ഹിന്ദി പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (പാർട്ട് ടൈം – ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോമേഴ്‌സ് ആന്റ് സ്പോക്കൺ ഹിന്ദി (പാർട്ട് ടൈം – ആറു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ കഷണിച്ചത്. രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. ഡിസംബർ 16-ന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ തപാൽ മുഖേനയോ വകുപ്പ് മേധാവി, ഹിന്ദി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ – 0494 2407252 ) എന്ന വിലാസത്തിൽ ഡിസംബർ 18-നകം ലഭ്യമാക്കണം. ഫോൺ : 0494 2407016, 7017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 1766/2024
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിൽ മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ ഒരൊഴിവിലേക്ക് ഡിസംബർ 10-ന് രാവിലെ 10.30-ന് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 9496127836, 0494 2407341.
പി.ആർ. 1767/2024
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( CBCSS – PG ) എം.എ., എം.എസ് സി., എം.കോം. – ( 2019 പ്രവേശനം ) വിദൂര വിഭാഗം സെപ്റ്റംബർ 2023, ( 2020 പ്രവേശനം ) അഫിലിയേറ്റഡ് കോളേജുകളിലെ സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 1768/2024
പരീക്ഷ
നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എൽ.എൽ.എം. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി മൂന്നിന് തുടങ്ങും.
മൂന്നാം സെമസ്റ്റർ (CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2020 പ്രവേശനം മുതൽ) എം.ബി.എ. ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 13-ന് തുടങ്ങും.
മൂന്നാം സെമസ്റ്റർ (CBCSS V UG) വിവിധ ബി.വോക്. (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023, (2022, 2023 പ്രവേശനം) നവംബർ 2024, റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 1769/2024
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( വൺ ടൈം ) ബി.എ. ( SDE – CCSS – UG ) സെപ്റ്റംബർ 2021 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പി.ആർ. 1770/2024