കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റില്‍ 50330 ബിരുദങ്ങള്‍ക്ക് 

സെനറ്റ് അംഗീകാരം

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റില്‍ 50330 ബിരുദങ്ങള്‍ക്ക് അംഗീകാരം. ആറ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, 49486 ഡിഗ്രി, 758 പി.ജി., 80 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. സര്‍വകലാശാലാ പരീക്ഷകളുടെ ചോദ്യക്കടലാസുകളില്‍ പിശകുകള്‍ ഒഴിവാക്കുന്നതിന് സൂക്ഷ്മപരിശോധന നടത്താന്‍ ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സെനറ്റില്‍ മറുപടി. നാലുവര്‍ഷ ബിരുദപ്രോഗ്രാമുകളുടെ പരീക്ഷ കുറ്റമറ്റതാക്കാന്‍ ചോദ്യബാങ്ക് തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. 2022 ജനുവരി മുതല്‍ 2025 ജനുവരി വരെ ഗവേഷണ ഗൈഡ്ഷിപ്പിനായി ലഭിച്ച 585 അപേക്ഷകളില്‍ 19 എണ്ണമൊഴികെയുള്ളതെല്ലാം തീര്‍പ്പാക്കിയതായും സെനറ്റ് മറുപടിയിലുണ്ട്. നാലുവര്‍ഷ ബിരുദ പ്രോഗ്രാം നിയമാവലി 2024-ല്‍ വരുത്തിയ ഭേഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും കോളേജുകളും നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

 പി.ആർ. 754/2025

ഐ.ടി.എസ്.ആറിൽ

ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപക നിയമനം

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ 2025 – 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഫിസിക്കൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ (ഒരൊഴിവ്) നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂൺ 28-ന് നടക്കും. യോഗ്യത : യു.ജി.സി. മാനദണ്ഡ പ്രകാരം. യോഗ്യരായവർ ബയോഡാറ്റയും മതിയായ മറ്റ് രേഖകളും സഹിതം രാവിലെ 10 മണിക്ക് ഐ.ടി.എസ്.ആറിൽ ഹാജരാകണം.

 പി.ആർ. 755/2025

ഇ.എം.എം.ആർ.സിയിൽ

അക്കാദമിക് കോ – ഓർഡിനേറ്റർ, പ്രൊഡക്ഷൻ അസിസ്റ്റന്റ്

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിൽ അക്കാദമിക് കോ – ഓർഡിനേറ്റർ ( ഡി.ടി.എച്ച്. പ്രോജക്ട് ), പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിനുമുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 10 – ന് നടക്കും. യോഗ്യത :- അക്കാദമിക് കോ – ഓർഡിനേറ്റർ : സയൻസ് വിഷയത്തിൽ 55% മാർക്കിൽ കുറയാത്ത പി.ജി. / തത്തുല്യം, യു.ജി.സി. അല്ലെങ്കിൽ സി.എസ്.ഐ.ആർ. നെറ്റ് / തത്തുല്യം, സ്പ്രെഡ്ഷീറ്റ് / പ്രസന്റേഷൻ / സ്റ്റാറ്റിസ്റ്റിക്കൽ അനുബന്ധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ പ്രവൃത്തി പരിചയം. പ്രൊഡക്ഷൻ അസിസ്റ്റന്റ് : ഏതെങ്കിലും വിഷയത്തിൽ / കമ്മ്യൂണിക്കേഷൻ / സമാന വിഷയത്തിലുള്ള 55% മാർക്കിൽ കുറയാത്ത പി.ജി. / തത്തുല്യം. യോഗ്യരായവർ രാവിലെ 9.30-ന് ആവശ്യമായ രേഖകൾ സഹിതം ഇ.എം.എം.ആർ.സി. ഓഫീസിൽ ഹാജരാകേണ്ടതണ്. വിശദമായ വിജ്ഞാപനം ഇ.എം.എം.ആർ.സി. വെബ്സൈറ്റിൽ https://www.emmrccalicut.org/ .

