
പരീക്ഷാഫലം
വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് നവംബര്‍ 2023, 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് ടെക്‌നോളജി നവംബര്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷ 15-ന് നാട്ടിക എസ്.എന്‍. കോളേജില്‍ നടക്കും.
പുനഃപ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിഭാഗത്തിന് കീഴില്‍ പി.ജി. പ്രോഗ്രാമുകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ പ്രവേശനം നേടി മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് ഇതേ പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് സി.ബി.സി.എസ്.എസ്. 2023 അഡ്മിഷന്‍ ബാച്ചിനൊപ്പം പുനഃപ്രവേശനം നടത്തി പഠനം തുടരാം. പുനഃപ്രവേശനത്തിന് sde.uoc.ac.in ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 13 വരെയും 100 രൂപ പിഴയോടെ 15 വരെയും 500 രൂപ അധിക പിഴയോടെ 18 വരെയും അപേക്ഷിക്കാനാകും. ഫോണ്‍: 0494 2400288, 2407 356.
മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2024, നവംബര്‍ 2023 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 10 മുതല്‍ 13 വരെ നടക്കും. വിദൂരവിഭാഗം പി.ജി. നവംബര്‍ 2023 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഏഴിന് തുടങ്ങി. അതത് വിഷയങ്ങളില്‍ ചുമതലപ്പെട്ട അധ്യാപകര്‍ കൃത്യസമയത്ത് ക്യാമ്പിലെത്തണം. വിശദാംശങ്ങളും ക്യാമ്പ് ചെയര്‍പേഴ്‌സണ്‍മാരുടെ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
—