
വേനൽക്കാല കായിക പരിശീലന ക്യാമ്പ്
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. പരിശീലനം നൽകുന്ന കായിക ഇനങ്ങൾ – കോച്ചിങ് നൽകുന്ന പരിശീലകർ / അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവ ക്രമത്തിൽ :- ബാഡ്മിന്റൺ – ഫെബിൻ ദിലീപ്, ഹാൻഡ്ബോൾ – പി. ഫുഹാദ് സനീൻ, വോളിബോൾ – എസ്. അർജുൻ, അത്‌ലറ്റിക്സ് – എസ്. ജയകുമാർ (മുൻ ഇന്ത്യൻ ടീം പരിശീലകൻ), ഡോ. എസ്. അശ്വിൻ, സോഫ്റ്റ്ബോൾ / ബേസ്ബോൾ – ടി.സി. വിഷ്ണു, ഖോ-ഖോ – പ്രബീഷ്, ഫുട്ബോൾ – എം. മുഹമ്മദ് ഷഫീഖ്, പി. മുനീർ, ക്രിക്കറ്റ് – പി.പി. പ്രതീഷ്, അജ്മൽ ഖാൻ, കബഡി – ആർ. ശ്രീജിത്ത്, ജൂഡോ – ഡോ. എ.കെ. രാജ്‍കിരൺ, തയ്ക്വോണ്ടോ – അജ്മൽ ഖാൻ, ബാസ്കറ്റ്ബോൾ – കെ. അഞ്ജന കൃഷ്ണ, റോളർ സ്കേറ്റിംഗ് – ടി.ജെ. സിദ്ധാർഥ്. റോളർ സ്കേറ്റിംഗിന് 1,200/- രൂപയും മറ്റ് കായിക ഇനങ്ങൾക്ക് 800/- രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രണ്ടു ബാച്ചുകളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ആദ്യ ബാച്ച് ഏപ്രിൽ ഏഴ് മുതൽ മെയ് മൂന്ന് വരെയും രണ്ടാം ബാച്ച് മെയ് അഞ്ച് മുതൽ മെയ് 31 വരെയുമാണെന്ന് കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 0494 2407501, 9446781753, ഇ – മെയിൽ ഐ.ഡി. : [email protected]
പി.ആർ. 377/2025
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് വകുപ്പിൽ പി.എം. ഉഷ പ്രോജക്ടിനു ( PM – USHA PROJECT ) കീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എഞ്ചിനീയർ നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഏപ്രിൽ ഏഴിന് നടക്കും. പ്രോജക്ട് എഞ്ചിനീയർ സിവിൽ (നാല്), പ്രോജക്ട് എഞ്ചിനീയർ ഇലക്ട്രിക്കൽ (ഒന്ന്) എന്നീ വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത : പ്രസ്തുത വിഷയത്തിൽ ബി.ടെക്. / ബി.ഇ. അല്ലെങ്കിൽ ഡിപ്ലോമ, 10 വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 45 വയസ്. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ ഒൻപത് മണിക്ക് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പി.ആർ. 378/2025
പി.എച്ച്.ഡി. പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്
കാലിക്കറ്റ് സർവകലാശാല ഏപ്രിൽ അഞ്ചിന് നടത്തുന്ന 2024 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിലെ ( https://admission.uoc.ac.in/ ) പി.എച്ച്.ഡി. സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. ഫോൺ : 0494 2407016, 2407017.
പി.ആർ. 379/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CCSS – UG – 2011, 2012, 2013 പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മെയ് 31-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 380/2025
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റർ ( CBCSS – PG ) എം.എ. ഇക്കണോമിക്സ്, എം.എസ് സി. മാത്തമാറ്റി ക്സ്, എം.എസ് സി. കെമിസ്ട്രി നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS – PG – SDE ) എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2023, എം.കോം., എം.എ. അറബി ക്, എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 381/2025
പുനർമൂല്യനിർണയഫലം
ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് ഒന്നാം സെമസ്റ്റർ (2021, 2022, 2023 പ്രവേശനം) ഒക്ടോബർ 2023, രണ്ടാം സെമസ്റ്റർ (2022, 2023 പ്രവേശനം) മാർച്ച് 2024, അഞ്ചാം സെമസ്റ്റർ (2021 പ്രവേശനം) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (CBCSS UG) ബി.കോം., ബി.ബി.എ. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 382/2025