Friday, August 22

Entertainment

ഇത് ചരിത്രം : അമ്മയുടെ തലപ്പത്ത് വനിതകള്‍ ; പ്രസിഡന്റായി ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരന്‍
Entertainment, Kerala

ഇത് ചരിത്രം : അമ്മയുടെ തലപ്പത്ത് വനിതകള്‍ ; പ്രസിഡന്റായി ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരന്‍

കൊച്ചി : മലയാള താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ ശ്വേത മേനോനും കുക്കു പരമേശ്വരനും ജയിച്ചു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍ വിജയിച്ചു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍ ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്....
Entertainment, Kerala

മറ്റു താരങ്ങള്‍ റൂമൊഴിഞ്ഞിട്ടും നവാസിനെ കണ്ടില്ല, ചെന്ന് നോക്കിയപ്പോള്‍ വാതില്‍ തുറന്നിട്ട നിലയില്‍ ; കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം ; വിട വാങ്ങിയത് മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍

കൊച്ചി : മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. നവാസിന്റെ വിയോഗം വിശ്വസിക്കാനാവാതെയാണ് ചലച്ചിത്ര താരങ്ങളും ആരാധകരും ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവര്‍ ആശുപത്രിയില്‍ എത്തി.കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് സിനിമ...
Breaking news, Entertainment

നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്രതാരം കലാഭവന്‍ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് സൂചന ഷൂട്ടിങ് കഴിഞ്ഞു മുറിയിൽ എത്തിയതായിരുന്നു. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്ക്രീനിലും സിനിമയിലും എത്തിയത്.കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയാണ് മലയാളികൾക്ക് നവാസ് സുപരിചിതനാകുന്നത്. നടി രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെം‌‌‌ടുന്ന ‌‌ടെലിവിഷൻ, ചലച്ചിത...
Entertainment, Kerala

യുവ ഡോക്ടറുടെ പീഡന പരാതി ; വേട്ടയാടുന്നു, ആസൂത്രിതമായ നീക്കത്തിന് തെളിവുണ്ട്, ലക്ഷ്യം അപകീര്‍ത്തിപ്പെടുത്താന്‍, നിയമപരമായി നേരിടും ; വേടന്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വൈകാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടന്‍ പ്രതികരിച്ചു. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ച...
Entertainment, Kerala

വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു ; യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി.അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. യുവ ഡോക്ടറെ വേടന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്‍മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന...
Entertainment

സാമ്പത്തിക തട്ടിപ്പ് ; നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. സൗബിനൊപ്പം നിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയച്ചു. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശമുണ്ട് ഇതിനാലാണ് ജാമ്യം നല്‍കിയത്. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്...
Entertainment, Kerala

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അടിപതറി : നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍ ; വൈദ്യ പരിശോധന ഉടന്‍

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്റെ ഫോണ്‍ കോളുകളും നിര്‍ണായകമായി. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നു കാര്യവും ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടന്‍ ഷൈന്റെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെ...
Entertainment, Kerala

ശത്രുക്കളുണ്ട്, വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയത് ; ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ ഷൈന്‍ ടോം ചാക്കോയുടെ വിശദീകരണം : ഇഴകീറി ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി : പൊലീസ് എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് ഓടിയതില്‍ വിശദീകരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാന്‍ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നു. വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കി. ന്നത് ഡാന്‍സഫ് ആണെന്ന് അറിയില്ലായിരുന്നു. സിനിമാ മേഖലയില്‍ ശത്രുക്കളുണ്ട്. അവരെ താന്‍ പേടിക്കുന്നു. അവര്‍ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തന്റെ വളര്‍ച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഗിള്‍ പേ ഇടപാടുകളും നടത്തിയ ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോണ്‍ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപ...
Entertainment

ആ നിമിഷം ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് തോന്നി ; എംടിയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കോഴിക്കോട് : മലയാളത്തിന്റെ മഹാ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടന്‍, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി വിവരിച്ചു. മമ്മൂട്ടിയുടെ കുറിപ്പ് ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാ...
Entertainment, Kerala

മഴ തോര്‍ന്നപോലെയുള്ള ഏകാന്തത ; എംടിയെ അനുസ്മരിച്ച് മോഹന്‍ലാല്‍

കോഴിക്കോട് : മലയാള അക്ഷരത്തിന്റെ പെരുന്തച്ചന്‍ എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ തന്റെ മനസില്‍ എന്ന് അദ്ദേഹം പറഞ്ഞു. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു. മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എം.ടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ.. .എംടി സാര്‍ എനിക്ക് ആരായിരുന്ന...
Entertainment

