Thursday, October 15

Accident

കോട്ടക്കലിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു
Accident

കോട്ടക്കലിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു

കോട്ടക്കൽ: ഓട്ടോ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. കോട്ടക്കൽ ടൗണിലെ വ്യാപാരിയും കോട്ടക്കൽ പുത്തൂർ ആട്ടീരി സ്വദേശിയുമായ പഞ്ചിളി ഉസ്മാൻ ഹാജി (56) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ചങ്കുവെട്ടിയിൽ കോട്ടക്കൽ ആര്യവൈദ്യ ശാല ഹെർബൽ ഗാർഡൻ്റെ അടുത്ത് വെച്ചായിരുന്നു അപകടം. പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ ശേഷം റോഡ് ക്രോസ് ചെയ്യുമ്പോൾ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണപ്പെട്ടു....
കാറിന് തീപിടിച്ചു ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു
Accident

കാറിന് തീപിടിച്ചു ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട്: കാറിന് തീപിടിച്ചു ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച്‌ ഗർഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലില്‍ സ്വദേശി രജിൻലാലാണ് മരിച്ചത്. പാലേരി കുയിമ്പില്‍ കള്ളിക്കണ്ടി മീത്തല്‍ സ്വദേശിയായ ഭാര്യ സോന മേയ് 15നാണ് കാർ കത്തി മരിച്ചത്. ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച്‌ തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂരില്‍ നിന്ന് കക്കറമുക്ക് റോഡില്‍ എടോളിത്താഴെ എത്തിയപ്പോള്‍ പെട്ടെന്ന് കാർ കത്തുകയായിരുന്നു. കാറിന്റെ പിൻസീറ്റില്‍ സോന കിടക്കുകയായിരുന്നു. രജിൻലാല്‍ കാറില്‍ നിന്നിറങ്ങി സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും...
കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
Accident

കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

നന്നമ്പ്ര: കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കൊടിഞ്ഞി ഐ ഇ സി സ്കൂൾ - കൊടിഞ്ഞി പള്ളി റോഡിൽ കൊളത്തൂർ സ്‌റ്റോറിന് മുമ്പിൽ വെച്ചാണ് അപകടം. കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് പോസ്റ്റ് തകർന്നു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെമ്മാട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് മേഖലയിൽ വൈദ്യുതി വിതരണം മുടങ്ങി....
ടോറസ് ലോറിയിടിച്ച്  സൈക്കിൾ യാത്രക്കാരൻ മരിച്ചു
Accident

ടോറസ് ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ചാവക്കാട് ടോറസ് സൈക്കിളിലിടിച്ച് അപകടം; സൈക്കിൾ യാത്രികന് ദാരുണാന്ത്യം.. തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം._സൈക്കിളിൽ പോകുകയായിരുന്ന നൂറുദ്ദീനെ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ചു വീണ നൂറുദ്ധീൻ്റെ തലയിലൂടെ ലോറി കയറി യിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു....
നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാതാരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു
Accident

നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാതാരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കൂത്തുപറമ്പ് കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്ത് പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് മരണപ്പെട്ട സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ...
വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ വണ്ടി ഡിവൈഡറിൽ ഇടിച്ച് മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്
Accident

വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ വണ്ടി ഡിവൈഡറിൽ ഇടിച്ച് മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്

പെരിന്തൽമണ്ണ : വിനോദ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്നിയൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. :അങ്ങാടിപ്പുറത്ത് ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വെന്നിയൂരിൽ ഉള്ളതാണ് വാഹനം. മൂന്നിയൂർ സ്വദേശികളായ കുടുംബമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. 14 പേരോളം ഉള്ളതായി അറിയുന്നു. പരിക്കേറ്റവരെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല....
പൂക്കോട്ടൂരിൽ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു
Accident

