Crime

മിസ്ഡ്‌കോള്‍ പരിചയം; വീട്ടമ്മയില്‍നിന്ന്  65 പവനും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നുപേർ പിടിയില്‍
Crime

മിസ്ഡ്‌കോള്‍ പരിചയം; വീട്ടമ്മയില്‍നിന്ന് 65 പവനും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നുപേർ പിടിയില്‍

നടി ഷംന ഖാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലും പ്രതികൾ കയ്പമംഗലം: മിസ്ഡ്കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നംഗസംഘത്തെ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയവീട്ടിൽ അബ്ദുൽസലാം (24) ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ് (53) വാടാനപ്പള്ളി ശാന്തിനഗറിൽ അമ്പലത്ത് വീട്ടിൽ റഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. നടി ഷംന കാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. കയ്പമംഗലം കൂരിക്കുഴിയിലുള്ള ഒരു വീട്ടമ്മയെയാണ് സംഘം കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തത്. ഭർത്താവ് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സം...
Crime, Local news

യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയ ആക്രമണം, ഒരാള്‍ കസ്റ്റഡിയില്‍

തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണമെന്ന് പരാതി. തിരൂരങ്ങാടി മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖിന് നേരെയാണ് ആക്രമണം നടത്തിയത്. സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയത് സിദ്ധീഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഭവം. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി റോഡിലൂടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന അബൂബക്കര്‍ സിദ്ധീഖിനെ എറിഞ്ഞു വീഴ്ത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ആഞ്ഞടിക്കുകയും ചെയ്തതായും കല്ല് കൊണ്ട് നെഞ്ചത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞു.ആക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ സിദ്ധീഖിന്റെ കീശയിലുണ്ടായി...
Crime

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും സ്ത്രീധനം പോരെന്ന് യുവഡോക്ടര്‍, പീഡനം; അറസ്റ്റില്‍

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. ഈറോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറിൽ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്. അന്ന് ദിവ്യസറോണയുടെ മാതാപിതാക്കൾ 117 പവൻ സ്വർണവും 32 ലക്ഷം രൂപയും നൽകിയാണ് വിവാഹം നടത്തിയത്. അന്നുമുതൽ സ്ത്രീധനം പോര ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നുപറഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിന്റെ പേരിൽ ഒരു വർഷത്തോളമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇതിനിടയിൽ അനൂപ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ദിവ്യ അറിയാതെ എടുത്തു. മറ്റൊരു വനിതാ ഡോക്ടറുമായി അനൂപ് അടുപ്പത്തിലാണെന്നും ദിവ്യ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദിവ്യ ഈറോഡ്...
Crime

സഹോദരിയെ കുത്തി ജീവനോടെ കത്തിച്ചു, മാതാപിതാക്കൾക്ക് വിസ്മയയോട് അമിത സ്നേഹമെന്ന് ജിത്തു

കൊച്ചി: വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി. കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ശരീരത്തിൽ തീ പടർന്നതോടെ ജിത്തുവിനെ ചേർത്തുപിടിക്കാൻ വിസ്മയ ശ്രമിച്ചെന്നും സമീപത്തുണ്ടായിരുന്ന മേശയുടെ കാൽ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പൊലീസ് പറയുന്നു വിസ്മയയുടെ കൊലപാതകത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അറസ്റ്റിലായ ജിത്തുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടിയത്. സഹോദരി വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്നാണ് ജിത്തുവിന്റെ മൊഴി. വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങിനൽകാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴി നൽകി. ഇതേച്ചൊല്ലി വിസ്മയയും ജിത്തുവും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പ...
Crime

മകളെ കാണാൻ പുലർച്ചെ എത്തിയ യുവാവിനെ അച്ഛൻ കുത്തിക്കൊന്നു

പുലർച്ചെ എത്തിയത് എന്തിനെന്ന് ദുരൂഹം, കള്ളൻ എന്ന് കരുതി കുത്തിയെന്നു വീട്ടുടമ തിരുവനന്തപുരം∙ പേട്ടയിൽ യുവാവ് പരിസരത്തെ വീട്ടിൽ കുത്തേറ്റു മരിച്ചു. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. വീട്ടുടമ ലാലു പൊലീസിൽ കീഴടങ്ങി. പുലർച്ചെ 3 മണിയായപ്പോൾ ശബ്ദം കേട്ടതായും അനീഷിനെ കണ്ടപ്പോൾ കള്ളനെന്നു കരുതി കുത്തിയതായും ലാലു പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അനീഷ് ജോർജിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. കൊലപാതകം നടന്ന വീട് അനീഷ് ലാലുവിന്റെ വീട്ടില്‍ പുലര്‍ച്ചെ എത്തിയത് എന്തിനെന്നത് ദുരൂഹമാണ്. അനീഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പേട്ട സിഐ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സിഐ പറഞ്ഞു."...
Crime

