എസ്എസ്എൽസി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും ഹയർസെക്കൻഡറി പ്രവേശനം ഉറപ്പാക്കും; സ്കൂളുകളിൽ സ്കിൽ സെന്ററുകൾ തുടങ്ങും: മന്ത്രി എൻ. ഷംസുദ്ധീൻ
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ പഠിക്കുന്ന വിദ്യാഭ്യാസ ജില്ലയിൽ തന്നെ തുടർപഠനം ഉറപ്പാക്കുന്ന തരത്തിൽ ഹയർസെക്കൻഡറി സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന നയവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ) 'സ്റ്റാർസ്' (STARS) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് നിലനിന്നിരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായി 120 പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിച്ചതായും ഇതിൽ ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിട്ട മലപ്പുറം ജില്ലയ്ക്ക് മാത്രം 60 ബാച്ചുകൾ നൽകിയതായും മന്ത്രി വ്യക്തമാക്കി. ഇതിൽ അഞ്ചെണ്ണം...





























