Friday, May 22

Crime

തെന്നലയിൽ പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു
Crime

തെന്നലയിൽ പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു

തിരൂരങ്ങാടി : പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ചു മോഷണം. തെന്നല സിഎം മർകസിന് സമീപത്തെ പൂണ്ടോളി അബ്ദുൽ മാലിക്കിന്റെ ഭാര്യ സുഹൈല (22) യെയാണ് ആക്രമിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30 ന് ആണ് സംഭവം സുഹൈലയും സഹോദരിയും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. സുഹൈല ഡൈനിങ് ഹാളിലായിരുന്നു. പെട്ടെന്ന് അകത്തു കയറിയയാൾ കണ്ണിലേക്ക് മുളക് പൊടി വിതറി ചവിട്ടി നിലത്തിട്ട ശേഷം കൈപിടിച്ച് തിരിച്ച ശേഷം കയ്യിൽ ധരിച്ചിരുന്ന ഒരു പവൻ്റെ സ്വർണ ബ്രേസ് ലെറ്റ് എടുക്കുകയായിരുന്നു. ഇതിനിടെ സുഹൈലയുടെ ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാവ് രക്ഷപ്പെട്ടു. പിന്നീട് തിരച്ചലിൽ വീടിൻ്റെ മുകൾ നിലയിൽ സ്വർണാഭരണവും മുളക് പൊടിയും വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. വീടിന്റെ മുകൾ നില വഴിയാണ് മോഷ്‌ടാവ് അകത്തു കയറിയത് എന്നാണ് സംശയം. താഴ്ന്ന ഭാഗത്തുള്ള വീടിൻ്റെ മുകൾ നിലയാണ് റോഡിന് സമാ...
Crime

ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി

തിരൂരങ്ങാടി : ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി. കണ്ണമംഗലം മേമാട്ടുപാറ തടത്തിൽ എടക്കാട്ട് മൂക്കമ്മൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയയുടെ രണ്ടര പവൻ്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കുന്നുംപുറത്തെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ബാങ്കിൽ പോയി മടങ്ങുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പരിശോധനക്കായി ക്ലിനിക്കിൽ എത്തിയതായിരുന്നു. ബാഗ് വെച്ച് ഡോക്ടറുടെ പരിശോധനയും മറ്റും കഴിഞ്ഞ ശേഷം തിരിച്ചുപോരുമ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. രണ്ടര പവൻ കാതിൽ അണിയുന്ന ചിറ്റാണ് നഷ്ടപ്പെട്ടത്. തിരുവങ്ങാടിയിൽ പോലീസിൽ പരാതി നൽകി....
Crime

ഉറങ്ങിക്കിടന്ന യുവതിയുടെ ഏഴര പവൻ്റെ സ്വർണാഭരണങ്ങൾ കവർന്നു

ജനലിലൂടെ കയ്യിട്ടാണ് മോഷണം താനൂർ : ജനലിലൂടെ കയ്യിട്ട് ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണാഭരണങ്ങൾ കവർന്നു. വെള്ളിയാംപുറം കീരിയാട്ട്പുരായി ചിത്രമ്പള്ളി യാസർ അറഫാത്തിൻ്റെ ഭാര്യ ജസീലയുടെ ആഭരണങ്ങൾ ആണ് കവർന്നത്. ആറര പവൻ്റെ സ്വർണമാലയും ഒരു പവൻ്റെ സ്വർണ നെക്ലേസും ആണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 2.30 ന് ആണ് സംഭവം. ഒരു ജനൽ കുറ്റി ഇട്ടിട്ടില്ലായിരുന്നു. മോഷ്ടാവ് ഇതിലൂടെ കയ്യിട്ട് മറ്റേ ജനൽ തുറന്ന് അതിലൂടെയാണ് മോഷണം നടത്തിയത്. ഉറങ്ങിക്കിടന്ന ജസീലയുടെ കഴുത്തിൽ നിന്ന് ആഭരണങ്ങൾ മുറിച്ചെടുക്കുകയായിരുന്നു. മുറിച്ച ആഭരണങ്ങൾ വലിച്ചെടുക്കുമ്പോൾ ഞെട്ടി ഉണർന്നപ്പോൾ മോഷ്ടാവ് കൈ വലിച്ചു ഓടി പോകുന്നത് കണ്ടതായി യുവതി പറഞ്ഞു. പോലീസ് കേസെടുത്തു....
Crime

