Sunday, December 7

Information

കയർ ഭൂവസ്ത്രം പദ്ധതി: മേലാറ്റൂർ കുളത്തിന്റെ മാതൃകയുമായി കയർ വികസന വകുപ്പ്
Information

കയർ ഭൂവസ്ത്രം പദ്ധതി: മേലാറ്റൂർ കുളത്തിന്റെ മാതൃകയുമായി കയർ വികസന വകുപ്പ്

എന്റെ കേരളം പ്രദർശന വിപണന മേളയിൽ കയർ ഭൂവസ്ത്രം പദ്ധതിയുടെ ഭാഗമായി കയർ വികസന വകുപ്പ് ഒരുക്കിയ മേലാറ്റൂർ കുളത്തിന്റെ മാതൃക ഏറെ ശ്രദ്ധേയമാണ്. മേലാറ്റൂർ ചെമ്മാണിയോട് ഭാഗത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കയർ വികസന വകുപ്പും സംയുക്തമായി പതിനഞ്ചോളം സ്ത്രീകൾ ചേർന്ന് നിർമിച്ച 64 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മേലാറ്റൂർ കുളത്തിന്റെ മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മണ്ണൊലിപ്പ് തടയുക, മണ്ണ് സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ മണ്ണ്, ജിയോടാക്‌സ് കയർ, മുളയാണി എന്നിവ കൊണ്ട് നിർമിച്ച മേലാറ്റൂർ കുളത്തിന്റെ മാതൃക പരിസ്ഥിതി സൗഹൃദം എന്ന സന്ദേശത്തെ വിളിച്ചോതുന്നതാണ്. ഇത് കൂടാതെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിർമിച്ച വൈക്കം കയർ, മുപ്പിരി കയർ, ബേപ്പൂർ കൈപ്പിരി കയർ, കൊയിലാണ്ടി കയർ എന്നിവയുടേയും കയർ കൊണ്ട് നിർമിച്ച ഗ്രോബാഗ് , ചെടി ചട്ടി എന്നിവയുടെ പ്രദർശനവും സ്റ്റാളിലുണ്ട്....
Information

കരിപ്പൂരില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നു രാവിലെ അബുദാബിയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ തോടത്ത് സാദിക്കില്‍ (40) നിന്നുമാണ് 1293 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സാദിക്ക് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ സാദിക്കിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം സാദിക്കിന് പ്രതിഫലമായി 65000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്....
Information

പരപ്പനങ്ങാടി റെയിൽവെ പ്ലാറ്റ്ഫോമിൽ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന് കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസും RPF സ്പെഷ്യൽ സ്ക്വാഡും ചേർന്ന സംയുകത പരിശോധനയിൽ കണ്ടെത്തി. ജില്ലയിലേക്ക് കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിൽമേൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ എക്സൈസ് ഡ്രൈവർ വിനോദ് കുമാർ RPF ഇൻസ്പെക്ടർ അജിത് അശോക്, ദീപക് തുടങ്ങിയവർ പങ്കെടുത്തു....
Information

യാത്ര ദുരിതം നീക്കണമെന്ന് പ്രദേശവാസികള്‍; നേരിട്ട് എത്തി ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : മണമ്പൂരില്‍ യാത്രാക്ലേശം സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നേരില്‍ കേള്‍ക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എത്തി. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കിളിമാനൂര്‍ -ചാത്തന്‍പാറ -മണമ്പൂര്‍ -വര്‍ക്കല റോഡില്‍ മണമ്പൂര്‍ ക്ഷേത്രത്തിനു പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നുപോകുന്നത്. രണ്ട് റോഡുകള്‍ തമ്മില്‍ ക്രോസിംഗ് വരുന്ന ഇടത്ത് മേല്‍പ്പാലമോ അടിപ്പാതയോ പദ്ധതി രൂപരേഖയിലില്ല എന്നത് പരിശോധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഇരു റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ബിജെപി മണമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ...
Information

