Friday, August 22

Accident

കക്കാട് കരുമ്പിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു
Accident

കക്കാട് കരുമ്പിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ദേശീയപാത 66 കരുമ്പിൽ കാറിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി മേക്കേക്കാട്ട് യൂസുഫ് (62) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമെന്നു പറയുന്നു. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

പൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച കാർ ഓട്ടോയിൽ ഇടിച്ചു 2 പേർ മരിച്ചു.

മഞ്ചേരി: ആനക്കയം കാഞ്ഞമണ്ണയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു 2 പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി 56), യാത്രക്കാരൻ മങ്കട പള്ളിപ്പുറം ചീരക്കുഴിയിൽ പൊട്ടേങ്ങൽ ഉസ്മാൻ (62) എന്നിവരാണ് മരിച്ചത്.രാവിലെ 8.45ന് ആണ് സംഭവം.ഓട്ടോ വള്ളിക്കാപ്പറ്റയിൽ നിന്ന് മഞ്ചേരിയിലേക്കും, ഇന്നോവ പെരിന്തൽമണ്ണയിലേക്കും പോവുകയായിരുന്നു. പൂച്ച ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിനിടയായതെന്നാണ് അറിയുന്നത്....
Accident

തിരൂരങ്ങാടി – പനമ്പുഴ റോഡിൽ അപകടങ്ങൾ പതിവാകുന്നു

തിരൂരങ്ങാടി - അരീക്കോട് റോഡില്‍ പനമ്പുഴ പാലത്തിന് സമീപമാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്. തിരൂരങ്ങാടിയില്‍ നിന്ന് കൊളപ്പുറത്തേക്ക് പോകുന്ന റോഡില്‍ പനമ്പുഴ പാലം കഴിഞ്ഞ ഭാഗത്ത് 2 റോഡുകള്‍ കൂടിച്ചേരുന്ന ഭാഗത്താണ് അപകടങ്ങള്‍ സ്ഥിരമായി നടക്കുന്നത്. ദേശീയപാത കൂരിയാട്ടേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.റോഡിന്റെ ഘടനയും സൂചന ബോര്‍ഡുകളുമില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. https://youtu.be/DYtthsiREr8 കൂരിയാട്ടേക്കുള്ള റോഡ് താഴ്ഭാഗത്തായതിനാല്‍ ഇത് പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നില്ല. ഈ റോഡിലേക്ക് കൊളപ്പുറം റോഡില്‍ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നു. പെട്ടെന്ന് ശ്രദ്ധയില്‍പെടാത്തതാണ് അപകട കാരണം.റോഡില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ഘടനയില്‍ മാറ്റം വരുത്തുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ പരാതി ന...
Accident

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം; പരിക്കേറ്റ ഭർത്താവും മരിച്ചു

ചങ്ങരംകുളം : ചിറ്റപ്പുറം പാചകവാതക സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗ്യാസ് ഏജൻസി ഡ്രൈവർ അമയിൽ അബ്ദുൾ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു മരണം. അബ്ദുൾ സമദിന്‍റെ ഭാര്യ ഷെറീന (38) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകൻ സെബിൻ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ വീട്ടുടമ അബ്ദുറസാക്ക്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന അബ്ദുസമദിന്റെ ഉമ്മയും മകളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടിത്തെറിയ...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

കോട്ടക്കൽ: ചെറുകുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോയിലെ ക്യാമറാമാൻ കം ഡ്രൈവർ ആയ തിരൂർ അന്നാരയിൽ താമസിക്കുന്ന ജിതീഷ് എന്ന ജിത്തു ആണ് മരിച്ചത്. ഇന്ന് രാവിലെ 8.10 ന് ആണ് അപകടം. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജിത്തു നേരത്തെ കേരള വിഷനിൽ ക്യാമറാമാൻ ആയിരുന്നു....
Accident

മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര

തിരൂരങ്ങാടി: മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറോളം വാഹനങ്ങളിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്ന് അറിയാൻ കഴിഞ്ഞു.
Accident

ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

അരീക്കോട്: അരീക്കോട് പത്തനാപുരം ഭാഗത്ത് ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനാപുരം സ്വദേശി റഷീദ് എന്നവരുടെ മകൻ അനീസ് ഫവാസ് (12) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. ഒഴുക്കിൽ പെട്ടു കാണാതായതിനെ തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേരി ഫയർഫോഴ്സിലെ പ്രത്യേക മുങ്ങൽ വിദഗ്ധരാണ് ആറ് മീറ്ററിലധികം താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇന്ന് മുക്കം, മഞ്ചേരി ഫയർഫോഴ്സും, ടി.ഡി.ആർ.എഫ്, ഇ.ആർ.എഫ്, നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ സംയുക്ത രക്ഷ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി....
Accident

ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: കൊട്ടുക്കരയിൽ ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് മേൽതൊടി അബൂബക്കറിന്റെയും, ഫസീലയുടെയും മകൻ ചിറയിൽ ജിഎംയൂ പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ റൻതീഷ് ( 12) ആണ് മരണപ്പെട്ടത്. കൊണ്ടോട്ടിക്ക് സമീപം ദേശീയപാതയിൽ കൊട്ടുക്കര പി പി എം സ്കൂളിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. കുടുംബത്തോടൊപ്പം കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ജന മഹാ സമ്മേളനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം....
Accident

രോഗിയുമായെത്തിയ ആംബുലൻസിന് കാർ വിലങ്ങിട്ട് ഡ്രൈവറെ മർദിച്ചു; ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു

പെരിന്തൽമണ്ണ: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലൻസിന് കാർ യാത്രക്കാരൻ വഴിയിലും പിന്തുടർന്ന് ആശുപത്രിയിലും തടസ്സം ഉണ്ടാക്കിയതിനെത്തുടർന്ന് ചികിത്സ ലഭിക്കാൻ വൈകിയ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് പാടത്തെപ്പീടിക വടക്കേപ്പീടിയേക്കൽ വാപ്പക്കുട്ടിഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകൻ ഖാലിദ്(33) ആണു മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL ആശുപത്രിക്കു മുന്നിലെ കയ്യാങ്കളിക്കിടെ പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പാങ്ങ് വലിയപറമ്പിൽ അബ്ദുൽ അസീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. പടപ്പറമ്പിലെ വാഹന ഷോറൂമിൽ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അവിടത്തെ ജീവനക്കാർ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനി...
Accident

പരപ്പനങ്ങാടിയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി : വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി വാസുദേവന്റെ ഭാര്യ ചെറു വീട്ടിൽ ജാനകി (74) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
Accident

ചേളാരിയിൽ കാറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു അപകടം

മേലെ ചേളാരി യിൽ കാറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു അപകടം. ഇന്ന് പുലർച്ചെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് മറിഞ്ഞത്. നിസാര പരിക്കോടെ രക്ഷപ്പെട്ടു.
Accident

കൊണ്ടോട്ടിയിൽ ചരക്ക് ലോറിയിടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു

കൊണ്ടോട്ടി: കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റും തകാർന്നു. ബസ്സിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ന് രാവിലെ 9:10ഓടെ ആണ് അപകടം. സംഭവ സ്ഥലത്ത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൂടുതൽ വിവരങ്ങൾഅറിവായി വരുന്നു....
Accident, Breaking news

ദേശീയപാത വെളിമുക്കിൽ വാഹനാപകടം, 2 പേർ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/Eiq8X2fqr45D1fhz75vCoI ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപക നാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Accident

എ ആർ നഗറിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം

എആർ നഗർ: കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ 9.45 ന് കൊളപ്പുറം - എയർ പോർട്ട് റോഡിൽ കൊടുവായൂരിൽ വെച്ചാണ് അപകടം. വേങ്ങര യിൽ നിന്ന് വരികയായിരുന്ന ബസ് നിർത്തിയിട്ട 2 ഓട്ടോറിക്ഷകളിലും ഒരു ഗുഡ്സ് ഓട്ടോയിലും ഇടിക്കുക യായിരുന്നു. അപകടത്തിൽ കുട്ടിക്ക് നിസാര പരിക്കേറ്റു.
Accident

അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ചങ്ങരംകുളം: ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കുന്നംകുളം അമ്പലത്തിങ്കൽ ബാബുരാജിൻ്റെ ഭാര്യ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. പാടശേഖരത്തിൽ കുളിക്കാനായി പോയതായിരുന്നു. ഇവിടുത്തെ ബന്ധു വീട്ടിൽ വിരുന്നു വന്നതാണ് ഇവർ.
Accident

പിതാവിനൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ പഞ്ചായത്ത് വട്ടപ്പറമ്ബ് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാന്റെ (13) മൃതദേഹമാണ് കിട്ടിയത്. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. അടിയൊഴുക്കുള്ള തോട്ടിൽ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആറരയോടെ കുട്ടിയെ കിട്ടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥിയാണ്...
Accident

പിതാവിനൊപ്പം തോട്ടിൽ കുളിക്കാൻ പോയ കുട്ടിയെ ഒഴുക്കിൽ പെട്ടു കാണാതായി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയ 12 കാരനെ ഒഴുക്കിൽ പെട്ടു കാണാതായി. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. പെരുവള്ളൂർ പഞ്ചായത്ത് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാനെയാണ് കാണാതായത്. ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയാണ്....
Accident

ചന്തപ്പടിയിൽ മിനി പിക്കപ്പും കാറും കൂട്ടിയിടിച്ചു 2 വയസ്സുകാരിക്ക് ഉൾപ്പെടെ പരിക്ക്

തിരൂരങ്ങാടി: ചന്തപ്പടിയിൽ മിനി പിക്കപ്പും കാറും കൂട്ടിയിടിച്ചു യുവതിക്കും രണ്ട് വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. വേങ്ങര കിളിനക്കോട് സ്വദേശി ശഹർബാൻ (40), കെൻസ (2) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12:45 ന് ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരുക്ക് നിസാരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. പെരുമ്പാവൂരിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് ലോഡുമായി വന്ന മിനി പിക്കപ്പും വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു....
Accident

കാറിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്

എ ആർ നഗർ: വികെ പടി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരന് കാറിടിച്ചു പരിക്കേറ്റു. വി കെ പടി സ്വദേശി കൂനാരിഹസ്സൈൻ (48) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident

ആലിൻ ചുവട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി: ചേളാരി- ചെട്ടിപ്പടി റൂട്ടിൽ കൊടക്കാട് ആലിൻ ചുവട് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7മണിയോടെ ആണ് അപകടം പരിക്കേറ്റ ആളുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല
Accident

മദ്രസ വിദ്യാർഥികളുമായി പോകുന്ന മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി കുട്ടികൾക്ക് പരിക്ക്

എ ആർ നഗർ: കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന മിനി വാൻ താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 20ഓളം കുട്ടികൾക്ക് പരിക്കേറ്റു. കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനം ആണ് മറിഞ്ഞത്.ഇന്ന് രാവിലെ 6:40ഓടെ ആണ്അപകടം. പരിക്കേറ്റ കുട്ടികളെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. 15 ഓളം കുട്ടികൾ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിലും 7കുട്ടികളെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല....
Accident

വിദ്യാർഥി കരിങ്കൽ ക്വാറിയിൽ മുങ്ങിമരിച്ചു

മഞ്ചേരി: വിദ്യാർത്ഥി ക്വാറി യിൽ മുങ്ങി മരിച്ചു. വാരിയംപറമ്പ് പിഎംഎസ്എം ദഅവ കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഇഹ്‌സാൻ (20) ആണ് മരിച്ചത്. നാട്ടുകാരും മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീമും ട്രോമാ കെയറും മറ്റ് സന്നദ്ധ പ്രവർത്തകരും കൂടി നടത്തിയ തിരച്ചിലിൽ രാത്രി 8മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ...
Accident

