Sunday, August 16

Accident

പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്
Accident

പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്

പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്. ​ കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ ഡ്രൈവർ രാജേഷ്, 43 s/o ഗോപാലൻ, കെയാട്ട്പറമ്പ്, പട്ടത്തലച്ചി , വടവന്നൂർ ,പാലക്കാട്, യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്.​അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു.​പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് തീർത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ട്രാവലറിൽ 28 പേരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഫയർ ഫോഴ്സും ...
Accident

തിരൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ : തുമരക്കാവ് റെയിൽവേ ട്രാക്കിലാണ് യുവാവിനെ ഇന്ന് ഉച്ചക്ക് മൂന്നരയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.പൊന്നാനി കൊല്ലം പടി സ്വദേശി ശ്രീധരൻ്റെ മകൻ ശ്രീകുമാർ 46 വയസ്സിനെയാണ് കണ്ടെത്തിയത്. തിരൂർ ആർപിഎഫ് വിവരം അറിയിച്ചതിനെ തുടർന്ന് ടി ഡി ആർ എഫ് വളണ്ടിയർമാർ സ്ഥലത്തെത്തുകയും ഏറെ നേരത്തെ തെരിച്ചിലിന്റൊടുവിൽ റെയിൽവേ ട്രാക്കിന്റെ സൈഡിൽ കുറ്റിക്കാട്ടിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.തിരൂര് എസ് ഐ നസീർ തൂവകാടിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം. നാട്ടുകാരുടെയും, ടി ഡി ആർ എഫ് വളണ്ടിയർമാരും, തിരൂർ ആർപിഎഫ്. എന്നിവർ ചേർന്ന് മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Accident

വള്ളുവമ്പറത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

മലപ്പുറം: മഞ്ചേരി വള്ളുവമ്പ്രം പുല്ലാനൂർ സ്കൂളിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുളിക്കൽ അരൂർ സ്വദേശി മരണപ്പെട്ടു. ഒളവട്ടൂർ , അരൂർ വള്ളിക്കാട്ടിൽ കുടുക്കൻ അബ്ദുറഷീദിന്റെ മകൻ ജംശീദ് അൻവർ(32) ആണ് ആക്സിഡൻ്റിൽ മരണപ്പെട്ടത്. അതിരാവിലെ മഞ്ചേരിയിൽ തന്റെ ഷോപ്പിലേക്ക് പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ....
Accident

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

തേഞ്ഞിപ്പാലം: കോഹിനൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ മൂന്ന് പേരും മരിച്ചു. ദമ്പതികൾ ഉൾപ്പെടെയാണ് മരിച്ചത്. തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഇബ്രാഹിമിൻ്റെ മകൻ ഷാഹിദ് (40), ഭാര്യ ഷഹീന, ബന്ധു ചങ്ങരംകുളം ആലങ്കോട് ജഹാന ഷെറിൻ (25) എന്നിവരാണ് മരിച്ചത്. https://chat.whatsapp.com/KmzNsJmYA0ZEO63qiPhA7I രാത്രി 11.40 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ശക്തമായ മഴ പെയ്തിരുന്ന സമയമായതിനാൽ അപകടം നടന്ന ഉടൻ സ്ഥലത്ത് ആളുകൾ എത്താൻ വൈകി. അപകടം കണ്ട ഒരാൾ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് ആളുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.www.tirurangaditoday.inകാറിൽ ഉണ്ടായിരുന്ന ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ ...
Accident

കോഹിനൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്

തേഞ്ഞിപ്പലം: ദേശീയപാതയിലെ കോഹിനൂർ മേഖലയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വ്യാഴം രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.40 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ശക്തമായ മഴ പെയ്തിരുന്ന സമയമായതിനാൽ അപകടം നടന്ന ഉടൻ സ്ഥലത്ത് ആളുകൾ എത്താൻ വൈകി. അപകടം കണ്ട ഒരാൾ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നിരവധി പേർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. കാറിൽ ഉണ്ടായിരുന്ന ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂർ കേച്ചേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ ആളും കുടുംബവും കോഴിക്കോട് ബീച്ച് സന്ദർശിച്ച്...
Accident

ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു

കുന്നംകുളത്ത് ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ സ്റ്റാർട്ട് ആക്കുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി വർഗീസിൻ്റെ മകൾ എൽസയാണ് അപകടത്തിൽപ്പെട്ടത്. വീട്ടുമുറ്റത്തെ കിണറിൻ്റെ ആൾമറ തകർത്ത് ഓട്ടോ കിണറ്റിൽ വീണു. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികൾ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി...
Accident

കോട്ടക്കൽ സ്വാഗതമാടിന് സമീപം ടൂറിസ്റ്റ് ബസും ലോറിയും ഇടിച്ച് അപകടം, 20 പേർക്ക് പരിക്ക്

കോട്ടക്കൽ: ദേശീയപാത ആറുവരിപ്പാതയിൽ കോട്ടക്കൽ മമ്മാലിപ്പടിക്കും സ്വാഗതമാടിനും ഇടയിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ കുറുക്കഞ്ചേരി ഭാഗത്തുള്ളവർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. ആറുപേരെ തുടർച്ചക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് അതേ ദിശയിൽ സഞ്ചരിക്കുന്ന ലോറിക്ക് പിറകിലിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്നും ക്ഷേത്രദർശനം കഴിഞ്ഞ് തൃശ്ശൂരിലേക്ക് മടങ്ങുന്ന ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്. വീഡിയോ https://www.facebook.com/share/v/1CuHxPFN9H/ https://www.instagram.com/reel/DZBoSphx0L8/?igsh=MTFrZmtia3Vhazh5NA==...
Accident

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വൈലത്തൂർ : കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊന്മുണ്ടം മണ്ണാറക്കൽ ചിലവിൽ സ്വദേശി ഈങ്ങാപെടലിൽ അഹമ്മദിൻ്റെ മകൻ മുഹമ്മദ് അഷ്മൽ (15) ആണ് മരിച്ചത്. നൂറുൽ ഉലൂം സുന്നി മദ്രസയിലെയും, കല്ലിങ്ങൽ പറമ്പ് എം എസ് എം സ്കൂളിലെയും പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒഴൂർ ഹെൽത്ത് സെൻ്ററിന് സമീപത്തുള്ള വരിക്കോട്ടുംതറ എന്നസ്ഥലത്തെ മണ്ണാരം കുളത്തിൽ ആണ് സംഭവം. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി....
Accident

എആർ നഗറിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എ.ആർ. നഗറിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എ ആർ നഗർ കൂളിപ്പിലാക്കൽ പള്ളിയാളി അലവിയുടെ മകൻ കള്ളിക്കാട്ടിൽ കെപി യൂസഫ് (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരംകൊടുവായൂർ എ.ആർ. നഗർ സഹകരണ ബാങ്കിന് സമീപം പാക്കടപ്പുറായ റോഡിൻ്റെ സൈഡിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ ആണ് മരിച്ച നിലയിൽ കണ്ടത്. മുൻപിൽ ഡ്രൈവറുടെ സീറ്റിന് സമീപത്തെ സീറ്റിൽ ആയിരുന്നു.കാറിനുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.​ഉടൻ തന്നെ തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് യൂസഫ് ആണെന്ന് തിരിച്ചറിഞ്ഞത്.വ്യാഴാഴ്ച രാവിലെ 8 നും വൈകുന്നേരം 4.30 നും ഇടയിൽ ആണ് മരണം എന്നാണ് കരുതുന്നത്. വീട്ടിൽ നിന്നും പെരുന്നാൾ നിസ്‌കാരത്തിനായി പോയതായിരുന്നു. ഭക്ഷണം കഴിക്കാൻ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ...
Accident

