Saturday, December 6

Accident

Accident

സ്കൂട്ടറിൽ മിനി ലോറി ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു, മാതാവിന് പരിക്ക്

സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്ത്സ്കൂട്ടറിൽ മിനിലോറി ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു, മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു.ഗുരുവായൂർ മമ്മിയൂർ മുസ്ലിം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മരിച്ചത്. മാതാവ് സുനീറ പരുക്കുകളോടെ രക്ഷപെട്ടു.
Accident

സൈക്കിൾ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

ചങ്ങരംകുളം: സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന്‍ മരിച്ചു. ചിയാനൂര്‍ കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മുര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്ത് (13) ആണ് മരിച്ചത്. ചാലിശേരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് സ്‌കൂളിലേക്ക് യൂണിഫോം വാങ്ങുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. താടിപ്പടിയിലെ യൂറോടെക് ഗോഡൗണിന് സമീപത്തെ വളവും, ഇറക്കവും വരുന്നഭാഗത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. പ്രതീകാത്മക ചിത്രം റോഡില്‍ തലയടിച്ച് വീണ് പരിക്കേറ്റ അഭിജിത്തിനെ, ശബ്ദം കേട്ട് ഓടി വന്ന നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും, വിദഗ്ദ ചികിത്സക്കായി തൃശുരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു....
Accident

മമ്പുറത്ത് പോലീസ് ജീപ്പ് മറിഞ്ഞു, എസ് ഐ ഉൾപ്പെടെ 3 പോലീസുകാർക്ക് പരിക്ക്

തിരൂരങ്ങാടി: മമ്പുറത്ത് തിരൂരങ്ങാടി പോലീസിന്റെ ജീപ്പ് തിരൂരങ്ങാടി വലിയ പള്ളിയുടെ മതിലിൽ ഇടിച്ചു റോഡിൽ മറിഞ്ഞു. ഇന്ന് രാത്രി 8 മണിക്കാണ് അപകടം. മമ്പുറത്തേക്ക് പോകുന്നതിനിടെ പള്ളിക്ക് സമീപത്തുള്ള ഇടുങ്ങിയ റോഡിൽ വെച്ചാണ് സംഭവം. പള്ളിയുടെ മതിലിനോട് ചേർന്നുള്ള സ്റ്റെപ്പിൽ ഇടിച്ചു റോഡിൽ മറിയുകയായിരുന്നു. എസ് ഐ പ്രിയൻ, പൊലീസുകാരായ ശിവൻ, ശബ്‌ജിത്ത് എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഇവർക്ക് നിസ്സാര പരിക്കേറ്റു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 ജീപ്പ് മറിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഓടി മറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടി നാട്ടുകാർ ചേർന്നു ഉയർത്തി. ഈ വാഹനവുമായി പോലീസ് മടങ്ങി....
Accident

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ചട്ടിപ്പറമ്പ്: ഈസ്റ്റ്‌കോഡൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെയും നാട്ടുകാരുടെയും സമചിത്തതയോടെയുള്ള ഇടപെടലിനെത്തുടർന്ന് വൻദുരന്തം ഒഴിവായി. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയുംചെയ്തു. ഓടിക്കൊണ്ടിരിക്കെ തീപടരാൻ കാരണം ഇന്ധനച്ചോർച്ചയാകുമെന്നാണ് കരുതുന്നത്. കോഡൂർ വെസ്റ്റിലെ വരിക്കോട്ടിൽനിന്ന് ഈസ്റ്റ്‌കോഡൂർ പി.കെ. പടിയിലെ മരണവീട്ടിലേക്ക് വരികയായിരുന്ന കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിച്ച കാറിലാണ് തീപടർന്നത്. പറേരങ്ങാടിയിലെ ഗോൾ പോയിന്റ് ടർഫിന് സമീപത്തെത്തിയപ്പോൾ കാറിന്റെ മുൻഭാഗത്തുനിന്ന് പെട്ടന്ന് പുക ഉയരുകയായിരുന്നു. പുക കണ്ടയുടനെ ഡ്രൈവർ വാഹനം റോഡിന്റെ ടാറുള്ള ഭാഗത്തുനിന്നു മാറ്റി ടർഫിനു സമീപത്തെ കോൺക്രീറ്റ് സ്ലാബിന്റെ മുകളിലേക്കു പാർക്ക്‌ചെയ്തു. ഉടൻതന്നെ കാറിന്റെ അടിഭാഗത്തുനിന്ന് തീ നിലത്തേക്കു പരന്നെങ്കിലും വാഹനം ടാറില്ലാത്ത ഭാഗത്തായതിനാൽ ...
Accident, Breaking news

വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് 4 പേർ മരിച്ചു, 4 പേർക്ക് പരിക്ക്

ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർ മരണപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ചു. 4 പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി ഹസൻ കുട്ടി എന്നിവരാണ് മരിച്ചത്. ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം . മൃതദേഹം മഞ്ചേരി മെഡി. കോ ആശുപത്രിയിൽ....
Accident

സേലത്ത് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് പരേതനായ പുത്തൻ പിടിയക്കൽ മുഹമ്മദ്‌ എന്നവരുടെ മകൻ ആലസ്സൻ കുട്ടി (30) ആണ് മരിച്ചത്. ഈ മാസം 25 ന് ചെന്നൈ യിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ സേലത്തിന് അടുത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധവസ്ഥയിലായിരുന്ന യുവാവിനെ സേലം മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സിച്ചു. വ്യാഴാഴ്ച മരിച്ചു. മാതാവ് മൈമൂന. ഭാര്യ ബിൻസിയ ഷെറിന പുളിയംപറമ്പ്. മക്കൾ, നസൽ അമാൻ (രണ്ടര), ആയിഷ നിഷ ,ആയിഷ നിഹ (9 മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾ). സഹോദരങ്ങൾ അഷ്‌റഫ്‌ , ഇല്യാസ് , ഉസ്മാൻ,ഷാഫി, അജ്മൽ, സീനത്ത്, പരേതയായ സുഹറ. കബറടക്കം 17.12.21 കളത്തിങ്ങൽ പാറ ജുമാ മസ്ജിദിൽ....
Accident

പരസ്യബോർഡിൽ ബൈക്കിടിച്ചു വീണ യുവാവ് ചോര വാർന്നു മരിച്ച നിലയിൽ

തിരൂരങ്ങാടി: ദേശീയ പാതക്ക് സമീപം പടിക്കല്‍ ആറങ്ങാട്ടുപറമ്പില്‍ പരസ്യ ബോര്‍ഡിലിടിച്ച് യുവാവിന് ദാരുണ അന്ത്യം. വള്ളിക്കുന്ന്-റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗം അരിയല്ലൂർ പൊറണ്ടായിൽ ചിറയരുവിൽ രവി-ശാന്ത ദമ്പതികളുടെ മകൻ രാഹുൽ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാട്ടുകാരാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ബൈക്കില്‍ നിന്നും വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുമ്മത്തൊടി പാലനിര്‍മ്മാണത്തിനായി അടച്ച റോഡായതിനാല്‍ വാഹനങ്ങള്‍ അതിലൂടെ പോകാറില്ല. അതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലാണ് കരുതുന്നത്. തലക്ക് പരിക്കേറ്റ റാഹുല്‍ രക്തം വാര്‍ന്നാണ് മരണപ്പെട്ടത്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. രാഹുല്‍ ഇലക്ട്രിക് വര്‍ക്കറാണ്. രാജേഷ്, പ്രണവ് എന്നിവര്‍ സഹോദരങ്ങളാണ്. ഇന്നലെ രാത്രി 11 വരെ കൂട്ട...
Accident

കാറിടിച്ചു ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു

ചങ്ങരംകുളം: തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു. ചങ്ങരംകുളം, കോലിക്കര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കേക്കര ഹൈദ്രു എന്നവരുടെ മകനും, പ്രദേശത്തെ പ്രൊഫഷനല്‍ ക്ലബുകളിലെ മികച്ച ഗോള്‍കീപ്പറുമായ ഹാരിസ്(34) ആണ് മരിച്ചത്.തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാതിര്‍ത്തിയായ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് ഹാരിസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. വിദേശത്തായിരുന്ന ഹാരിസ് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ദുബൈയിലും, നാട്ടിലുമായി നിരവധി ക്ലബുകള്‍ക്കായി ഹാരിസ് ബൂട്ടണിഞ്ഞിട്ടുണ്ട്....
Accident

