
നന്നമ്പ്ര: കൊടിഞ്ഞി എരുംകുളത്ത് കാർ മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്നലെ രാത്രി 12 നാണ് അപകടം. നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മതിലിൽ ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. ഇടിയെ തുടർന്ന് കരിങ്കൽ മതിൽ പൊളിഞ്ഞിട്ടുണ്ട്. കാറിന്റെ മുൻഭാഗവും തകർന്നു. കരിപറമ്ബ് സ്വദേശികളായ കോട്ടയിൽ ബാബു (60), ഭാര്യ അജിത (52), മകൻ പ്രണവ് (30), മരുമകൾ മന്യ (21)എന്നിവർക്കാണ് പരിക്കേറ്റത്. മറിഞ്ഞ കാർ നാട്ടുകാരും അത് വഴി വന്ന യാത്രക്കാരും നിവർത്തിയാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.