ഗ്രേഡ് കാർഡ് വിതരണം, സൗജന്യ തൊഴിൽ പരിശീലനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അറബിക് ദ്വിദിന ദേശീയ സെമിനാര്‍

ഇന്ത്യയില്‍ അറബി ഭാഷയ്ക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകള്‍ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാര്‍ ഒക്ടോബര്‍ 25, 26 തീയതി കളില്‍ കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കും. അറബിക് പഠനവകുപ്പും റാബ്വിത്വ – അല്‍ – അദബ് – അല്‍ – ഇസ്ലാമി – കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ സെഷനുകളി ലായി മുപ്പതിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. റാബിത്വ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ മൗലാന മുഹമ്മദ് ഇല്‍യാസ് നദ്‌വി മുഖ്യപ്രഭാഷണം നടത്തും. ഡോ യൂസുഫ് മുഹമ്മദ് നദ്‌വി രചിച്ച ‘സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ജീവിതവും ദര്‍ശനവും’ എന്ന ഗ്രന്ഥം സമദാനി പ്രകാശനം ചെയ്യും. പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും. സയ്യിദ് ശുഹൈബ് ഹുസൈന്‍ നദ്‌വി ലക്നൗ, ഡോ. എ.ബി മൊയ്തീന്‍ കുട്ടി, ഹാഫിസ് അബ്ദുശ്ശുകൂര്‍ അല്‍ ഖാസിമി, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ജമാലുദ്ധീന്‍ ഫാറൂഖി, അബ്ദുല്‍ ഹകീം നദ്‌വി, എം.എം. നദ്‌വി, അബ്ദുറഹിമാന്‍ മാങ്ങാട് തുടങ്ങിയവർ പങ്കെടുക്കും.

പി.ആർ. 1544/2024

ഇ.എം.എസ്. ചെയറിൽ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയറിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സാമൂഹിക പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ശബ്നം ഹാഷ്മി പാർശ്വവത്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും നേർക്കുള്ള അതിക്രമങ്ങളെകുറിച്ച് ഒക്ടോബർ 24-ന് ഉച്ചക്ക് 2.30-ന് ഇ.എം.എസ്. ചെയറിൽ പ്രഭാഷണം നടത്തും.

പി.ആർ. 1545/2024

സൗജന്യ തൊഴിൽ പരിശീലനം

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേർണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി പൂക്കാട് കലാലയവുമായി സഹകരിച്ച് പൂക്കാട് കലാലയത്തിൽ 10 ദിവസത്തെ തൊഴിൽപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ബ്യൂട്ടി കൾച്ചർ’ എന്ന വിഷയത്തിലാണ് പരിശീലനം. നവംബർ ഒന്നിന് തുടങ്ങുന്ന പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാവക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ വഹിക്കേണ്ടതാണ്. ഫോൺ : 9349735902, 9497830340.

പി.ആർ. 1546/2024

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രോഗ്രാമിന് എസ്.ടി., എൽ.സി., പി.എച്ച്. എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഈ വിഭാഗത്തിൽ ലുള്ളവരുടെ അഭാവത്തിൽ നിയമപ്രകാരം സീറ്റുകൾ മറ്റു സംഭരണ – ഓപ്പൺ വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതാണ്. സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർ ഒക്ടോബർ 28-ന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.

പി.ആർ. 1547/2024

ഗ്രേഡ് കാർഡ് വിതരണം

നാലാം സെമസ്റ്റർ ( 2019 സ്‌കീം – 2019 മുതൽ 2022 വരെ പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ പരീക്ഷാ കേന്ദ്രമായ സർവകലാശാലാ എൻജിനീയറിങ് കോളേജിലേക്ക് (സി.യു. – ഐ.ഇ.ടി.) വിതരണത്തിനായി അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പി.ആർ. 1548/2024

പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും രണ്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2023 വരെ പ്രവേശനം) മാർച്ച് 2024, (2020പ്രവേശനം) മാർച്ച് 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും എട്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2020 പ്രവേശനം) മാർച്ച് 2024 റഗുലർ പരീക്ഷയും നവംബർ 18-ന് തുടങ്ങും. 

മൂന്നാം സെമസ്റ്റർ ( CCSS – PG – 2022 പ്രവേശനം മുതൽ ) മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1549/2024

പരീക്ഷാഫലം

നാലാം സെമസ്റ്റർ (CBCSS – UG – 2019 പ്രവേശനം മുതൽ) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം. 

പി.ആർ. 1550/2024

സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ (CBCSS – PG) എം.എസ് സി. – അപ്ലൈഡ് ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, സുവോളജി, എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1551/2024

error: Content is protected !!