കാദമിക വർഷത്തിൽ വിവിധ യു.ജി. (CBCSS-UG) കോഴ്‌സുകളിൽ പ്രവേശനം നേടുകയും 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് വിദ്യാർഥികൾ പഠിച്ച കോളേജ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ നിയുക്ത കേന്ദ്രങ്ങളിൽ വച്ച് താഴെ പറയുന്ന തീയതികളിൽ നടത്തും. പാലക്കാട്: യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുണ്ടൂർ – ജൂൺ 25, തൃശൂർ: വിമല കോളേജ് തൃശ്ശൂർ – ജൂൺ 26, വയനാട്: പഴശ്ശിരാജ കോളേജ് പുൽപ്പള്ളി – ജൂൺ 28, കോഴിക്കോട്: സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോഴിക്കോട് – ജൂൺ 29, മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി – ജൂലൈ രണ്ട്. കൂടുതൽ വിവരങ്ങളും വിദ്യാർഥികൾക്കുള്ള നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ. ഫോൺ: 0494 2407200, 2407239, 2407269.
പി.ആർ. 779/2024
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങിൽ ബി.എസ് സി., എം.എസ് സി. കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ രണ്ടുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആർ. 782/2024
മ്യൂസിക് കോഴ്സ് കോ-ഓർഡിനേറ്റർ നിയമനം
കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂരിലുള്ള ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിനു കീഴിലുള്ള മ്യൂസിക് കോഴ്‌സുകളുടെ കോ-ഓർഡിനേറ്ററായി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ മൂന്നിനോ അതിനു മുൻപായോ യോഗ്യരായ ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റ ഓൺലൈനായി സർവകലാശാലാ (https://www.uoc.ac.in/) വെബ്സൈറ്റിലൂടെ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പി.ആർ. 783/2024
പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ 2024 – 25 അധ്യയന വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള വിജ്ഞാപനം ജൂൺ 18-ന് പ്രസിദ്ധീകരിക്കും. യോഗ്യത: മിനിമം 55 ശതമാനം മാർക്കോടുകൂടിയ സൈക്കോളജി (റഗുലർ) ബിരുദാനന്തര ബിരുദം ( എസ്.സി. / എസ്ടി., ഒ.ബി.സി. വിഭാഗക്കാർക്ക് 50% ). അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് – 400/- രൂപ, സംവരണ വിഭാഗത്തിന് – 150/- രൂപ. സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷഫോം നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച് ജൂൺ 28-ന് മുൻപായി “ഹെഡ് ഓഫ് ഡിപ്പാർട്മെന്റ്, ഡിപ്പാർട്മെന്റ് ഓഫ് സൈക്കോളജി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, പിൻ: 673635, കേരള, ഇന്ത്യ.” എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ജൂലൈ മൂന്ന് നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങലും വിശദ വിജ്ഞാപവും വെബ്‌സൈറ്റിൽ https://www.uoc.ac.in/.
പി.ആർ. 784/2024
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ബി.ആർക്. വിദ്യാർഥികൾക്ക് 2024 – 2025 അധ്യയന വർഷത്തെ മൂന്നാം സെമസ്റ്ററിലേക്കുള്ള കോളേജ് മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾ പഠിക്കുന്ന അതത് കോളേജുകളിലെ പ്രിൻസിപ്പൽ മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. അല്ലാത്തവ പരിഗണിക്കുന്നതല്ല. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങളും വിശദ വിജ്ഞാപനവും വെബ്‌സൈറ്റിൽ.
പി.ആർ. 785/2024
ഓഡിറ്റ് കോഴ്സ് ഓഫ്‌ലൈൻ പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം (CBCSS) ബി.എ. / ബി.എസ് സി. / ബി.കോം. / ബി.ബി.എ. ഡിഗ്രീ കോഴ്‌സുകളുടെ ആറ് സെമസ്റ്ററിലെയും എല്ലാ പേപ്പറുകളും പാസായി ഒന്ന് മുതൽ നാല് വരെയുള്ള സെമസ്റ്ററുകളിലെ ഏതെങ്കിലും ഓഡിറ്റ് കോഴ്സ് പരീക്ഷ പാസാകാത്തതിനാൽ ഡിഗ്രി പൂർത്തീകരിക്കാനാകാത്ത വിദ്യാർഥികൾക്ക് വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിൽ വച്ച് 2019 പ്രവേശനം വിദ്യാർഥികൾക്ക് ജൂൺ 24-നും 2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്ക് 25-നും 2021 പ്രവേശനം വിദ്യാർഥികൾക്ക് 26-നും ഓഡിറ്റ് കോഴ്സ് ഓഫ്‌ലൈൻ പരീക്ഷ നടത്തും. ഇത്തരത്തിൽ പരീക്ഷയെഴുതാനുള്ളവരുടെ ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുണ്ട്. ഈ വിദ്യാർഥികൾക്ക് പരീക്ഷക്ക് ഇനിയൊരവസം ഉണ്ടായിരിക്കുന്നതല്ല. ഇവർക്ക് അടുത്ത ജൂനിയർ ബാച്ചിനോടൊപ്പം സപ്ലിമെന്ററിയായി മാത്രമേ അവസരം ഉണ്ടാവുകയുള്ളു. വിശദ വിജ്ഞാപനവും സമയക്രമവും വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.
പി.ആർ. 786/2024
അദീബ്-ഇ-ഫാസിൽ പ്രിലിമിനറി പരീക്ഷ
ജൂൺ 19-ന് ആരംഭിക്കുന്ന അദീബ്-ഇ-ഫാസിൽ പ്രിലിമിനറി ഒന്നാം വർഷ ഏപ്രിൽ / മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ. ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ഗവണ്മെന്റ് കോളേജ് മടപ്പള്ളിയിൽ പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതാണ്. മറ്റു കേന്ദ്രങ്ങളിൽ മാറ്റമില്ല.
പി.ആർ. 787/2024
പരീക്ഷാ അപേക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം (2014 പ്രവേശനം) ബാച്ചിലർ ഓഫ് ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ (ബി.ജി.ഡി.എ.) മൂന്നാം സെമസ്റ്റർ നവംബർ 2017, നാലാം സെമസ്റ്റർ ഏപ്രിൽ 2018, അഞ്ചാം സെമസ്റ്റർ നവംബർ 2018, ആറാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ നാല് വരെയും 190/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 20 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠന വകുപ്പിലെ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്സ് (CCSS 2021 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ വീണ്ടും ലഭ്യമാക്കും.
പി.ആർ. 788/2024
പരീക്ഷ
നാലാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG 2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS) (2021 & 2022 പ്രവേശനം) ഏപ്രിൽ 2024, (2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആർ. 789/2024
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും സെമസ്റ്റർ (2017 പ്രവേശനം) എം.എ. പൊളിറ്റിക്കൽ സയൻസ്, ഒന്നും മൂന്നും സെമസ്റ്റർ (2019 പ്രവേശനം) എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, ഒന്നാം വർഷ (2017 പ്രവേശനം) എം.എ. ഇംഗ്ലീഷ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടാം വർഷ (2017 പ്രവേശനം) എം.എ. ഇംഗ്ലീഷ് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പി.ആർ. 790/2024
പരീക്ഷാഫലം
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) ഒന്നാം സെമസ്റ്റർ ബി.ടെക്. (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ. ഉറുദു, എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (CCSS 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 791/2024
പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഒക്ടോബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 792/2024