കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ
അഫിലിയേറ്റഡ് കോളേജുകളിലെഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും 11-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. പ്രവേശന വെബ്‌സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാതെ തന്നെ സ്ഥിരപ്രവേശനം നേടാം. കമ്മ്യൂണിറ്റി, പി.ഡബ്ല്യു.ഡി. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 9 മുതല്‍ 11 വരെ നടക്കും. പി.ആര്‍. 1121/2021
അന്തര്‍ കലാലയ കായികമത്സരം - ഫിക്‌സ്ചര്‍ മീറ്റി...

