Accident

വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
Accident

വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

വണ്ടൂർ : വീട്ടുമുറ്റത്ത് താൽക്കാലികമായി നിർമ്മിച്ച വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. പോരൂർ താളിയംകുണ്ട് പണപ്പാറ നൗഷാദിൻ്റ മകൾ ആയിഷ ഫാത്തിമയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. മുറ്റത്തെ വെളളകുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. പരുക്കേറ്റ് വണ്ടൂരിലെയും പെരിന്തൽമണ്ണ യിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് നടക്കും. മാതാവ്, ഷാഹിന...
Accident

അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനം ; കരുവാരക്കുണ്ടില്‍ മലമുകളില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

മലപ്പുറം : കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിനു പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെയും അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരെയാണ് തിരിച്ചിറക്കിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷംനാസാണ് കുടുങ്ങിയ വിവരം താഴെയെത്തി അറിയിച്ചത്. ഷംനാസ് നല്‍കിയ വിവരമനുസരിച്ച് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവര്‍ക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് മുകളില്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മഴ കാരണം ഇവരെ താഴെയെത്തിക്കാനുള്ള ശ്രമം പ്രതികൂലമായി ബാധിച്ചിരുന്ന...
Accident

കിന്‍ഫ്ര തീപിടിത്തം : രഞ്ജിത്തിന്റെ കണ്ണുകള്‍ ഇനി മറ്റൊരാള്‍ക്ക് വെളിച്ചമാകും

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മരുന്ന് സംഭരണശാലയില്‍ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നേത്രദാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ചെങ്കല്‍ചൂള ഫയര്‍ സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം ചാക്ക സ്റ്റേഷനിലും പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം ഉച്ചയ്ക്കുശേഷം ആറ്റിങ്ങലിലെ വീട്ടുവളപ്പില്‍ നടക്കും. ചാക്കയില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. ചാക്ക ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാനായ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് (32) ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്. തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പാളിക്കടിയില്‍പ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്...
Accident, Information

താനൂര്‍ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 1.5 കോടിയുടെ ധനസഹായം കൈമാറി

തിരൂര്‍ : താനൂര്‍ ഒട്ടുമ്പുറം തൂവല്‍ തീരാത്ത് നടന്ന ബോട്ടവകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം കൈമാറി. തിരൂര്‍ താലൂക്ക്തല 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നഷ്ടപരിഹാര തുക കൈമാറിയത്. മരണപ്പെട്ട 15 പേരുടെ ആശ്രിതര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാര തുക കൈമാറിയത്. ബോട്ടപകടത്തില്‍ ഭാര്യ സീനത്ത്, മക്കളായ ഫിദ ദില്‍ന, ഷഫ്ല, ഷംന, അസ്ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി സ്വദേശി കുന്നുമ്മല്‍ സൈതലവി 50 ലക്ഷം രൂപയും ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്ന ഫാത്തിമ, സഹറ എന്നിവര്‍ മരിച്ച സൈതലവിയുടെ സഹോദരനായ കുന്നുമ്മല്‍ സിറാജ് 40 ലക്ഷം രൂപയും ഭാര്യ ജല്‍സിയ മകന്‍ ജരീര്‍ എന്നിവരെ നഷ്ടമായ കുന്നുമ്മല്‍ മുഹമ്മദ് ജാബിര്‍ 20 ലക്ഷം രൂപയും മന്ത്രിയില്‍ നിന്ന് തുക ഏറ്റുവാങ്ങി. അപകടത്തില്‍ മരണപ്പെട്ട താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പരപ...
Accident

സനദ് സ്വീകരിച്ച് മടങ്ങുമ്പോൾ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