തലപ്പാറയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം: യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി : ​തലപ്പാറ ദേശീയപാതയിൽ തലപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വളഞ്ചേരി പാണ്ടികശാല സ്വദേശി മുഹമ്മദ്‌ സലാം (20) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന പാണ്ടികശാല സ്വദേശി തന്നെയായ മുഹമ്മദ്‌ മുസമ്മിൽ (20) എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ​ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പരിസരത്തുണ്ടായിരുന്നവരും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ്‌ സലാമിന്റെ ജീവൻ രക്ഷിക്കാനായില്ല. ​പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ മുസമ്മിലിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോള...
Accident

ഐക്കരപ്പടിയിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊണ്ടോട്ടി: ഐക്കരപ്പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം പാങ്ങ് സ്വദേശി ചുണ്ടയിൽ കീഴു വീട്ടിൽ സി കെ നാരായണൻ്റെ മകൻ CK ഉണ്ണികൃഷ്ണൻ (32) ആണ് അപകടത്തിൽ മരണപ്പെട്ടത്.​'കുരിക്കൾ' ഗ്രൂപ്പിന്റെ മഞ്ചേരി സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഐക്കരപ്പടിയിൽ വെച്ച് ബസും ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് ബസിന്റെ മുൻഭാഗത്തിനടിയിലേക്ക് ഉൾപ്പെട്ട നിലയിലായിരുന്നു.​അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സവുമുണ്ടായി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു....
Accident

കോട്ടക്കലിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു

കോട്ടക്കൽ: ഓട്ടോ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. കോട്ടക്കൽ ടൗണിലെ വ്യാപാരിയും കോട്ടക്കൽ പുത്തൂർ ആട്ടീരി സ്വദേശിയുമായ പഞ്ചിളി ഉസ്മാൻ ഹാജി (56) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ചങ്കുവെട്ടിയിൽ കോട്ടക്കൽ ആര്യവൈദ്യ ശാല ഹെർബൽ ഗാർഡൻ്റെ അടുത്ത് വെച്ചായിരുന്നു അപകടം. പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ ശേഷം റോഡ് ക്രോസ് ചെയ്യുമ്പോൾ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണപ്പെട്ടു....
Accident

കാറിന് തീപിടിച്ചു ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട്: കാറിന് തീപിടിച്ചു ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച്‌ ഗർഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലില്‍ സ്വദേശി രജിൻലാലാണ് മരിച്ചത്. പാലേരി കുയിമ്പില്‍ കള്ളിക്കണ്ടി മീത്തല്‍ സ്വദേശിയായ ഭാര്യ സോന മേയ് 15നാണ് കാർ കത്തി മരിച്ചത്. ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച്‌ തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂരില്‍ നിന്ന് കക്കറമുക്ക് റോഡില്‍ എടോളിത്താഴെ എത്തിയപ്പോള്‍ പെട്ടെന്ന് കാർ കത്തുകയായിരുന്നു. കാറിന്റെ പിൻസീറ്റില്‍ സോന കിടക്കുകയായിരുന്നു. രജിൻലാല്‍ കാറില്‍ നിന്നിറങ്ങി സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും...
Accident

കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

നന്നമ്പ്ര: കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കൊടിഞ്ഞി ഐ ഇ സി സ്കൂൾ - കൊടിഞ്ഞി പള്ളി റോഡിൽ കൊളത്തൂർ സ്‌റ്റോറിന് മുമ്പിൽ വെച്ചാണ് അപകടം. കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് പോസ്റ്റ് തകർന്നു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെമ്മാട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് മേഖലയിൽ വൈദ്യുതി വിതരണം മുടങ്ങി....
Accident

ടോറസ് ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ചാവക്കാട് ടോറസ് സൈക്കിളിലിടിച്ച് അപകടം; സൈക്കിൾ യാത്രികന് ദാരുണാന്ത്യം.. തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം._സൈക്കിളിൽ പോകുകയായിരുന്ന നൂറുദ്ദീനെ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ചു വീണ നൂറുദ്ധീൻ്റെ തലയിലൂടെ ലോറി കയറി യിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു....
Accident

നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാതാരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കൂത്തുപറമ്പ് കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്ത് പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് മരണപ്പെട്ട സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ...
Accident

വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ വണ്ടി ഡിവൈഡറിൽ ഇടിച്ച് മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്

പെരിന്തൽമണ്ണ : വിനോദ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്നിയൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. :അങ്ങാടിപ്പുറത്ത് ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വെന്നിയൂരിൽ ഉള്ളതാണ് വാഹനം. മൂന്നിയൂർ സ്വദേശികളായ കുടുംബമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. 14 പേരോളം ഉള്ളതായി അറിയുന്നു. പരിക്കേറ്റവരെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല....
Accident

പൂക്കോട്ടൂരിൽ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം : പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിൻ്റെ ഭാര്യയുടെ സഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്. പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെയോ അപകടത്തിൽപ്പെട്ടതോ ആകാമെന്ന സംശയത്തിലാണ് വിവരം. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കളായ രണ്ട് കുട്ടികളുടെ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ....
Accident

കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു

പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബിൻ്റെ ഒരു ഭാഗം ദേഹത്തേക്ക് പതിച്ച് യുവാവ് മരിച്ചു. പൂവ്വത്താണിയിലെകൊട്ടിലിങ്ങൽ റിയാസ് ( 34 ) ആണ് മരിച്ചത്. പരേതനായ കൊട്ടിലിങ്ങൽ( കളത്തിൽ ) ജബ്ബാറിൻ്റെ മകൻ ആണ്. പൂവത്താണി മദ്രസക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു....
Accident

റെയിൽവേ കമാനത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ട്രെയിനിന് മുകളിലേക്ക് കല്ലും മണ്ണും വീണു

കരുവാരകുണ്ട്: തുവ്വൂർ റെയിൽവേ കമാനത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ട്രെയിനിന്നു മുകളിലേക്ക് കല്ലും മണ്ണും വീണു. നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പുലർച്ചെ 3.30 ന് പുറപ്പെട്ട ട്രെയിനിനു മുകളിലേക്കാണ് കല്ലുകൾ വീണത്. ഇതേ തുടർന്ന് , ഷൊർണൂരിലേക്ക് പേവേണ്ട മെമു തിരിച്ച് നിലമ്പൂരിലേക്ക് പോയി5.15 ന് തുവ്വൂരിൽ എത്തേണ്ട രാജ്യറാണി 7.45 ന് ആണ് നിലമ്പൂരിലേക്ക് പോയത് ട്രാക്കിൽ നിന്ന് ടെയിൻ കടന്നുപോകാൻ പാകത്തിൽ മണ്ണ് നീക്കി....
Accident

ഗുണ്ടൽപേട്ടയിൽ വാഹനാപകടം: മമ്പുറം സ്വദേശി ഉൾപ്പെടെ 2 പേർ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത് തിരൂരങ്ങാടി മമ്പുറം മൂക്കമ്മൽ മുസ്തഫയുടെ മകൻ മുനീർ(30), ഭാര്യയുടെ മാതാവ് കണ്ണൂർ സ്വദേശി മുനീറ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാനിയ മിർസ (22), നിഹാല (26), മോഹിസ് സിദാൻ (മൂന്നര വയസ്സ്), ബിലാൽ (34), സഹല പർവീൻ (28 എന്നിവർക്ക് പരിക്കേറ്റു. ഇതിൽ സിദാൻ ഗുരുതരാവസ്ഥയിൽ ആണ്. ഇവർ സഞ്ചരിക്കുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുനീർ ഭാര്യ വീട്ടുകാരോടൊപ്പം കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. അപകടത്തിൽഅഞ്ചുപേർക്ക് പരിക്കുണ്ട്.ഇതിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. മുനീർ കുറച്ചു മുമ്പാണ് മുനീർ കണ്ണൂരിൽ നിന്ന് വിവാഹം കഴിച്ചത്....
Accident

കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 5 വയസുകാരൻ മരിച്ചു

കാടാമ്പുഴ: കളിക്കുന്നതിനിടെ ഗെയ്റ്റ് തലയിൽ വീണ് 5 വയസുകാരൻ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ കളത്തിങ്ങൽ റഷീദിൻ്റെയും കുന്നത്തൊടി ജസീനയുടെയും മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.മാറാക്കര ചെറുപറമമ്പിൽ വെച്ചാണ് സംഭവം.തകരാറിലായ ഗെയ്റ്റ് അഴിച്ചു വച്ച സ്ഥലത്ത് മറ്റു കുട്ടികൾക്കൊപ്പം മഹ്സിൻ കളിക്കുമ്പോഴാണ് അപകടം. സമീപത്തെ വീട്ടിലെ ഗേറ്റ് കേടുവന്നതിനെ തുടർന്ന് ചാരി വെച്ചിരുന്നു. ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
Accident

ബസിൽ കയറാൻ ശ്രമിക്കവെ താഴെ വീണ ജീവനക്കാരൻ ബസ് കയറി മരിച്ചു

വളാഞ്ചേരി: ബസിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു. എടയൂർ പൂക്കാട്ടിരി സ്വദേശി കുറുപ്പം തൊടി ഇസ്മയിലിൻ്റെ മകൻ അലവി (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വളാഞ്ചേരി സെൻട്രൽ ജങ്ഷനിൽ വെച്ചാണ് അപകടം. സെൻട്രൽ ജംഗ്ഷനിൽ വച്ച് 'കാളിയത്ത്' എന്ന ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അലവി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഈ സമയത്ത് ബസ്സിന്റെ ചക്രങ്ങൾ ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങി. അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അലവിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട്‌ മരണം സംഭവിക്കുകയായിരുന്നു...
Accident

തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീണു മരിച്ചു

വളാഞ്ചേരി : തേങ്ങയിടാൻ തെങ്ങിൽ കയറിയ ആൾ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് ചെറിയങ്ങാൻ കോട്ടപ്പറമ്പ് നാഗൻ്റെ മകൻ വിജയ കുമാർ (47) ആണ് മരിച്ചത്. കുറ്റിപ്പുറം മാൽക്കോ ടെക്സിലെ ജീവനക്കാരൻ ആണ്. കാർത്തല അമ്പലപ്പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. . ഭാര്യ : വിനീത....
Accident

വെട്ടിച്ചിറയിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

വളാഞ്ചേരി : വെട്ടിച്ചിറ കരിപ്പോളിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സർവീസ് റോഡിലൂടെ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സുനിൽ, കരിപ്പോൾ ഭാഗത്ത് വെച്ച് ഹമ്പ് കടക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് ഇയാളെ വളാഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുനിൽ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....
Accident

തിരൂരങ്ങാടിയിൽ 8 വയസുകാരന് സൂര്യാഘാതമേറ്റു

തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പൻ അസീസ് - ഫരീദ എന്നിവരുടെ മകൻ അദ്നാൻ ആണ് പൊള്ളലേറ്റത്. കയ്യിൻ്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം ആണ് സംഭവം.
Accident

നീന്തൽ പഠിക്കുന്നതിനിടെ കടലുണ്ടിപുഴയിൽ അപകടത്തിൽ പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു

കൂട്ടുകാർക്കൊപ്പം നീന്തൽ പഠിക്കുന്നതിനിടെ പുതുപ്പറമ്പ് കടലുണ്ടി പുഴയിൽ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുതുപ്പറമ്പ് പറമ്പിൽ ജംഷീർ അലിയുടെ മകൻ മുഹമ്മദ് ഹാഫിസ് (12) ആണ് മരിച്ചത്. അപകടമുണ്ടായ ദിവസം പുതുപ്പറമ്പ് പുതുപ്പള്ളി മൻസൂറിൻ്റെയും ഫരീദയുടെയും മകൻ സൈഫുൽ മസ്നാൻ (7) മരിച്ചിരുന്നു.പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ മുപ്രാണി കടവിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങി താഴ്ന്ന ഇരുവരെയും കെട്ടിപ്പിടിച്ച നിലയിലാണ് വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നത്. സൈഫുൽ മസ്‌നാൻ അന്ന് തന്നെ മരിച്ചിരുന്നു. ഹാഫിസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു.അഞ്ചംഗ സംഘമായിരുന്നു പുഴയിലേക്ക് പോയിരുന്നത്. ഇരുവരും അപകടത്തിൽ പെട്ട വിവരം കൂട്ടുകാരാണ് നാട്ടുകാരെ അറിയിച്ചതും തുടർന്ന് രക...
Accident

വേങ്ങരയിൽ പിക്കപ്പ് വണ്ടിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

വേങ്ങര: പിക്കപ്പ് വാഹനം ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയും വേങ്ങര ഊരകം പൂളാപ്പീസ് അമ്പലപ്പുരായ താമസക്കാരനും ആയ പള്ളിപ്പറമ്പൻ കല്യാണ സുന്ദരൻ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് വേങ്ങര പിക്കപ്പ് സ്റ്റാൻഡിന് അടുത്ത് വെച്ചാണ് അപകടം. മലപ്പുറം ഭാഗത്ത് നിന്ന് വന്ന വണ്ടി, നടന്നു പോകുകയായിരുന്ന കല്യാണ സുന്ദരനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കെ ഭാര്യ, കാർത്യായനി ചേളാരി. സംസ്കാരം ഇന്ന് പൊതുശ്മശാനത്തിൽ....
Accident

എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു

എടരിക്കോട് : പുതുപറമ്പിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു, ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടരിക്കോട് പുതുപ്പിൽ കടലുണ്ടി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാല് മണിയോടെ അപകടത്തിൽപെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും 2 പേര് അപകടത്തിൽ പെടുകയായിരുന്നു രക്ഷപെട്ടവർ വീട്ട്കാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയതിനെ തുടർന്ന് പുഴയിൽ നിന്ന് 2 പേരെയും കണ്ടെടുക്കുകയായിയിരുന്നു പുതുപറമ്പ് സ്വദേശി പുതുപ്പള്ളി മൻസൂറിൻ്റെ മകൻ സൈഫുൽ മസ്നാൻ (7) ആണ് മരിച്ചത്. കൂടെയുള്ള പതിനൊന്ന് കാരൻ ജംഷീർ മകൻ ഹാഫിസ് (12) ആണ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്....
Accident

ഊരകം വെങ്കുളത്ത് സ്കൂട്ടർ അപകടം; വേങ്ങര സ്വദേശി മരിച്ചു

ഊരകം : വെങ്കുളം പുത്തൻപീടികയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. വേങ്ങര ആശാരിപ്പടി സ്വദേശി പെരുമ്പള്ളി മുഹമ്മദിൻ്റെ മകൻ യൂസഫ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വേങ്ങര ഉണ്ണിയാലുക്കൽ അബ്ദുൽ ഗഫൂറിൻ്റെ മകൻ അദ്നാൻ (28) ,ഊരകം കീഴ്മുറി അഞ്ചുപറമ്പ് കീരി സൈദലവിയുടെ മകൻ മുഹമ്മദ് സിനാൻ (21) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8 മണിക്കാൻ അപകടം. വെങ്കുളം പുത്തൻപീടിക റോഡിലൂടെ വരുമ്പോൾ പുത്തൻപീടിക വായനശാലക്ക് അടുത്ത് വെച്ച് റോഡിൻ്റെ ഇടതുവശത്തുള്ള വീടിൻ്റെ മുറ്റത്തേക്ക് ഇടിച്ചു കയറിയാണ് അപകടം. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യൂസുഫ് മരണപ്പെട്ടു. യൂസഫ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. കബറടക്കം ഇന്ന് നടക്കും....
error: Content is protected !!