പ്രശസ്ത നടന്‍ മേഘനാഥന്‍ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ പുലര്‍ച്ചെ രണ്ടോടെയാണ് മരണം. നടന്‍ ബാലന്‍ കെ.നായരുടെ മകനാണ് മേഘനാഥന്‍. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1980ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത 'അസ്ത്രം' എന്ന ചിത്രത്തില്‍ സ്റ്റുഡിയോ ബോയിയെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമാ രംഗത്തേയ്ക്കു പ്രവേശിച്ചത്. പഞ്ചാഗ്‌നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി നിരവധി സിനിമകളില്‍ മേഘനാഥന്‍ അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടന്‍ സണ്ണിയിലൂടെയാണ് ശ്രദ്ധേയനായത്.കൂടുതലും വില്ലന്‍ വ...
Entertainment

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു, ഇനി നാലു നാൾ തട്ടത്തലം കുന്നിൽ കലാവസന്തം

നന്നമ്പ്ര,: മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ അരങ്ങുണർന്നു. ഇനി നാലു നാൾ കലയുടെ വർണ്ണ ദിനങ്ങൾ. കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ നർവഹിച്ചു. ഗായികയും ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ തീർത്ഥ സത്യൻ മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി വൈസ് ചെയർമാൻ മൊയ്തീൻ കുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിച്ചു. സ്കൂൾ മാനേജർ പി. മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. താനൂർ എ ഇ ഒ മാരായ പി വി ശ്രീജ , ടി.എസ് സുമ , ബി പി സി കുഞ്ഞികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ബിജു അബ്രഹാം, പ്രധാനാധ്യാപകൻ എൻ. സി ചാക്കോ , എച്ച് എം ഫോറം കൺവീനർ ബിജു പ്രസാദ്, മാനേജ്മെൻ്റ് അസോസിയേഷൻ താനൂർ ഉപജില്ല സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ, എൻ വി മുസ്തഫ , നിലാവർണിസ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ റസാഖ് തെക്കയിൽ , റഹീം കുണ്ടൂർ ...
Entertainment

തല്ലുമാലയടക്കം നിരവധി സിനിമകളുടെ എഡിറ്ററായ നിഷാദ് യുസ്ഫ് മരിച്ച നിലയില്‍

കൊച്ചി : പ്രശസ്ത ചലച്ചിത്രസംയോജകന്‍ നിഷാദ് യൂസ്ഫ് (43) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. 2022 ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല . ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്‌സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ, നസ്ലന്റെ ആലപ്പുഴ ജിംഖാന, തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് റിലീസ് ചെ...
Entertainment

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. പാലാരിവട്ടത്തെ വീട്ടില്‍ നിന്നും കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായി. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്. കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ബാലയെ കാണാനോ സംസാരിക്കാനോ താ...
Entertainment

മദ്യലഹരിയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടന്‍ ബൈജു ; വൈദ്യപരിശോധനക്ക് തയ്യാറാകാതെ താരം

തിരുവനന്തപുരം : മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടന്‍ ബൈജു സന്തോഷ്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. ബൈജു ഓടിച്ച കാര്‍, സ്‌കൂട്ടറിലും വൈദ്യുത പോസ്റ്റിലുമാണ് ഇടിച്ചത്. നടനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാ...
Entertainment

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു ; സ്വാസിക അടക്കം മൂന്ന് സിനിമ താരങ്ങള്‍ക്കെതിരെ കേസ്

കൊച്ചി : യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മൂന്ന് സിനിമാ താരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമര്‍ശം നടത്തിയെന്നാണ് നടിയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മൂവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്....
Entertainment

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ (89) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 600ലേറെ മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. 30ലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ സ്ഥാപകാംഗമായ ടി.പി മാധവന്‍, സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയാണ്. 2015 ഒക്ടോബറിലെ ഹിമാലയന്‍ യാത്രയ്ക്കിടെ ഹരിദ്വാറില്‍വച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു. കുടുംബവുമായി അകന്ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജില്...
Entertainment

കീരിക്കാടന്‍ ജോസ് ഇനിയില്ല : നടന്‍ മോഹന്‍രാജ് അന്തരിച്ചു

തിരുവനന്തപുരം : മലയാള ചലച്ചിത്ര നടന്‍ മോഹന്‍രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടന്‍ ജോസ്' എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. ചെങ്കോല്‍, നരസിംഹം, ഹലോ, മായാവി തുടങ്ങിയ മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. സംസ്‌കാരം നാളെ....
Entertainment

മലയാള സിനിമയുടെ അമ്മ മുഖം ഇനിയില്ല ; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ വേഷത്തില്‍ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂര്‍ പൊന്നമ്മ കഴിഞ്ഞുവന്നത്. പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ കവിയൂരില്‍നിന്ന് കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറി. അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീതതാല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിര...
Entertainment