കൊളപ്പുറത്ത് മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

തിരൂരങ്ങാടി: വാഹനത്തിൽ മെത്താഫിറ്റമിൻ കടത്തിക്കൊണ്ടു വന്നതിന് കൊളപ്പുറത്ത് യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. കുന്നുംപുറം സ്വദേശി അമ്പിളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് റഫീഖ് (40) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും പിടികൂടിയത്. വൈകുന്നേരം ആറ് മണിക്ക് കൊളപ്പുറത്ത് വെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 6.095 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്. കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 39 G 5577 ടാറ്റാ നാനോ കാറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഡ്രൈവർ കെ. അഖിൽദാസ് എന്നിവരും പങ്കെടുത്തു....
Crime

യുവാവിൻ്റെ ആത്മഹത്യ; ഷിംജിത അറസ്റ്റിൽ

കോഴിക്കോട് : സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. നേരത്തെ ഇവർ മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അഡ്വ. നല്‍സണ്‍ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്. ബസ്സിലെ സ...
Crime

ദമ്പതികളെ ബന്ധു വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ, കുട്ടി ഗുരുതരാവസ്ഥയിൽ

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്ബതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തില്‍ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുല്‍ഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്ബതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സുല്‍ഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് സംഭവത്തില്‍ പ്രതി. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ റാഫി ഇവിടെനിന്നും രക്ഷപ്പെട്ടു. കൈഞരമ്പ് മുറിച്ച നിലയില്‍ ഇയാളെ ആദ്യം കണ്ടെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. അടുത്തുള്ള പള്ളി ഖബർസ്ഥാനിലേക്ക് ഇയാള്‍ ഓടിപ്പോയി. പിന്നീട് പൊലീസും നാട്ടുകാരും ചേർന...
Crime

ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവച്ചതോടെ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് ഗോവിന്ദപുരം ജയിൽ റോഡ് തളിയിൽ പറമ്പ് ചോയിയുടെ മകൻ ദീപക് (42) ആണ് മരിച്ചത്. ബസില്‍വെച്ച്‌ ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി പൊലീസിലും പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടില്‍ ഫാനിൻ്റെ ഹൂക്കിൽ ദീപകിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അസ്വഭാവിക മരണത്ത...
Crime

കരുവാരക്കുണ്ടിൽ കാണാതായ 16 കാരി കൊല്ലപ്പെട്ട നിലയില്‍; 16 കാരൻ കസ്റ്റഡിയില്‍

കരുവാരക്കുണ്ട്.: കാണാതായ പെണ്കുട്ടിയുടെ മൃതദേഹം റയിൽവേ ട്രാക്കിന് അരികിൽ നിന്ന് കണ്ടെത്തി. കരുവാരക്കുണ്ട് ഖാൻ കാവ് അങ്ങാടിപ്പാടത്ത് നിന്ന് കാണാതായ 16 കാരിയുടെ മൃതദേഹം ആണ് ഇന്ന് വാണിയമ്പലം റെയില്‍വേ ട്രാക്കിനരികില്‍‌ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ കാണാതായ പതിനഞ്ചുകാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കരുവാരക്കുണ്ട് ഗവണ്‍മെന്‍റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച പെണ്‍കുട്ടി. വ്യാഴാഴ്ച രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂള്‍ പടിയില്‍ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ സ്കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍‌ സംശ‍യം തോന്നിയ 16 വയസുകാരനായ ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍‌ തന്നെയാണ് മൃതദേഹം കാണിച്ചുകൊടുത്തത്. ക...
Crime

കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ചു വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

