Local news

ദേശീയ പാത നിര്‍മാണം : വി കെ പടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നുള്ള ആവശ്യം ശക്തം ; നിവേദനം നല്‍കി
Local news

ദേശീയ പാത നിര്‍മാണം : വി കെ പടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നുള്ള ആവശ്യം ശക്തം ; നിവേദനം നല്‍കി

തിരൂരങ്ങാടി : വികെ പടിയില്‍ ദേശീയപാത നിര്‍മാണത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതോടെ പ്രദേശത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കി. ദേശീയ പാത നിര്‍മാണ ഫലമായി ഏ ആര്‍ നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇരുമ്പ്‌ചോല എല്‍ പി സ്‌കൂള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ജുമാ മസ്ജിദ്, ഖബര്‍സ്ഥാന്‍, സ്മശാനം, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മറ്റു വിദ്യാഭ്യസ സ്ഥാപനങ്ങള്‍ റേഷന്‍ - മാവേലി സ്‌റ്റോറുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാന്‍ പ്രദേശവാസികള്‍ ഏറേ പ്രയാസം അനുഭവിക്കുകയാണ്. പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും റോഡിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് കാല്‍ നടയായി കടക്കാന...
Local news

കിസാൻ കോൺഗ്രസ് വന നിയമ ഭേദഗതി വിജ്ഞാപന കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

എ.ആർ നഗർ : വന നിയമ ഭേദഗതി വിജ്ഞാപനം മൗലിക അവകാശങ്ങൾ ഹനിക്കുന്നതിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ വനനിയമ ഭേദഗതി വിജ്ഞാപന കോപ്പി കത്തിച്ച് പ്രതിഷേധിച്ചു, നിയോജക മണ്ഡലം പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു, ജാഫർ ആട്ടീരി അധ്യക്ഷത വഹിച്ചു, ഹംസ തെങ്ങിലാൻ മുഖ്യപ്രഭാഷണം നടത്തി, കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉള്ളാടൻ ബാവ , മൊയ്ദീൻ കുട്ടി മാട്ടറ, ഫിർദൗസ് പി കെ,നിയാസ് പിസി , ഉബൈദ് വെട്ടിയാടൻ, അബൂബക്കർ കെ.കെ, കാബ്രൻ അസീസ് , എന്നിവർ സംസാരിച്ചു....
Local news

വാഫ് അവധിക്കാല ഗ്രാസ്സ്‌റൂട്ട് ലെവല്‍ ഫണ്ടമെന്റല്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് ഇന്ന് തുടക്കം കുറിക്കും

പരപ്പനങ്ങാടി : പരപ്പനാട് വാക്കേഴ്‌സ് ക്ലബിന്റെ വാഫ് (വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍) ഈ ക്രിസ്തുമസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ ഗ്രാസ്‌റൂട്ട് ലെവല്‍ ഫണ്ടമെന്റല്‍ ഫുട്‌ബോള്‍ ക്യാമ്പിന്റെ തുടക്കവും, പുതുതായി ആരംഭിക്കുന്ന പിഇഎസ് കോവിലകം സ്‌കൂള്‍ ഗ്രൗണ്ടിലെ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഡിസംബര്‍ 20ന് വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് കോവിലകം സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും. പിഇഎസ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനും ഫുട്‌ബോള്‍ പരിപോഷിപ്പിക്കുന്നതിനുമായി തുടക്കം കുറിച്ച കൂട്ടായ്മയാണ് വാഫ്. താല്‍പ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുമായി വൈകീട്ട് 4.30 ന് പരപ്പനങ്ങാടി കോവിലകം സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്...
Local news

കാലിക്കറ്റ് സർവ്വകലാശാല സിസോൺ കലോത്സവ സ്വാഗതസംഘം രൂപീകരിച്ചു

തേഞ്ഞിപ്പം : കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ സി സോൺ കലോത്സവം 2025 ജനുവരി 19 മുതൽ 23 വരെയുള്ള തീയതികളിൽ കൊണ്ടോട്ടി ഇ.എം. ഇ എ കോളേജിൽ വെച്ച് നടക്കും.മലപ്പുറം ജില്ലയിലെ നൂറ്റി അമ്പതോളം വരുന്ന വിവിധ കോളേജുകളിൽ നിന്നായി കലാപ്രതിഭകൾ മാറ്റുരക്കുന്ന അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന കലോത്സവത്തിന്റെ സ്വാഗത സംഘം കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് രൂപീകരിച്ചു. കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി പി കെ ബഷീർ എം എൽ എ, ചെയർമാനായി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, ട്രഷറർ ടി വി ഇബ്രാഹിം എം എൽ എ, വർക്കിങ് ചെയർമാനായി ഇ എം ഇ എ കോളേജ് പ്രിൻസിപ്പൽ ഡോ റിയാദ് എ എം, ജനറൽ കൺവീനറായി കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് പി കെ മുബശ്ശിർ എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ ആളുകളെ ഉൾപ്പെടുത്തി ഇരുപതോളം സബ് കമ്മിറ്റികളിലായി മൂന്നൂറ്റി ഒന്...
Local news

