കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫോക്‌ലോറും കളരിയും ; ത്രിദിന അന്തർദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഫോക്‌ലോർ സ്റ്റഡീസ് ‘ഫോക്‌ലോറും കളരിയും’ എന്ന വിഷയത്തിൽ ജനുവരി 13, 14, 15 തീയതികളിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 13 – ന് ഉച്ചക്ക് 2.30-ന് വനിതാ പഠനവകുപ്പ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കാലടി സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസിലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ മുഖ്യപ്രഭാഷണം നടത്തും. ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി സെന്ററിലെ പ്രൊഫസർ സാം ആൻഡേഴ്സൺ മുഖ്യാഥിതിയാകും. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, ഹ്യുമാനിറ്റീസ് ഡീൻ ഡോ. പി. ശിവദാസൻ, എട്ടു രാജ്യങ്ങളിൽ നിന്നായി 15 ഓളം വിദേശ ഡെലഗേറ്റുകൾ തുടങ്ങിയവർ പങ്കെടുക്കും. സെമിനാറിന്റെ ഭാഗമായി 13 – ന് വൈകീട്ട് കളരിപ്പയറ്റ് പ്രദർശനവും 14 – ന് വൈകീട്ട് 6 മണിക്ക് ഖണ്ഡാകർ ണ്ണൻ തെയ്യവും അരങ്ങേറും.

പി.ആർ. 27/2025

ഡോ. ബി. ആർ. അംബേദ്കറിൻ്റെ ജീവിതം വരകളിൽ തെളിയും

‘ഡോ. ബി. ആർ. അംബേദ്കർ : ജീവിതവും സന്ദേശവും’ എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ ചിത്രരചനാ ക്യാമ്പ് നടക്കും. സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പും ഡോ. ബി.ആർ. അംബേദ്കർ ചെയറും ചേർന്നാണ് ജനുവരി 13, 14 ദിവസങ്ങളിൽ ചിത്രകലാ ക്യാമ്പ് നടത്തുന്നത്. ‘അംബേദ് : കളേഴ്സ് ഓഫ് ഇക്വാലിറ്റി’  എന്ന പേരിൽ ചിത്രാങ്കണം എന്ന ഇരുപത് ചിത്രകാരൻമാരുടെ സംഘമാണ് അംബേദ്കറിൻ്റെ ജീവിതാനുഭവങ്ങൾ വരയ്ക്കുക. 13-ന് രാവിലെ 10 മണിക്ക് ക്യാമ്പ് തുടങ്ങും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും. തയ്യാറാക്കപ്പെടുന്ന ഇരുപത് ചിത്രങ്ങൾ ജനുവരി 16 മുതൽ 18 വരെ സർവകലാശാലാ ക്യാമ്പസിൽ നടക്കുന്ന ശാസ്ത്രയാൻ ഓപ്പൺ ഹൗസ് പ്രോഗ്രാമിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും

പി.ആർ. 28/2025

ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ ആറുമാസ “ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ” കോഴ്‌സിൽ സംവരണ വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. മുസ്‌ലിം, എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങളിലാണൊഴിവ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ, സംവരണ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13 – ന് രാവിലെ 10 മണിക്ക് സർവകലാശാലാ ഇ.എം.എം.ആർ.സി. ഓഫീസിൽ ഹാജരാകണം. 9946823812, 9846512211.

പി.ആർ. 29/2025

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ ഡബ്ല്യൂ.എം.ഒ. കോളേജ് മുട്ടിൽ കോൺടാക്ട് ക്ലാസ് സെന്ററായി തിരഞ്ഞെടുത്ത 2022 പ്രവേശനം ബി.കോം, ബി.എ. ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി,. വിദ്യാർഥികളിൽ ആറാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം ജനുവരി 20-ന് മുൻപായി പൂരിപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ : 0494 2400288, 2407356.

പി.ആർ. 30/2025

ബി.എഡ്. പ്രാക്ടിക്കൽ പരീക്ഷ

ബി.എഡ്. ( 2023 പ്രവേശനം ബാച്ച് ) ജനുവരി 2025 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 15 – ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പി.ആർ. 31/2025

പരീക്ഷ

നാലാം സെമസ്റ്റർ ( 2020 മുതൽ 2022 വരെ പ്രവേശനം ) ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 28-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 32/2025

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 33/2025

error: Content is protected !!