പാലക്കാട് : പാലക്കാട് കഞ്ചിക്കോട് കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് നൂര്‍ നാസര്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി. ജനുവരി രണ്ടിനായിരുന്നു സംഭവം. കുട്ടി പോകുന്ന അങ്കണവാടിയിലെ അധ്യാപികയാണ് പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു....
Crime

വീട് പൂട്ടി പുതിയങ്ങാടി നേർച്ചയ്ക്ക് പോയി, വീട്ടിൽ നിന്ന് സ്വർണം കവർന്നു

വീട്ടുകാർ നേർക്ക് പോയ സമയത്ത് മോഷണം തിരൂർ: ബി പി അങ്ങാടി കാരയിൽ നമ്പം കുന്നത്ത് ഉസ്മാൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഉസ്മാൻ്റെ ഭാര്യ സാഹിറയും കുടുംബവും വീട് പൂട്ടി 5 മണിക്ക് നേർച്ചയ്ക്കായി പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് മോഷണം നടത്തിയ വിവരം അറിഞ്ഞത്. താക്കോൽ ഉപയോഗിച്ച് തുറന്ന് അകത്ത് കടന്ന് അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന് ഏഴേമുക്കാൽ പവൻ സ്വർണം, എ ടി എം കാർഡ്, പഴയ റെഡ്മി ഫോൺ, ഡ്രസ് എന്നിവയും കവർന്നതായി സാഹിറ പൊലീസിൽ പരാതി നൽകി. ഏകദേശം 7.38 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
Crime

ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 12 കാരിയെ പീഡിപ്പിച്ച 17 കാരനെതിരെ പോലീസ് കേസെടുത്തു.

തലശ്ശേരി : ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 12 കാരിയെ പീഡിപ്പിച്ച 17 കാരനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിനാണ് കൗമാരക്കാരനെതിരേ കേസ് എടുത്തത്. പട്ടാപ്പകല്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനു സമീപം പണി തീരാത്ത കെട്ടിടത്തില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഡിസംബർ 29ന് രാവിലെ 10-നാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പണിതീരാത്ത കെട്ടിടത്തില്‍ എത്തിച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം പ്രണയത്തില്‍ കുടുങ്ങി നിരവധി പെണ്‍കുട്ടികളാണ് ഇങ്ങനെ പല കെണികളും ചെന്നു വീഴുന്നത്. സോഷ്യല്‍ മീഡിയയില്‍ മാത്രം പരിചയമുള്ള ആളുകളെ വിശ്വസിച്ചാണ് പലരും വീടുവിട്ട് ഇറങ്ങുന്നത്. ഇവർ പിന്നീട് ക്രിമിനല്‍ സം...
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച 19 കാരൻ പിടിയിൽ

മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയ 19കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കുകയും നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികള്‍ക്കും മറ്റും അയച്ചു നല്‍കുകയുമായിരുന്നു. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ യുവതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിരോധത്തിലാണ് നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയത്. തുടര്‍ന്ന് യുവതി പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷിച്ച...
Crime

സ്കാനിങ് എടുക്കാൻ അഴിച്ചു വെച്ച രോഗിയുടെ സ്വർണമാല കാണാനില്ലെന്ന് പരാതി

കോഴിക്കോട് : സ്കാനിങ് എടുക്കാൻ പോയപ്പോൾ മുറിയിൽ അഴിച്ചു വെച്ച സ്വർണമാല കാണാനില്ലെന്ന് പരാതി. സ്‌കാനിംഗ് സമയത്ത് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്‍ വരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയില്‍ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച്‌ ചികിത്സക്കെത്തിയ സമീറയ്ക്കാണ് ദുരനുഭമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സമീറ. സ്‌കാനിംഗിനായി എത്തിയപ്പോള്‍ സ്‌കാനിംഗ് റൂമിലെ ബെഡില്‍ മാല അഴിച്ചുവെച്ചു. പരിശോധന കഴിഞ്ഞ് തിരികെ വാര്‍ഡില്‍ എത്തിയപ്പോഴാണ് മാല എടുത്തില്ലെന്ന് മനസ്സിലായത്. പിന്നീട് തിരികെ ചെന്ന് നോക്കിയപ്പോള്‍ ആഭരണം അഴിച്ചുവെച്ച സ്ഥലത്ത് കാണാനില്ലായിരുന്നു. സമീറയുടെ പരാതിയില്‍ ഭാരതീയ ന്യായസംഹിത 305 വകുപ്പ് പ്രകാരം വടകര പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ എത്തിയ പൊലീസ്, ജീവിനക്കാരില്‍ നിന്നും സ്‌കാനിംഗിനെത്തിയ രോഗികളില്‍ നിന്നും മൊഴിയ...
Crime

