
പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ എം.എസ്.ഡബ്ല്യൂ. / എം.സി.എ. സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. / എം.സി.എ. പ്രോഗ്രാമുകൾക്ക് – ജനറൽ, എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., മുസ്ലിം, എൽ.സി., ഒ.ബി.എച്ച്. എന്നീ സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 17-ന് രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 9656913319.
പി.ആർ. 899/2025
മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം
മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) മാത്തമാറ്റിക്സ്, കോമേഴ്‌സ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇവയിലേക്ക് നിയമനത്തിനുള്ള പാനൽ തയ്യാറാക്കുന്നതിന് യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ള താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ 21-ന് മുൻപായി [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011.
പി.ആർ. 900/2025
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷൻ എഞ്ചിനീയറിങ് പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപക ഒഴിവിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 22-ന് നടക്കും. വിശദ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ http://www.cuiet.info/ .
പി.ആർ. 901/2025
പരീക്ഷാ തീയതിയിൽ മാറ്റം
ജൂലൈ 16-ന് നടത്താനിരുന്ന നാലാം സെമസ്റ്റർ (2017 സ്‌കീം – 2018 മുതൽ 2020 വരെ പ്രവേശനം) ബി.എഡ്. സെപ്റ്റംബർ 2024 ( EDU 12 – Creating an Inclusive School ) ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു. പുനഃ പരീക്ഷ ജൂലൈ 21-ന് നടക്കും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പി.ആർ. 902/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ (2009 സ്‌കീം – 2014 പ്രവേശനം) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 903/2025
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒൻപതാം സെമസ്റ്റർ (CBCSS – 2020, 2021 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 200/- രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 16 മുതൽ ലഭ്യമാകും.
പി.ആർ. 904/2025
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.വോക്. അഗ്രിക്കൾച്ചർ ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും. കേന്ദ്രം : പഴശ്ശിരാജാ കോളേജ്, പുൽപ്പള്ളി.
ഒന്നാം സെമസ്റ്റർ ബി.വോക്. മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും. കേന്ദ്രം : അമൽ കോളജി ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നിലമ്പൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പി.ആർ. 905/2025
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ( 2014 സ്‌കീം – 2016 മുതൽ 2018 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2024 സപ്ലിമെന്ററിപരീക്ഷകൾ ജൂലൈ 28-ന് തുടങ്ങും.വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 906/2025
പരീക്ഷാഫലം
നാലാം സെമസ്റ്റർ ( CCSS ) എം.എ. സോഷ്യോളജി ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 907/2025