Saturday, July 26

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.കോം. ഹോണേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ)

സ്പോട്ട് അഡ്മിഷൻ

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) താമസിച്ചുകൊണ്ട് പഠിക്കാവുന്ന ബി. കോം. ഹോണേഴ്‌സ് ( കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) പ്രോഗ്രാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 28-ന് നടക്കും. എട്ട് സീറ്റുകളാണ് ഒഴിവുള്ളത്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ പ്ലസ്ടു സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് ( ആവശ്യമെങ്കിൽ ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആർ. ഓഫിസിൽ രാവിലെ 11.30-ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9048607115, 9744013474.

പി.ആർ. 983/2025

ബി.ടെക്. ലാറ്ററൽ എൻട്രി

സ്പോട്ട് അഡ്മിഷൻ 

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) 2025 – 26 അധ്യയന വർഷത്തെ ബി.ടെക്. ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 28-ന് നടക്കും. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ME), പ്രിന്റിങ് ടെക്നോളജി (PT) എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. ഡിപ്ലോമ കഴിഞ്ഞ യോഗ്യരായവർക്ക് അസൽ രേഖകൾ സഹിതം രാവിലെ 11 മണിക്ക് മുൻപ് കോളേജിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :  9567172591.

പി.ആർ. 984/2025

കോഴിക്കോട് ബി.എഡ്. സെന്ററിൽ

സീറ്റൊഴിവ്

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക് വിഭാഗത്തിൽ – എസ്.സി., മാത്തമാറ്റിക്സ് വിഭാഗത്തിൽ എസ്.സി., എസ്.ടി., എൽ.സി. കാറ്റഗറികളിലായി ഓരോ സീറ്റ് വീതം ഒഴിവുണ്ട്. അർഹരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 29-ന് രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447074350, 9946668204.

പി.ആർ. 985/2025

ഗണിത ശാസ്ത്ര പഠനവകുപ്പിൽ

പി.എച്ച്.ഡി. അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠനവകുപ്പിൽ (എനിടൈം രജിസ്‌ട്രേഷൻ) പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലൈ 28-ന് നടക്കും. രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം.

പി.ആർ. 986/2025

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ – (CBCSS – UG – 2020 മുതൽ 2023 വരെ പ്രവേശനം) വിവിധ യു.ജി., (CUCBCSS – UG) ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ, സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. – നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 12 വരെയും 200/- രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 30 മുതൽ ലഭ്യമാകും.

പി.ആർ. 987/2025

പരീക്ഷാഫലം

നാലാം സെമസ്റ്റർ ( CBCSS ) എം.എ., എം.എസ് സി., എം.കോം. എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ. – ഏപ്രിൽ 2025, നാലാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി – ജൂൺ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ (CCSS – 2023 പ്രവേശനം) എം.എസ് സി. അപ്ലൈഡ് സുവോളജി, എം.എസ് സി. ഫിസിക്സ്, എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി – ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 988/2025

പുനർമൂല്യനിർണയഫലം

അഞ്ച്, ഒൻപത് സെമസ്റ്റർ (2012 സ്‌കീം – 2012, 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 989/2025

error: Content is protected !!