Tuesday, December 2

Kerala

മൂന്നാറിലേക്കുള്ള ആദ്യ സര്‍വീസിന് മലപ്പുറത്ത് തുടക്കമായി
Kerala, Tourisam

മൂന്നാറിലേക്കുള്ള ആദ്യ സര്‍വീസിന് മലപ്പുറത്ത് തുടക്കമായി

ആദ്യയാത്രയില്‍ 48 പേര്‍ മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. യാത്രയെ ഒരുപാട് സ്‌നേഹിക്കുന്ന മലപ്പുറം ജില്ലയിലുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ മൂന്നാര്‍ യാത്രയെ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ബസ് സര്‍വീസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രജിസ്‌ട്രേഷനെന്ന് എം.എല്‍.എ പറഞ്ഞു. ഇതുവരെ 547 പേരാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകള്‍ കുറഞ്ഞതെന്നും ഈ സാഹചര്യമല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ യാത്രക്ക് തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന്‍ കൂടുന്നതിനാല്‍ ദിവസവും സര്‍വീസ് നടത്...
Accident, Kerala

ഗവര്‍ണര്‍ക്ക് അകമ്പടി പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ചു.

ഗവര്‍ണര്‍ക്ക് പരുക്കില്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിച്ച വാഹനത്തിന് അകമ്പടി പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ മൂന്നിയൂര്‍ വെളിമുക്ക് പാലക്കല്‍ വച്ചാണ് അപകടം.വിവിധ പരിപാടികളില്‍ പങ്കെടുത്ത് കോഴിക്കോട് നിന്ന് മടങ്ങുന്നതിനിടെ വൈകീട്ട് 5.10 നാണ് അപകടം. മൂന്‍പില്‍ 2 പൈലറ്റ് വാഹനങ്ങള്‍, പിറകില്‍ എസ്‌കോര്‍ട്ട്, സ്‌പെയര്‍ വണ്ടി എന്നിവ ഉള്‍പ്പെടെ 5 വണ്ടികളാണ് ഉണ്ടായിരുന്നത്. മുന്‍പിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയെങ്കിലും ഏറ്റവും പിറകിലുണ്ടായിരുന്ന വാഹനത്തിന് ബ്രേക്ക് കിട്ടിയില്ല. ഇത് മുന്‍പിലെ വാഹനത്തിലും ഈ വാഹനം അതിന് മുന്‍പിലെ വാഹനത്തിലും ഇടിക്കുകയായിരുന്നു. ഗവര്‍ണര്‍ക്കും മറ്റാര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഗവര്‍ണര്‍ മടങ്ങുകയും ചെയ്തു....
Gulf, Kerala, Malappuram

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ളത...
error: Content is protected !!