അമ്മയെ ഉപദ്രവിച്ചയാളെ കൊന്ന് ചാക്കിൽകെട്ടി ഉപേക്ഷിച്ചു, സംഭവത്തിൽ 2 പെൺകുട്ടികൾ കീഴടങ്ങി

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് വെട്ടിയെന്ന് കുട്ടികൾ കൽപ്പറ്റ: വയനാട് അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 68-കാരനായ മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ പോലീസിന് മുന്നിൽ കീഴടങ്ങി. അമ്പലവയലിന് സമീപം ആയിരംകൊല്ലിയിലാണ് വയോധികന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെടുത്ത് അൽപസമയത്തിനുള്ളിൽ പെൺകുട്ടികൾ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz മുഹമ്മദിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ മക്കളാണ് കീഴങ്ങിയ പെൺകുട്ടികൾ. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലികൊണ്ട് തലയ്ക്കടിച്ച്...
Crime

മദ്യപിക്കാൻ പണം നൽകിയില്ല; പങ്കാളിയായ സ്ത്രീയുടെ മൂക്ക് 45-കാരൻ ചെത്തിയെടുത്തു

ഭോപ്പാൽ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്തയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ലവ് കുഷ് പട്ടേൽ എന്ന 40കാരനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാൾ ചെത്തിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് വർഷമായി സോനുവിനൊപ്പം പട്ടേൽ താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാൻ വേണ്ടി ഇവരോട് പട്ടേൽ 400 രൂപ ചോദിച്ചു. എന്നാൽ സോനു പണം നൽകാൻ തയ്യാറായില്ല. തുടർന്ന് പട്ടേൽ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സോനുവിന്റെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പട്ടേലിനെ പിന്നീട് പോലീസ് പിടികൂടിയതായി കൊത്വാലി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്യുന്നു....
Crime

വാളയാർ പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ യും, കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്ന് കുറ്റപത്രങ്ങളാണുള്ളത്. ഈ കേസിൽ നാല് പ്രതികളാണുള്ളത്. ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. എന്നാൽ പോലീസ് കണ്ടെത്തിയ പ്രതികൾ തന്നെയാണെങ്കിലും സാക്ഷികൾ കൂടുതലുണ്ട്. രണ്ട് പെൺകുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട...
Crime

ഷാന്‍ വധക്കേസില്‍ മലപ്പുറം സ്വദേശിയായ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസ്. ജില്ലാ പ്രചാരക് അറസ്റ്റില്‍. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്തിലെ കുറുങ്ങാടത്ത് വളപ്പിൽ കെ.വി. അനീഷാണ് (39) അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ഷാൻ ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളം ഒരുക്കി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്....
Crime

കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികളുടെ അതിക്രമം; പോലീസ് ജീപ്പ് കത്തിച്ചു, പോലീസുകാർക്ക് പരിക്ക്

150 പേരെ അറസ്റ്റ് ചെയ്തു കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സംഘർഷം. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പോലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാള...
Crime

സോഷ്യൽ മീഡിയയിൽ ചാറ്റിങ് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന കേസ്

പോലീസിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ സഹോദരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ ജയിലിൽ കഴിയേണ്ടി വന്നേനെ എടപ്പാൾ: സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ തന്ത്രം മെനഞ്ഞത്. സഹോദരൻ പലവട്ടം ശാരീരി കമായും മാനസികമായും പീഡിപ്പിക്കുന്നതായി ചൈൽഡ് ലൈൻ മുഖേന പരാതി നൽകുകയായിരുന്നു. ഇവർ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎ സ്പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചി റക്കൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത...
Crime