മലപ്പുറം: സനദ് പദവി സ്വീകരിച്ച് തിരിച്ചുവരുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. മങ്കടതാഴെ അരിപ്രയിലെ തയ്യിൽ അബ്ദുൽ ലത്തീഫ് ഫൈസിയുടെ മകൻ മുഹമ്മദ് അമീൻ ഹുദവി (26) ആണ് മരിച്ചത്. വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലെക്സിലെ പൂർവ വിദ്യാർത്ഥിയും ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി 25ാം ബാച്ച് വിദ്യാര്ഥിയുമാണ്. ഇന്നലെ നടന്ന സമ്മേളനത്തിൽ അബ്ബാസലി ശിഹാബ് തങ്ങളിൽ നിന്ന് സനദ് ഏറ്റുവാങ്ങുന്നു ഇന്നലെ രാത്രി വല്ലപ്പുഴ ദാറുൽ നജാത്തിൽ നടന്ന ബിരുദ ദാന സമ്മേളനത്തിൽ വെച്ച് സനദ് വാങ്ങി മടങ്ങി വരുമ്പോൾതിരുർക്കാട് വെച്ച് മുഹമ്മദ് അമീൻ ഓടിച്ച ബൈക്കും, മറെറാരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മാമ്പ്രത്തൊടി ആസ്യയാണ് മാതാവ്....
Accident, Information

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ ; അപകടം വരുന്നതിനു മുന്‍പു മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നല്‍ തരുന്നു ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ അടുത്തിടെയായി ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈല്‍ ഫോണുകള്‍. കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്പോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുന്‍പു മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നല്‍ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം. പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം അയണ്‍ ബാറ്ററികളാണ് സ്മാര്‍ട്ട്‌ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാല്‍ അത് ഫോണിനെ മുഴുവന്‍ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാല്‍ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാര്‍ജ് പെട്ടെന്ന് തീരുന്നു, ചാര്‍ജ് കയറാന്‍ താമസം എന്നിവയാണ് മൊബൈല്‍ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യ...
Accident

വിദ്യാര്‍ത്ഥിയെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കൽ : വിദ്യാര്‍ത്ഥിയെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മള തലകാപ്പ് സ്വദേശി കടക്കാടന്‍ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാനെ (13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്കാണ് സംഭവം. മോട്ടോർ ഓണാക്കാൻ പോയ ഹംദാനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പറമ്പിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍...
Accident

ബോട്ടപകടത്തിൽ മരിച്ച ആയിഷാബിയുടെ കുടുംബത്തിന്റെ കബറടക്ക ചെലവിന് വലിയ തുക ഈടാക്കിയോ ? കമ്മറ്റി ഭാരവാഹികൾ പറയുന്നു

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഖബറടക്കാന്‍ വന്‍ തുക ഈടാക്കിയെന്ന ആരോപണം നിഷേധിച്ച് ചെട്ടിപ്പടി ജുമാമസ്ജിദ് കമ്മിറ്റി. മരിച്ച ആയിഷാബിയുടെ ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മസ്ജിദ് കമ്മിറ്റി വിശദീകരിച്ചു. ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം പള്ളിയ്ക്ക് കുറച്ച് പണം സംഭാവനയായി നല്‍കിയിട്ടുണ്ട്. ഇതാണ് സംഭവിച്ചതെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണത്തിന് പിന്നിലുള്ള ലക്ഷ്യം വ്യക്തമല്ലെന്നും കമ്മിറ്റി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പള്ളിയില്‍ ഖബറടക്ക ചടങ്ങുകള്‍ സേവനമായി ചെയ്യുന്നതാണ് പതിവുരീതിയെന്ന് ചെട്ടിപ്പടി ജുമാമസ്ജിദ് കമ്മിറ്റി വിശദീകരിക്കുന്നു. ആയിഷാബിയുടേയും മക്കളുടേയും ഖബറടക്കത്തിന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടത് 20,000 രൂപയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. 20,000 രൂപ എന്ന് എഴുതിയിരിക്കുന്ന ഒരു രസീത് കൂടി വ്യാപകമായി പങ്കുവയ്ക്കപ്പെ...
Accident

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരിതര പരിക്ക്

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിളയില്‍ ആണ് സംഭവം. പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. അപകട സമയത്ത് ഗിരിജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഗിരിജ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍.പി.ജി. ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകു വശത്ത് അടുക്കള വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു ഗിരിജ. ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്‌നിരക്ഷാ സേനയെ അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍...
Accident, Information

