തേങ്ങ വീണ് സ്ഥാനാർഥിക്ക് പരിക്ക്
തിരൂരങ്ങാടി : സ്കൂട്ടറിൽ പോകുന്നതിനിടെ തേങ്ങാ ദേഹത്ത് വീണ് സ്ഥാനാർഥിക്ക് പരിക്കേറ്റു. തിരൂരങ്ങാടി ബ്ലോക്ക് നന്ന മ്പ്ര ഡിവിഷൻ യു ഡി എഫ് സ്ഥാനാര്‍ഥിയും നന്ന മ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ആയ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി ഷാഫി പൂക്കയിലിന് ആണ് പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് ആണ് സംഭവം. സെൻട്രൽ ബസാർ ഭാഗത്ത് നിന്ന് ഫാറൂഖ് നഗറിലേക്ക് പോകുമ്പോൾ സർവീസ് സ്റ്റേഷന് എതിർവശത്തെ പറമ്പിലെ തെങ്ങിൽ നിന്ന് തേങ്ങ വലതു കയ്യിന്മേൽ വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു. വീഴ്ചയിൽ ഇടതു കയ്യിനും പരിക്കേറ്റു....

