
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബി.ടി.എ., എം.ടി.എ. കോഴ്‌സുകള്‍ക്ക് അസി. പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 7-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 626/202
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂണ്‍ 19-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 23-ന് തുടങ്ങും.
എന്‍.എസ്.എസ്. സംഘം
താമരശ്ശേരി ചുരം ശുചീകരിക്കുന്നു
‘മാലിന്യമുക്തം നവകേരളം’ പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ നാഷണല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സ്‌കീം ജൂണ്‍ 3-ന് താമരശ്ശേരി ചുരം ശുചീകരിക്കുന്നു. കോഴിക്കോട് ജില്ലാ എന്‍.എന്‍.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ 700-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് ചുരം വ്യൂ പോയിന്റില്‍ തുടങ്ങുന്ന പരിപാടി ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നും കോഴിക്കോട് കളക്ടര്‍ എ. ഗീത മുഖ്യാതിഥിയാകുമെന്നും സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി അറിയിച്ചു. പി.ആര്‍. 627/2023