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

മലപ്പുറം ഹാജിയാര്‍പള്ളി് കോല്‍മണ്ണയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, ഒരാള്‍ക്ക് പരിക്ക്. മമ്പാട് സ്വദേശി മജീദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ റഹൂഫിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ലീഡര്‍ ബസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്....
Accident

എംഎസ്എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സി കെ നഗർ സ്വദേശി കെ വി മുഹമ്മദ് അസ്‌ലം എന്ന കെ വി എം അസ്‌ലം ആണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചത്. msf തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായിരുന്നു. ഇന്ന് രാവിലെ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. സി കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെന്റർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു....
Accident

എംഎസ്എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സി കെ നഗർ സ്വദേശി കെ വി മുഹമ്മദ് അസ്‌ലം എന്ന കെ വി എം അസ്‌ലം ആണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചത്. msf തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായിരുന്നു. ഇന്ന് രാവിലെ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. സി കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെന്റർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു....
Accident, Breaking news

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: മേലങ്ങാടി GVHSS ലെ രണ്ടാം വർഷ VHSE  FTCP വിദ്യാർത്ഥിയും മേലങ്ങാടി കോട്ടപ്പറമ്പ് നിവാസിയുമായ സിറാജുദ്ദീൻ തങ്ങളുടെ മകൻ എ ടി സഫറുള്ളയാണ് മരിച്ചത്. എയർപോർട്ട് ബെൽറ്റ് റോഡ് പരിസരത്താണ് അപകടം ഉണ്ടായത്..
Accident

ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ചു വിദ്യാർത്ഥി മരിച്ചു

വണ്ടൂർ .  മണലിമ്മൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് ഇടിച്ചു വിദ്യാർഥി മരിച്ചു.  മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ  നിതിൻ (നന്ദു - 17) ആണ് മരിച്ചത്. മമ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. രാവിലെ 8.15 നാണ് അപകടം. സ്കൂളിൽ പോകാൻ ബസ് കാത്ത് നിൽക്കുയായിരുന്നു. സ്റ്റാൻഡിൽ ട്രാക്കിൽ ഇടാൻ എത്തിയ ബസിൻ്റെ മുൻ ചക്രം നിധിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി.  ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ...
Accident, Breaking news

താനൂർ വട്ടത്താണിയിൽ ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു പെൺകുട്ടി മരിച്ചു

തനാളൂർ: വട്ടത്താണി ചുങ്കത്ത് സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച്  വിദ്യാര്‍ത്ഥിനി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന  ഷെറിനാണ് (8) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.  അരീക്കാട് എഎംയുപി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഫ്ല ഷെറിൻ. ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Accident, Gulf

സൗദിയില്‍ വാഹനാപകടം; ബേപ്പൂരിൽ നിന്നുള്ള അഞ്ചംഗ കുടുംബം മരിച്ചു.

റിയാദ്: സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് ജാബിര്‍ പാണ്ടികശാലകണ്ടി (45), ഭാര്യ ഷബ്‌ന മുഹമ്മദ് ജാബിര്‍ (36), മക്കളായ ലുഫ്ത്തി, സൈബ, സഹ എന്നിവരാണ് മരിച്ചത്. എ.ജി.റോഡിലെ റീന സ്റ്റീൽ ഉടമ കാരപ്പറമ്പ് സ്വദേശി ഇസ്മായിലിൻ്റ മകളാണ് മരണപ്പെട്ട ഷബ്ന. മൃതദേഹങ്ങൾ ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍. പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങള്‍ അയച്ചിരുന്നു. വസ്തുക്കള്‍ അവിടെ എത്തിയിട്ട...
Accident

ദേശീയപാത കരുമ്പിൽ കാർ നിയന്ത്രണം വിട്ട് അപകടത്തിൽ 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചു അപകടം. ഇന്ന് പുലർച്ചെ യാണ് അപകടം. യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു. ഇവരെ എം കെ എച്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവർ ആലപ്പുഴ സ്വദേശികൾ ആണെന്നാണ് അറിയുന്നത്.
Accident