പൂക്കോട്ടൂരിൽ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം : പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിൻ്റെ ഭാര്യയുടെ സഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്. പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെയോ അപകടത്തിൽപ്പെട്ടതോ ആകാമെന്ന സംശയത്തിലാണ് വിവരം. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കളായ രണ്ട് കുട്ടികളുടെ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ....
കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു
Accident

കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു

പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബിൻ്റെ ഒരു ഭാഗം ദേഹത്തേക്ക് പതിച്ച് യുവാവ് മരിച്ചു. പൂവ്വത്താണിയിലെകൊട്ടിലിങ്ങൽ റിയാസ് ( 34 ) ആണ് മരിച്ചത്. പരേതനായ കൊട്ടിലിങ്ങൽ( കളത്തിൽ ) ജബ്ബാറിൻ്റെ മകൻ ആണ്. പൂവത്താണി മദ്രസക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു....
റെയിൽവേ കമാനത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ട്രെയിനിന് മുകളിലേക്ക് കല്ലും മണ്ണും വീണു
Accident

റെയിൽവേ കമാനത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ട്രെയിനിന് മുകളിലേക്ക് കല്ലും മണ്ണും വീണു

കരുവാരകുണ്ട്: തുവ്വൂർ റെയിൽവേ കമാനത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ട്രെയിനിന്നു മുകളിലേക്ക് കല്ലും മണ്ണും വീണു. നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പുലർച്ചെ 3.30 ന് പുറപ്പെട്ട ട്രെയിനിനു മുകളിലേക്കാണ് കല്ലുകൾ വീണത്. ഇതേ തുടർന്ന് , ഷൊർണൂരിലേക്ക് പേവേണ്ട മെമു തിരിച്ച് നിലമ്പൂരിലേക്ക് പോയി5.15 ന് തുവ്വൂരിൽ എത്തേണ്ട രാജ്യറാണി 7.45 ന് ആണ് നിലമ്പൂരിലേക്ക് പോയത് ട്രാക്കിൽ നിന്ന് ടെയിൻ കടന്നുപോകാൻ പാകത്തിൽ മണ്ണ് നീക്കി....
ഗുണ്ടൽപേട്ടയിൽ വാഹനാപകടം: മമ്പുറം സ്വദേശി ഉൾപ്പെടെ 2 പേർ മരിച്ചു
Accident

ഗുണ്ടൽപേട്ടയിൽ വാഹനാപകടം: മമ്പുറം സ്വദേശി ഉൾപ്പെടെ 2 പേർ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത് തിരൂരങ്ങാടി മമ്പുറം മൂക്കമ്മൽ മുസ്തഫയുടെ മകൻ മുനീർ(30), ഭാര്യയുടെ മാതാവ് കണ്ണൂർ സ്വദേശി മുനീറ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാനിയ മിർസ (22), നിഹാല (26), മോഹിസ് സിദാൻ (മൂന്നര വയസ്സ്), ബിലാൽ (34), സഹല പർവീൻ (28 എന്നിവർക്ക് പരിക്കേറ്റു. ഇതിൽ സിദാൻ ഗുരുതരാവസ്ഥയിൽ ആണ്. ഇവർ സഞ്ചരിക്കുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുനീർ ഭാര്യ വീട്ടുകാരോടൊപ്പം കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. അപകടത്തിൽഅഞ്ചുപേർക്ക് പരിക്കുണ്ട്.ഇതിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. മുനീർ കുറച്ചു മുമ്പാണ് മുനീർ കണ്ണൂരിൽ നിന്ന് വിവാഹം കഴിച്ചത്....
കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 5 വയസുകാരൻ മരിച്ചു
Accident

കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 5 വയസുകാരൻ മരിച്ചു

കാടാമ്പുഴ: കളിക്കുന്നതിനിടെ ഗെയ്റ്റ് തലയിൽ വീണ് 5 വയസുകാരൻ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ കളത്തിങ്ങൽ റഷീദിൻ്റെയും കുന്നത്തൊടി ജസീനയുടെയും മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.മാറാക്കര ചെറുപറമമ്പിൽ വെച്ചാണ് സംഭവം.തകരാറിലായ ഗെയ്റ്റ് അഴിച്ചു വച്ച സ്ഥലത്ത് മറ്റു കുട്ടികൾക്കൊപ്പം മഹ്സിൻ കളിക്കുമ്പോഴാണ് അപകടം. സമീപത്തെ വീട്ടിലെ ഗേറ്റ് കേടുവന്നതിനെ തുടർന്ന് ചാരി വെച്ചിരുന്നു. ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
ബസിൽ കയറാൻ ശ്രമിക്കവെ താഴെ വീണ ജീവനക്കാരൻ ബസ് കയറി മരിച്ചു
Accident

ബസിൽ കയറാൻ ശ്രമിക്കവെ താഴെ വീണ ജീവനക്കാരൻ ബസ് കയറി മരിച്ചു

വളാഞ്ചേരി: ബസിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു. എടയൂർ പൂക്കാട്ടിരി സ്വദേശി കുറുപ്പം തൊടി ഇസ്മയിലിൻ്റെ മകൻ അലവി (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വളാഞ്ചേരി സെൻട്രൽ ജങ്ഷനിൽ വെച്ചാണ് അപകടം. സെൻട്രൽ ജംഗ്ഷനിൽ വച്ച് 'കാളിയത്ത്' എന്ന ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അലവി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഈ സമയത്ത് ബസ്സിന്റെ ചക്രങ്ങൾ ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങി. അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അലവിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട്‌ മരണം സംഭവിക്കുകയായിരുന്നു...
തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീണു മരിച്ചു
Accident

തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീണു മരിച്ചു

വളാഞ്ചേരി : തേങ്ങയിടാൻ തെങ്ങിൽ കയറിയ ആൾ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് ചെറിയങ്ങാൻ കോട്ടപ്പറമ്പ് നാഗൻ്റെ മകൻ വിജയ കുമാർ (47) ആണ് മരിച്ചത്. കുറ്റിപ്പുറം മാൽക്കോ ടെക്സിലെ ജീവനക്കാരൻ ആണ്. കാർത്തല അമ്പലപ്പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. . ഭാര്യ : വിനീത....
വെട്ടിച്ചിറയിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
Accident

വെട്ടിച്ചിറയിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

വളാഞ്ചേരി : വെട്ടിച്ചിറ കരിപ്പോളിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സർവീസ് റോഡിലൂടെ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സുനിൽ, കരിപ്പോൾ ഭാഗത്ത് വെച്ച് ഹമ്പ് കടക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് ഇയാളെ വളാഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുനിൽ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....
തിരൂരങ്ങാടിയിൽ 8 വയസുകാരന് സൂര്യാഘാതമേറ്റു
Accident

തിരൂരങ്ങാടിയിൽ 8 വയസുകാരന് സൂര്യാഘാതമേറ്റു

തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പൻ അസീസ് - ഫരീദ എന്നിവരുടെ മകൻ അദ്നാൻ ആണ് പൊള്ളലേറ്റത്. കയ്യിൻ്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം ആണ് സംഭവം.
നീന്തൽ പഠിക്കുന്നതിനിടെ കടലുണ്ടിപുഴയിൽ അപകടത്തിൽ പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു
Accident

നീന്തൽ പഠിക്കുന്നതിനിടെ കടലുണ്ടിപുഴയിൽ അപകടത്തിൽ പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു

കൂട്ടുകാർക്കൊപ്പം നീന്തൽ പഠിക്കുന്നതിനിടെ പുതുപ്പറമ്പ് കടലുണ്ടി പുഴയിൽ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുതുപ്പറമ്പ് പറമ്പിൽ ജംഷീർ അലിയുടെ മകൻ മുഹമ്മദ് ഹാഫിസ് (12) ആണ് മരിച്ചത്. അപകടമുണ്ടായ ദിവസം പുതുപ്പറമ്പ് പുതുപ്പള്ളി മൻസൂറിൻ്റെയും ഫരീദയുടെയും മകൻ സൈഫുൽ മസ്നാൻ (7) മരിച്ചിരുന്നു.പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ മുപ്രാണി കടവിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങി താഴ്ന്ന ഇരുവരെയും കെട്ടിപ്പിടിച്ച നിലയിലാണ് വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നത്. സൈഫുൽ മസ്‌നാൻ അന്ന് തന്നെ മരിച്ചിരുന്നു. ഹാഫിസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു.അഞ്ചംഗ സംഘമായിരുന്നു പുഴയിലേക്ക് പോയിരുന്നത്. ഇരുവരും അപകടത്തിൽ പെട്ട വിവരം കൂട്ടുകാരാണ് നാട്ടുകാരെ അറിയിച്ചതും തുടർന്ന് രക...
വേങ്ങരയിൽ പിക്കപ്പ് വണ്ടിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Accident

വേങ്ങരയിൽ പിക്കപ്പ് വണ്ടിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

വേങ്ങര: പിക്കപ്പ് വാഹനം ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയും വേങ്ങര ഊരകം പൂളാപ്പീസ് അമ്പലപ്പുരായ താമസക്കാരനും ആയ പള്ളിപ്പറമ്പൻ കല്യാണ സുന്ദരൻ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് വേങ്ങര പിക്കപ്പ് സ്റ്റാൻഡിന് അടുത്ത് വെച്ചാണ് അപകടം. മലപ്പുറം ഭാഗത്ത് നിന്ന് വന്ന വണ്ടി, നടന്നു പോകുകയായിരുന്ന കല്യാണ സുന്ദരനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കെ ഭാര്യ, കാർത്യായനി ചേളാരി. സംസ്കാരം ഇന്ന് പൊതുശ്മശാനത്തിൽ....
എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു
Accident

എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു

എടരിക്കോട് : പുതുപറമ്പിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു, ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടരിക്കോട് പുതുപ്പിൽ കടലുണ്ടി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാല് മണിയോടെ അപകടത്തിൽപെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും 2 പേര് അപകടത്തിൽ പെടുകയായിരുന്നു രക്ഷപെട്ടവർ വീട്ട്കാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയതിനെ തുടർന്ന് പുഴയിൽ നിന്ന് 2 പേരെയും കണ്ടെടുക്കുകയായിയിരുന്നു പുതുപറമ്പ് സ്വദേശി പുതുപ്പള്ളി മൻസൂറിൻ്റെ മകൻ സൈഫുൽ മസ്നാൻ (7) ആണ് മരിച്ചത്. കൂടെയുള്ള പതിനൊന്ന് കാരൻ ജംഷീർ മകൻ ഹാഫിസ് (12) ആണ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്....
ഊരകം വെങ്കുളത്ത് സ്കൂട്ടർ അപകടം; വേങ്ങര സ്വദേശി മരിച്ചു
Accident

ഊരകം വെങ്കുളത്ത് സ്കൂട്ടർ അപകടം; വേങ്ങര സ്വദേശി മരിച്ചു

ഊരകം : വെങ്കുളം പുത്തൻപീടികയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. വേങ്ങര ആശാരിപ്പടി സ്വദേശി പെരുമ്പള്ളി മുഹമ്മദിൻ്റെ മകൻ യൂസഫ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വേങ്ങര ഉണ്ണിയാലുക്കൽ അബ്ദുൽ ഗഫൂറിൻ്റെ മകൻ അദ്നാൻ (28) ,ഊരകം കീഴ്മുറി അഞ്ചുപറമ്പ് കീരി സൈദലവിയുടെ മകൻ മുഹമ്മദ് സിനാൻ (21) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8 മണിക്കാൻ അപകടം. വെങ്കുളം പുത്തൻപീടിക റോഡിലൂടെ വരുമ്പോൾ പുത്തൻപീടിക വായനശാലക്ക് അടുത്ത് വെച്ച് റോഡിൻ്റെ ഇടതുവശത്തുള്ള വീടിൻ്റെ മുറ്റത്തേക്ക് ഇടിച്ചു കയറിയാണ് അപകടം. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യൂസുഫ് മരണപ്പെട്ടു. യൂസഫ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. കബറടക്കം ഇന്ന് നടക്കും....
വാൽപ്പാറ അപകടം : അവസാന നോക്ക് കാണാൻ വൻ ജനാവലി
Accident