കടല്‍ മാര്‍ഗമുള്ള ലഹരി കടത്ത് പിടിക്കാന്‍ കടലില്‍ പട്രോളിംഗുമായി എക്‌സൈസും മറൈയ്ന്‍ എന്‍ഫോഴ്‌സ്‌മെന്റും

പരപ്പനങ്ങാടി : കടല്‍ മാര്‍ഗമുള്ള ലഹരി കടത്ത് പിടിക്കാന്‍ കടലില്‍ പട്രോളിംഗുമായി എക്‌സൈസും മറൈയ്ന്‍ എന്‍ഫോഴ്‌സ്‌മെന്റും. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസും, മറൈയ്ന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി അന്യ സംസ്ഥാനത്തു നിന്നും മദ്യം,മയക്കുമരുന്ന് എന്നിവ കടല്‍ മാര്‍ഗം കടത്തുന്നത് തടയുവാന്‍ കടലില്‍ പട്രോളിംഗ് നടത്തിയത്. മറ്റു ബോട്ടുകള്‍ പരിശോധന നടത്തുകയും ചെയ്തു. പരിശോധനാ സംഘത്തില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്. സുര്‍ജിത്ത്, പ്രഗേഷ്.പി, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു .പി, രജീഷ്, ദിലീപ് കുമാര്‍, സി.ഇ.ഒമാരായ അഭിലാഷ്, ജിഷ്ണാദ്, വനിതാ സിപിഒ അനശ്വര, കോസ്റ്റല്‍ പോലീസ് സിപിഒ മനു തോമസ്, റെസ്‌ക്യു ഗാര്‍ഡ്‌സ് എന്നിവര്‍ പങ്കെടുത്തു....
Local news

സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സേവന സന്നദ്ധരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ആദരിച്ചു

തിരൂരങ്ങാടി : സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വെല്‍ഫയര്‍ കമ്മറ്റിയുടെ കൂടെ ചേര്‍ന്ന് നിന്ന് നാലു ദിവസവും സേവന സന്നദ്ധരായ തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റല്‍ നഴ്‌സിംഗ് സ്റ്റാഫിനെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കമ്മിറ്റി ആദരിച്ചു. എം.കെ.എച്ച് ഹോസിറ്റലിനുള്ള ഉപഹാരവും പരിപാടിയില്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.കെ. ബാവ, ഹോസ്പിറ്റല്‍ സി.ഇ.ഒ അഡ്വ: സി.വി അഹമ്മദ് നിയാസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ പി.ജയകൃഷ്ണന്‍, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാത്തിമ ഷംസുദ്ധീന്‍ കെ.എ.ടി.എഫ് നേതാക്കളായ മുനീര്‍ താനാളൂര്‍ , മുജീബ് ചുള്ളിപ്പാറ, ടി.അദീബ്, നിഷാന്ത്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ റിഫാ, എന്‍. അശ്വതി, എ.പി. ദിന്‍ഷ, എന്നിവര്‍ പങ്കെടുത്തു....
Local news

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഫുൾ ടൈം സ്വീപ്പർ നിയമനം കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിന് കീഴിലെ അക്വാട്ടിക് കോംപ്ലക്സ് സ്വിമ്മിങ് പൂളിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഫുൾ ടൈം സ്വീപ്പർ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവാണുള്ളത്. പ്രതിമാസ വേതനം : 12,000/- രൂപ. യോഗ്യത : വായിക്കാനും എഴുതാനുമുള്ള കഴിവ്. നീന്തൽ അറിഞ്ഞിരിക്കണം. 36 വയസ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി ആറ്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . പി.ആർ. 1819/2024 മൂല്യനിർണയ ക്യാമ്പ് അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. (PG - CBCSS) നവംബർ 2024, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജനുവരി 20 മുതൽ 23 വരെ നടക്കും. വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ പി.ജി (CDOE - CBCSS...
Local news