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്; ചെമ്മാട് സ്വദേശിനിയുടെ പരാതിയിൽ കേസെടുത്തു

തിരൂരങ്ങാടി : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ചെമ്മാട് സ്വദേശിനിയായ യുവതിയുടെ പരാതി. ചെന്നൈയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും തമ്മിലുള്ള പരിചയം. വിവാഹ വാഗ്ദാനം നൽകി ഒന്നിലേറെ തവണ ബലാൽസംഗം ചെയ്യുന്നതാണ് പരാതി. യുവതിയിൽ നിന്ന് പണവും സ്വർണാഭരണവും കൈക്കലാക്കിയിട്ടുണ്ട്. യുവാവിന ഭാര്യയും ഒരു കുട്ടിയും ഉണ്ട് ഇദ്ദേഹം ഇപ്പോൾ ഗൾഫിലാണ്. പരാതിയിൽ പോലീസ് കേസെടുത്തു....
Crime

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം

തിരൂരങ്ങാടി : വീട്ടിലേക്ക് നടന്നു പോകുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. കക്കാട് തൂക്കുമരത്താണ് സംഭവം. ചെമ്മാട് ജ്വല്ലറി ഉടമയായ അവുക്കാദറിന്റെ ഭാര്യ ഹഫ്സത്തിന്റെ സ്വര്ണമാലയാണ് പൊട്ടിക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ ശേഷം ബൈക്കിൽ വന്ന അവുക്കാദർ ഹഫ്സത്തിനെ വീടിന് സമീപം റോഡിൽ ഇറക്കി പോയി. ഹഫ്സത്ത് വീട്ടിലേക്ക് പോക്കറ്റ് റോഡിലൂടെ നടന്നു പോകുമ്പോൾ പിറകിൽ ബൈക്കിലെത്തിയ ആൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഹഫ്സത്ത് ബഹളം വെച്ചപ്പോൾ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു....
Crime

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു

തിരൂർ: വീടിൻ്റെ സിറ്റൗട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച യുവതിയെനാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പറവണ്ണ ആലിൻചുവടാണ് സംഭവം.ഉത്തരപ്രദേശ് ബനാറസിലെ ദോൽപ്പൂർ ബാൽറാംപ്പൂർ സ്വദേശിനി ഷമീന (35) യാണ് പിടിയിലായത്. ഭാണ്ഡക്കെട്ടുകളുമായി യാചികയുടെ രൂപത്തിൽ വന്നാണ് കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോവാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വീടിനടുത്ത് റോഡരികിലുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഇത് കണ്ട് ഓടി വന്നതോടെ യുവതി ഇറങ്ങിയോടുകയും പിന്നാലെയോടി റോഡിലിട്ട് പിടികൂടുകയുമായിരുന്നു.എസ്.എച്ച്.ഒ വിഷ്ണുവിൻ്റെ നേതൃത്വത്തിൽ സുജിത്ത്, സെബാസ്റ്റ്യൻ, രാജേഷ് എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു...
Crime

