
ബി.എഡ്. കൊമേഴ്‌സ് ഓപ്‌ഷൻ
പ്രവേശനം 2025
കാലിക്കറ്റ് സർവകലാശാല 2025 – 26 അധ്യയന വർഷത്തെ ബി.എഡ്. കൊമേഴ്‌സ് ഓപ്‌ഷൻ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. അപേക്ഷാഫീസ് എസ്.സി. / എസ്.ടി. 240/- രൂപ, മറ്റുള്ളവർ 760/- രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ : 0494 2407017, 7016, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 997/2025
നാലു വർഷ ബിരുദ പ്രോഗ്രാം
ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ
കാലിക്കറ്റ് സർവകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്കുള്ള 2025 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് എസ്.സി. / എസ്.ടി. 205/- രൂപ, മറ്റുള്ളവർ 495/- രൂപ. കേരളത്തിലെയും മറ്റ് സംസ്‌ഥാനങ്ങളിലെയും സർവകലാശാലകളിലെ (ഓട്ടോണമസ് കോളേജുകൾ ഉൾപ്പടെ) നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ 2024 – 2025 ബാച്ചിലെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നവർ ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ മുഴുവൻ പേപ്പറുകളും പാസായിരിക്കണം. ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിനോടൊപ്പം മേജർ സ്വിച്ചിങ്ങും അനുവദിക്കുന്നതാണ്. ഓപ്പൺ / ഡിസ്റ്റൻസ് മോഡിൽ മറ്റ് സർവകലാശാലകളിലെ ഹോണേഴ്‌സ് ബിരുദ പ്രോഗ്രാമിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 998/2025
പാലക്കാട് എസ്.എം.എസ്സിൽ
ഗസ്റ്റ് അധ്യാപക നിയമനം
പാലക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2025 – 26 അധ്യയന വർഷത്തിൽ വരാനിരിക്കുന്ന ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് യു.ജി.സി. നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.എയും മാനേജ്മെന്റിലുള്ള നെറ്റും / എം.കോമും കോമേഴ്സിലുള്ള നെറ്റും / എൽ.എൽ.ബി. അല്ലെങ്കിൽ സി.എ. / സി.എം.എ. / സി.എസ്.. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് അഞ്ചിന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04923 251863.
പി.ആർ. 999/2025
പരീക്ഷാഫലം
നാലാം സെമസ്റ്റർ (CBCSS – 2023 പ്രവേശനം) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം.
പി.ആർ. 1000/2025