ഹരിത സമിതിയുടെ പി ആര്‍ എ മീറ്റിങ്ങും ജനറല്‍ബോഡി യോഗവും നടന്നു

തിരൂരങ്ങാടി : കേരളത്തില്‍ ജനകീയ പങ്കാളിത്തത്തിലൂടെ വനസംരക്ഷണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തികളുടെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്കില്‍ പങ്കാളിത്ത ഹരിത സമിതിയുടെ പി ആര്‍ എ മീറ്റിങ്ങും ജനറല്‍ബോഡി യോഗവും നടന്നു. തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡണ്ട് കെ ടി സജിത ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ കാലം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളെക്കൂടി വിശ്വാസത്തില്‍ എടുത്ത് അവരുടെ അവിപ്രായങ്ങളും ആശയങ്ങളും കൂടി പരിഗണിച്ചു കൊണ്ട് മാത്രമേ പ്രകൃതി സംരക്ഷണം പ്രാവര്‍ത്തികമാകൂ. വനം വന്യജീവി ദേശീയ വനനയത്തില്‍ സംയോജിത വനപരിപാലനം ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് നടപ്പിലാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചപ്പോള്‍ ജനപങ്കാളിത്തത്തിന് കൂടുതല്‍ മുന്‍ഗണന നല്കിക്കൊണ്ട് അതിനെ പങ്കാളിത്ത വനപരിപാലനം എന്ന നിലയില്‍ പരിവര്...
Local news

എല്ലാ ഡിവിഷനിലും എ.ഡി.എസ് ഓഫീസ് തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ സി.ഡി.എസായി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്

പരപ്പനങ്ങാടി : എല്ലാ ഡിവിഷനിലും എ.ഡി.എസ് ഓഫീസ് തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ സി.ഡി.എസായി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ് മാറി. നഗരസഭയിലെ ആകെയുള്ള 45 വാര്‍ഡിലും എഡിഎസ് ഓഫീസായി വാടകക്കെടുത്ത 5 എണ്ണമൊഴിച്ച് ബാക്കി അംഗന്‍വാടി കെട്ടിടത്തിനോട് ചേര്‍ന്നും മറ്റുമാണ് നഗരസഭയുടെ കൗണ്‍സില്‍ അംഗീകാരത്തോടെ എസി എസ് ഓഫീസ് സജ്ജീകരിച്ചത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സി.ഡി.എസിന് കീഴിലെ എല്ലാ എഡിഎസിലും ഓഫീസ് എന്ന നേട്ടം കൈവരിച്ചത്. ഓരോ വാര്‍ഡിലും ജനപ്രതിനിധികളും എ ഡി എസ് ഭാരവാഹികളും ഒന്നായിട്ടുള്ള പരിശ്രമമാണ് ഈ നേട്ടത്തിലേക്ക് പരപ്പനങ്ങാടി കുടുംബശ്രീയെ ഈ നേട്ടത്തില്‍ എത്തിച്ചത്. കുടുംബശ്രീ നഗരതലത്തില്‍ നടപ്പിലാക്കുന്ന ചലനം മെന്റല്‍ഷിപ്പ് പ്രോഗ്രാമിന്റെ തുടര്‍ച്ചയായിട്ടാണ് മലപ്പുറം ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പരപ്പനങ്ങാടി സി ഡി എസ് ഈ നേട്ടം കൈവരിച്ചത് . സമ്പൂര്‍ണ എഡിഎസ് സജ്ജമാക്കിയതിന്റെ ...
Local news

ശലഭോത്സവം 2024 ; മൂന്നിയൂരില്‍ ഭിന്നശേഷി കലാകായിക മേള വര്‍ണ്ണാഭമായി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള ശലഭോത്സവം 2024 എന്നപേരില്‍ തലപ്പാറ ശാദി ലോഞ്ചില്‍ വച്ച് സംഘടിപ്പിച്ചു. മേള ഗ്രാമപഞ്ചായത്ത് അധ്യക്ഷ എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ, കായിക പരിപാടികള്‍ അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷത വഹിച്ചു. പട്ടുറുമാല്‍ ഫെയിം ഫാരിഷ ഹുസൈന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷന്‍ സ്റ്റാര്‍ മുഹമ്മദ്, പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍, സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍മാരായ സി.ടി അയ്യപ്പന്‍, വീക്ഷണം മുഹമ്മദ്, ജാഫര്‍ വെളിമുക്ക്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശംസുദ്ധീന്‍ മണമ്മല്‍, മര്‍വ്വ അബ്ദുല്‍ ഖാദര്‍, നൗഷാദ് തിരുത്തുമ്മല്‍, പി.പി അബ്ദുസ്സമദ്,...
Local news

കാബൈക കാതലായ കലയെ തേടി ; ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് കാബൈക കാതലായ കലയെ തേടി എന്ന സന്ദേശം നൽകിക്കൊണ്ട് കോളേജ് യൂണിയൻ 2024 - 25 സംഘടിപ്പിക്കുന്ന ഫൈൻ ആർട്സിന്റെ ലോഗോ പ്രകാശനം പി എസ് എം ഓ പ്രിൻസിപ്പൽ ഡോ കെ അസീസ് നിർവഹിച്ചു ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ ഷാമിൽ, ഫൈൻ ആർട്സ് സെക്രട്ടറി ഡാനിഷ്, ഫൈൻ ആർട്സ് കോഡിനേറ്റർ അജ്മൽ,യൂണിയൻ ജനറൽ സെക്രെട്ടറി ഫവാസ്,സ്റ്റാഫ് എഡിറ്റർ ഷെരീഫ്, അബ്ദുൽ റഊഫ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു...
Local news

തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കെഎസ്ഇബി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തിരൂരങ്ങാടി : വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കെ എസ് ഇ ബി ഓഫീസ് മാര്‍ച്ചും , ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ മോഹന്‍ വെന്നിയൂരിന്റെ അധ്യക്ഷതയില്‍ കെ.പി.സി .സി സെക്രട്ടറി കെ. പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. എന്‍ .പി ഹംസകോയ, ഏ.ടി ഉണ്ണി, വി.പി കാദര്‍, വി.വി അബു, സലീം ചുള്ളിപ്പാറ, ഷാഫി പൂക്കയില്‍, സുധീഷ് പാലശ്ശേരി, എം. എന്‍ ഹുസൈന്‍, കെ.പി ഷാജഹാന്‍, മൂസക്കുട്ടി നന്നമ്പ്ര, രാജീവ് ബാബു എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു. കെ.പി അബ്ദുല്‍ മജീദ് ഹാജി സ്വാഗതവും, പി.കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. നേരത്തെ നടന്ന പ്രതിഷേധ മാര്‍ച്ചിന് യു.വി അബ്ദുല്‍ കരീം, കെ.യു ഉണ്ണികൃഷ്ണന്‍, ഭാസ്‌കര പുല്ലാണി, അനില്‍കുമാര്‍, മുഹമ്മദ് കോയ, തെങ്ങിലകത്ത് അബ്ദുല്‍ കരീം, ശ്രീജിത്ത് മാസ്റ്റര്‍, പി.എ ലത്തീഫ്, ബാലഗോപാലന്‍, സി.പി സുഹ്‌റാബി, സോന രതീഷ്, നഫീസു പരപ്പനങ്ങാടി, കദീ...
Local news

ഓരുജലക്കൂട് ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

പരപ്പനങ്ങാടി : ഫിഷറീസ് വകുപ്പും പരപ്പനങ്ങാടി നഗരസഭയും കീരനല്ലൂര്‍ ന്യൂ കട്ട് പുഴയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഓരുജലക്കൂട് ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടന കര്‍മ്മം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. കേരള ഫിഷറീസ് വകുപ്പ് വിത്തുകളായി നല്‍കിയ വിവിധയിനം മീനുകളാണ് കീരനല്ലൂര്‍ ന്യൂ കട്ട് പുഴയില്‍ പ്രത്യേകം ഒരുക്കിയ ജലക്കൂടുകളില്‍ കൃഷി ചെയ്തത്, ഇതില്‍ വിളവെടുപ്പിന് പാകമായ കരിമീന്‍, കാളാഞ്ചി എന്നിവയുടെ വിളവെടുപ്പിന്റെ ഉദ്ഘാടന കര്‍മ്മമാണ് കീരനല്ലൂര്‍ ന്യൂ കട്ട് പുഴയുടെ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ, പി വി മുസ്തഫ, സീനത്ത് അലിബാപ്പു, ഖൈറുന്നിസ താഹിര്‍, കൗണ്‍സിലര്‍മാരയ അസീസ് കൂളത്ത്, അബ്ദുറസാഖ് തല...
Local news

ദാറുൽഹുദാ റൂബി ജൂബിലി സിബാഖ് ദേശീയ കലോത്സവം : പന്തലിനു കാൽ നാട്ടി

തിരൂരങ്ങാടി : മത ഭൗതിക സമന്വിത വിദ്യാഭ്യാസ രംഗത്ത് നാൽപത് വർഷം പൂർത്തിയാക്കുന്ന ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ റൂബി ജൂബിലി സമ്മേളനത്തിനുള്ള പന്തലിന് കാൽ നാട്ടൽ കർമം വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി നിർവഹിച്ചു. വാഴ്സിറ്റി ക്യാമ്പസിൽ നടന്ന പരിപാടിയിൽ ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, അബ്ദുശക്കൂർ ഹുദവി ചെമ്മാട്, കെ. കെ അബ്ബാസ് ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, ഹാശിം ഹുദവി, ബശീർ ഹുദവി, നിഹ്മതുല്ലാഹ് ഹുദവി എന്നിവർ സംബന്ധിച്ചു. ജനുവരി ഒന്ന് മുതൽ പന്ത്രണ്ട് വരെ വാഴ്സിറ്റിയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായി സിബാഖ് ദേശീയ കലോത്സവം, അന്താരാഷ്ട്ര കോൺഫറൻസ്, ബിരുദദാന സമ്മേളനം, നാഷണൽ മുഹല്ലാ മീറ്റ് തുടങ്ങി വിവിധ പരിപാടികൾ നടക്കും. പതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സിബാഖ് ദേശീയ കലോത്സവം ജനുവരി ഒന്ന് മുതൽ ആറ് വരെയാണ് നടക്കുക. ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ്, കാലിക്കറ...
Local news

വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം പ്രോജ്വലമായി

വേങ്ങര : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വേങ്ങര മണ്ഡലം കമ്മിറ്റി ' തൗഹീദ് ഇസ്ലാമിന്റെ ജീവന്‍ ' എന്ന പ്രമേയത്തില്‍ വേങ്ങര സബാഹ് സ്‌ക്വയറില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. പരിപാടി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പണ്ഡിതസഭാ പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. എന്‍. അബ്ദുല്ലത്തീഫ് മദനി, ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ടികെ അഷ്‌റഫ്, ശിഹാബ് എടക്കര, അബുബക്കര്‍ സലഫി, അബ്ദുല്‍ ലത്തീഫ് മറഞ്ചേരി, ഹനീഫ ഓടക്കല്‍, അബ്ദുല്‍ ലത്തീഫ് കുറ്റൂര്‍, ശരീഫ് സലഫി, അന്‍വര്‍ മദനി തുടങ്ങിയവര്‍ സംസാരിച്ചു....
Local news

സിപിഐ എം ജില്ലാ സമ്മേളനം : കുടുംബസംഗമങ്ങള്‍ നടന്നു

താനൂര്‍ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമങ്ങള്‍ നടന്നു. സമ്മേളന പ്രചാരണവും, പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള ഹുണ്ടിക ശേഖരണത്തിനുമായാണ് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചത്. ചാഞ്ചേരിപ്പറമ്പ്, കുന്നുംപുറം, കാട്ടിലങ്ങാടി, ഓലപ്പീടിക, ബ്ലോക്ക് ഓഫീസ്, നടക്കാവ്, ഓണക്കാട്, കുറുവട്ടിശ്ശേരി, കോറാട്, മണലിപ്പുഴ നിരപ്പ്, കരിങ്കപ്പാറ, പറപ്പാറപ്പുറം, മേലേപ്പുറം, ജയറാംപടി, കൊടിഞ്ഞി എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കുടുംബ സംഗമം നടന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. കെ പി സുമതി, വി ശശികുമാര്‍, വി പി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ടി സോഫിയ, അഡ്വ. പി ഹംസക്കുട്ടി, എ ശിവദാസന്‍, വി പി സോമസുന്ദരന്‍, ടി സത്യന്‍, കൂട്ടായി ബഷീര്‍, പി കെ മുബഷീര്‍, കെ ശ്യാംപ്രസാദ്, റസാഖ് വണ്ടൂര്‍, മജ്‌നു മലപ്പുറം, താനൂര്‍ ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു....
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം : വോളിബോള്‍ മത്സരത്തില്‍ ന്യൂ ചലഞ്ച് പള്ളിപ്പടി ജേതാക്കളായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കേരളോത്സവം വോളിബോള്‍ മത്സരത്തില്‍ ന്യൂ ചലഞ്ച് പള്ളിപ്പടി ജേതാക്കളായി. റോക്‌ബോണ്ട് കരിപറമ്പ് രണ്ടാം സ്ഥാനം നേടി. തിരൂരങ്ങാടി പിഎസ്എംഒ കോളജ് ക്വാര്‍ട്ടില്‍ നടന്ന മത്സരത്തിലെ വിജയികള്‍ക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫി നല്‍കി. സമീര്‍ വലിയാട്ട് അധ്യക്ഷത വഹിച്ചു. സിഎച്ച് അജാസ്. സഹീര്‍ വീരാശേരി. വഹാബ് ചുള്ളിപ്പാറ സംസാരിച്ചു....
Local news

കോര്‍ണര്‍ പി ടി എ യോഗവും പ്രവൃത്തിപരിചയ പരിശീലനവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : നന്നമ്പ്ര ഗവ: എല്‍ പി സ്‌കൂളില്‍ തെയ്യാല താലിബാന്‍ റോഡ് ഏരിയയിലെ കോര്‍ണര്‍ പി ടി എ യോഗവും പ്രവൃത്തിപരിചയ പരിശീലനവും സംഘടിപ്പിച്ചു. പിടിഎ യോഗം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം ധന്യാദാസ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് ജെ എസ് എസ് റിസോഴ്‌സ് പേഴ്‌സണ്‍ ഫസീല കെ വി , ഹഫ്‌സത്ത് എം കെ എന്നിവര്‍ രക്ഷിതാക്കള്‍ക്ക് പ്രവൃത്തി പരിചയ പരിശീലനം നല്‍കി. രക്ഷിതാക്കളുടെ പ്രദേശികമായ ഒത്തു ചേരലും കരകൗശല നിര്‍മ്മാണവും രക്ഷിതാക്കള്‍ക്ക് പുതിയ ഒരനുഭവമായി. ചടങ്ങില്‍ പിടി എ പ്രസിഡണ്ട് വിജയന്‍ മറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മറിയാമു കുണ്ടുവായില്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ അന്‍സാരി എ പി നന്ദി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ ടി അസ്മാബി , അഞ്ജന കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു....
Local news