പ്രണയിച്ചു വിവാഹം:മകൾക്കും മരുമകനുമെതിരെ ക്വട്ടേഷൻ നൽകിയ ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകൾക്കും മരുമകനുമെതിരേ ക്വട്ടേഷൻ . അമ്മയും അച്ഛനും ഉൾപ്പെടെ ഏഴു പേരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത , അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു. പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽനിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്ക...
Crime

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസിൽ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു.  സൈദ് അലി ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്‍റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്. സ്പെഷൽ ബ്രാഞ്ച് എസിപി എസ്. നാസറുദ്ദീന്‍, കൊല്ലം എസിപി ജി.ഡി. വിജയകുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ പള്ളിത്തോട്ടം ...
Crime

കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം: അമ്മയും കാമുകനും സുഹൃത്തും പിടിയിൽ

ഗര്ഭിണിയായതും വീട്ടിൽ നടന്ന പ്രസവവും വീട്ടുകാർ അറിഞ്ഞില്ലെന്ന് തൃശൂർ -പൂങ്കുന്നം എം.എൽ.എ റോഡ് കനാലിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. കുഞ്ഞിന്റെ അമ്മ തൃശൂർ  വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22) മേഘയുടെ കാമുകൻ വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എൽ.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലിൽ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.  സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കൾ ബൈക്കിൽ വന്ന്, സഞ്ചി ഉപേക്ഷിച്ച് പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് തൃശൂർ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയ...
Crime

കാര്യമായൊന്നും ലഭിച്ചില്ല, മോഷ്ടാവ് കിടന്നുറങ്ങിയ ശേഷം മടങ്ങി

തിരൂരങ്ങാടി: ഏറെ നേരം ശ്രമിച്ചിട്ടും കാര്യമായി ഒന്നും കിട്ടാതിരുന്ന മോഷ്ടാവ് പായയെടുത്ത് വിശ്രമിച്ച് മടങ്ങി. തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ മോഷണം നടത്തിയ ആളാണ് ഓഫിസില്‍ നിന്നെടുത്ത പായയില്‍ കിടന്നുറങ്ങിയ ശേഷം മടങ്ങിയത്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് വന്നത്. പ്രിന്‍സിപ്പലിന്റെയും ഹെഡ്മാസ്റ്ററുടെയും മുറികളുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ചു അകത്തു കയറി. മേഷയും അലമാരയും മുഴുവന്‍ തപ്പിയെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz ഓഫീസ് മുറിയിലെ മേശക്കുള്ളില്‍ ഓഫീസ് സ്റ്റാഫ് മറന്നു വച്ച പേഴ്‌സില്‍ നിന്നുള്ള 2000 രൂപ മാത്രമാണ് ലഭിച്ചത്, ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൂട്ടങ്ങളില്‍ നിന്ന് താക്കോലെടുത്ത് ലൈബ്രറി, സറ്റാഫ് മുറി, മാനേജറുടെ മുറി എന്നിവ...
Crime

കരിപ്പൂരിൽ വിമാന ജീവനക്കാരനിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്തു സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയിൽ നിന്നാണ്‌ ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താൻ തുടങ്ങിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്...
Crime

തിക്കോടിയിൽ യുവതിയെ തീകൊളുത്തികൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച് നന്ദു പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി നേരത്തെ മരിച്ചിരുന്നു. 22 കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചിരുന്നത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. തിക്കോടി കാട്ടുവയൽ കുനി മനോജന്റെ മകളാണ്. പ്രണയാഭ്യർഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിർത്തി കയ്യിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് നന്ദു സ്വയം പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാ...
Crime

മോഷണകേസ് പ്രതിയുടെ സഹോദരിയുടെ എടിഎം ഉപയോഗിച്ച് പണം തട്ടി, പോലീസുകാരനെ പിരിച്ചു വിട്ടു

കണ്ണൂർ: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തളിപറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. അരലക്ഷത്തോളം രൂപ ഇയാള്‍ എടിഎം വഴി കൈക്കലാക്കിയതായി തെളിഞ്ഞിരുന്നു.  ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങിയത്. പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പു...
Crime

വിവാഹ വാഗ്ദാനം നൽകി ഇരുപതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച 22 കാരൻ പിടിയിൽ