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ തിങ്കളാഴ്ച മുതല്‍

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തുകള്‍ക്ക് തിങ്കളാഴ്ച (മെയ് 15) ജില്ലയില്‍ തുടക്കമാവും. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്.മെയ് 15 ന് രാവിലെ 10 ന് മഞ്ചേരി ടൗണ്‍ഹാളില്‍ ഏറനാട് താലൂക്കില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി അദാലത്ത് നടക്കും. നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി മെയ് 16 ന് നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ വെച്ചും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 18 ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തില്‍ വെച്ചും തിരൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 22 ന് വാഗണ്‍ ട്രാ‍ജഡി ടൗണ്‍ഹാളില്‍ വെച്ചും പൊന്നാനി താല...
Information

ഓർമ്മപ്പൂമരച്ചോട്ടിൽ
ഒരിക്കൽ കൂടി

തേഞ്ഞിപ്പലം : മുപ്പത്തിയാറ് വർഷത്തിന് ശേഷം കളിയും ചിരിയും തമാശകളുമായി അവർ കലാലയ അങ്കണത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്നു. ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സൂളിലെ 1987 ( കളിവീട് എസ് എസ് സി ) ബാച്ച് സ്നേഹ സംഗമ മൊരുക്കിയത്. 1987 ലെഅധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന സംഗമം ഒരിക്കൽ കൂടിസ്കൂൾ ജീവിതത്തിലക്കുളള തിരിച്ചെത്തിച്ചു.സ്കൂളിൽ വെച്ച് നടത്തിയ പരിപാടി റിട്ട. അധ്യാപിക സതീദേവി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് അധ്യക്ഷനായി. റിട്ട. അധ്യാപകരായ സതീദേവി, കുഞ്ഞിരാമൻ, സൈതലവി, മുഹമ്മദ്, സുകുമാരൻ , നാരായണൻ കുട്ടി, വാസുദേവൻ, പ്രേമകുമാരി , സ്വർണ്ണലത, പാർവതി, വിജയലക്ഷ്മി, സുശീല , മായ . സ്കൂൾ പ്രധാന അധ്യാപിക ലത എന്നിവരെ ചടങ്ങിൽ ആദരിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളുടെ മക്കളായ അഫ് നിദ എം, മേടപ്പിൽ അഹമ്മദ് ഫാസിൽ, മുഹമ്മദ് ജാസിം, ടി വി സച്ചിൻ , ഫാത്തിമ ദിസ്ന ടി പി, റനീഷ് കെ.പി എന്നിവർക്ക...
Information

ചെമ്മാട് ബ്ലോക്ക് റോഡ് നവീകരണം പൂര്‍ത്തിയായി ഇന്ന് മുതൽ വാഹനങ്ങള്‍ ഓടും

തിരൂരങ്ങാടി: ചെമ്മാട് ബ്ലോക്ക് റോഡില്‍ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായി. തിരൂരങ്ങാടി നഗരസഭ2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ദിവസമായി നടത്തിയ പ്രവൃത്തിയോടെ ഗതാഗതം സുഗമമായി. ശനി (13-5-2023) മുതല്‍ ബസ്സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സാധാരണ പോലെ ഇതിലൂടെ വണ്‍വേ സമ്പ്രദായത്തില്‍ ഓടും. രണ്ട് ദിവസമായി ചെമ്മാട്ട് ഗതാഗതം ക്രമീകരിച്ചിരുന്നു. ചെമ്മാട്ടെ പഴയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ബസ്സുകള്‍ സര്‍വീസ് നടത്താന്‍ സൗകര്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച്ച മുതല്‍ ബ്ലോക്ക് റോഡിലെ പുതിയ ബസ്സ്റ്റാന്റില്‍ ബസ്സുകള്‍ വീണ്ടും പ്രവേശിക്കും....
Information