വേങ്ങര ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

വേങ്ങര : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വേങ്ങര ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് തല കേരളോത്സവത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന് ചരിത്രം നേട്ടം. കലാ-കായിക മത്സരങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നാനൂറ്റി ആറ് പോയിന്റ് നേടിയാണ് ഊരകം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. വേങ്ങര,പറപ്പൂർ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബിന് യോജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ അയ്യായിരം രൂപ ക്യാഷ് അവാർഡിന് ഊരകം പഞ്ചായത്തിലെ കു. പൊ.പാ കുറ്റാളൂർ അർഹരായി. എഫ്.സി തെന്നല രണ്ടാം സ്ഥാനവും റേഞ്ചേഴ്സ് ക്ലബ്ബ് പറപ്പൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സഫിയ മലേക്...
Local news

സന്തോഷത്തിന്റെ നിമിഷങ്ങൾ തീർത്ത് അവർ സ്നേഹത്തണലിൽ ഒത്തുകൂടി

തിരൂരങ്ങാടി : ആടിയും പാടിയും ഉല്ലസിച്ചും സന്തോഷത്തിന്റെ നിമിഷങ്ങൾ തീർത്ത് അവർ സ്നേഹത്തണലിൽ ഒത്തുകൂടി. വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ ആന്റ് സ്കിൽ ട്രെയിനിങ് സെന്ററിലെ ഇരുപത്തിഅഞ്ചോളം വരുന്ന വിഭിന്ന ശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും വളണ്ടിയർമാരും കരുതലിന്റെ കരങ്ങൾ നീട്ടി കുന്നുമ്മൽ അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലും പാർക്കിലുമായി സന്തോഷത്തിന്റെ ഒരു പകൽ കഴിച്ചു കൂട്ടിയത്. ചക്രകസേരയിൽ കടൽത്തീരത്ത് വട്ടമിട്ട് കടലിന്റെ ഓളവും താളവും മതിയാവോളം കണ്ടാണ് അവർ മടങ്ങിയത്.രാവിലെ ഒൻപത് മണിക്ക് സിപി കൺവെൻഷൻ സെന്ററിൽ നിന്നും ഡോക്ടർ മച്ചഞ്ചേരി കബീർ , കുന്നുമ്മൽ അബൂബക്കർ ഹാജി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബാസ്സ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. വെളിമുക്ക് പാലിയേറ്റീവ് സെന്റർ സെക്രട്ടറി സിപി യൂനുസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കടവത്ത...
Local news

വേങ്ങരയില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം നാളെ

വേങ്ങര : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വേങ്ങര മണ്ഡലം കമ്മിറ്റി ഡിസംബര്‍ 15 ഞായറാഴ്ച വൈകുന്നേരം 4 30ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ 'തൗഹീദ് ഇസ്ലാമിന്റെ ജീവന്‍' എന്ന പ്രമേയത്തില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മണ്ഡലത്തിലെ വിവിധ ശാഖകളില്‍ പൊതുസമ്മേളനങ്ങളും കുടുംബ സംഗമങ്ങളും വനിതാ സമ്മേളനങ്ങളും നടക്കുകയുണ്ടായി. സമ്മേളനത്തിന്റെ ഭാഗമായി ഇരുപതിനായിരത്തോളം വീടുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നു. സമ്മേളനത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പിഎന്‍ അബ്ദുല്ലത്തീഫ് മൗലവി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, ഹുസൈന്‍ സലഫി, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ശിഹാബ് എടക്കര, ടി കെ അഷ്‌റഫ്, ഹനീഫ ഓടക്കല്‍ എന്നിവര്‍ പ്രസംഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വേങ്ങര മണ്ഡലം സ...
Local news

തിരൂരങ്ങാടി നഗരസഭ വിവിധ പദ്ധതികളുടെ സമർപ്പണവും ആദരവും നടത്തി

തിരൂരങ്ങാടി : ഇന്ത്യയിലെ എല്ലാ നഗരസഭകളെയും, അവർ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് ചെയ്യുന്ന സ്വച്ഛ് സര്‍വ്വേക്ഷന്‍ 2024-ന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ വിവിധ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ സമർപ്പണവും അർഹരായവർക്കുള്ള ആദരവും സംഘടിപ്പിച്ചു. നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാനും ശുചിത്വ ബ്രാൻഡ് അംബാസിഡർ കൂടിയായ കെ പി മുഹമ്മദ് കുട്ടി , സ്വച്ഛത ചാമ്പ്യൻ ആയി തിരഞ്ഞെടുത്ത നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും, സ്വച്ഛ് വാർഡ് ആയി തിരഞ്ഞെടുത്ത വാർഡുകളിലെ കൗൺസിലർമാരെയും ബന്ധപ്പെട്ട ഹരിതകർമസേന അംഗങ്ങളെയും ആദരിച്ചു. ഇതോടൊപ്പം കുവൈത്ത് പ്രവാസി സംഘടനയായ നാഫോ ഗ്ലോബൽ സ്പോൺസർ ചെയ്ത ഹരിതകർമസേനക്കുള്ള സുരക്ഷ ഉപകരണം വിതരണം ചെയ്യുകയും പൊതുഇടങ്ങളിൽ സ്ഥാപിക്കാനുള്ള വേസ്റ്റ് ബി...
Local news