താനൂര്‍ ബോട്ടപകടം ; ഉമ്മറിനും ഫൈസലിനും ആദരം

22 മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്ത താനൂര്‍ ബോട്ടപകടത്തില്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായ പറപ്പൂര്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഉമ്മര്‍ എംകെ, ഫൈസല്‍ വി.ടി (മുസ്ലിം ലീഗ് എമര്‍ജെന്‍സി സര്‍വീസ് ടീം) എന്നിവര്‍ക്ക് ആദരം. സംസ്ഥാന കമ്മിറ്റിയുടെ സ്‌നേഹോപഹാരം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളില്‍ നിന്നും ഉമ്മറും ഫൈസലും ഏറ്റുവാങ്ങി. മുസ്ലിംലീഗ് എമര്‍ജന്‍സി സര്‍വീസ് (എംഇഎസ്ടി) ചെയര്‍മാന്‍ സയ്യിദ്ദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സ്റ്റേറ്റ് പ്രസിഡന്റ് സലാം കോഴിക്കോട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അനീസ് മേനാട്ടില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജലീല്‍ പരപ്പനങ്ങാടി, ഷാഫി പട്ടാമ്പി, തസ്‌നീം പെരുമണ്ണ,അഫ്‌സല്‍ തൃശ്ശൂര്‍ എന്നിവര്‍ സംബന്ധിച്ചു....
Accident

കക്കാട് സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം ; വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂരങ്ങാടി : സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം, ലോറിക്കടിയിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ കക്കാട് ആണ് അപകടം. ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വിദ്യാര്‍ത്ഥി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി ടയര്‍ കയറും മുമ്പ് ഉരുണ്ട് പുറത്തേക്ക് വന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു....
Accident

കുടുംബാംഗങ്ങള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാര്‍ത്ഥിനി മരക്കൊമ്പ് ഒടിഞ്ഞ് വീണ് മരിച്ചു

ഇടുക്കി: കുടുംബാംഗങ്ങള്‍ക്കൊപ്പം സംസ്ഥാന അതിര്‍ത്തിയിലെ കുമളിക്ക് സമീപം തേനി ജില്ലയിലെ കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ പെണ്‍കുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശി നിക്‌സണ്‍- കൃഷ്ണമാല ദമ്പതികളുടെ മകള്‍ ബെമിനയാണ് (15) മരിച്ചത്. മൃതദേഹം പൊലീസ് നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ അവധിയായതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്ഥലങ്ങള്‍ കാണാനെത്തിയതായിരുന്നു ബെമിന. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണ് മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. തലയ്ക്കു സാരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു....
Accident

വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചു ; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പനമരം പച്ചിലക്കാട് ടൗണിന് സമീപം രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കാര്‍ യാത്രികരായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് (23), മുനവര്‍ (22) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സഹയാത്രികനായ മുനവര്‍ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ടോറസ് ലോറിയും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Accident

താനൂര്‍ ബോട്ടപകടം: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. റാലിയും സംഗമവും 19-ന്

തിരൂരങ്ങാടി: താനൂര്‍ ബോട്ടപകടം ഉന്നതരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ റാലിയും സംഗമവും 19-ന് താനൂര്‍ നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രക്ഷോഭ റാലിയിലും സംഗമത്തിലും ആയിരങ്ങളളെ പങ്കെടുപ്പിക്കും. ബോട്ടിന് അനധികൃത സര്‍വ്വീസ് നടത്താന്‍ അനുമതിക്കും മറ്റും ഇടപെട്ട ഉന്നതരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സമരം. ബോട്ടപകടത്തിലെ ഒന്നാം പ്രതി മന്ത്രി വി അബ്ദുറഹ്മാനാണെന്ന് ഇത് സംബന്ധിച്ച് ചേര്‍ന്ന യു.ഡി.എഫ് യോഗം വിലയിരുത്തി.യോഗം മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അജയ് മോഹന്‍ അധ്യക്ഷനായി.ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ കുഞ്ഞിമരക്കാര്‍, എം.പി ഹംസ കോയ, എം.പി അഷ്‌റഫ്, ഉമ്മര്‍ ഓട്ടുമ്മല്‍, കെ സലാം താനൂര്‍, ...
Accident