വേങ്ങരയിൽ വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി

വേങ്ങര : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്സൈസ് പിടികൂടി. വേങ്ങര ഊരകം കരിയാരം സ്വദേശി നെച്ചിക്കുഴിയിൽ കുപ്പരൻ മകൻ അപ്പുട്ടിയുടെ വീട്ടിൽ പ്രിവൻ്റീവ് ഓഫീസർ പ്രജോഷ് കുമാർ ടി യും പാർട്ടിയും നടത്തിയ പരിശോധനയിലാണ് വീടിൻ്റെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ രണ്ട് കാർട്ടൺ ബോക്സിലും പെയ്ൻ്റിൻ്റെ കാലിയായ ബക്കറ്റിലും അനധികൃതമായി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 25 ലിറ്റർ മദ്യം പിടികൂടിയത്. പിടിയിലായ പ്രതി അപ്പുട്ടി വിവിധ ബീവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലകളിൽ നിന്നും ശേഖരിച്ച് വൻ ലാഭത്തിൽ ക്വാറികളിൽ ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്നയാളാണ്.ഇയാളുടെ പേരിൽ പരപ്പനങ്ങാടി, മലപ്പുറം എന്നീ റെയിഞ്ചുകളിൽ നിരവധി അബ്കാരി കേസ്സുകൾ നിലവിലുണ്ട്. മാസങ്ങളോളമായി ഇയാൾ എക്സൈസ് പാർട്ടിയുടെ നിരീക്ഷണത്തിലായിരുന്നു. റെയിഡിൽ പ്രിവ...
Accident, Information

താനൂരിലെ ബോട്ടപകടം: ഭരണ സംവിധാനങ്ങളുടെ അനാസ്ഥ – എൻ എഫ് പി ആർ

പരപ്പനങ്ങാടി: വീണ്ടും വീണ്ടും വിനോദ സഞ്ചാര മേഖലയിൽ ദാരുണ ബോട്ടപകടങ്ങൾ ഉണ്ടാകുന്നത് ഭരണകൂടങ്ങളുടെ അനാസ്ഥതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കുറ്റപ്പെടുത്തി. എത്ര എത്ര ബോട്ട് അപകടങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത് .എത്ര അപകടങ്ങൾ വന്നാലും പഠിച്ചാലും ഭരണകൂടങ്ങൾ ഗൗരവ ഇടപെടൽ നടത്തുന്നില്ല. മത്സ്യ ബന്ധന ബോട്ടുകൾ തരം മാറ്റി ഉപയോഗിക്കുന്ന പ്രവണത ഏറെയാണ്.ഭരണകൂടങ്ങൾ ഇനിയെങ്കിലും വിനോദ സഞ്ചാര മേഖലയിൽ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും കുട്ടികൾക്ക്‌ പഠനത്തോടൊപ്പം നീന്തൽ പരിശീലനവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കുറ്റക്കാരായ ബോട്ട് മുതലാളിയുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വഹകൾ കണ്ടു കെട്ടി കൂടുൽ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേർന്ന പ്രതിഷേധാഗ്നി സംസ്ഥാന പ്രസിഡൻ്റ് ബി. കൃഷ്ണ കുമാർ ചെങ്ങന്നൂർ ഉ...
Accident, Information

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അഡ്വ വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും അത് മറികടന്ന് 37 പേരെ കയറ്റിയെന്നും ജില്ല കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു....
Information

സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 93.12

ദില്ലി: സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ 93.12 ആണ് വിജയശതമാനം. പ്ലസ് ടു വില്‍ 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. പത്താം ക്ലാസ് ഫലത്തില്‍ 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആണ്‍കുട്ടികള്‍ 94.25ശതമാനവും ആണ്‍കുട്ടികള്‍ 93.27 ശതമാനവും വിജയം നേടി. സിബിഎസ്ഇ പ്ലസ് ടു ഫലത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 90.68 ശതമാനം പേര്‍ വിജയം നേടി. 84.67 % വിജയമാണ് ആണ്‍കുട്ടികള്‍ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസള്‍ട്‌സ്, ഡിജിലോക്കര്‍, റിസള്‍ട്‌സ് എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും. 16 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്....
Information

10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 27കാരന്‍ പിടിയില്‍

കല്‍പ്പറ്റ: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചതായാണ് പരാതി. പനമരം പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകന്‍, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്....
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഴ്‌സസ് ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഴ്‌സുമാര്‍ മെഴുകു തിരി കത്തിച്ച് നഴ്‌സസ് ദിന സന്ദേശം കൈമാറി. ചടങ്ങില്‍ നഴ്‌സിങ് സൂപ്രണ്ട് ലീജ കെ ഖാന്‍, സീനിയര്‍ നഴ്‌സ് ഓഫീസര്‍മാരായ രഞ്ജിനി, സുധ, നഴ്‌സിങ് ഓഫീസര്‍മാരായ മനീഷ് നിധിന്‍ എന്നിവര്‍ സംസാരിച്ചു...
Feature, Information

