കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഇലക്ട്രീഷ്യന്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1-ന് 36 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 25-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.    പി.ആര്‍. 63/2023

എല്‍.എല്‍.ബി. വൈവ

പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 പരീക്ഷയുടെ വൈവ തൃശൂര്‍, കോഴിക്കോട് ഗവ. ലോ കോളേജുകളില്‍ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.    പി.ആര്‍. 64/2023

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 2019 മുതല്‍ 2022 വരെ പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 23-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 27-ന് തുടങ്ങും.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 13-ന് തുടങ്ങും.    പി.ആര്‍. 65/2023

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ നിയമപഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി 1 വരെയും അപേക്ഷിക്കാം.    പി.ആര്‍. 66/2023

ഫോട്ടോ

ജയ്പൂരില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വടംവലി ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് വിഭാഗത്തില്‍ ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാലാ ടീം.    പി.ആര്‍. 67/2023

ഫോട്ടോ

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും മുടിയേറ്റ് അവതരിപ്പിക്കുന്നു.    പി.ആര്‍. 68/2023

error: Content is protected !!