കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനം
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 19. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 200 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in). ഫോണ്‍ 0494 2407017, 2660600.    പി.ആര്‍. 1097/2022

മാര്‍ക്ക് ലിസ്റ്റ് വിതരണം

ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ബിരുദം പൂര്‍ത്തിയാക്കിയ അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും കോളേജുകളില്‍ നിന്നും വിതരണം ചെയ്യും.     പി.ആര്‍. 1098/2022

എം.എ. എക്കണോമിക്‌സ് വൈവ

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 12-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 1099/2022

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 1100/2022

പരീക്ഷ റദ്ദാക്കി

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളില്‍ മെയ് 18-ന് നടത്തിയ റിസര്‍ച്ച് മെതഡോളജി ഓഫ് സോഷ്യോളജി പേപ്പര്‍ റദ്ദാക്കി. പുനഃപരീക്ഷ ഉടന്‍ നടത്തും.    പി.ആര്‍. 1101/2022

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 30 വരെയും 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.    പി.ആര്‍. 1102/2022

പരീക്ഷ

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷ 24-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 24-ന് തുടങ്ങും.      പി.ആര്‍. 1103/2022

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് മെയ് 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമറ്റിക്‌സ് നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും ഒന്നാം വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  

error: Content is protected !!