എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാന്‍ സോഫ്റ്റ്വേര്‍
ഡിജിറ്റൈസേഷനില്‍ മുന്നേറി കാലിക്കറ്റ് പരീക്ഷാഭവന്‍
കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവന്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പുതിയൊരു സോഫ്റ്റ്വേര്‍ കൂടി നിലവില്‍ വന്നു. എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ സംവിധാനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജാണ് ഉദ്ഘാടനം ചെയ്തത്. സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെയും പഠനവകുപ്പുകളിലെയും പതിമൂവായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതി. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിവന്ന കാത്തിരിപ്പിനും ജീവനക്കാരുടെ ജോലിഭാരത്തിനും ഇതോടെ അറുതിയാകും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി മാര്‍ക്ക് ചേര്‍ക്കാനുള്ള സൗകര്യമുണ്ടാകും. ഭാവിയില്‍ കലാ-കായിക താരങ്ങളുടെ ഗ്രേസ് മാര്‍ക്കുകളും ഇതേ രീതിയില്‍ ചേര്‍ക്കാനാകുന്ന തരത്തില്‍ സോഫ്റ്റ്വേര്‍ വികസിപ്പിക്കും. ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിന് പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തിയും ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് ശേഷം മൊബൈല്‍ ആപ്പ് വഴി മാര്‍ക്ക് രേഖപ്പെടുത്തിയും നേരത്തെ തന്നെ കാലിക്കറ്റ് മാതൃകയായിരുന്നു. പരീക്ഷാ ചോദ്യക്കടലാസുകള്‍ കോളേജ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി വിതരണം ചെയ്യുന്നതും അധ്യാപകരുടെ മൂല്യനിര്‍ണയ പ്രതിഫലം ഓണ്‍ലൈനായി നല്‍കിയതും പരീക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു.
ഉത്തരക്കടലാസുകളുടെ സൂക്ഷിപ്പിനും പുനര്‍മൂല്യനിര്‍ണയത്തിനായി ഇവ എളുപ്പം തിരിച്ചെടുക്കുന്നതിനുമുള്ള സൗകര്യങ്ങളടങ്ങുന്ന സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്മെന്റ് കൂടി സജ്ജമാകുന്നതോടെ പരീക്ഷകളുടെ നടത്തിപ്പും ഫലപ്രഖ്യാപനവും കൂടുതല്‍ വേഗത്തിലാകും. കടലാസ് രഹിതമായും സമയബന്ധിതമായും സേവനങ്ങള്‍ നല്‍കാന്‍ പരീക്ഷാഭവന്‍ ആധുനികവത്കരണം സഹായിക്കുമെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. പി. റഷീദ് അഹമ്മദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സുരേഷ്, സിസ്റ്റം അഡിമിനിസ്ട്രേറ്റര്‍ കെ.പി. രജീഷ് സിസ്റ്റം അനലിസ്റ്റ് രഞ്ജിമ, പ്രോഗ്രാമര്‍മാരായ ശ്രീശാന്ത്, ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ- എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്താന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാക്കിയ സോറ്റ്വേര്‍ സംവിധാനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജാണ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 102/2023
കാലിക്കറ്റ് ഐ.ഇ.ടി. മലബാര്‍ കാന്‍സര്‍ സെന്ററുമായും
പാലക്കാട് ഐ.ടി.ഐയുമായും കൈ കോര്‍ക്കുന്നു
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിന്റെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ (ടി.ബി.ഐ-ഐ.ഇ.ടി.) മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസേര്‍ച്ച്) തലശ്ശേരിയുമായും ഐ.ടി.ഐ. പാലക്കാടുമായും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ബയോമെഡിക്കല്‍ മേഖലയിലെ പഠനങ്ങള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാനാണ് എം.സി.സിയുമായി കൈ കോര്‍ക്കുന്നത്. വ്യവസായ മേഖലയിലെ പല നൂതന ഉപകരണങ്ങളുടെ ഉത്പാദനത്തിനും വിപണന സാധ്യതകള്‍ക്കുമാണ് ഐ.ടി.ഐയുമായുള്ള സഹകരണം. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ സാന്നിധ്യത്തില്‍ സര്‍വകലാശാലക്ക് വേണ്ടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും എം.സി.സിക്ക് വേണ്ടി ഡയറക്ടര്‍ ഡോ. ബി. സതീശനും ഐ.ടി.ഐക്ക് വേണ്ടി അസി. മാനേജര്‍ സാബുജോസഫും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ഇ.ടി. പ്രിന്‍സിപ്പില്‍ ഡോ. സി. രഞ്ജിത്ത്, അക്കാദമിക് ഡയറക്ടര്‍ ഡോ. ലിബു അലക്സാണ്ടര്‍, വി. ചിത്ര എന്നിവര്‍ സംസാരിച്ചു. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ബിസിനസ് വികസിപ്പിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി മാനേജ്മെന്റ് ട്രെയിനിങ് മുതല്‍ ഓഫീസ് സൗകര്യങ്ങള്‍ വരെ ലഭ്യമാക്കുന്നതുമായ സംവിധാനമാണ് കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിന്റെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററും മലബാര്‍ കാന്‍സര്‍ സെന്ററുമായുള്ള സഹകരണത്തിനുള്ള ധാരണാപത്രം രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും എം.സി.സി. ഡയറക്ടര്‍ ഡോ. ബി. സതീശനും കൈമാറുന്നു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമീപം. പി.ആര്‍. 103/2023
എനി ടൈം പി.എച്ച്.ഡി. രജിസ്‌ട്രേഷന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലും എനി ടൈം പി.എച്ച്.ഡി. പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒഴിവുകളിലേക്ക് അര്‍ഹരായവര്‍ക്കാണ് അപേക്ഷിക്കാനവസരം. നിലവില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ അര്‍ഹരായവര്‍ക്കും അപേക്ഷിക്കാം. ഇപ്രകാരമുള്ള അപേക്ഷകളില്‍ പ്രത്യേകം ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയില്ല. പ്രവേശനത്തിന് അര്‍ഹരായവര്‍ ഗവേഷണ കേന്ദ്രങ്ങളില്‍ 31-നകം റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ച്ച് 2-നകം പ്രവേശന നടപടികള്‍പൂര്‍ത്തീകരിക്കുന്നതാണ്. പി.ആര്‍. 106/2023
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷ ഫെബ്രുവരി 6-ന് തുടങ്ങും.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 13-ന് തുടങ്ങും.
1, 2 സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 14-ന് തുടങ്ങും. പി.ആര്‍. 108/2023
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. പി.ആര്‍. 109/2023