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റു ചെയ്തു. തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401, കല്ലുപറമ്പില്‍ ആരോമല്‍ (22) നെയാണ്  നെടുങ്കണ്ടം പോലീസ് അറസ്റ്റു ചെയ്തത്.സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ഓണ്‍ലൈന്‍ ചാറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. രാത്രികാലങ്ങളില്‍ വിഡിയോകോള്‍ ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ചിത്രം കാട്ടി  പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയില്‍ ഇടുക്കി ജില്ലാ പോലീസ് ചീഫ്  ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഫോണില...
Crime

ഹണി ട്രാപ്പ്, വയോധികനൊപ്പം ചിത്രം പകർത്തി യുവതിയും സംഘവും പണവും സ്വർണ്ണവും കവർന്നു

പന്തളം: ഭൂമി വിൽപ്പനയുടെ പേരിൽ വയോധികനോട് അടുത്തിടപഴകി, അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങൾ പകർത്തി പണം തട്ടിയെന്ന കേസിൽ മൂന്നുപേർ പന്തളം പോലീസിന്റെ പിടിയിലായി. അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), പെരിങ്ങനാട് കുന്നത്തുകര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അരപ്പവന്റെ മോതിരവും റൈസ് കുക്കറുമാണ് തട്ടിയെടുത്തത്. പന്തളം മുടിയൂർക്കോണം സ്വദേശിയായ വയോധികന്റെ മക്കൾ ഭൂമി വിൽപ്പനയ്ക്കായി അച്ഛന്റെ ഫോൺ നമ്പർവെച്ച് പരസ്യം നൽകിയിരുന്നു. ഈ ഫോൺ നമ്പരിലാണ്, സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ബന്ധപ്പെട്ടത്. മക്കൾ ജോലിസ്ഥലത്തായിരുന്നു. വയോധികൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നംവംബർ ആദ്യ ആഴ്ചയിൽ വീട്ടിലെത്തി സാഹചര്യങ്ങൾ മനസ്സിലാക്കി. ഡിസംബർ ഏഴിന് ഉച്ചയ്ക്ക് 2....
Crime

16 കാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ തിരൂരങ്ങാടി പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തിരൂർ കൂട്ടായി സ്വദേശികളായ ഷംസുദ്ദീൻ (19), റഷീദ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി യിൽ വാടകക്ക് താമസിക്കുന്ന റഷീദിന്റെ സുഹൃത്താണ് ശംസുദ്ധീൻ. ഇവിടെ നിന്ന് ഷംസു പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ റഷീദ്, പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു പവൻ സ്വർണ്ണവും കൈക്കലാക്കിയിരുന്നു. പെണ്കുട്ടിയുടെ പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. പീഡനം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചു വെച്ചതിനാണ് റഷീദിനെ അറസ്റ്റ് ചെയ്തത്....
Crime

മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: ലോഡ്ജ് പൂട്ടി, പ്രതികൾ മുങ്ങി

കൊച്ചി: ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികൾ ഒളിവിൽ. കേസിലെ പ്രതികളായ അജ്മൽ, ഷമീർ എന്നിവരും കാക്കനാട് ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ സ്ത്രീയുമാണ് ഒളിവിൽപോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടർന്ന് ലോഡ്ജിൽ പരിശോധന നടത്തിയ പോലീസ് ഇത് സീൽ ചെയ്തു. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന...
Crime

തിരൂരങ്ങാടി ഗവ. സ്കൂളിൽ ഓപ്പൺ സ്കൂൾ ഓഫീസ് തീയിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

അധ്യാപികയുടെ മേശയിൽ വൈറ്റനേർ ഉപയോഗിച്ചു എഴുതിയ നിലയിൽ തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കോൾ കേരള ഓഫീസ് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ചയാണ് സയൻസ് സ്റ്റാഫ് റൂമും ലൈബ്രറിയും പ്രവർത്തിക്കുന്ന മുറി കുത്തിതുറക്കുകയും അസാപ് ഓഫീസ് കുത്തിതുറക്കാൻ ശ്രമിക്കുകയും ചെയ്തത്.വെള്ളിയാഴ്‌ച രാവിലെ 8 ന് സ്‌കൂളിലെത്തിയ കുട്ടികളും സെക്യൂരിറ്റി ജീവനക്കാരനുമാണ് തീ പിടിത്തം കണ്ടത്. ഒന്നാം നിലയിലുള്ള സ്‌കോൾ കേരള ഓഫീസിന്റെ പുറത്തേക്ക് പുക വരുന്ന നിലയിലായിരുന്നു. ഇവിടത്തെ ലാപ്ടോപ്പ്, കസേര, സ്‌കോൾ കേരള വിദ്യാർഥികളുടെയും സാക്ഷരത തുല്യത പഠിതാക്കളുടെയും വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും കത്തിച്ചിട്ടുണ്ട്. സെർട്ടിഫിക്കറ്റുകൾ കീറി നിലത്ത് വിതറിയിട്ടുണ്ട്. ഇവ കത്തിക്കാൻ ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഉപയോഗിക്കുന്ന ലാപ്ടോപ്പ് പൂർണമായും കത്തി നശിച്ചിട്ടുണ്ടെങ്കിലും...
Crime

സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഹർത്താൽ തിരുവല്ല: തിരുവല്ലയിൽ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു എന്നിവരാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്. പ്രതികളെ പിടികൂടാൻ ഭരണകക്ഷി എന്ന നിലയിൽ കർശന നിർദേശം സിപിഎം പോലീസിന് നൽകിയിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പ്രത്യേക ശ്രദ്ധ ഈ കേസിലുണ്ടായിരുന്നു. കൊല്ലപ്പെട്ട സന്ദീപ് കുമാർ പ്രതികളെ രക്ഷപെടാൻ സഹായിച്ചതിൽ ...
Crime

കുറ്റിപ്പുറത്ത് 63 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചു; വേങ്ങര സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം: കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 63 ലക്ഷം രൂപ പോലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. വേങ്ങര സ്വദേശികളായ എടക്കൻവീട് ചണ്ണയിൽ സഹീർ (26), ചേറൂർ ഉത്തൻകാര്യപ്പുറത്ത് ഷെമീർ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച രാവിലെ 10-ന് കുറ്റിപ്പുറം മിനിപമ്പയിൽവെച്ചാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഴൽപ്പണവുമായി പോയ കാർ പിന്തുടർന്ന് പിടിച്ചത്. രഹസ്യ സന്ദേശത്തെത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. ബെന്നിയുടെ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. വേങ്ങരയിൽനിന്ന് തൃശ്ശൂരിലേക്ക് വിതരണത്തിന് കൊണ്ടുപോകുകയായിരുന്നു പിടിച്ചെടുത്ത പണം. പ്രതികൾ രണ്ടുപേരും മുൻപ്‌ ഗൾഫിലായിരുന്നു. അവിടെവെച്ച് മൊബൈൽകട നടത്തുന്ന മലപ്പുറത്തുകാരനായ സി.കെ.എം. എന്നയാളെ പരിചയപ്പെട്ടു. നാട്ടിലെത്തിയശേഷം ഇയാളുടെ നിർദേശാനുസരണം കുഴൽപ്പണം വിതരണം ചെയ്തെന്നാണ് ഇരുവരും പറയുന...
Crime

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ചു, രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തു

തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ച കേസിൽ 4 വിദ്യാർഥികളെ തിരൂരങ്ങാടി പോലീസ് പിടികൂടി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് എതിരെയും ആർ സി ഉടമകൾക്കെതിരെയും കേസ് എടുത്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഇരു ചക്ര വാഹനവുമായി വരുന്നത് വർധിച്ചിരിക്കുകയാണ്. മത്സര ഓട്ടം നടത്തുന്നതും പതിവാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതേ തുടർന്നാണ് പോലീസ് പരിശോധന കര്ശനമാക്കിയത്....
Crime

ഓൺലൈൻ വഴി പഴയ ടേപ്പ് റിക്കോർഡർ വിൽക്കാൻ ശ്രമിച്ചു; 2000 രൂപ നഷ്ടമായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി സി.പി.മുഹമ്മദ് ഇസ്ഹാഖ് പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനാണു ഓൺലൈൻ പ്ലാറ്റ് ഫോമിലൊരു പോസ്റ്റിട്ടത്. ടേപ്പ് റിക്കോർഡർ വിറ്റു പോയില്ലെന്നു മാത്രമല്ല, സ്വന്തം പോക്കറ്റിൽ നിന്നു 2000 രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇസ്ഹാഖിന്റെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.  പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനുണ്ടെന്നു കാണിച്ചു കഴിഞ്ഞ ദിവസമാണു ഇസ്ഹാഖ് പോസ്റ്റിട്ടത്.1250 രൂപയാണു വിലയായി നൽകിയിരുന്നത്. തൊട്ടുപിന്നാലെ വിളിയെത്തി. ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കുന്നയാൾ കേരളത്തിൽ നിന്നു തന്നെയാണു വിളിക്കുന്നതെന്നാണു അറിയിച്ചത്. അധികം വൈകാതെ അക്കൗണ്ടിലേക്കു 1250 രൂപ കൈമാറിയെന്ന സന്ദേശം ലഭിച്ചു. തൊട്ടു പിന്നാലെ അക്കൗണ്ട് മാറി 2000 രൂപ അയച്ചു അത് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഒരു സന്ദേശംകൂടി ലഭിച്ചു. ഇസ്ഹാഖ് 2000 രൂപ മടക്കി നൽകി. മിനിറ്റുകൾക്കകം മറ്റൊരു സന്ദേശം കൂടിയെത്തി. ആളുമാറി 4...
Crime

ബസിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : സ്കൂൾ വിട്ടു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ബസിൽ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. വണ്ടൂർ പോരൂർ സ്വദേശി കുന്നുമ്മൽ സമീറിനെ (36) യാണ് അറസ്റ്റ് ചെയ്തത്. വാളക്കുളത്ത് നിന്ന് കക്കാട്ടേക്ക് വരുന്ന ബസിൽ വെച്ചാണ് സംഭവം.
Crime

താനൂർ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് ഊട്ടിയിൽ നിന്ന് സാഹസികമായി പിടികൂടി

ശവശരീരത്തിലെ സ്വർണം മോഷ്ടിക്കാൻ കുഴിമാടം മാന്തിയ കേസുൾപ്പെട 25 കേസുകളിൽ പ്രതി താനൂർ: കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാന്റകത്ത് വീട്ടില്‍ അലി അക്ബര്‍ (38) ആണ് പിടിയിലായത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊട്ടിയിലെ മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.താനാളൂര്‍ പുല്ലൂണി മന്‍സൂറിന്റെ താനൂര്‍ വട്ടത്താണിയിലുള്ള ബെസ്റ്റ് വേ മൊബൈല്‍ ഷോപ്പില്‍ നിന്ന് 2011 നവംബറില്‍ പൂട്ടു പൊളിച്ചു മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും റീ ചാര്‍ജ് കൂപ്പണുകളം 95000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ ഓഫാക്കി മുങ്ങിയ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഊട്ടിയില്‍ എത്തിയ പൊലീസ്, ടൂറിസ്റ്റുകളുടെ വേഷത്തില്‍ പല ലോഡ്ജുകളിലും മാറി മാറി താമസിക്കുകയായിരുന്നു. എല്‍ടിടിഇകള്‍ താമസിക്കുന്ന, റൗഡികളുടെ കേന്ദ്രമായ, മഞ്ച കൗറ എന്ന സ്ഥലത്ത് നിന്ന് സാഹസീകമായാണ് പിടികൂ...
Crime

വിവിധ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാന്റകത്ത് വീട്ടില്‍ അലി അക്ബര്‍ (38) ആണ് പിടിയിലായത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊട്ടിയിലെ മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. താനാളൂര്‍ പുല്ലൂണി മന്‍സൂറിന്റെ താനൂര്‍ വട്ടത്താണിയിലുള്ള ബെസ്റ്റ് വേ മൊബൈല്‍ ഷോപ്പില്‍ നിന്ന് 2011 നവംബറില്‍ പൂട്ടു പൊളിച്ചു മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും റീ ചാര്‍ജ് കൂപ്പണുകളം 95000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ ഓഫാക്കി മുങ്ങിയ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഊട്ടിയില്‍ എത്തിയ പൊലീസ്, ടൂറിസ്റ്റുകളുടെ വേഷത്തില്‍ പല ലോഡ്ജുകളിലും മാറി മാറി താമസിക്കുകയായിരുന്നു. എല്‍ടിടിഇകള്‍ താമസിക്കുന്ന, റൗഡികളുടെ കേന്ദ്രമായ, മഞ്ച കൗറ എന്ന സ്ഥലത്ത് നിന്ന് സാഹസീകമായാണ് പിടികൂടിയത്. പ്രതിക്ക് കാസര്‍കോഡ് ജില്ലയില്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, കണ്ണൂര്‍ ജില്ലയില്‍ ആലക...
error: Content is protected !!