പന്താരങ്ങാടിയിൽ ജെ സി ബി ട്രക്കറിൽ ഇടിച്ചു 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം പന്താരങ്ങാടിയിൽ ജെ സി ബി - ട്രക്കർ അപകടത്തിൽ 3 പേർക്ക് പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മേലോട്ടിൽ മുഹമ്മദ് അലിയുടെ ഭാര്യ ഖദീജ (42), മകൾ ഫാതിമത്തുൽ മിർഫ (12), ഒരു അതിഥി തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരമാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് ചെമ്മട്ടേക്ക് വരികയായിരുന്ന ട്രക്കർ, പുതുതായി നിർമിക്കുന്ന റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് വരികയായിരുന്ന ജെ സി ബി യിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രകറിന്റെ മുകൾ ഭാഗം റോഡിൽ തെറിച്ചു വീണു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
Accident

തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കോട്ടക്കൽ ഇന്ത്യനൂർ തലകാപ്പ് പാറാതൊടി സുരേഷ്ബാബുവിന്റെ മകൻ നവീൻ (19 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു അപകടം. കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ മരിച്ചു. മാതാവ്: പ്രിയ, സഹോദരങ്ങൾ: നിധിൻ , നിഷാന്ത്....
Accident

ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു

 തിരൂരങ്ങാടി: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു.വെന്നിയൂര്‍ കൊടിമരം  ദേശീയ പാത  യിൽ കഴിഞ്ഞ ദിവസം  റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്ക് പറ്റിയ കൊടിമരം സ്വദേശി പരേതനായ കൊടപ്പന മൊയ്തീൻ കുട്ടിയുടെ മകൻ അഹമ്മദ് (60)  ആണ് മരിച്ചത്. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജമക്കൾ: ഹമീദ്, സൈതലവി, അബ്ദുസമദ്, റൈഹാനത്ത്, ഹാജറ, ഉമൈമത്ത്.മരുമക്കൾ: ശംസുദ്ദീൻ, ഫൈസൽ...
Accident

മണ്ണാർക്കാട് നാട്ടുകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു പള്ളിക്കൽ സ്വദേശി മരിച്ചു

മണ്ണാർക്കാട്- നാട്ടുകല്ലിന് സമീപം അമ്പത്തഞ്ചാം മൈലിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു കൊണ്ടോട്ടിക്ക് അടുത്ത് പള്ളിക്കൽ സ്വദേശി മരിച്ചു. കരിപ്പൂർ പള്ളിക്കൽ പുളിയംപറമ്പ് കുണ്ടിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് അലി എന്ന ബാവ (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനായ ലോട്ടറി കച്ചവടക്കാരൻ ഭീമനാട് കൂമഞ്ചേരി ബാലകൃഷ്ണന് (61) പരിക്കേറ്റു. ബൈക്കിൽ മലപ്പുറത്ത് നിന്ന് വരികയായിരുന്നു ബാവ. റോഡരികിൽ നിന്ന് നടുഭാഗത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ബാവയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാവ മരിച്ചു. ഉമ്മ, കുഞ്ഞത്തുട്ടി. ഹസീന യാണ് ഭാര്യ. മക്കൾ, അമൻ, സച്ചു. സഹോദരങ്ങൾ- റഹ്മത്ത്, ആയിഷ നബീല, അബ്ദുറഹീം, അമീറലി. കബറടക്കം വ്യാഴഴ്ച 10 മണിക്ക് പുളിയംപറമ്ബ് ജുമാ മസ്ജിദിൽ. അപകടത്തിന്റെ സി സി ടി വി ദൃശ്യം.. https://youtu.be/ZTbuzrDEZSA...
Accident

ദേശീയപാത പടിക്കലിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു

മുന്നിയൂർ- തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട് കുറ്റിക്കൂട്ടൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപടത്തിൽ പെട്ടത്. ദേശീയപാത പടിക്കലിന് സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട് കാറ് തൊട്ടടുത്ത മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിലിണ്ടായിരുന്ന കോഴക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ രണ്ട്‌പേര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മതില്‍ തകര്‍ത്ത കാറ് തൊട്ടുടുത്ത് പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തില്‍ ഇടിക്കാഞ്ഞത് വലിയ അപകടം ഒഴിവാക്കി.ദേശീയപാത വികസത്തില്‍ പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തിന്റെ കോണിപ്പടിയും വീഴാറായ അവസ്ഥയിലായിരുന്നു....
Accident