മലപ്പുറം സിവിൽ സ്റ്റേഷനിൽ തീപിടുത്തം; ജീവനക്കാരന്റെ അവസരോചിത ഇടപെടൽ രക്ഷയായി

മലപ്പുറം: സിവിൽ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ ഐ.ടി മിഷൻ ഓഫീസ് കെട്ടിടത്തിന്റെ പുറത്ത് സ്ഥാപിച്ച എ. സി ഔട്ട്ഡോർ യൂണിറ്റിലേക്കുള്ള പവർ സപ്ലൈ കേബിളിനാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പിടിച്ചത്. ഇന്ന് (സെപ്തംബർ ഒന്ന് ) ഏകദേശം 11.30 ഓടെയാണ് കെട്ടിടത്തിൽ തീ കണ്ടത്. കെട്ടിടത്തിന് പുറത്ത് അൽപ സമയം കൊണ്ട് തന്നെ പുക നിറഞ്ഞു . ഇതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി. ഇതേ സമയം തൊട്ടടുത്ത പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ ജീവനക്കാരനായ സി. വിവീൻഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് ഉടൻ തന്നെ തീ അണച്ചു.വിവിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അഗ്നിബാധയാണ് ഒഴിവായത്. മുൻപ് ഫയർഫോഴ്സ് ഓഫീസിൽ ജോലി ചെയ്ത മുൻപരിചയമാണ് വിവീന് തീ അണക്കുന്നതിന് സഹായകരമായത്. കെട്ടിടത്തിൽ സ്ഥാപിച്ച ഡ്രൈ കെമിക്കൽ ഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തീപടർന്ന വിവരം ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിച്ചതിനാൽ മലപ്പുറം യൂണിറ്റിലെ ഫയർ ഫോഴ്...
Accident

മൈലപ്പുറത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചു

മലപ്പുറം- കോട്ടക്കൽ റൂട്ടിൽ ഇന്നലെ രാത്രി മൈലപ്പുറത്ത് ഹമ്പിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ GLP സ്കൂൾ ഭാഗത്ത് താമസക്കാരനുമായ പള്ളിത്തൊടി ബഷീർ (പോർട്ടർ ബഷീർ) എന്നവരുടെ മകൻ ജിംഷാദ് (26) ആണ് മരണപ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ജംഷീന, ജിൽഷാദ്....
Accident

ടിപ്പർ ലോറി കൊക്കയിലേക്കു ചെരിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി

തേഞ്ഞിപ്പലം : കല്ല് ഇറക്കുമ്പോൾ കൊക്കയിലേക്കു ചെരിഞ്ഞ ടിപ്പർ ലോറിയിൽനിന്ന് ഡ്രൈവറെ മുക്കാൽ മണിക്കൂറോളമെടുത്ത് രക്ഷിച്ചു. 50 അടി താഴ്ചയിലേക്കു വീഴാറായിനിന്ന ടിപ്പറിനുള്ളിൽ കുടുങ്ങിയ പരുത്തിക്കോട് പിള്ളാട്ടുവീട്ടിൽ സന്ദീപിനെ ആണ് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു രക്ഷിച്ചത്. രാവിലെ 9.30ന് പള്ളിക്കൽ ബസാർ പരുത്തിക്കോട് ചാലൊടി– ചാനത്തുമാട് റോഡരികിലാണ് അപകടമുണ്ടായത്. കല്ല് ഇറക്കുന്നതിനിടെ മറിഞ്ഞ ടിപ്പർ അരികുഭിത്തിയുടെ കൈവരിയിൽ തങ്ങിനിന്നതിനാൽ താഴേക്കു പതിച്ചില്ല.  എന്നാൽ, ഡ്രൈവർ സന്ദീപിന്റെ കാൽ കാബിനിൽ കുരുങ്ങി. ടിപ്പർ കയർകൊണ്ട് കെട്ടിനിർത്തി യന്ത്രസഹായത്തോടെ വാതിൽ പൊളിച്ചാണ് അഗ്നിരക്ഷാസേന സന്ദീപിനെ പുറത്തെടുത്തത്. സന്ദീപിന്റെ കാലിനു ചെറിയ പരുക്കേറ്റിട്ടുണ്ട്. ഫയർ ഓഫിസർ റോബി വർഗീസ്, സഹപ്രവർത്തകരായ ഇ.ശിഹാബുദ്ദീൻ, സി.പി.ബിനീഷ്, എൻ.ബിനീഷ്, എം.സി.സജിത്ത് ലാൽ, ജോസഫ് ബാബു, സന്തോഷ് കുമാർ, ...
Accident