പന്താരങ്ങാടിയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : പന്താരങ്ങാടിയിൽ കാറിടിച്ചു കാൽ നട യാത്രക്കാരന് മരിച്ചു. പന്താരങ്ങാടി സ്വദേശി പുത്തൻ വീട്ടിൽ സുരേന്ദ്രൻ (53) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
Accident

കൊടിഞ്ഞിയിൽ ഓട്ടോയിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

കൊടിഞ്ഞി : ചുള്ളിക്കുന്ന് ഇറക്കത്തിൽ യുവതിയെ ഓട്ടോയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പനക്കത്താഴം സ്വദേശി പരേതനായ ചാനത്ത് ദാസന്റെ ഭാര്യ ഗീത (45) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്നതായാണ് സമീപത്തുള്ളവർ കണ്ടത്. ഉടനെ കൊടിഞ്ഞിയിലെ ക്ലിനിക്കിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി ടുഡെ. ഓട്ടോ ഇറക്കം കഴിഞ്ഞ് ഫാറൂഖ് നഗർ അങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ബ്രേക്ക് പോയെന്ന് പറഞ്ഞപ്പോൾ യുവതി ചാടുകയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു....
Accident, Information

താനൂരിലെ ബോട്ടപകടം: ഭരണ സംവിധാനങ്ങളുടെ അനാസ്ഥ – എൻ എഫ് പി ആർ

പരപ്പനങ്ങാടി: വീണ്ടും വീണ്ടും വിനോദ സഞ്ചാര മേഖലയിൽ ദാരുണ ബോട്ടപകടങ്ങൾ ഉണ്ടാകുന്നത് ഭരണകൂടങ്ങളുടെ അനാസ്ഥതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കുറ്റപ്പെടുത്തി. എത്ര എത്ര ബോട്ട് അപകടങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത് .എത്ര അപകടങ്ങൾ വന്നാലും പഠിച്ചാലും ഭരണകൂടങ്ങൾ ഗൗരവ ഇടപെടൽ നടത്തുന്നില്ല. മത്സ്യ ബന്ധന ബോട്ടുകൾ തരം മാറ്റി ഉപയോഗിക്കുന്ന പ്രവണത ഏറെയാണ്.ഭരണകൂടങ്ങൾ ഇനിയെങ്കിലും വിനോദ സഞ്ചാര മേഖലയിൽ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും കുട്ടികൾക്ക്‌ പഠനത്തോടൊപ്പം നീന്തൽ പരിശീലനവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കുറ്റക്കാരായ ബോട്ട് മുതലാളിയുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വഹകൾ കണ്ടു കെട്ടി കൂടുൽ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേർന്ന പ്രതിഷേധാഗ്നി സംസ്ഥാന പ്രസിഡൻ്റ് ബി. കൃഷ്ണ കുമാർ ചെങ്ങന്നൂർ ഉ...
Accident, Information

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അഡ്വ വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും അത് മറികടന്ന് 37 പേരെ കയറ്റിയെന്നും ജില്ല കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു....
Accident

സബറൂദ്ദിന്റെ മക്കള്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കാന്‍ പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍

പരപ്പനങ്ങാടി : താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ചിറമംഗലം സ്വദേശി സബ്റുദ്ദീന്റെ മക്കള്‍ക്ക് പെംസ് സിബിഎസ്ഇ സ്‌കൂളിലും ഇസ്ലാഹിയ സിഐഇആര്‍ മദ്രസയിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ (ഇ.സി.സി.സി) ഭാരവാഹികള്‍ അറിയിച്ചു. ഇസിസിസിക്ക് കീഴിലുള്ള ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് സ്വബ്‌റുദ്ദീന്‍. നാടിനും സമൂഹത്തിനും വേണ്ടിയുള്ള സേവനവഴിയില്‍ കര്‍മ്മ നിരതനായിരുന്ന സബ്‌റുദ്ദീന്‍ യുവ തലമുറക്ക് മാതൃകയാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ എന്നും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ക്കുമെന്നും ഇ സി സി സി വര്‍ക്കിങ്ങ് പ്രസിഡണ്ട് എം ടി മനാഫ് മാസ്റ്റര്‍, ജന.സെക്രട്ടറി ഇ. ഒ ഹമീദ്, ട്രഷറര്‍ എം ടി അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു....
Accident

പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു, രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് കിണറില്‍ കുടുങ്ങി

തെന്നല : പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ ( ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബ്‌ - റംല ദമ്പതികളുടെ മകന്‍ അശ്‌മിൽ ആണ് മരിച്ചത്. രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് ശിഹാബും കിണറ്റില്‍ കുടുങ്ങി. തുടര്‍ന്ന് തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കുട്ടിയുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍...
Accident

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു. ചെമ്പിക്കൽ പാഴൂർ സ്വദേശി പുത്തൻപീടിയേക്കൽ സൈനുദ്ധീൻ്റെ മകൻ മുഹമ്മദ് തനൂബ് (12) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ഭാരതപ്പുഴയുടെ ചെമ്പിക്കൽ ഭാഗത്താണ് അപകടം. വീട്ടിൽനിന്ന് സൈക്കിളിൽ കൂട്ടുകാരനോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതാണ്. പഴുർ എഎംയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്...
Accident

താനൂര്‍ ബോട്ട് ദുരന്തം ; പണമുണ്ടാക്കാന്‍ മാത്രമായി തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഓര്‍ക്കണമായിരുന്നു ; വി മുരളീധരന്‍

താനൂര്‍ ; ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പണം ഉണ്ടാക്കാന്‍ മാത്രം ഉദ്ദേശിച്ച് തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് വകുപ്പു മന്ത്രി മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. താനൂര്‍ ബോട്ട് ദുരന്തം നടന്ന് 22 പേര്‍ മരിക്കാനിടയായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ കുത്തിനിറച്ച് നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന വിവരം നാട്ടുകാര്‍ മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും എന്തുകൊണ്ട് ഇക്കാര്യം അവഗണിച്ചു എന്നതിന് മന്ത്രി റിയാസും അബ്ദുറഹ്‌മാനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും താനൂര്‍ ബോട്ടപകടവും ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവും പിണറായി ഭരണത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം എന്ന അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ...
Accident

താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍, ഇതുവരെ പിടിയിലായത് 5 പേര്‍

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പൊലീസിന്റെ പിടിയില്‍. താനൂരില്‍ വെച്ചാണ് ദിനേശന്‍ പൊലീസിന്റെ പിടിയിലായായത്. ബോട്ടുടമ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റ് മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ പൊലീസ് അപേക്ഷ നല്‍കും. അതേസമയം, താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ...
Accident

ബ്രൈക്കിന് പകരം ആക്‌സിലിറേറ്ററില്‍ ചവിട്ടി ; തെയ്യാലയില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം, ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി : തെയ്യാലയില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ റോഡരികിലുണ്ടായിരുന്ന ഡൈലി ഫ്രഷ് ഫിഷ് സ്റ്റാള്‍ എന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരനാണ് പരിക്കേറ്റത് ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11.30 ഓടെയായിരുന്നു അപകടം നടന്നത്. ബ്രൈക്ക് ചവിട്ടിയപ്പോള്‍ മാറി ആക്‌സിലേറ്റര്‍ ചവിട്ടി പോയതാണ് അപകട കാരണമെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Accident

താനൂര്‍ ബോട്ടപകടം ; സ്വാഭാവിക ദുരന്തമല്ല, പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയുമാണ് കാരണം

തിരൂരങ്ങാടി : 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടം സ്വാഭാവിക ദുരന്തമായിരുന്നില്ലെന്നും പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയും അങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ ബോട്ട് സര്‍വ്വീസുകളെ കുറിച്ചും അത് വരുത്തി വെച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചും ജില്ലാ സമിതികളിലും അല്ലാതെയുമൊക്കെ ലീഗ് എം.എല്‍.എമാര്‍ നിരന്തരം ഉണര്‍ത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതാണെന്നും എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ; 22 പേരുടെ ജീവന്‍ നഷ്ടമായി. എന്...
Accident