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വളാഞ്ചേരി-   വട്ടപ്പാറ ഇറക്കത്തിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നും എരമംഗലം മാറഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും കാറിലുണ്ടായിരുന്ന മാറഞ്ചേരി സ്വദേശികളായ രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി സബ് ഇൻസ്പെക്ടർ മോഹൻദാസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി....
Accident, Breaking news

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്ക് നിസാര പരിക്കേ എന്ന സൂചന. കൊടക്കൽ ആശുപത്രിയിൽ.
Accident, Gulf

മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: മദീന സന്ദർശനം കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ജിദ്ധ റാബിഖിൽ ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ എ ആർ നഗർ പുകയൂർ കുന്നത്ത് സ്വദേശി കൊളക്കാടൻ കുഞ്ഞീതു മുസ്ലിയാരുടെ മകൻ  അബ്ദുൽ റഊഫ് ​ (37) ആണ് മരിച്ചത്​.ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിൽ പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യ മാതാവ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ച റൗഫ് എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവിസിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞീതു മുസ്‌ലിയാർ, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മക്കൾ, ഭാര്യ ജുബൈറിയ. ഫാത്തിമ ജുമാന, ഫാത്തിമ തൻസ, ഹംസ അസീം ....
Accident, Gulf

മദീന സന്ദർശിച്ചു മടങ്ങവേ വാഹനം ഒട്ടകത്തിൽ ഇടിച്ചു പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.ഒട്ടകത്തിലിടിച്ച കാർ മറിഞ്ഞ് പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിലിൽ സൂക്ഷിക്കിയിരിക്കുകയാണ്. സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആർ. നഗർ പുകയൂർ കുന്നത്ത് സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയിൽനിന്നും ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് ഇവർ മദീനയിലേക്ക് പോയത്. ജിദ്ദയിൽനിന്നുള്ള കുടുംബവും ജിസാനിൽ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്നു...
Accident, Breaking news

ദേശീയപാത കൂരിയാട് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു കയറി അപകടം

ദേശീയപാത 66 ൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6.45 നാണ് അപകടം. കാറിലുണ്ടായിന്നവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Accident

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി . പനമ്പുഴ കൊളപ്പുറം റോഡിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകുന്നേരം 6.മണിക്കാണ് അപകടം. കാൽനട യാത്രക്കാരനായ കൊളപ്പുറം കാരച്ചിന പുറായ സൈതലവി (46), ബൈക്ക് യാത്രക്കാരൻ കുന്നുംപുറം പടിക്കതൊടിക ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ഇടിയെ തുടർന്ന് മതിൽ പൊളിഞ്ഞു....
Accident

ഇലക്ട്രിക്ക് സ്കൂട്ടറിൽ ലോറി ഇടിച്ചു വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: കുറ്റ്യാടി റോഡിൽ ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സത്യൻ കടിയങ്ങാടിന്റേയും ജയലക്ഷ്മിയുടേയും മകളാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെ കൂത്താളിക്കും രണ്ടേ ആറിനും ഇടയിലാണ് അപകടമുണ്ടായത്. അഹല്യ ഓടിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പിന്നിൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് അഹല്യ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അഹല്യയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രാവിലെ അച്ഛനും മകളും ഒരുമിച്ചാണ് വീട്ടിൽ നിന്നും പുറത്തു പോയത്. സത്യൻ ഇന്ദിര ഗാന്ധി അനുസ്മരണ പരിപാടിക്കും അഹല്യ ഗിറ്റാർ ക്ലാസ്സിനും പോയി. സത്യൻ പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് മകൾ അപകടത്തിൽ പെട്ടത്. പേരാമ്പ്ര സെന്റ...
Accident

പരപ്പനങ്ങാടിയിൽ കാർ ഓട്ടോയിലിടിച്ചു അപകടം, 2 പേർക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് ചിറമംഗലത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident, Breaking news

കക്കാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, ഉറങ്ങിക്കിടന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കക്കാട് കുറുക്കൻ കുഞ്ഞിപ്പു എന്നിവരുടെ വീടിന്മേൽ ആണ് മണ്ണിടിഞ്ഞു വീണത്. ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വീടിന്റെ ചുമരുകൾക്ക് തകരാർ പറ്റി. മുറിയിൽ ആളുകൾ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി....
error: Content is protected !!