തിരൂരില്‍ 10 കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനമൊരുങ്ങുന്നു

തിരുര്‍ : എസ് എസ് എം പോളിടെക്‌നിക് പിന്‍വശം കോഹിനൂര്‍ ഗ്രൂപ്പ് സൗജന്യമായി നല്‍കിയ 40 സെന്റ് ഭൂമിയില്‍ അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് ഒരുക്കുന്ന വിടുകളുടെ കട്ടിലവെക്കല്‍ നടന്നു ആദ്യ ഘട്ടത്തില്‍ ഒരുങ്ങുന്ന 5 വീടുകളുടെ കട്ടില വെക്കല്‍ ചടങ്ങാണ് ഇന്ന് നടന്നത്. കോഹിനൂര്‍ നാഷാദ് ചെയര്‍മാനും മുജിബ് താനാളൂര്‍ കണ്‍വീനറുമായ ജനകീയ കമ്മിറ്റിയാണ് നിര്‍മാണ ചുമതല വഹിക്കുന്നത്. എസ് എസ് എം പോളിടെക്‌നിക്ക് എന്‍. എസ്. എസ്. ടെക്‌നിക്കല്‍ സെല്‍ സ്‌നേഹ ഭവനങ്ങളുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക സഹായം നല്‍കുന്നു. 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് 10 ഭവനങ്ങളും നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരുങ്ങുന്ന 5 സ്‌നേഹഭവനങ്ങളുടെ കട്ടില വെക്കല്‍ കര്‍മ്മം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിദ്ധ്യമായ പാറപ്പുറത്ത് ബാവഹാജി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ചെയര...
Information

സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന മേളയ്ക്ക് പൊന്നാനിയില്‍ തുടക്കമായി

പൊന്നാനി : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന- വിപണന- സേവന മേളയ്ക്ക് പൊന്നാനി എ.വി സ്‌കൂള്‍ മൈതാനത്ത് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനപ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. പി. നന്ദകുമാര്‍ എം.എല്‍.എ എക്സിബിഷന്‍ പവലിയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.ചടങ്ങില്‍ പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പൊന്നാനി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല, നഗരസഭാ കൗണ്‍സിലര്‍ ശ്രീകല ചന്ദ്രന്‍, പെരുമ്പടപ്പ് ഗ്രാമപഞ്ചാ...
Information

അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ് ; താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി

താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി. ഏപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബോട്ടപകടത്തിന് പിന്നാലെ മുരളി തുമ്മാരുകുടി മല്‍കിയ മറ്റൊരു മുന്നറിയിപ്പായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ കൊലപാതകത്തിന് ഇരയാകും എന്നത്. കൊട്ടാരക്കരയിലെ യുവ വനിതാ ഡോക്ടറെ വൈദ്യ പരിശോധനക്കെത്തിച്ച പ്രതി കൊലപ്പെടുത്തിയതോടെ ആ പ്രവചനവും ഇന്ന് സത്യമായിരിക്കുകയാണ്. 'മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ് എന്നായിരുന്നു അന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. മാത്രവുമല്ല അത്തരത്തില്‍ ഒരു മരണം സംഭവിച്ചാല്‍ ഇപ്പോള്‍, 'ചില ഡോക്ടര്‍മാര്‍ അടി ചോ...
Information

കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്നു ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണി മുടക്ക്

തിരൂരങ്ങാടി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് കൊണ്ട് വന്ന പ്രതി ഡ്യൂട്ടി യുവ വനികാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ഇന്ന് തിരിരങ്ങാടി താലൂക്ക് ആശുപത്രി ഒ പി. പ്രവര്‍ത്തിക്കുന്നതല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു...
Information, Other

ചെമ്മാട് ബ്ലോക്ക് റോഡിൽ പ്രവൃത്തി. 11, 12 തിയ്യതി കളിൽ ഗതാഗത ക്രമീകരണം

ചെമ്മാട് ബ്ലോക്ക് റോഡിൽ നഗരസഭ പദ്ധതിയിൽ പ്രവൃത്തി നടക്കുന്നതിനാൽ 2023 മെയ് 11, 12 തിയ്യതികളിൽ ഈ റോഡിൽ ഗതാഗതം മുടങ്ങും, തിരുരങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താലൂക്ക് ആസ്പത്രി ബൈപാസിലൂടെയും ബസ്സുകൾ ഖദീജ ഫാബ്രിക്സിന് സമീപവുംപരപ്പനങ്ങാടി ,മൂന്നിയൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെമ്മാട്,മമ്പുറം റോഡിലൂടെയുംബസ്സുകൾ പഴയ സ്റ്റാൻ്റ് മേഖലയിലും നിർത്തിപോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു,...
Accident, Information