ലഹരിക്കേസിൽ രക്ഷപ്പെട്ടയാളെ പോലീസ് പിടികൂടി

മലപ്പുറം : അതിസാഹസികമായി പൊലീസ് പിടികൂടിയ ലഹരിക്കേസിൽ ഒരാളൾക്കൂടി അറസ്‌റ്റിൽ മലപ്പുറം |ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് വള്ളിക്കാട് ഭാഗത്തുനിന്ന് കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും അതി സാഹസികമായി പിടികൂടിയ ലഹരിക്കേസിൽ ഒരാളൾക്കൂടി അറസ്‌റ്റിൽ. കോഴിക്കോട് കൊമ്മേരി വളനാട് സുബിൻ (38) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും. രണ്ടു കാറുകളിൽ എത്തിയ 7 പേരിൽ 4 പേരെ അന്നു പിടികൂടി.3 പേർ കടന്നുകളഞ്ഞു. അതിൽ ഒരാളാണ് പിടിയിലായ സുബിൻ എന്നു സിഐ പി.എം.ഷമീർ അറിയിച്ചു.153 ഗ്രാം എംഡിഎംഎയും പണവും ഇലക്ട്രോണിക് ത്രാസുകളും അന്നു പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനുള്ള അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു....
Crime

കൊണ്ടോട്ടിയിലെ വീട്ടിൽനിന്ന്കഞ്ചാവ് പിടികൂടിയ കേസ്:ഒരാൾകൂടി അറസ്റ്റിൽ

കൊണ്ടോട്ടി സ്വദേശിയുടെ വീട്ടിൽനിന്നു കഞ്ചാവും എംഡിഎംഎയും പിടികൂടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നെടിയിരുപ്പ് ചാവനാശ്ശേരി വീട്ടിൽ മുഹമ്മദ് നിഷാദ് (30) ആണ് പിടിയിലായത്.ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. കൊണ്ടോട്ടി കുറുപ്പത്തെ അഫ്സൽ അലിയുടെ വീട്ടിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും നടത്തിയ പരിശോധനയിൽ 3.86 കിലോഗ്രാം കഞ്ചാവ്, 35 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. അഫ്‌സൽ അലിക്ക് ലഹരി എത്തിച്ചു നൽകിയത് മുഹമ്മദ് നിഷാദ് ആയിരുന്നുവെന്നു പൊലീസ് അറിയിച്ചു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു....
Crime

എം ഡി എം എ യുമായി എആർ നഗർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : എം ഡി എം എയുമായി എ ആർ നഗർ സ്വദേശി പിടിയിൽ. എ ആർ നഗർ വെട്ടം പൂഴമ്മൽ അജിൽ (22) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി താലൂക്ക് ആശുപത്രിയുടെ പിറകുവശത്തുള്ള റോഡിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ തിരൂരങ്ങാടി പോലീസ് പിടിയിലായത്. സ്കൂട്ടറിൽ പോവുകയായിരുന്ന അജിൽ പിടിയിലായത്. ഇയാൾ നിന്നും .050 ഗ്രാം മാരക മയക്കുമരുന്നായ എംഡി എം എ പിടികൂടി. എസ് ഐ വിൻസെന്റും സംഘവുമാണ് പിടികൂടിയത്....
Crime

സാമ്പത്തിക തർക്കം; ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി പോലീസിൽ കീഴടങ്ങി

മഞ്ചേരി: ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്ന് പോലീസിൽ കീഴടങ്ങി. പൂക്കോട്ടൂർ പള്ളിമുക്കിൽ കൊല്ലപറമ്പൻ അബ്ബാസിൻ്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30 ന് ആയിരുന്നു സംഭവം. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നാണ് സൂചന. ഇരുവരും ഒന്നിച്ചു താമസിക്കുന്ന വീട്ടിൽ അമീറിൻ്റെ മുറിയിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ ജുനൈദ് കഴുത്തിനാണ് വെട്ടിയത്. അമീർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വീട്ടിൽ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടത്തി....
Crime