താനൂർ ബോട്ട് ദുരന്തം ; പ്രതി നാസർ റിമാൻഡിൽ

തിരുരങ്ങാടി : 22 പേരുടെ ജീവൻ അപഹാരിച്ച താനൂർ ബോട്ട് അപകടത്തിൽ ബോട്ട് ഉടമ നാസർ റിമാൻഡിൽ. നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. റിമാനൻഡിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ബോട്ട് അപകടത്തില്‍ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച്ചയാണ്. നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടും പിഴയടച്ച്‌ എല്ലാം മറികടക്കാന്‍ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. പ്രതിക്ക് എതിരിൽ കൊലപാതക കുറ്റം ചുമത്തിയിരുന്നു....
Accident

താനൂര്‍ ദുരന്തം സര്‍ക്കാരിന്റെ അനാസ്ഥ; അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സര്‍ക്കാരിന്റെ അനാസ്ഥയാണ് താനൂര്‍ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണം. കേരളത്തില്‍ എത്ര ഹൗസ്‌ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സര്‍വ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ലായിരുന്നു. കേരളത്തിലെ ടൂറിസത്തിന്റെ മാഹാത്മ്യത്തിനെ കുറിച്ച് കോടികള്‍ ചിലവഴിച്ച് പരസ്യം കൊടുക്കുന്ന റിയാസ് എന്തുകൊണ്ടാണ് ഹൗസ്‌ബോട്ടിന് വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കാന്‍ പോലും ഈകാര്യത്തില്‍ സര്‍ക്കാര്‍ തയ്യാറായില്ല. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്...
Accident, Information

താനൂര്‍ ബോട്ട് അപകടം ; പ്രതിയെ ഉടന്‍ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും, അന്വേഷണ സംഘം ഇന്ന് യോഗം ചേരും

മലപ്പുറം: താനൂരില്‍ ഇരുപത്തിരണ്ട് പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന വൈദ്യപരിശോധനക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കുക. ബോട്ടപകടത്തിന്റെ പ്രത്യേക അന്വേഷണത്തിന് ഉത്തരമേഖല ഐജി മേല്‍ നോട്ടം വഹിക്കും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഇന്നലെ കോഴിക്കോട്ട് നിന്നും പിടിയിലായ ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് സംഘം മലപ്പുറത്തെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. പ്രതിക്കെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പ്രതിയെ കോടതിയിലെത്തിക്കുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹത്തോടെയാകും പ്രതിയെ സ്ഥല...
Accident

താനൂര്‍ ബോട്ട് ദുരന്തം ; ബോട്ടിനെതിരെ മന്ത്രിമാരോട് അന്നേ പറഞ്ഞു, അബ്ദുറഹിമാന്‍ തട്ടിക്കയറി… റിയാസ് ഒഴിഞ്ഞുമാറി ; മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി മുഹാജിദ്

പൊന്നാനി : താനൂരില്‍ 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തില്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കല്‍ മുഹാജിദ് രംഗത്ത്. താനൂരില്‍ ഫ്‌ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യാന്‍ മാന്ത്രിമാര്‍ വന്ന അന്നു തന്നെ 'അറ്റ്‌ലാന്റിക്' ബോട്ട് അനധികൃതമാണെന്നും ബോട്ടിന് റജിസ്‌ട്രേഷനില്ലെന്നും ലൈസന്‍സില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും മന്ത്രിമാരോട് പറഞ്ഞിരുന്നെന്നും എന്നാല്‍ മന്ത്രി വി.അബ്ദുറഹിമാന്‍ തട്ടിക്കയറിയെന്നും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം ആരോപിച്ചു. 'ബോട്ടിന് റജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന് ചോദിച്ചായിരുന്നു മന്ത്രി അബ്ദുറഹ്‌മാന്‍ മുഹാജിദിനോട് തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോള്‍ പിഎയ്ക്ക് പരാതി നല്‍കാന...
Accident

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ

പരപ്പനങ്ങാടി : കണ്ണീർ തീരമായി മാറിയ പരപ്പനങ്ങാടിയിലെ വീട്ടിൽ ആശ്വാസ വചനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. 9 പേർ മരിച്ച കുന്നുമ്മൽ വീട്ടിലാണ് എത്തിയത്. രാത്രി 8 മണിയോടെയാണ് എത്തിയത്. കുടുംബാംഗങ്ങളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും പങ്കെടുത്തു.
error: Content is protected !!