
ഗ്രേഡ് കാർഡ് വിതരണം
ബി.ടെക്. – (2014 സ്കീം – 2016 മുതൽ 2018 വരെ പ്രവേശനം) നാല്, അഞ്ച് സെമസ്റ്റർ ഏപ്രിൽ 2024, അഞ്ചാം സെമസ്റ്റർ നവംബർ 2023, (2019 സ്കീം – 2019 മുതൽ 2022 വരെ പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2024 പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ പരീക്ഷാകേന്ദ്രമായ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലേക്ക് ( ഐ.ഇ.ടി. ) അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരായി കൈപ്പറ്റേണ്ടതാണ്.
പി.ആർ. 665/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( 2018 മുതൽ 2020 വരെ പ്രവേശനം ) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10. അപേക്ഷയുടെ പകർപ്പ്, ഫീസടച്ച രസീത്, മാർക്ക് ലിസ്റ്റുകളുടെ കോപ്പി മുതലായവ ജൂലൈ 30 നുള്ളിൽ പരീക്ഷാഭവനിൽ ലഭ്യമാക്കേണ്ടതാണ്. (വിലാസം : ദി കൺട്രോളർ ഓഫ് എക്സാമിനേഷൻ, സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവൻ, യൂണിവേസിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ : 673 635).
പി.ആർ. 666/2025
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ (CCSS – PG – 2022, 2023 പ്രവേശനം) എം.എ. സംസ്കൃതം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 13-ന് തുടങ്ങും.
സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS – PG – 2021 പ്രവേശനം മുതൽ) വിവിധ എം.എസ് സി. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 667/2025
പരീക്ഷാഫലം
ആറാം സെമസ്റ്റർ ( CBCSS & CUCBCSS ) വിവിധ ബി.വോക്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
പി.ആർ. 668/2025
എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം ; ജൂൺ 16 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള 2025 വർഷത്തെ എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനത്തിന് KMAT SESSION 2 യോഗ്യത നേടിയവർ ഉൾപ്പെടെയുള്ളവർക്ക് ജൂൺ 16-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് 920/- രൂപ (എസ്.സി. / എസ്.ടി. – 310/- രൂപ). KMAT – 2025, CMAT – 2025, CAT – 2024 എന്നീ സ്കോറുകളിൽ ഒന്നിൽ കൂടുതൽ സ്കോറുകൾ വിദ്യാർഥികൾക്ക് രേഖപ്പെടുത്താം. ഇവയിൽ ഏതെങ്കിലും ഒരു സ്കോറെങ്കിലും രേഖപ്പെടുത്താത്ത അപേക്ഷകൾ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ മാർക്ക്ലിസ്റ്റ് / ഗ്രേഡ് കാർഡിന്റെ ഒറിജിനൽ പ്രവേശനം അവസാനിക്കുന്നതിന് മുൻപായി സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 2407363.
പി.ആർ. 660/2025
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസിങ് ടെക്നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 11, 12 തീയതികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ.
പി.ആർ. 661/2025
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (CCSS – 2022, 2023 പ്രവേശനം) എം.എ. ഹിസ്റ്ററി നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 662/2025
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 663/2025