Thursday, August 21

Accident

കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ചങ്ങരംകുളം സ്വദേശികളായ സ്ത്രീയും മരുമകളും മരിച്ചു
Accident

കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ചങ്ങരംകുളം സ്വദേശികളായ സ്ത്രീയും മരുമകളും മരിച്ചു

പെരിന്തൽമണ്ണ : നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായ മാളിയേക്കല്‍ ആയിഷ(76), മരുമകൾ സജ്ന(43) എന്നിവരാണ്‌ മരിച്ചത്‌. സജ്നയുടെ ഭര്‍ത്താവ്‌ അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പട്ടാമ്പി പെരിന്തൽമണ്ണ റോഡില്‍ കൊപ്പത്ത് വെച്ചാണ് ആകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിയുകയായിരുന്നു ഒരു കുടുംത്തിലെ 2 പേർ മരിച്ചു.മരണപ്പെട്ടത് ഉമ്മയും മരുമകളുമാണ്.ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആണ്‌ അപകടം. ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം. മൃതദ്ദേഹം പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ....
Accident

പനങ്ങാങ്ങര കെഎസ്ആർടിസി ബൈക്ക് അപകടം; മരണപ്പെട്ടത് സഹോദരങ്ങളുടെ മക്കൾ

രാമപുരം: പനങ്ങാങ്ങര 38 ൽ കെഎസ്ആർടിസി - ബസ്സും ബൈക്കും കൂട്ടിയിടിച്ചവാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. വേങ്ങര പാക്കടപ്പുറായസ്വദേശി ചെമ്പൻ ഇസ്മായിൽ ലബീബ് (19) ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന ചെമ്പൻ ഹാസൽ ഫസൽ (19) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇരുവരും സഹോദരങ്ങളുടെ മക്കളും ഉറ്റ കൂട്ടുകാരും ആണ്. ഇവരുടെ പിതാക്കളായ ചെമ്പൻ ഹംസയും ചെമ്പൻ സിദ്ധീഖും സഹോദരന്മാരാണ്. പെരിന്തൽമണ്ണ ജെംസ് കോളേജ് ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ് ഇരുവരും. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും KSRC ബസ്സും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. ചെമ്പൻ ഹംസ യുടെയും റസിയ യുടെയും മകനാണ് മരിച്ച ഹസ്സൻ ഫസൽ. ഹാരിസ്, ഹസാന, നസ്രിയ, ഹയ്യാൻ എന്നിവർ സഹോദരങ്ങളാണ്.ചെമ്പൻ സിദ്ദീഖിൻ്റെയും ഖൈറുന്നീസയും മകനാണ് മരിച്ച ഇസ്മായിൽ ലബീബ്. ഉവൈസ്, മാഹിർ, സജബ്ന ഉസ്ന എന്നിവർ സഹോദരങ്ങാണ്.കബ...
Accident, Local news

മസ്ക്കറ്റിൽ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി : മസ്ക്കറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു. നമ്പുളം സൗത്ത് കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് മരിച്ചത്. 35 വർഷത്തോളമായി മസ്ക്കറ്റിൽ ബേക്കറി ബിസിനസ് നടത്തുകയായിരുന്നു. പിതാവ്:പരേതനായ അപ്പു. മാതാവ്:ദേവകി. ഭാര്യ:പ്രീതി. മക്കൾ: ആദിത്യ എന്ന ശ്രീകുട്ടൻ(സി.എ വിദ്യാർഥി), അഭിരാം എന്ന അച്ചു (റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: രാജൻ (റിട്ട.എസ്.ഐ), ഷാജി (ഗൗണ്ട് വാട്ടർ എൽ.ഡി, തിരുവനന്തപുരം, ഷിജു(എ.എസ്.ഐ, ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം), പ്രിയേഷ് മസ്ക്കറ്റ്, ഷീജ (അങ്കൺവാടി ടീച്ചർ). സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ...
Accident

ലുലുമാൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ ബൈക്ക് മതിലിൽ ഇടിച്ച് ചേറൂർ കോളേജ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമ അമ്പലക്കണ്ടി സ്വദേശി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം. ചേറൂർ പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയും സജീവ എം എസ് എഫ് പ്രവർത്തകനുമാണ് ജസീം. ഇന്ന് പുലര്‍ച്ചെ 1.45ഓടെ മുക്കം വട്ടോളി പറമ്പിലാണ് അപകടം നടന്നത്. ഇരുവരും കോഴിക്കോട് മാങ്കാവിലെ പുതിയ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു ജസീം. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാ...
Accident, Local news

മൂന്നിയൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

മൂന്നിയൂര്‍ : പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. മൂന്നിയൂര്‍ കളിയാട്ടമുക്കിലാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി പരിക്കേറ്റ യാത്രക്കാരായ സ്ത്രീയെയും കുട്ടിയേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരും കൂട്ടുമൂച്ചി കൊടക്കാട് സ്വദേശികളാണ് എന്നാണ് വിവരം....
Accident

തിരൂരങ്ങാടി പനമ്പുഴ റോഡിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു

തിരൂരങ്ങാടി : പനമ്പുഴ റോഡിൽ ബൈക്ക് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു, 2 പേർക്ക് പേർക്ക് പരിക്കേറ്റു. വേങ്ങര കൂരിയാട് മാടംചിന സ്വദേശി പള്ളിയാളി റഷീദിന്റെ മകൻ മുഹമ്മദ് സവാദ് (19 ആണ് മരിച്ചത്. നബീൽ (18), ആഷിഖ് (18) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് അപകടം. തിരൂരങ്ങാടി കൊളപ്പുറം റോഡിൽ വളവിൽ പഴയ ടോൾ ബൂത്തിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും എതിരെ വന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സക്കായി കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സവാദ് മരണപെട്ടു. മറ്റുള്ളവർ ചികിത്സയിലാണ്....
Accident

ചെമ്മാട് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെമ്മാട് : പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സി പി നാസർ ആണ് മരിച്ചത്. ഇന്ന് ഞായറാഴ്ച രാത്രി 11.15 നാണ് അപകടം. തൃക്കുളം സ്കൂളിന് സമീപം കിസാൻ കേന്ദ്രത്തിൽ വെച്ചാണ് അപകടം. എക്സ്ചേഞ്ച് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് വന്ന സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ നാസറിനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക് വേണ്ടി തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്‌തിരിക്കുന്നു. 12 മണിയോടെ മരണപ്പെട്ടു. കബറടക്കം തിങ്കളാഴ്ച....
Accident

കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു

തിരൂരങ്ങാടി : തിരൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു. ചെമ്മാട് സന്മനസ് റോഡ് കല്ലു പറമ്പൻ കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിപ്പോക്കർ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 നാണ് അപകടം. വൈലത്തൂർ ഭാഗത്ത് നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് തിരൂർ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ട്രാഫിക്ക് സർക്കിളിലേക്ക് ഇടിചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോട്ടക്കൽ സ്വകാര്യാശുപത്രിയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മരണപ്പെട്ടു. മയ്യിത്ത് തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. മകൻ: മുഹമ്മദ് ഷാഹുൽ...
Accident, Local news

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വേങ്ങര കച്ചേരിപ്പടി പത്ത്മൂച്ചി സ്വദേശി ഉള്ളാടന്‍ ഷഹബാസ് (28) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി… കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
Accident

സീബ്രാലൈനിൽ വെച്ച് ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശി മരിച്ചു

ഒഴുർ : സീബ്രാലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശിയായ യുവാവ് മരിച്ചു. പാണ്ടിമുറ്റം പന്തിരായിപ്പാടത്ത് താമസിക്കുന്ന പൂളക്കൽ പരേതനായ കുമാരൻ്റെ മകൻ പ്രകാശൻ എന്ന ബാബു (43) ആണ് മരിച്ചത്. ഒഴൂർ കുറുവട്ടശ്ശേരിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 4.40 നാണ് അപകടം. കുറുവട്ടശ്ശേരിയിൽ മീൻ വാങ്ങാൻ വേണ്ടി സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിന ഉടനെ താനാളൂരിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി....
Accident, Breaking news

ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു

ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു.തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹജ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെന്നൈയിൽ മയിലാടുത്തുരയ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഇവിടെ ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനാണ് മിൻഹാജ്. ഷോപ് അടച്ച ശേഷം താമസ സ്ഥലത്ത് കെട്ടിടത്തിന്റെ ഓപ്പണ് ടെറസിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: ഫബീന. സഹോദരങ്ങൾ : നഫീസത്ഉൽ മിസ്രിയ, മിദ് ലാജ്, മിൻ ഷാദ്‌...
Accident, Gulf, Obituary

ഒമാനിൽ വാഹനമിടിച്ച് കോട്ടക്കൽ സ്വദേശിയായ മതപണ്ഡിതൻ മരിച്ചു

കോട്ടയ്ക്കൽ: ഒമാനിൽ വാഹനാപകടത്തിൽ കോട്ടക്കൽ സ്വദേശിയായ മതപണ്ഡിതൻ മരിച്ചു. വില്ലൂർ കുന്നക്കാടൻ അബ്ദുൽ ജലീൽ സഖാഫി (49) ആണ് മരിച്ചത്. ചാപ്പനങ്ങാടി മസ്വാലിഹ് സ്ഥാപനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടു ഒമാനിൽ എത്തിയതായിരുന്നു. റോഡിനു കുറുകെ കടക്കുമ്പോൾ എതിരെ വന്ന വാഹനം ഇടിച്ചാണു അപകടം.
Accident

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ പാലത്തിങ്ങൽ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പാലത്തിങ്ങൽ കൊട്ടന്തല അച്ചമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ പാലത്തിങ്ങലിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ ബൈക്കിൽ നിന്നും വീണത്. സ്വകാര്യാശുപത്രിയിൽ കാണിച്ച് വീട്ടിൽ പോയ പ്രസാദിന് ബുധനാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇന്നലെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ചിറമംഗലം ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ് : പരേതനായ നായാടി കുട്ടി. മാതാവ് : പരേതയായ ഓമല.ഭാര്യ : ഷീബ. മക്കൾ: ജിതിൻ, അർച്ചന. സഹോദരങ്ങൾ : ഷൺമുഖൻ, പ്രഭി കുമാർ, ജിതേഷ്, ബിന്ദു, സുമി, ജിഷ....
Accident, Breaking news

ഉള്ളണത്ത് ഓട്ടോ മറിഞ്ഞു മുന്നിയൂർ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്‌റഫ് (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Accident

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി

തേഞ്ഞിപ്പലം : കാണാതായ അദ്ധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി അരീപ്പാറ സ്വദേശിയും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപകനുമായ പടിക്കലിൽ പ്രശാന്ത് (51) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ഞായറാഴ്ച പകൽ ഒന്നോടെ മാതാവ് കല്യാണിയോടപ്പം സഹോദരി സുമയുടെ വള്ളിക്കുന്ന് ആനങ്ങാടിയിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഒലിപ്രംകടവ് പാലത്തിന് മുകളിൽ ഒരു കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് ഇറങ്ങി. അതിന് ശേഷം യാതൊരു വിവരം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നിടെയാണ് മൃതദേഹം ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...
Accident

പുത്തനത്താണിയില്‍ വാഹനാപകടം; ഭാര്യയുമൊന്നിച്ച്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ്‌ മരിച്ചു

പുത്തനത്താണി : അതിരുമടയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചാവക്കാട് മന്ദലംകുന്ന് സ്വദേശി മരിച്ചു. മന്ദലാംകുന്ന്‌ കൂളിയാട്ട്‌ പരേതനായ മൊയതുണ്ണിയുടെ മകൻ ശിഹാബാണ്‌(42) മരിച്ചത്‌. ഇലക്ട്രിഷ്യനായ ശിഹാബ്‌ ഭാര്യയുമൊന്നിച്ച്‌ കോട്ടക്കൽ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനായി ബൈക്കില്‍ സഞ്ചരിക്കവേ ഇന്നലെ രാത്രി 8.30ന്‌ പുത്തനത്താണിയില്‍ വെച്ചാണ്‌ അപകടത്തില്‍ പെട്ടത്‌. സർവ്വീസ്‌ റോഡില്‍ എതിരെ വന്ന റെഡി മിക്സര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഭാര്യ റോഡില്‍ തെറിച്ച്‌ വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. എന്നാല്‍ വാഹനം ശിഹാബിന്റെ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടര്‍ന്ന്‌ തൽക്ഷണം മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന്‌ വൈകിട്ട്‌ മന്ദലാംകുന്ന്‌ ജുമാ മസ്ജിദ്‌ കബർ നടക്കും. ഭാര്യ: ഹൈറുന്നീസ. മക്കള്‍: മുസ്ലിഹ്‌, മുഹ്സിന്‍. മാതാവ്‌: ഫാത്തിമ. സഹോദരങ്ങള്‍: നിയാസ്‌, ഫെബിന....
Accident

താനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂർ: ഓലപ്പീടികയിൽ വാഹന അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓലപ്പീടിക സ്വദേശിയായ ജിജെഷ് എന്ന യുവാവ് ആണ് മരണപെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Accident

കൊളപ്പുറത്ത് ഗൃഹനാഥനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കാണാതായ ആളെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊളപ്പുറം പെട്രോൾ പമ്പിന് സമീപം കാടേങ്ങൽ യൂസുഫിന്റെ മകൻ മുസ്തഫ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 മുതൽ ഇയാളെ കാണാതായിരുന്നു. രാത്രിയായിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് രാത്രി 11.45 ന് നടത്തിയ തിരച്ചിലിൽ വീട്ടിലെ കിണറിന് മുകളിലെ വല കീറിയ നിലയിൽ കണ്ടു. സമീപത്ത് നിന്നു ചെരിപ്പും കണ്ടെത്തി. ഇതേ തുടർന്ന് കിണറ്റിൽ പരിശോധിച്ചപ്പോഴാണ് കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് കൊളപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കും....
Accident, Malappuram

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശികളായ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു

കോഴിക്കോട് : കല്ലായ് വട്ടാംപൊയില്‍ ഭാഗത്തു ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശികളായ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു. കൊണ്ടോട്ടി കോടങ്ങാട് ഇളനീര്‍ക്കര കോച്ചാമ്പള്ളി അമീറലിയുടെയും ഖദീജയുടെയും മകന്‍ മുഹമ്മദ് സാബിത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകന്‍ മുഹമ്മദ് സിയാദ് (18) എന്നിവരാണു മരിച്ചത്. സാബിത് ഓട്ടോമൊബൈല്‍ കോഴ്‌സ് വിദ്യാര്‍ഥിയും സിയാദ് വാഴക്കാട് ഐടിഐ വിദ്യാര്‍ഥിയുമാണ്. മുഹമ്മദ് സാബിതിന്റെ സഹോദരങ്ങള്‍: നിദ ഫാത്തിമ, ഷഹാന്‍. മുഹമ്മദ് സിയാദിന്റെ സഹോദരങ്ങള്‍: അഹമ്മദ് ഹാദി, ഫാത്തിമ റിഫ, മുനവ്വറലി...
Accident, Breaking news

പെരുവള്ളൂർ വരപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

പെരുവള്ളൂർ : പറമ്പിൽ പീടികക്ക് സമീപം വരപ്പാറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് സാരമായ പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ വരപ്പാറ ജങ്ഷനിൽ വെച്ചാണ് സംഭവം. മുഹമ്മദ് നിഹാൽ, ഷാമിൽ സാദിഖ് എന്നിവരാണ് മരിച്ചത്. മുഹമ്മദ്, റിൻഷാദ് എന്നിവർക്കാണ് പരിക്ക്. മരിച്ചവരിൽ ഒരാൾ മുന്നിയൂർ ആലിൻ ചുവട് നിന്ന് സൂപ്പർ ബസാറിലേക്ക് താമസം മാറിയ കുടുംബത്തിലെ വ്യക്തിയും മറ്റൊരാൾ മക്കരപ്പറമ്പ് സ്വദേശിയുമാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ വാഹനത്തിൽ നിന്നും ദൂരേക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെക്കും മാറ്റിയതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. സൂപ്പർ ബസാർ സ്വദേശിയുടെ സഹോദരായ വിദ്യാർ ഥി ക്ക് ഗുരുതര പരിക്കാണ്....
Accident, Breaking news

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം : മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർ കടവൻ ഉമർ മകൻ ബാദുഷ ആണ് മരിച്ചത്. ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടാണ് മരണം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ
Accident

