Sunday, August 17

‘കരുതലും കൈത്താങ്ങും’: പൊന്നാനി താലൂക്കില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍

പൊന്നാനി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി പൊന്നാനി താലൂക്കില്‍ സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍. കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തില്‍ 380 പരാതികളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇതില്‍ പരിഗണിക്കാവുന്ന 121 പരാതികളില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കി.

പുതുതായി 391 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതില്‍ 197 പരാതികള്‍ ഉടന്‍ തന്നെ പരിഹരിച്ചു. കൂടാതെ 42 പഴയ പരാതികള്‍ മന്ത്രിക്ക് മുന്നില്‍ വീണ്ടും വന്നതില്‍ 22 പരാതികള്‍ക്ക് കൂടി പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ശേഷിക്കുന്ന പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ലൈഫ് ഭവന പദ്ധതി, റേഷന്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു അദാലത്തില്‍ എത്തിയ ഏറെയും പരാതികള്‍.

error: Content is protected !!