വാൽപ്പാറ അപകടം : അവസാന നോക്ക് കാണാൻ വൻ ജനാവലി

.വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തി, കണ്ണീർ കടലായി പാങ്ങ് ഗ്രാമം. പാങ്ങ് പള്ളിപ്പറമ്ബ് ജിഎല്‍പി സ്‌കൂളില്‍നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാസംഘം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികള്‍ കേട്ടത്.അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീര്‍ക്കടലായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെയോടെ എത്തി. പാങ്ങ് സ്‌കൂളില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾസന്ദർശിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതു ദർശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോകും. മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളില...
പെൻഷൻ വിതരണത്തിനിടെ വേങ്ങരയിൽ ബാങ്ക്  ജീവനക്കാരന് സൂര്യാഘാതമേറ്റു
Accident

പെൻഷൻ വിതരണത്തിനിടെ വേങ്ങരയിൽ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു

വേങ്ങര: ക്ഷേമ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു. വേങ്ങര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരൻ ടി.വി. രാജഗോപാലിനാണ് കടുത്ത വെയിലേറ്റതിനെ തുടർന്ന് സൂര്യാതാപ്പം മൂലം പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൈപത്തിക്ക് താഴെ മണിബന്ധത്തോട് ചേർന്ന് രണ്ട് ഇഞ്ചോളം വട്ടത്തിൽ പൊള്ളൽ ഏൽക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരനും പെൻഷൻ വിതരണത്തിനിടെ സൂര്യാഘാതത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം യഥാസമയം ചികിൽസതേടിയതിനാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.ഇക്കുറി പെൻഷൻ വിതരണത്തിന് എത്തിയത് കടുത്ത ചൂട് സമയത്തായത് വിതരണ രംഗത്തുള്ള വരെ പ്രയാസത്തിലാക്കിയിട്ടുണ്ട്മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ ഒരുമിച്ച് കഴിഞ്ഞ 25-ന് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണത്തിനുള്ള പണം ലഭിച്ചത് ഏപ്രിൽ 4-ന് വൈകുന്നേരത്തോടെയ...
വോട്ട് ചെയ്യാനായി നാട്ടിലെത്തി ജോലി സ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനിടെ വേങ്ങര സ്വദേശി ചെന്നൈയിൽ കാറിടിച്ച് മരിച്ചു
Accident

വോട്ട് ചെയ്യാനായി നാട്ടിലെത്തി ജോലി സ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനിടെ വേങ്ങര സ്വദേശി ചെന്നൈയിൽ കാറിടിച്ച് മരിച്ചു

വേങ്ങര: വോട്ട് ചെയ്യാനായി നാട്ടിലെത്തി ജോലിസ്ഥലത്തേക്ക് തിരിച്ചു പോവുന്നതിനിടെ കുറ്റൂർ മാടം ചിന സ്വദേശി ചെന്നൈയിൽ കാറിടിച്ച് മരിച്ചു. മാടംചിന പൂവഞ്ചേരി അബൂബക്കർ 62 ആണ് മരിച്ചത്. ചെന്നൈ തിരുവള്ളൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. കൂടെയുണ്ടായിരുന്ന 2 ചെങ്ങാനി സ്വദേശികൾക്ക് പരിക്കേറ്റു. ചെന്നൈ തിരുവള്ളൂരിലായിരുന്ന മൂവരും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലെത്തി തിരിച്ചു പോവുന്നതിനിടെ, ട്രെയിനിറങ്ങി ട താമസ സ്ഥലത്തേക്ക് നടന്നുപോവുന്നതിനിടയിൽ പുലർച്ചെ 5 മണിയോടെ കാറിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് 8 മണിക്ക് കുറ്റുമാടംചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ നഫീസ .മക്കൾ : സലീന, സുഹ്‌റാബി, അഫ്സത്ത്, മാജിദ ,സിയാന ജാസ്‌മിൻ. മരുമക്കൾ: നൗഫൽ, മൊയ്തീൻ കുട്ടി, റിയാസ്, സഫീർ ,ഹംസക്കുട്ടി....
ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം, ബേപ്പൂർ സ്വദേശികളായ 3 പേർ മരിച്ചു
Accident

ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം, ബേപ്പൂർ സ്വദേശികളായ 3 പേർ മരിച്ചു

ഗുണ്ടൽപേട്ട - ബത്തേരി റൂട്ടിൽ ലോറിയും കാറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരം. ഇവർ സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.ബേപ്പൂർ സ്വദേശിയും ബെംഗളുരു ബെല്ലിൽ ഉദ്യോഗസ്ഥനുമായ മുഹമ്മദ് അജീർ (37) സഹോദരി ആയിഷ നൂറി, ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. 9 വയസുള്ള കുട്ടി നഹിയാൻ മുബാറക്ക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്....
വിവാഹത്തിനെത്തിയവരുടെ ദേഹത്ത് തെങ്ങ് വീണ് പരിക്ക് പറ്റി ചികിൽസയിലായിരുന്നയാൾ മരണപ്പെട്ടു.
Accident

വിവാഹത്തിനെത്തിയവരുടെ ദേഹത്ത് തെങ്ങ് വീണ് പരിക്ക് പറ്റി ചികിൽസയിലായിരുന്നയാൾ മരണപ്പെട്ടു.

തിരൂരങ്ങാടി : ബന്ധുവീട്ടിൽ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദേഹത്തേക്ക് തെങ്ങ് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു. മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ മണ്ണട്ടാംപാറ പെരുകൊല്ലം പുറായ സ്വദേശി പരേതനായ തുമ്പാണി വിശ്വനാഥൻ്റെ മകൻ തുമ്പാണി സുനിൽ കുമാർ എന്ന സുനി (57) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി ഓവർസിയർ ആണ്. ഇക്കഴിഞ്ഞ മാർച്ച് 30 ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിന് വന്നപ്പോഴാണ് അപകടം. ബൈക്കിൽ തിരിച്ച് പോവാൻ നിൽക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. സമീപത്ത് നിന്നിരുന്ന ബന്ധു ശരത്തിനും പരിക്കേറ്റു. ഇരുവരെയും ഉടനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. കൂടെ ...
പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു
Accident

പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അബ്ദുൽ ഗഫൂറിന് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 12 മണിക്ക് ആണ് അപകടം. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടി പതിനാറുങ്ങൽ വെച്ചാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ തട്ടി ബസ് യാത്രക്കാരിയുടെ കൈ അറ്റു
Accident

വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ തട്ടി ബസ് യാത്രക്കാരിയുടെ കൈ അറ്റു

ആതവനാട് വെട്ടിച്ചിറയിൽ ടോൾ പ്ലാസയിൽ തൂണിൽ തട്ടി ബസ് യാത്രക്കാരിയുടെ കൈ അറ്റു; സംഭവത്തിൽ കൂടെയുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനും പരിക്കേറ്റു എറണാകുളം മൂവാറ്റുപുഴ സ്വദേശികളായ ആരിഫ (19), ബന്ധു ഹാഷിം(2) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്നും വയനാട്ടിലേക്ക് ടൂറിസ് ബസിൽ പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ആരിഫയുടെ സഹോദരിയുടെ വിവാഹം ഉറപ്പിക്കുന്നതിനു മുന്നോടിയായി വയനാടുള്ള വരന്റെ വീട് കാണുന്നതുമായി ബന്ധപ്പെട്ട യാത്രയിൽ ആയിരുന്നു സംഘം. യുവതിയുടെ ഇടത്തെ കൈക്കാണ് പരിക്ക്. ഇവരുടെ തോളിന് തൊട്ട് താഴെ വച്ച് കൈ മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഹാഷിമിന്റെ കൈപത്തിക്കാണ് പരിക്ക്. ഇരുവരെയും ആദ്യം കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട്‌ മിംസ് അശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കാടാമ്പ...
കോഴിക്കോട് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച 18 കാരന് ഷോക്കേറ്റു
Accident

