കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

റിസർച്ച് പേഴ്സണൽ നിയമനം

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് പ്രൊഫസർ ഡോ. സന്തോഷ് നമ്പിയുടെ കീഴിൽ താത്കാലികാടിസ്ഥാനത്തൽ 12 മാസത്തേക്ക് റിസർച്ച് പേഴ്സണൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. യോഗ്യത : ഫസ്റ്റ് ക്ലാസ് എം.എസ് സി. ബോട്ടണി / പ്ലാന്റ് സയൻസ് / ബോട്ടണി ആന്റ് സയൻസ് ടെക്‌നോളജി, യു.ജി.സി. / സി.എസ്.ഐ.ആർ. / ജെ.ആർ.എഫ്. / നെറ്റ്. വയസ് : 28-ൽ താഴെ. താത്പര്യമുള്ളവർ ജൂൺ നാലിന് രാവിലെ 9.30-ന് ബോട്ടണി പഠനവകുപ്പിൽ നടക്കുന്ന എഴുത്തുപരീക്ഷക്കും തുടർന്നുള്ള അഭിമുഖത്തിനും ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് – ഡോ. സന്തോഷ് നമ്പി, പ്രൊഫസർ ബോട്ടണി പഠനവകുപ്പ്, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, എസ്.ഇ.ആർ.ബി. പ്രോജക്ട്, കാലിക്കറ്റ് സർവകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം, പിൻ : 673 635. ഫോൺ : 9447461622, ഇ-മെയിൽ : [email protected] . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

പി.ആർ. 574/2025

എം.ബി.എ. ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും

കാലിക്കറ്റ് സർവകലാശാലാ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിലേക്കും സർവകലാശാലയുടെ വിവിധ എസ്.എം.എസ്. സെന്ററുകളിലേക്കുമുള്ള 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള ഗ്രൂപ്പ് ഡിസ്കഷനും വ്യക്തിഗത അഭിമുഖവും ജൂൺ ഒൻപതിന് തുടങ്ങും. അർഹരായവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇ-മെയിലിൽ മെമോ അയച്ചിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകേണ്ട തീയതിയും ഹാജരാകേണ്ടവരുടെ റോൾ നമ്പറും ഹാജരാകേണ്ട സമയവും ക്രമത്തിൽ :- ജൂൺ 9 – റോൾ നമ്പർ 25001 മുതൽ 25033 വരെ രാവിലെ 10 മണി, റോൾ നമ്പർ 25034 മുതൽ 25066 വരെ ഉച്ചക്ക് 2 മണി, ജൂൺ 10 – റോൾ നമ്പർ 25067 മുതൽ 25100 വരെ രാവിലെ 10 മണി, റോൾ നമ്പർ 25101 മുതൽ 25133 വരെ ഉച്ചക്ക് 2 മണി, ജൂൺ 11 – റോൾ നമ്പർ 25134 മുതൽ 25166 വരെ രാവിലെ 10 മണി, റോൾ നമ്പർ 25167 മുതൽ 25200 വരെ ഉച്ചക്ക് 2 മണി, ജൂൺ 12 – റോൾ നമ്പർ 25201 മുതൽ 25233 വരെ രാവിലെ 10 മണി, റോൾ നമ്പർ 25234 മുതൽ 25265 വരെ ഉച്ചക്ക് 2 മണി. കേന്ദ്രം : കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ ക്യാമ്പസ്.

പി.ആർ. 575/2025

നാലുവർഷ ബിരുദം മൈനർ ഗ്രൂപ്പ് സെലക്ഷൻ

അഫിലിയേറ്റഡ് കോളേജുകളിലെ 2025 പ്രവേശനം നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ മൈനർ ഗ്രൂപ്പ് സെലക്ഷനുള്ള ലിങ്ക് മെയ് 23 മുതൽ 27 വരെ കോളേജ് പോർട്ടലിൽ ലഭ്യമാകും.

പി.ആർ. 576/2025

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) രണ്ടാം സെമസ്റ്റർ (2024 പ്രവേശനം) ബി.ടെക്. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ ഒൻപത് വരെയും 190 /- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പി.ആർ. 577/2025

പരീക്ഷ

രണ്ടാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 12-ന് തുടങ്ങും.

രണ്ടു വർഷ ( സിലബസ് ഇയർ – 2016 ) അദീബ് – ഇ – ഫാസിൽ ( ഉറുദു ) പ്രിലിമിനറി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ഒന്നാം വർഷ പരീക്ഷകൾ ജൂൺ 23-നും രണ്ടാം വർഷ പരീക്ഷകൾ ജൂലൈ രണ്ടിനും തുടങ്ങും. 

അവസാന വർഷ ( സിലബസ് ഇയർ – 2007 ) അദീബ് – ഇ – ഫാസിൽ ( ഉറുദു ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 578/2025

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CCSS – 2022, 2023 പ്രവേശനം ) എം.എ. ഉറുദു നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒൻപതാം സെമസ്റ്റർ ( 2012 സ്‌കീം – 2012, 2013 പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ ഒൻപത് വരെ അപേക്ഷിക്കാം.

പി.ആർ. 579/2025

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 580/2025

error: Content is protected !!