ബാംഗ്ലൂരില്‍ നിന്ന് വരുന്ന വഴി ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ; നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകന്‍, എം. ബിന്‍ഷാദ് (25), തിരൂര്‍ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീര്‍ ഹസ്തത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നംഷിദ് (23) എന്നിവരാണ് മരിച്ചത്. ബാംഗ്ലൂര്‍ സേലം ദേശീയപാതയില്‍ ധര്‍മപുരി പാലക്കോടിനടുത്തുവെച്ച് നിര്‍ത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിന്‍ഷാദും നംഷിയും. ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാംഗ്ലൂരിലെ ആചാര്യ നഴ്‌സിങ് ...
Accident

താനൂർ മൂലക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു

താനൂർ : മൂലക്കൽ പെട്രോൾ പമ്പിന് സമീപം ബൈക്കും ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. താനൂർ അങ്ങാടിയിൽ ഉണ്ണിയാൽ റോഡിൽ സി.പിന്റെ ഇടവഴിയിൽ താമസിക്കുന്നകിഴക്കന്റെ പുരക്കൽ ബഷീറിന്റെ മകൻ അൻഷിദ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാസിത്തിന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി യാണ് അപകടം. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻഷിദ് മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Accident

സൗദിയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശിക്ക് ദാരുണാന്ത്യം

വേങ്ങര : സൗദിയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശി മരണപ്പെട്ടു. വലിയോറ ചെനക്കല്‍ സ്‌കൂള്‍ റോഡ് സ്വദേശി കല്ലന്‍ ഉനൈസ് ആണ് മരിച്ചത്. സൗദി ബുറൈദില്‍ വച്ചുണ്ടായ വാഹനപകടത്തിലാണ് ഉനൈസ് മരണപ്പെട്ടത്. 13-ാം വാര്‍ഡ് മുസ്ലിം ലീഗ് ജോയിന്‍ സെക്രട്ടറി കല്ലന്‍ ഹുസൈന്‍ കുട്ടി (ആപ്പ) യുടെ മകനാണ് ഉനൈസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്....
Accident

കണ്ണമംഗലത്ത് ടിപ്പർ ലോറി ഇടിച്ചു യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം വട്ടപ്പൊന്തയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരണയ തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശിയായ അജ്മൽ ഹുസൈൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. മലപ്പുറത്ത് ഹിറ്റാച്ചി വണ്ടിയിൽ ജോലി ചെയ്യുന്ന അജ്മൽ വട്ടപ്പൊന്തയിലെ സുഹൃത്തിന്റെ അടുത്തേക്ക് വന്നതായിരുന്നു. സുഹൃത്തിന്റെ ബൈക്കിൽ പരിസരം കാണാനായി പുറപ്പെടുമ്പോഴാണ് ടിപ്പർ ലോറിയുമായി ഇടിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Accident

കോഴിക്കോട് പയ്യോളിയിൽ മീൻ പിടിക്കാൻ പോയ പറമ്പിൽ പീടിക സ്വദേശിയെ തിരയിൽ പെട്ട് കാണാതായി

കൊയിലാണ്ടി : പയ്യോളി അഴിമുഖത്ത് മീൻ പിടിക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിലെ ഒരാളെ കാണാതായി. പെരുവള്ളൂർ പറമ്പിൽ പീടിക സ്വദേശി മുഹമ്മദ് ശാഫിയെയാണ് കാണാതായത്. ഇന്ന് രാവിലെ 8.40 നാണ് സംഭവം. പയ്യോളി മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതാക്കുകയായിരുന്നു. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി.  അഞ്ച് പേരടങ്ങുന്ന സംഘടമാണ് മീന്‍ പിടിക്കാനായി എത്തിയിരുന്നത്. ഇവര്‍ സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വേലിയിറക്കം ഉള്ളപ്പോഴാണ് മീന്‍ പിടിക്കനിറങ്ങിയത്. അടിയൊഴുക്കില്‍പ്പെട്ടാകാം ഇയാളെ കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പയ്യോളി ...
Accident