ബുള്ളറ്റ് സ്കൂട്ടറിൽ ഇടിച്ചു ദമ്പതികൾക്ക് പരിക്ക്, വണ്ടി നിർത്താതെ പോയി

തിരൂരങ്ങാടി: ദേശീയപാത കൊളപ്പുറത്ത് ബുള്ളറ്റ്, സ്കൂട്ടറിൽ ഇടിച്ചു ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് അപകടം. കക്കാട് ഭാഗത്തു നിന്ന് വന്ന ബുള്ളറ്റ് സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ കോഴിക്കോട് ഭാഗത്തേക്ക് പോയി. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ സമീർ (30), ഹസനത്ത് (28) എന്നിവർക്ക് പരുക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു....
Accident

ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല, ചികിത്സ വൈകിയ രോഗി മരിച്ചു

വാതിൽ തുറന്നത് മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് കോഴിക്കോട്: സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ അരമണിക്കൂറിലേറെ രോഗി ഉള്ളിൽ കുടുങ്ങി. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ രോഗി മരിച്ചു.ഫറോക്ക് കരുവൻതിരുത്തി എസ്.പി. ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനടെ സ്‌കൂട്ടർ വന്നിടിച്ച് പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയുടെ ഡോക്ടറടക്കമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്ക് രോഗിയെ മാറ്റിയത്. https://youtu.be/HcTu6GPTvbc ചെറൂട്ടി റോഡിൽ പി.കെ.സ്റ്റീലിലെ സെക്യൂരിറ്റ...
Accident

ഊരകത്ത് ടോറസ് ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ഊരകം പൂളാപ്പീസ് സ്വദേശി വിഷ്ണു (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നുഹ്മാൻ സൈജലിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 നാണ് അപകടം
Accident

ബൈക്കിന് സൈഡ് നല്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് റോഡരികിൽ ചെരിഞ്ഞു

വെട്ടിച്ചിറ: ദേശീയപാത വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ എസ് ആർ ടി സി ബസ് റോഡ് സൈഡിലേയ്ക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 4.45 നാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ കിങ് ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ മറ്റു ബസ്സുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. വെട്ടിച്ചിറയിൽ പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമ്മിച്ച വൺവേ പാതയിലെ വളവിൽ എതിർവശത്തു നിന്നും വന്ന ബൈക്കിന് ഡ് നൽകാൻ ശ്രമിച്ചതോടെ റോഡരികിലെ മണ്ണിൽ താഴ്ന്ന് ചെരിയുകയായിരുന്നു. തുടർന്ന് രാവിലെ ക്രയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ ഉപയോഗിച്ചു വടം കെട്ടി വലിച്ചാണ് ബസ് സുരക്ഷിതമാക്കിയത്....
Accident

വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട്: ജുമുഅക്ക് പോകാൻ വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻ ഫാദിൽ (19) ആണ് മരിച്ചത്. വീട്ടിൽ നിന്നും ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ വൈദ്യുതി ആഘാതമേറ്റു തെറിച്ചു വീഴുകയായിരുന്നു. പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ ഉള്ള യുവാവിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ഖബറടക്കും....
error: Content is protected !!