 പി.ആർ. 756/2025

പുതിയ കോളേജ് / കോഴ്‌സുകൾക്ക് 

രേഖകൾ സമർപ്പിക്കണം 

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ 2025 – 26, 2026 – 27 അധ്യയന വർഷത്തിൽ പുതിയ കോളേജുകൾ ആരംഭിക്കുന്നതിന് ശിപാർശ ചെയ്യപ്പെട്ടിട്ടുള്ള ഏജൻസികളും അഡീഷണൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ശിപാർശ ചെയ്യപ്പെട്ടിട്ടുള്ള കോളേജുകളും കേരള സർക്കാരിന്റെ ഭരണാനുമതിയും നിരാക്ഷേപ സാക്ഷ്യപത്രവും ലഭിക്കുന്ന മുറയ്ക്ക് നിരാക്ഷേപ സാക്ഷ്യപാത്രത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ചുവടെ പറയുന്ന രേഖകൾ സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 1. ഭരണാനുമതി, 2. നിരാക്ഷേപ സാക്ഷ്യപത്രം, 3. 200/- രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ നോട്ടറൈസ്ഡ് അഫിഡവിറ്റ്, 4. ‘ OTAA01 – Administration and Affiliation Fees ’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ അഫിലിയേഷൻ ഫീസടച്ചതിന്റെ ചലാൻ രസീത്, 5. ബന്ധപ്പെട്ട അപെക്സ് ബോഡികളുടെ സമ്മതപത്രം, 6. മേൽ പരാമർശിക്കപ്പെട്ട രേഖകൾ ഉൾപ്പെടെ പ്രിൻസിപ്പൽ / മാനേജരുടെ കവറിങ് ലെറ്റർ. 

അഡീഷണൽ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ള കോളേജുകൾ മുകളിൽ പറഞ്ഞ രേഖകൾ നിരാക്ഷേപ സാക്ഷ്യപത്രത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ അപ് ലോഡ്  ചെയ്യണം. അഫിഡവിറ്റിന്റെ നിർദിഷ്ട മാതൃക, ഫീസ് സ്ട്രക്ച്ചർ എന്നിവ സി.ഡി.സി. വെബ്‌സൈറ്റിൽ ലഭ്യമാണ് https://cdc.uoc.ac.in/ . ഫോൺ : 0494 2407112.

 പി.ആർ. 757/2025

നാലു വർഷ ബിരുദം : 

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം 

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 ബാച്ച് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് ഇന്റർ കോളേജ് മേജർ മാറ്റം / മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ എന്നിവയ്‌ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്റർ കോളേജ് മേജർ മാറ്റം / മേജർ നിലനിർത്തികൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സൗജന്യമാണ്. ഓട്ടോണമസ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. ഒരു വിദ്യാർഥിക്ക് പരമാവധി പത്ത് കോളേജ് – മേജർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ജൂൺ 28-ന് വൈകീട്ട് അഞ്ചു മണിവരെ പ്രവേശനം വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമായ FYUGP COLLEGE / UNIVERSITY TRANSFER എന്ന ലിങ്ക് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. CUFYUGP റെഗുലേഷന്റെ പരിധിയിൽ വരാത്ത പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ അർഹതയില്ല.

പി.ആർ. 758/2025

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്

എ.ബി.സിയിലേക്ക് 30 വരെ വിവരങ്ങൾ നൽകാം

കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് തുടങ്ങിയവയിലെ വിവരങ്ങൾ ഡിജിലോക്കർ / അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എ.ബി.സി) ലഭ്യമാക്കുന്നതിനായി വിദ്യാർഥികൾ അവരവരുടെ APAAR നമ്പർ നേടി ആയത് സർവകലാശാലാ സ്റ്റുഡന്റസ് പോർട്ടറിൽ ബന്ധിപ്പിക്കേണ്ടതാണ്. 2021 പ്രവേശനം മുതൽ CBCSS, FYUGP പ്രോഗ്രാമുകളിൽ 2024 വരെ പരീക്ഷ എഴുതിയവർ മാർക്ക് / ക്രെഡിറ്റ് വിവരങ്ങൾ ഡിജിലോക്കർ / അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിലേക്ക് അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂൺ 30. 

 പി.ആർ. 759/2025

അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി 2012 പ്രവേശനവും അതിനു മുന്പുള്ളവർക്കുമുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും വെബ്സൈറ്റിൽ.

 പി.ആർ. 760/2025

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ( CCSS – UG – SDE – 2011, 2012, 2013 പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 26-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ –  സർവകലാശാലാ ക്യാമ്പസ്, കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് – കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പി.ആർ. 761/2025

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ (CCSS) എം.കോം. നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 പി.ആർ. 762/2025

സൂക്ഷ്മപരിശോധനാ ഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – PG – SDE) ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ (2020 പ്രവേശനം) ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

 പി.ആർ. 763/2025

പുനർമൂല്യനിർണയഫലം

ഇന്റഗ്രേറ്റഡ് പി.ജി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!