ബിനിജ ടീച്ചര്‍ ചേലേമ്പ്ര പ്രധാന കഥാപാത്രമായി എത്തുന്ന ആക്രി കല്യാണം തിയറ്ററുകളിലേക്ക്

ചേലേമ്പ്ര: ദേവപർവ്വം മുവീസിന്റെ ബാനറിൽ ക്യാപ്റ്റൻ വിജിയ് സംവിധാനം നിർവഹിച്ച ബിനിജ ടീച്ചർ ചേലേമ്പ്ര പ്രധാന കഥാപാത്രമായ മലയാളം ഹാസ്യ കുടുംബചിത്രം 'ആക്രി കല്യാണം' ഈ മാസം 20നു കേരളത്തിൽ പ്രമുഖ തിയറ്ററിൽ എത്തുന്നു. സുബ്രഹ്മണ്യൻ, ക്യാപ്റ്റൻ വിജയ്, നിർമൽ പാലാഴി, സഞ്ജയ്‌, രേമേഷ് കാപ്പാട്, മുഹമ്മദ് പേരാമ്പ്ര, മധു കൊയിലാണ്ടി, സിജോ, കെ.എം ബാബു, എസ് ആർ ഖാൻ, ബിനിജ ടീച്ചർ ചേലേമ്പ്ര, ദേവനന്ദ, പരമേശ്വരൻ പള്ളിക്കൽ, പാർവണ, നിമിഷ, അനന്യ, അക്ഷയ സാജൻ, ഷിഹാൽ, സുഭാഷ്, ജിഷാന്ത്, ബാലൻ, മധു, ബാബു, സുബ്രു കല്ലറ, എംഎസ് കുരിയടം, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമയുടെ കഥ തിരക്കഥ ഭാഗ്യേഷ് ഭാസ്കർ, അനൂപ് കൊയിലാണ്ടി എന്നിവരും. ചായഗ്രഹണം ഹരീഷ് ബാലുശ്ശേരിയും, നിർമാണം ദേവാപറവ മൂവീസ് നിർവഹിച്ചു. ചേലേമ്പ്ര ചിലങ്ക ധ്വനി നൃത്തം സംഗീത അക്കാദമിയിലെ കുരുന്നുകളും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. ചെറുകാവ്,...
Entertainment

ലൈംഗികാതിക്രമ കേസ് ; നിയമ നടപടിക്കൊരുങ്ങി നിവിന്‍ പോളി, ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നിയമനടപടിക്കൊരുങ്ങി നടന്‍ നിവിന്‍ പോളി. ആരോപണങ്ങള്‍ കള്ളമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി നിവിന്‍ കൂടികാഴ്ച നടത്തി. ബലാത്സംഘം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. അതേസമയം, എസ്‌ഐടി യോഗം കൊച്ചിയില്‍ തുടരുകയാണ്. ഇതുവരെ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേരുകയാണ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് യോഗം. നിവിന്‍ പോളിക്ക് എതിരായ കേസ് അന്വേഷിക്കും എന്നത്തിലടക്കം ഇന്ന് തീരുമാനമെടുക്കും. പീഡിപ്പിച്ചെന്...
Entertainment

പീഢന പരാതി വ്യാജം ; സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും : നിവിന്‍ പോളി

കൊച്ചി : തനിക്കെതിരായ പീഢന പരാതി വ്യാജമാണെന്ന് നടന്‍ നിവിന്‍ പോളി. പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് എഫ്‌ഐആര്‍ ഇട്ടതിന് പിന്നാലെ കൊച്ചിയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേസ് അതിന്റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്റെ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി പറഞ്ഞു. ഒന്നരമാസം മുന്‍പ് പൊലീസ് അവസാനിപ്പിച്ചുവെന്ന് പറഞ്ഞ പരാതി ഇത്തരത്തില്‍ വരണമെങ്കില്‍ അതിന് ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് നിവിന്‍ പറഞ്ഞത്. ഇത് സത്യമല്ലെന്ന് തെളിയിക്കാന്‍ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം. ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ഇങ്ങനെ കാര്യങ്ങള്‍ സംസാരിച്ച് ശീലമില്ല. ഒ...
Entertainment

വിദേശത്ത് വെച്ച് പീഡിപ്പിച്ചു ; നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനത്തിന് കേസെടുത്ത് പോലീസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോതമംഗലം ഊന്നുകല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണം എസ്‌ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Entertainment

നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി ; നടിയുടെ പരാതിയില്‍ കേസെടുത്തു

നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിര...
Entertainment

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചു ; സംവിധായകനും ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമടക്കം 5 പേര്‍ക്കെതിരെ കേസ്