കോഴിക്കോട് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച 18 കാരന് ഷോക്കേറ്റു

നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍.ഇന്ന് പുലര്‍ച്ചെ സിനാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിനാന്‍. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു.സെല്‍ഫി എടുക്കാന്‍ സിനാന്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന...
മൈസൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി 4 മലയാളികൾ മരിച്ചു
Accident

മൈസൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി 4 മലയാളികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിന് സമീപം ചന്നപ്പട്ടണ മദ്ടൂരിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ 4.10 ഓടെ ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ പുട്ടപ്പനദുഡിയിലാണ് അപകടം ഉണ്ടായത്‌. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന പി കെ ട്രാവൽസിൻ്റെ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. മരിച്ച നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഷീദ്, സക്കീർ, മാഹി സ്വദേശി സുൽഫിക്കർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചന്നപട്ടണ ചാമുണ്ഡേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....
ഒമാനിൽ മിന്നൽ പ്രളയം: ഒഴുക്കിൽപ്പെട്ട് മലയാളികളായ രണ്ടുപേർ മരിച്ചു, ഒരാളെ കാണാതായി
Accident

ഒമാനിൽ മിന്നൽ പ്രളയം: ഒഴുക്കിൽപ്പെട്ട് മലയാളികളായ രണ്ടുപേർ മരിച്ചു, ഒരാളെ കാണാതായി

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ (കനാൽ) കുത്തൊഴുക്കിൽ പെട്ട് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി. ശനിയാഴ രാത്രി എട്ടു മണിയോടെയാണ് അപകടം.തൃത്താല സ്വദേശിയായ ലുബിഷാദിന്റെയും സുഹൃത്ത് തൃത്താല സ്വദേശി യൂസഫിന്റെയും കുടുംബങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ലുബിഷാദിന്റെ ഭാര്യ ഷാമില ലുബിഷാദ് (32), യൂസഫ് (37)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.കാണാതായ യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം അപ്പുറത്ത് നിന്നാണ് ഇവർ സഞ്ചരിച്ച വാഹനം പോലും കണ്ടെത്തിയത്. ലുബിഷാദും മക്കളും അടക്കം ആറുപേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.ബർകയിലെ സൂകിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴി സൂക്കിന്റെ ഉൾഭാഗത്തുള്ള വാദിയിൽ വാഹനം അകപ്പെടുകയായിരുന്നു. മസ്കത്തിലെ സീബിൽ സൈക്കിൾ ഷോപ് നടത്തുകയാണ് ലുബിഷാദ്. കണ്ടെത്തിയ മൃത...
സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു
Accident

സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

ചൂണ്ടലിൽ സ്കൂട്ടറിന് പിറകിൽ ലോറിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു. ബന്ധുവായ വിദ്യാർത്ഥിനിക്ക് പരിക്ക്.. വേലൂർ തലക്കോട്ടുകര സ്വദേശി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന (20) ആണ് മരണപ്പെട്ടത്.. തൃശ്ശൂർ - കുന്നംകുളം സംസ്ഥാനപാതയിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ബുധനാഴ്ച്ച 11.50 ഓടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു.അപകടത്തിൽ സ്കൂട്ടറിന് പിറകിൽ ഇരുന്നിരുന്ന ബന്ധുവായ ഫാത്തിമ (14) യ്ക്ക് പരിക്കേറ്റിട്ടുണ്ട്.. ഗുരുവായൂർ എൽ.എഫ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ഫർസാന....