പത്തൊൻപതാം വയസ്സിൽ ആകാശ വിസ്മയം തീർത്ത മറിയം ജുമാനയെ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു

മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാഥിയായി. ചടങ്ങിൽ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്,സെക്രട്ടറി വി.എ വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം രാജൻ, ഹരിത ഭാരവാഹികളായ ടി.പി.ഫിദ,റിള പാണക്കാട്,ഷഹാന സർത്തു, ഷൗഫ എ.ആർ നഗർ, ഗോപിക മുസ്ലിയാരങ്ങാടി, ശിറിൽ മഞ്ചേരി, റമീസ ജഹാൻ കാവനൂർ ,ഡോ.സൽമാനി, മറിയം ജുമാനയുടെ മാതാപിതാക്കളും പങ്കെടുത്തു....
Local news

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ ആഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായി തിരുരങ്ങാടി ഐ സി ഡി എസില്‍ വിവിധ പരിപാടികള്‍ നടന്നു. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോഷ് നിയമം, ശൈശവ വിവാഹത്തിനെതിരെ യുള്ള നിയമം, ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമം എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമേതിരെയുള്ള അതിക്രമങ്ങള്‍, ശൈശവ വിവാഹം, ഗാര്‍ഹിക അതിക്രമം എന്നിവക്കെതിരെയുള്ള ബോധവല്‍ക്കരണ റാലി, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു. റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍മാരായ ഓടിയില്‍ പീച്ചു, സ്റ്റാര്‍ മുഹമ്മദ്, അയ്യപ്പന്‍, ജാഫര്‍, ബിന്ദു, സുഹറ ശിഹാബ് എന്നിവര്‍ പങ്കെടുത്തു. സിഡിപിഒ എം ജയശ്രീ സ്വാഗതം പറഞ്ഞു. സൂപ്പര്‍വൈസര്‍മാരായ, പുഷ്പ,പങ്കജം, ഷീജ ജോസഫ്, ജലജ, റസിയ, ഭാഗ്യ ബാലന്‍, വസന്തി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി...
Local news

മസ്ജിദുകൾ സമൂഹത്തിന്റ ആശാകേന്ദ്രങ്ങളാകണം: കുഞ്ഞി മുഹമ്മദ് പറപ്പൂർ

വെളിമുക്ക് : സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും പ്രദേശവാസികളുടെയും ആശാകേന്ദ്രമാകാൻ മസ്ജിദുകൾക്ക് സാധിക്കണമെന്ന് വിസ്ഡം പണ്ഡിത സഭ ലജ്നത്തുൽ ബുഹുസുൽ ഇസ്ലാം സംസ്ഥാന പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ പറഞ്ഞു. വെളിമുക്ക് സലഫി മസ്ജിദിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന് മസ്ജിദ് കമ്മറ്റി പ്രതിജ്ഞാബദ്ധരാകണം. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലുമുള്ള പങ്കാളിത്തം ഉറപ്പ് വരുത്തണം. അന്ധവിശ്വാസങ്ങൾക്കെതിരെയും ലഹരി ഉപയോഗമടക്കമുളള അധാർമിക പ്രവർത്തനങ്ങൾക്കെതിരെയുമുള്ള താക്കീതാകാനും പള്ളികൾക് സാധിക്കണമെന്നും അദ്ദേഹം ഉണർത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു. മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആ...
Local news

പരപ്പനങ്ങാടി നഗരസഭ കേരളോത്സവം : വടംവലി മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍

പരപ്പനങ്ങാടി: നഗരസഭ കേരളോത്സവം വടംവലിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ വിജയികളായി. ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ വിജയമാണ് ഡി. ഡി ഗ്രൂപ്പ് നേടിയെടുത്തത്.ഇത്തവണയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിന് ഡി.ഡി ഗ്രൂപ്പ് പങ്കെടുക്കും. വിജയികളായ ഡി.ഡി ഗ്രൂപ്പിന് നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ട്രോഫി വിതരണം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, എന്‍ കെ ജാഫര്‍ അലി, നഗരസഭ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ അരവിന്ദന്‍ എന്നിവരും പങ്കെടുത്തു....
Local news