വീട് കുത്തിത്തുറന്ന് മോഷണം; ബന്ധുവായ പതിനേഴുകാരൻ ഉൾപ്പെടെ അറസ്റ്റിൽ

വളാഞ്ചേരി: ആതവനാട് വീട് കുത്തിത്തുറന്ന് രണ്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ബന്ധുവായ പതിനേഴുകാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണം മോഷ്ടിച്ച രണ്ടു കുട്ടികളും വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരായ സ്ത്രീയും പുരുഷനും അടക്കം നാലുപേരാണ് കേസിലെ പ്രതികള്‍. സ്വര്‍ണം വിറ്റുകിട്ടിയ പണം ആഡംബര ജീവിതത്തിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ഉപയോഗിച്ചത്.നവംബര്‍ മൂന്നിന് വൈകുന്നേരമാണ് സംഭവം. ആതവനാട് പാറ പ്രദേശത്ത് ഉമ്മാത്ത എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നാണ് ബന്ധുവായ പതിനേഴുകാരനും മറ്റൊരു പതിനേഴുകാരനും ചേര്‍ന്ന് സ്വര്‍ണാഭരണം മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധുവായ പതിനേഴുകാരനാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തായ പതിനേഴുകാരനും സഹായിച്ചെന്ന്...
Crime

സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി അതേ ബസ് കയറി മരിച്ചു.

കൊണ്ടോട്ടി : സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി അതേ ബസ് കയറി മരിച്ചു. കൊണ്ടോട്ടി മൊറയൂർ ഒഴുകൂർ കളഞ്ഞിപറമ്പ് കുറ്റിപുറത്ത് നൂറുദ്ധീന്റെ മകൻ യമിൻ ഇസ് വിൻ (5) ആണ് മരിച്ചത്. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ അത് ആണ് മരിച്ചത്.സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കു മേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇബിഎസ്ന്‍യിൽ. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Crime

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയെ വീട്ടിലെത്തി ഉപദ്രവിച്ച യുവാവ് പിടിയിൽ

വളാഞ്ചേരി: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി ഉപദ്രവിച്ച യുവാവിനെ വളാഞ്ചേരി പൊലിസ് പിടികൂടി.തൃശൂർ ദേശമംഗലം സ്വദേശി യദുകൃഷ്ണനെ (28)യാണ് വളാഞ്ചേരി പൊലിസ് പിടികൂടിയത്. ഫേയ്സ് ബുക്ക് വഴി കഴിഞ്ഞനാലു വർഷത്തോളമായി പരിചയത്തിലായിരുന്ന പുറമണ്ണൂർ സ്വദേശിനിയെയാണ് ഇയാൾ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം.രാത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ കതക് തുറക്കാൻ ആവശ്യപ്പെടുകയും വീട്ടിനകത്തേക്ക് കയറിയഇയാൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതിയെ ക്രൂരമായി മർദ്ധിക്കുകയുമായിരുന്നു. ഭഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു.എന്നാൽ വീണ്ടും ഉപദ്രവം തുടർന്നതോടെ യുവതി ഭർത്താവിനേയും കൂട്ടി പൊലിസിൽ പരാതി നൽകുകയായിരുന്നു നാലുവർഷത്തോളമായ ഇവരുടെ ബന്ധത്തിലെ അസ്വാരസ്യങ്ങളും ബന്ധം തുടർന്ന് പോകാൻ യുവതി തയ്യാറാകാത്തതുമാണ് പ്രശ്‌നത്തിന്...
Crime