തെയ്യാലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു

തെയ്യാല കല്ലത്താണിയിൽ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ചെറുമുക്ക് പ്രവാസി നഗർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെയ്യാല സ്വദേശി മുർശിദിനും (18) കാർ യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാത്രി 10.30 നാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനനെ കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരണം. തെയ്യാല അൽഫാ ബേക്കറിയിലെ ജീവനക്കാരനാണ് സിനാൻ. കബറടക്കം ബുധനാഴ്ച....
Accident

റിമോട്ട് ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതറിഞ്ഞ കുട്ടിയുടെ വല്ലിമ്മയും മരിച്ചു

വൈലത്തൂർ : അയൽ വീട്ടിലെ റിമോട്ട് ഗേറ്റിൽ തല കുടുങ്ങി 9 വയസ്സുകാരൻ മരിച്ചത് അറിഞ്ഞ , കുട്ടിയുടെ വല്ലിമ്മയും മരിച്ചു. മരണവാർത്ത അറിഞ്ഞ ആഘാതത്തിൽ ഹൃദയ സ്തംഭനം ഉണ്ടായാണ് മരണം എന്നാണ് അറിയുന്നത്. കുട്ടിയുടെ പിതാവ്, ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ഗഫൂറിന്റെ ഉമ്മ യും കുഞ്ഞലവി ഹാജിയുടെ ഭാര്യ വൈലത്തൂർ ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസ്യ ഹജ്ജുമ്മയാണ് മരിച്ചത്. ഭർത്താവ് ചിലവിൽ മഹല്ല് പ്രസിഡന്റ് കുഞ്ഞലവി ഹാജിയുടെ ഭാര്യയാണ്.. കബറടക്കം ഇന്ന് നടക്കും. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് സിനാൻ മരണപ്പെട്ടത്. അസർ നിസ്കാരത്തിനായി അയൽ വീട്ടിലെ ഗേറ്റിലൂടെ പോകുമ്പോഴാണ് ദുരന്തം ഉണ്ടായത്. സിനന്റെ കബറടക്കം പോസ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദിൽ നടക്കും....
Accident

തിരൂരിലെ കുടുംബം സഞ്ചരിച്ച കാർ ഊട്ടിയിൽ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ഊട്ടി: തിരൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 പേർക്ക് ഗുരുതര പരിക്ക്. തിരൂരിൽ നിന്ന് ഊട്ടിയിലേക്ക് പോയ വളവന്നൂർ അല്ലൂർ സ്വദേശികളായ നീർക്കാട്ടിൽ സൈനദ്ദീൻ (54), ഭാര്യ ഖദീജ (48), മക്കളായ ജുബൈരിയ (30), സക്കീനത്ത് സുനൈന (26), മുഹമ്മദ് ഇസ്മയിൽ (19), മുഹമ്മദ് സുഹൈർ (13) എന്നിവർക്കും നാല് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഊട്ടിയിലേക്ക് പോയതാണ് കുടുംബം. എല്ലാവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോയമ്പത്തൂരിലേക്ക് മാറ്റി. മറ്റുള്ളവർ ഊട്ടി സർക്കാർ ആശുപത്രിയിലാണ്. ഷാർജയിൽ ജോലി ചെയ്യുന്ന സൈനുദ്ധീൻ പെരുന്നാൾ പ്രമാണിച്ച് നാട്ടിലെത്തിയതാണ്. ചൊവ്വാഴ്ച രാവിലെ കുടുംബ സമേതം ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു. ഗൂഡല്ലുർ ഊട്ടി റോഡിൽ നടുവട്ടത്ത് നിന്ന് നാല് കിലോമീറ്റർഅകലെ വെച്ച് ഇവര...
Accident

വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി ; ദേശീയപാത മൂടാലില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം. വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങല്‍ സിറാജുന്നീസ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാട്ടിപ്പരുത്തി ചെകിടന്‍ കുഴി റാഫിദ(21) യെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍ രാവിലെ 9 ന് ആണ് അപകടം. എടപ്പാളില്‍ സ്വകാര്യ ആശുപത്രയില്‍ എം ആര്‍ ഐ സ്‌കാനിങ്ങ് വിഭാഗം ടെക്‌നിഷ്യന്‍മാരാണ് ഇരുവരും. രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നതിനിടെ മൂടാല്‍ ഒലിവ് ഓഡിറ്റോറിയത്തിനു മുന്നിലാണ് അപകടം....
error: Content is protected !!