താനൂര്‍ ബോട്ട് അപകടം ; പ്രതിയെ ഉടന്‍ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും, അന്വേഷണ സംഘം ഇന്ന് യോഗം ചേരും

മലപ്പുറം: താനൂരില്‍ ഇരുപത്തിരണ്ട് പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന വൈദ്യപരിശോധനക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കുക. ബോട്ടപകടത്തിന്റെ പ്രത്യേക അന്വേഷണത്തിന് ഉത്തരമേഖല ഐജി മേല്‍ നോട്ടം വഹിക്കും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഇന്നലെ കോഴിക്കോട്ട് നിന്നും പിടിയിലായ ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് സംഘം മലപ്പുറത്തെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. പ്രതിക്കെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പ്രതിയെ കോടതിയിലെത്തിക്കുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹത്തോടെയാകും പ്രതിയെ സ്ഥല...
Accident, Information

ആഘോഷം അനുശോചനമാക്കി റെഡ് ക്രോസ്സ് ദിനം

മലപ്പുറം : ലോക റെഡ് ക്രോസ്സ് ദിനമായ മെയ് 8 ലെ ദിനാചരണവും അനുബന്ധ ആഘോഷവും അനുശോചനമാക്കി റെഡ് ക്രോസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി. മഞ്ചേരി ടൗണ്‍ഹാളില്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരമുള്ള ലോക റെഡ് ക്രോസ്സ് ദിനത്തിന്റെ ആഘോഷമാണ് 22 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അനുശോചന യോഗമാക്കി മാറ്റിയത്. റെഡ് ക്രോസ്സ് അംഗങ്ങളില്‍ പലരും ദുരന്ത സ്ഥലത്ത് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആരവത്തോടെ നടത്തേണ്ടിയിരുന്ന ആഘോഷം അനുശോചന യോഗമായി മാറിയത് തികച്ചും യാദൃശ്ചികം. റെഡ് ക്രോസ്സ് ജില്ലാ സെക്രട്ടറി ഹുസ്സൈന്‍ വല്ലാഞ്ചിറ ലോക സംഘടനയുടെ പതാകയുയര്‍ത്തി അനുശോചന സന്ദേശം നല്‍കി. ഉമ്മര്‍ കാവനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുല്ലഞ്ചേരി, അലി ഗുരുക്കള്‍, മുഹമ്മദലി ചെരണി, അബ്ദുല്‍ ബാരി, ഉവൈസ് മലപ്പുറം, വി.ഷായിദ് സിയാദ്, മുജീബ് മുട്ടിപ്പാലം, എന്‍.കെ.ഷറീഫ്, ബൈജു...
Accident, Information

താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഉടമ നാസര്‍ അറസ്റ്റില്‍

താനൂരില്‍ 22 പേരുടെ ജീവന്‍ കവര്‍ന്ന ബോട്ടപകടത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍പ്പോയിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഇതിനിടയില്‍ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയല്‍വാസിയും വാഹനത്തില്‍ ഉണ്ടായിരുന്നു. ബോട്ടുനിര്‍മാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്‌ലാന്റിക് എന്ന ബോട്ട് സര്‍വീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തില്‍....
Accident, Information

താനൂര്‍ ബോട്ട് ദുരന്തം : ഒളിവിലുള്ള ബോട്ടുടമയുടെ ചിത്രം പുറത്തുവിട്ടു: വാഹനം കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഊര്‍ജിതമാക്കി.

