കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രവേശനം

കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്ന പ്രൊജക്റ്റ് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : ബിരുദം. കോഴ്‌സ് കാലാവധി ആറു മാസം. ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍, ഫോട്ടോഗ്രാഫി, ഓഡിയോ-വിഷ്വല്‍‌ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയുള്ള പ്രോയോഗിക പരിശീലനത്തോടൊപ്പം കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷനല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ ഇന്‍റേണ്‍ഷിപ്പും കോഴ്‌സിന്റെ ഭാഗമായി നൽകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

പി.ആർ. 1526/2024

ഹരിത സാവിത്രിയുടെ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ മികച്ച നോവലിനുള്ള പുരസ്കാരജേതാവുമായ ഹരിത സാവിത്രിയുടെ പ്രഭാഷണം ഒക്ടോബർ 23 – ന് രാവിലെ 10.30 – ന് ലൈബ്രറി സെമിനാർ ഹാളിൽ നടക്കും. ‘മീറ്റ് ദി ഓതർ’ എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ തന്റെ രചനാലോകത്തെ കുറിച്ച് ഹരിത സാവിത്രി സംസാരിക്കും. തുടർന്ന് വായനക്കാർ എഴുത്തുകാരിയുമായി സംവദിക്കും.

പി.ആർ. 1527/2024

പി.എച്ച്.ഡി. ഒഴിവുകൾ: 29-വരെ റിപ്പോർട്ട് ചെയ്യാം

കാലിക്കറ്റ് സർവകലാശാലയുടെ പഠന വകുപ്പുകളിലെയും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലെ യും റിസർച്ച് ഗൈഡുമാർ 2024 പി.എച്ച്.ഡി. പ്രവേശന വിജ്ഞാപനത്തോടൊപ്പം സർവകലാശാലാ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒഴിവുകൾ കോളേജ് / ഡിപ്പാർട്ട്മെന്റ് പോർട്ടലിൽ ലഭ്യമായ ലിങ്കിൽ അപ്‌ലോഡ് ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പ് മേധാവി / പ്രിൻസിപ്പൽ ഒഴിവുകൾ അപ്രൂവ് ചെയ്ത് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 29-വരെ നീട്ടി. മുൻപ് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ മാറ്റം വരുത്തുന്നതിനും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും പുതുതായി ഗൈഡ്‌ഷിപ്പ് അനുവദിക്കപ്പെട്ടവർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും ഈ അവസരം വിനിയോഗിക്കാം. അവസാന തീയതിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പരിഗണിക്കില്ല.

പി.ആർ. 1528/2024

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം വിവിധ സ്റ്റഡി സെന്ററുകളിൽ ഒക്ടോബർ അഞ്ചിന് നടത്താനിരുന്ന് മാറ്റിവെച്ച 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ ഒക്ടോബർ 27 – ന് നടക്കും. 

പി.ആർ. 1529/2024

പരീക്ഷ 

സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( CCSS – PG ) എം.എ., എം.എസ് സി., എം.കോം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1530/2024

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ( CCSS ) എം.ടി.എ. ഏപ്രിൽ 2024 ( 2023 പ്രവേശനം ) റഗുലർ / ( 2022 പ്രവേശനം ) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ( MBA – REGULAR – CUCSS – 2019 മുതൽ 2022 വരെ പ്രവേശനം ) എം.ബി.എ. ജൂലൈ 2024  റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ് സി. സൈക്കോളജി, എം. എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (2021, 2022 പ്രവേശനം) ഏപ്രിൽ 2024, (2023 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.

പി.ആർ. 1531/2024

error: Content is protected !!