വൈദ്യുതി ചാർജ് വർദ്ധനവ് : ചെമ്മാട്ടങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : വൈദ്യുതി ചാർജ് വർദ്ധനക്ക് എതിരെ കേരള വ്യാപാര വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ചെമ്മാട്ടങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ സംഗമം യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്കിൻ്റെ അധ്യക്ഷതയിൽ മണ്ഡലം ട്രഷറർ സിദ്ധിഖ് ആധാർ ഉദ്ഘാടനം ചെയ്തു. മൻസൂർ കെ.പി , എം മൊയ്തീൻകോയ ഹാജി , യൂത്ത് വിങ്ങ് പ്രസിഡണ്ട് അൻസാർ തൂമ്പത്ത് , ഇസ്സു ഇസ്മായിൽ ഉള്ളാട്ട് , യൂത്ത് വിങ്ങ് ട്രഷറർ ഇസമായിൽ അഹ്ബാബ് , ബഷീർ വിന്നേഴസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞു...
Local news

നാഷണൽ ലീഗ് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : വഖഫ് ഭേദഗതി ബില്ലിനും, ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കുമെതിരെ നാഷണൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി മമ്പുറത്ത് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു . ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി. ഉസ്മാൻ അധ്യക്ഷം വഹിച്ചു. ഐ എം സി സി - ജി സി സി ട്രഷറർ മൊയ്‌ദീൻ കുട്ടി പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം. ഹംസ കുട്ടി, ജില്ലാ സെക്രട്ടറി കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ, സംസ്ഥാന കൗൺസിൽ മെമ്പർ അഷ്‌റഫ്‌ മമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. പി. മുഹമ്മദ് കുട്ടി സ്വാഗതവും സലാം മമ്പുറം നന്ദിയും പറഞ്ഞു....
Local news

കേന്ദ്ര-കേരള സർക്കാറുകൾ മോട്ടോർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു പ്രക്ഷോഭത്തിലേക്ക്

പരപ്പനങ്ങാടി : കേന്ദ്ര - കേരള സർക്കാറുകൾ മോട്ടോർ തൊഴിലാളികളെ അമിതഭാരം തലയിൽ ചാർത്തി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു പ്രക്ഷോഭത്തിലേക്ക്. ഓട്ടോറിക്ഷയുടെ പെർമിറ്റ്, ഫിറ്റ്നസ്, അമിതമായുള്ള ഫൈൻ ഒഴിവാക്കുക, ടാക്സ് അടക്കാൻ ക്ഷേമനിധി നിർബന്ധമാക്കിയത് ഒഴിവാക്കുക, ഫെയർ മീറ്റർ സീൽ ചെയ്യുന്നതിന് അമിത ഫൈൻ ഈടാക്കുന്നത് പിൻവലിക്കുക, തിരൂരങ്ങാടി ആർടിഒ ഓഫീസിൽ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക, ഡ്രൈവിംഗ് ടെസ്റ്റും ഫിറ്റ്നസ് ടെസ്റ്റും പഴയതുപോലെ പുനസ്ഥാപിക്കുക, നിലവിൽ വാഹനങ്ങൾക്ക് ക്യാമറ ചെക്കിങ്ങിലൂടെ വരുന്ന ഫൈൻ സബ് ആർ ടീ ഓ ഓഫീസിൽ അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ആണ് പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു ഉന്നയിക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു ടൗൺ കമ്മിറ്റി വകുപ്പ് മന്ത്രിക്കും, ...
Local news

കേരള യുവജന സമ്മേളനം ; തിരൂരങ്ങാടി സോൺ യുവ സ്പന്ദനം പ്രയാണം ആരംഭിച്ചു

തിരൂരങ്ങാടി : ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം 27, 28, 29 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യുവ സ്പന്ദനം ആരംഭിച്ചു. ഇന്ന് രാവിലെ മമ്പുറം മഖാം സിയാറത്തിന് ശേഷം കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇ മുഹമ്മദ് അലി സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ കോയ അഹ്സനി ജാഥാ നായകൻ സിദ്ദീഖ് അഹ്സനി സി കെ നഗറിന് പതാക കെെമാറി. പി സുലെെമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എ കെ മുസ്തഫ മഹ്ളരി പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സോൺ നേതാക്കളായ പി അബ്ദുർറബ്ബ് ഹാജി, ഹമീദ് തിരൂരങ്ങാടി, നിസാർ മമ്പുറം, എസ് വെെ എസ് നേതാക്കളായ പി സുലൈമാൻ മുസ്‌ലിയാർ, നൗഫൽ കൊടിഞ്ഞി, എ പി ഖാലിദ് , സയ്യിദ് സൈനുൽ ആബിദ് അഹ്സനി, അബ്ദുൽ ലത്തീഫ് സഖാഫി ചെറുമുക്ക്, ഇദ് റീസ് സഖാഫി, ന...
error: Content is protected !!