കാപ്പ നിയമം ലംഘിച്ചു എത്തിയ വെന്നിയുർ സ്വദേശിയെ പിടികൂടി

കാപ്പപ്രതിയെ പിടികൂടി തിരൂരങ്ങാടി : കാപ്പ 15 പ്രകാരം തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ നിയന്ത്രിക്കുന്നതിന് വേണ്ടി പുറപെടുവിച്ചു ഉത്തർവ് ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതിന്ന് വെന്നിയൂർ സ്വദേശി നെച്ചിക്കട്ടിൽ അഫ്സീർ (28) നെ താനൂർ ഡി വൈ എസ് പി പി പ്രമോദിന്ന് രഹസ്യ വിവരത്തെ തുടർന്ന് തിരൂരങ്ങാടി എസ് എച്ച് ഓ ബി പ്രദീപ് കുമാർ .എസ ഐവിൻസന്റ് എ ഡി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് വെന്നിയൂരിൽ വെച്ച് പിടികൂടി. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജറാക്കി. കാപ്പ 15 പ്രകാരം അറസ്റ്റ് ചെയ്തത് കോട്ടക്കൽ. തിരുനെല്ലി (വയനാട് ) എന്നി സ്റ്റേഷനിൽ നിലവിൽ അദ്ദേഹത്തിന്ന് കഞ്ചാവ്. കേസുണ്ട് , വയനാട് 2022 ലും കോട്ടക്കലിൽ 2025 ലും കേസുണ്ട് 2025 ഒക്ടോബർ മാസത്തികളാണ് ഇവരെ തിരൂരങ്ങാടി പോലീസ് കാപ്പ ചുമത്തിയത്...
Crime

പരപ്പനങ്ങാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു വൈകുന്നേരം 6 മണിക്കാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ - (36 ) ആണ് ഭാര്യമേഘ്നയെ വെട്ടിയത്. ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരിക്കുകയായിരുന്നു. ഇവരുടെ കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ ഇതിനെ ചൊല്ലി വാക്ക് തർക്കം നടത്തുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു പരിക്കേറ്റ യുവതിയെ തിരൂരങ്ങാടി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Crime

ബെംഗളൂരുവിൽ ഡെലിവറി ബോയിയെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും പിടിയിൽ

ബെംഗളൂരു : ബെംഗളുരു: ഡെലിവറി ബോയിയെ പിന്തുടർന്ന് മനഃപൂർവം കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ മലപ്പുറം സ്വദേശിയായ യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മലപ്പുറം സ്വദേശി മനോജ് കുമാറും(32) ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30)യുമാണ് അറസ്റ്റിലായത്. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒക്ടോബർ 25 ന് രാത്രിയിലാണ് സംഭവം. സംഭവത്തില്‍ മരണപ്പെട്ട ദർശൻ തന്റെ സുഹൃത്ത് വരുണിനൊപ്പം മോട്ടോർ സൈക്കിളിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പ്രതികള്‍ കാറിലാണ് യാത്ര ചെയ്തിരുന്നത്. കാറിന്റെ കണ്ണാടിയില്‍ മോട്ടോർ സൈക്കിള്‍ ഉരസിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച ചെറിയ തർക്കം പിന്നീട് വലിയ അപകടത്തിനാണ് വഴി വച്ചത്.പ്രതികളായ ദമ്ബതികള്‍ മോട്ടോർ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന യാത്രികരെ 2 കിലോമീറ്ററോളം പിന്തുടർന്ന് മനപൂർവ്വം ഇടിച്ചിട്ടതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്ത...
Crime

നടൻ ദിലീപിന്റെ വീട്ടിലേക്ക് അർധരാത്രി അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി പിടിയിൽ

ആലുവ : നടന്‍ ദിലീപിന്റെ വീ്ട്ടിലേക്ക് അര്‍ധരാത്രിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മലപ്പുറം മഞ്ചേരി തൃപ്പനച്ചി സ്വദേശി ഗോവിന്ദ നിവാസിൽ കൂടത്തിങ്ങൽ അഭിജിത്ത് (19) നെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിക്കാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് കയറാന്‍ ശ്രമം നടത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്നാണ് വിവരം...
Crime