താനൂര്‍ : താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി പി നാസറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ടുടമക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനം കൊച്ചിയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പോലീസ് ആണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ പോലീസ് സ്റ്റേഷന് സമീപത്തു തന്നെയാണ് നാസറിന്റെ വീട്....
Information

താനൂര്‍ ഹൗസ് ബോട്ടപകടം ; മുഖ്യമന്ത്രി എത്തി, മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു, മരിച്ച 22 പേരില്‍ ഒമ്പത് പേര്‍ ഒരു വീട്ടിലെ അംഗങ്ങള്‍

തിരൂരങ്ങാടി : താനൂര്‍ ഹൗസ് ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ , അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, എ കെ ശശിധരന്‍ എംഎല്‍എമാരായ പികെ കുഞ്ഞാലികുട്ടി, കെപിഎ മജീദ്, കെടിജലീല്‍, പികെ ബഷീര്‍, പിഎംഎ സലാം,അബ്ദുറഹ്‌മാന്‍ രണ്ടത്താണി, ഡിജിപി അനില്‍കാന്ത്, അഡിഷണല്‍ ഡിജിപി അജിത് കുമാര്‍, എഡിജിപി ബി സന്ധ്യ, ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് എന്നിവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിട്ടുണ്ട്. താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച 22 പേരില്‍ ഒമ്പത് പേര്‍ പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടിലെ അംഗങ്ങളാണ്. സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന(12), ഫിദ ദില്‍ന (7) സഹോദരന്‍ സിറാജിന്റെ ഭാര്യ റസീ...
Accident, Information

ബോട്ട് മുങ്ങി അപകടം മരിച്ചവരുടെ എണ്ണം 13 ആയി ബോട്ട് പൂർണമായും മുങ്ങി പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്

പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരണ സംഘ്യ ഇനിയും ഉയർന്നേക്കും. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ് മരിച്ചത്പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ കുഞ്ഞിമ്മു (38),ഓല പീടിക കാട്ടിൽ പീടിയേക്കൽ സിദ്ധീഖ് 41 പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്'15 പേരെ കൊള്ളുന്ന ബോട്ടിൽ 30 ഉം 40 ഉം പേരെ കയറ്റുന്നു, ഒരു നിയന്ത്രണവുമില്ല'; താനൂരിലെ അപകട കാരണം പറഞ്ഞ് പ്രദേശവാസികൾ. ബോട്ട് ഉ...
Information

പത്ത് കിലോ കഞ്ചാവുമായി ആസാം സ്വദേശികള്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികള്‍ പിടിയില്‍. ആസാമില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവന്ന ആസാം സ്വദേശികളായ ബാബുല്‍ ഹുസ്സൈന്‍, ഒമര്‍ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
Information

സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ സമീപം ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണും ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്. വെളളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ പൊതുകിണറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കവെയാണ് അപകടമുണ്ടായത്. കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം. നാട്ടുകാര്‍ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും...
Feature, Information

ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് പൈതൃക മ്യൂസിയം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിര്‍മ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂര്‍ കച്ചേരി മന്ദിരവും സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു. നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിന് നമ...
Education, Information

ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു

മഞ്ചേരി : സര്‍ക്കാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളജില്‍ 12.81 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രായോഗിക പരിശീലനത്തോടൊപ്പമുള്ള വിദ്യാഭ്യാസം നേടുന്നതിലൂടെ നിരവധിപേര്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. അത്തരത്തില്‍ സംസ്ഥാനത്തുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നൈപുണ്യ വിടവ് നികത്തുന്നതിനുമുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഉന്നത വിദ്യാഭ്യാസരംഗത്തും നടന്നുവരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നത് കേവലം തൊഴില്‍ ...
Information

മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കും: മന്ത്രി കെ. രാജന്‍

എടപ്പറ്റ : മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. എടപ്പറ്റ സ്മാര്‍ട് വില്ലേജ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാര്‍ഡ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ രേഖകളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാവും. കേരളത്തിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും നവംബര്‍ ഒന്ന് മുതല്‍ ഡിജിറ്റലാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മേലാറ്റൂര്‍-കരുവാരക്കുണ്ട് റോഡിലെ ഏപ്പിക്കാടായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് പൂര്‍ണമായി പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്...
Information

തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരൂരങ്ങാടി : തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കുട്ടി സംരംഭം ആരംഭിച്ചാല്‍ സഹപാഠികള്‍ക്കും തൊഴിലവസരം നല്‍കാന്‍ കഴിയും എന്നതിനാല്‍ സംരംഭകത്വ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം.സുഹറാബി,...
error: Content is protected !!