കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അറബിക് പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം ഡിസംബർ 31 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം – ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്‌മന്റ് ഇൻ അറബിക് (പാർട്ട് ടൈം – ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (പാർട്ട് ടൈം – ആറു മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഡിസംബർ 31-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ – 0494 2407254 ) എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അല്ലെങ്കിൽ arabhod@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിലോ ജനുവരി ഒന്നിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.

സർവകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിന് കേന്ദ്ര സഹായം

കാലിക്കറ്റ് സർവകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 67.25 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ അടിസ്ഥാന ഗവേഷണസൗകര്യവികസനം ലക്ഷ്യമിട്ടുള്ള എഫ്.ഐ.എസ്.ടി. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നത്. പഠനവകുപ്പിന്റെ ലബോറട്ടറി സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഗവേഷണനിലവാരം ഉയർത്തുവാനും പദ്ധതി സഹായകരമാകും

പി.ആർ. 1841/2024

ലൈബ്രേറിയൻ നിയമനം

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ( സി.യു. – ഐ.ഇ.ടി. ) കരാറടിസ്ഥാനത്തിലുള്ള ലൈബ്രേറിയൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി (http://www.cuiet.info/) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി പത്ത്. യോഗ്യത : ലൈബ്രറി സയൻസിലുള്ള മാസ്റ്റേഴ്സ് ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ.

പി.ആർ. 1842/2024 

പഠനക്കുറിപ്പുകൾ കൈപ്പറ്റാം

വിദൂര വിദ്യാഭാസ വിഭാഗം 2022 പ്രവേശനം ബിരുദ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ പഠനക്കുറിപ്പുകൾ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ വെച്ച് വിതരണം ചെയ്യും. വിദ്യാർഥികൾ വിദൂര വിദ്യാഭാസ വിഭാഗത്തിൽ നിന്ന് അനുവദിച്ച ഐ.ഡി. കാർഡ് സഹിതം ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ .

പി.ആർ. 1843/2024

ഓഡിറ്റ് കോഴ്സ് പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം ( CBCSS ) 2019 പ്രവേശനം – ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികൾക്ക് ഡിസംബർ 24-ന് തീരുമാനിച്ചിരുന്ന ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ സാങ്കേതികമായ പ്രശ്നങ്ങളാൽ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഡിസംബർ 26-ന് ഓൺലൈനായി നടത്തും. സമയക്രമം വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.

പി.ആർ. 1844/2024

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ (2019 പ്രവേശനം മുതൽ) വിവിധ യു.ജി., സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. – ആറാം സെമസ്റ്റർ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 15 വരെയും 190/- പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭിക്കും.

മൂന്നാം വർഷ (2017 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 15 വരെയും 190/- പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭിക്കും.

പി.ആർ. 1845/2024

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ. (ഡിസാസ്റ്റർ മാനേജ്മെന്റ്), എം.എച്ച്.എം., എം.ടി.എച്ച്.എം., എം.ടി.ടി.എം., എം.ബി.ഇ., എം.എ. – നവംബർ 2024, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് – നവംബർ 2024, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. – നവംബർ 2024, നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും. 

മൂന്നാം സെമസ്റ്റർ ( CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2020 പ്രവേശനം മുതൽ ) എം.ബി.എ. ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി 13-ന് തുടങ്ങും. 

ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.സി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1846/2024

error: Content is protected !!