വാറന്റുമായി എത്തിയ പൊലീസുകാരെ അക്രമിച്ചു, താനൂർ സ്വദേശി പിടിയിൽ

താനൂർ: പരപ്പനങ്ങാടി കോടതിയുടെ ജാമ്യമില്ല വറന്റ് നടപ്പാക്കാൻ പോയ താനൂർ പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആക്രമിച്ചു പരിക്കേല്പിച്ച ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ചീരൻ കടപ്പുറം സ്വദേശി പക്കച്ചിന്റെ പുരക്കൽ അയ്യൂബ് എന്ന ഡാനി അയ്യൂബ് (44) നെയാണ് അറസ്റ്റ് ചെയ്തത്. തെന്നല സ്വദേശിയുടെ കാര് ആയുധവുമായി വന്ന് ആക്രമിച്ച് 2കോടി രൂപ തട്ടിയെടുത്ത നാൽവർ സംഘത്തിൽ പ്രധാനി ആണ് അയ്യൂബ്. അയൂബ് ചീരാൻ കടപ്പുറം ഭാഗത്തു ഉണ്ട് എന്ന് വിവരം കിട്ടിയതിനെ തുടർന്ന് എ എസ് ഐ സലേഷ്, സി പി ഓ മാരായ അനിൽ കുമാർ , പ്രബീഷ്, അനിൽകുമാർ സുധി, സുന്ദർ, ജിതിൻ എന്നിവർ സ്ഥലത്തെത്തി അയൂബിനെ കസ്റ്റഡിയിൽ എടുക്കാൻ പോയ സമയം അയൂബ് പോലീസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി ആക്രമിക്കുകയും തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു ഡ്യൂട്ടി തടസപെടുത്തുകയായിരുന്നു. തുടർന്ന് താനൂർ ഇൻസ്‌പെക്ടർ ...
Crime

ബസ് ജീവനക്കാർ തമ്മിലുള്ള സംഘട്ടനത്തിൽ പരിക്കേറ്റയാൾ മരിച്ചു

എടവണ്ണപ്പാറ: ബസ് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിന് ശേഷം നടന്ന ആക്രമണത്തിൽ വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലകപ്പെട്ട യുവാവ് കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബസ് തൊഴിലാളിഎടവണ്ണപ്പാറ വിളക്കണത്തിൽ സജിം അലി (36) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 18 ന് ശനിയാഴ്ചയാണ് എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആക്രമണം നടന്നത്. ഒരേ ബസ്സിലെ തൊഴിലാളികൾ തമ്മിലാണ് സംഘട്ടനം നടന്നത്. പരിക്ക് പറ്റിയ ബസ് ഡ്രൈവർ നാസർ (39) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 'സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്. സജാദലി ജോലി ചെയ്യുന്ന ബസിലെ ഡ്രൈവർ ശനിയാഴ്ച ജോലി പൂർത്തിയാക്കി ബസിൽ നിന്നും ഇറങ്ങുന്ന സമയത്ത് നാളെ ടേൺ അനുസരിച്ച് മറ്റൊരാൾ ജോലിക്കെത്തുമെന്ന് പറഞ്ഞത് സജീം അലിക്ക് ഇഷ്ടപെട്ടില്ല. ഇയാൾ നേരെ കടയിൽ നിന്നും ബ്ലേഡ് വാങ്ങി കെട്ടിടത്തിനടുത്ത് വിശ്രമിക്കുകയായിരുന്ന ഡ്രൈവർ നാസറിനെ (39) ആക്രമിച്ചതായി പൊലി...
Crime

റിട്ട.അദ്ധ്യാപികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ യുവാവിന്റെ വനിത സുഹൃത്തും പിടിയിൽ

സ്വർണം വിറ്റത് കുന്നുംപുറത്തെ ജ്വല്ലറിയിൽ മാള: തൃശൂർ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി ചോമാട്ടിൽ ആദിത്തിനെ (20) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദിത്തിന്റെ വനിതാ സുഹൃത്ത് പട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നി (19) യെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മാളയിലാണ് സംഭവം. മാള പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ എന്ന 77 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വർണ്ണമാല കവരുകയായിരുന്നു ഇവർ. ആദിത്താണ് കേസിലെ മുഖ്യപ്രതി. ഫാത്തിമ കൂട്ടുപ്രതിയാണ്.സെപ്റ്റംബർ 9 ന് രാത്രി 07.15 യോടെയാണ് ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ആദിത്തിനെ തൃശ്ശൂർ റൂ...
error: Content is protected !!