കൊച്ചി : സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, 'ആറാട്ടണ്ണന്‍' എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവരുള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്. സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണു സംഭവം. സിനിമയിലെ രംഗങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ വിനീത് കെട്ടിയിടുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളായ അലിന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. ബ്ലഡി നൈറ്റ് എന്ന പേരില്‍ വിനീത് ഹ്രസ്വചിത്രം പുറത്തിറക്കിയപ്പോള്‍...
Entertainment

അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുത്, അപമര്യാദയായി പെരുമാറുന്നവരെ ചെരുപ്പൂരി അടിക്കണം, തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും ; വിശാല്‍

ചെന്നൈ : മലയാള സിനിമാ ലോകത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഞെട്ടലിലാണ് ഏവരും. പല താരങ്ങള്‍ക്കെതിരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ പലരും പ്രതികരിക്കാതിരിക്കുമ്പോള്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്ന് വിശാല്‍ പറഞ്ഞു. അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാന്‍ പിന്നീട് മടിക്കുമെന്നും നടന്‍ വിശാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ മുതിര്‍ന്ന താരങ്ങളാണ്. പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നുപറച...
Entertainment

സിദ്ധീഖിനെതിരെയായ യുവനടിയുടെ പരാതി ; മസ്‌ക്കറ്റ് ഹോട്ടലില്‍ പരിശോധന നടത്തി പൊലീസ്, തെളിവുകള്‍ ശേഖരിച്ചു

തിരുവനന്തപുരം : സിനിമയില്‍ അവസരം വാദ്ഗാനം ചെയ്ത് 2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്ന യുവനടി നടന്‍ സിദ്ദിഖിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ പരിശോധന നടത്തി കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘം. ഹോട്ടല്‍ താമസ രേഖകളടക്കം പൊലീസ് ശേഖരിച്ചു. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴി. ഡിജിപിക്ക് കൈമാറിയ നടിയുടെ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്. ഇന്നലെ നടിയുടെ മൊഴിയെടുത്തു. പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ തെളിവുകള...
Entertainment

പരപ്പനങ്ങാടി ഉപജില്ല കലോൽസവം സമാപിച്ചു; എസ്എൻഎംഎച്ച് എസ്എസ് പരപ്പനങ്ങാടി, സിബിഎച്ച്എസ്എഎസ് വള്ളിക്കുന്ന് ജേതാക്കൾ

യു പി യിൽ ചിറമംഗലം, എൽപിയിൽ വെളിമുക്ക് സ്കൂൾ ചാമ്പ്യന്മാരായി തിരൂരങ്ങാടി : നാലു ദിനങ്ങളിലായി തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിന് പരിസമാപ്തിയായി.ജനറൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എസ്.എൻ. എം. എച്ച്. എസ്. എസ് പരപ്പനങ്ങാടിയും ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ എ. യു. പി. എസ് ചെറമംഗലവും എൽ പി വിഭാഗത്തിൽ എ യു പി എസ് വെളിമുക്കും ജേതാക്കളായി. അറബിക് കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ഒ. യു. പി എസ് തിരൂരങ്ങാടിയും എൽ പി വിഭാഗത്തിൽ എ. എം. എൽ. പി എസ് പെരുന്തൊടിപ്പാടവും വിജയികളായി. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ജി. യു.പി. എസ് അരിയല്ലൂരുമാണ് ജേതാക്കൾ. സമാപന സമ്മേളനത്തിൽ തിരൂരങ്ങാടി നഗരസഭ ചെയ...
Entertainment, Kerala

ഹൃദയാഘാതം ; സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ ; നില ഗുരുതരം

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും...
Entertainment, Kerala, Malappuram

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; മലപ്പുറം സ്വദേശിയായ നിര്‍മാതാവ് അറസ്റ്റില്‍

കൊച്ചി : താന്‍ നിര്‍മിക്കുന്ന സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മലപ്പുറം സ്വദേശിയായ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ യുവനടിയില്‍ നിന്ന് 27 ലക്ഷം തട്ടിയ മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഷക്കീര്‍ നിര്‍മിക്കുന്ന പുതിയ തമിഴ് സിനിമയായ രാവണാസുരനില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്‍കി യുവനടിയില്‍ നിന്ന് കടമായി പണം കൈപ്പറ്റിയ ശേഷം തിരിച്ചു നല്‍കാതെ പറ്റിക്കുകയായിരുന്നു. ഷൂട്ടിങ് ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഇതിനാല്‍ ചിത്രീകരണം മുടങ്ങുമെന്നും ഇയാള്‍ നടിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ 4 മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന കരാറില്‍ പലപ്പോഴായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്ക് നല്‍കി. പിന്നീട് ഇവരെ സി...
error: Content is protected !!