Thursday, October 1

Local news

ഉന്നത വിജയം നേടിയവരെ ജല അതോറിറ്റി അനുമോദിച്ചു
Local news

ഉന്നത വിജയം നേടിയവരെ ജല അതോറിറ്റി അനുമോദിച്ചു

തിരൂരങ്ങാടി: ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ് സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് ഉദ്ഘാടനം ചെയ്തു. ഓവർസിയർ മൊയ്തീൻ, മുഹമ്മദ് സാലിഹ്, പ്രദീഷ് .എം, സ്വരൂപ്.കെ,തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ:ജല അതോറിറ്റി തിരൂരങ്ങാടി പി എച്ച് സെക്ഷൻ സംഘടിപ്പിച്ച അനുമോദന സദസിൽ സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് വിദ്യാർത്ഥികളെ ആദരിക്കുന്നു...
ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പ്രതിഭകളെ ആദരിച്ചു
Local news

ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പ്രതിഭകളെ ആദരിച്ചു

തിരൂരങ്ങാടി: ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ് സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് ഉദ്ഘാടനം ചെയ്തു. ഓവർസിയർ മൊയ്തീൻ, മുഹമ്മദ് സാലിഹ്, പ്രദീഷ് .എം, സ്വരൂപ്.കെ, തുടങ്ങിയവർ സംസാരിച്ചു.
‘ആ മണ്ണിന് അഭികാമ്യം വയഡക്ട്, നിലവിലെ രീതി കണ്ടാൽ മണ്ണു പരിശോധന കൃത്യമായി നടത്തിയിട്ടില്ലെന്നു വേണം കരുതാൻ’ ; ഇ.ശ്രീധരൻ
Local news, Malappuram

‘ആ മണ്ണിന് അഭികാമ്യം വയഡക്ട്, നിലവിലെ രീതി കണ്ടാൽ മണ്ണു പരിശോധന കൃത്യമായി നടത്തിയിട്ടില്ലെന്നു വേണം കരുതാൻ’ ; ഇ.ശ്രീധരൻ

മലപ്പുറം : കൂരിയാട് പോലുള്ള വയൽ പ്രദേശത്തെ ആറുവരിപ്പാത നിർമ്മാണത്തിനു വയഡക്ട രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടു കണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിത ഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണ് മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമ്മാണ രീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമ്മാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണ് താഴ്ന്ന് അപകടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയതോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമ്മിക്കുകയാണ് (വയഡക്ട് ) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു....
പാണ്ടികശാലയിൽ സർവീസ് റോഡ് അപകട ഭീഷണിയുടെ നിഴലിൽ
Local news, Malappuram

പാണ്ടികശാലയിൽ സർവീസ് റോഡ് അപകട ഭീഷണിയുടെ നിഴലിൽ

കുറ്റിപ്പുറം : കുറ്റിപ്പുറം പാണ്ടികശാലയിൽ സർവീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ അപകട ഭീഷണിയിൽ. കുറ്റിപ്പുറത്തു നിന്ന് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന് സമീപത്തെ കുന്ന് ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞവർഷം മഴയിൽ ഈ ഭാഗത്ത് 2 തവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഇതുവഴി കടന്നുവന്ന ഗുഡ്സ് വാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബലം കുറഞ്ഞ മണ്ണുള്ള പ്രദേശമാണിത്. ഈ ഭാഗത്ത് കുന്നിടിച്ചാണ് ആറുവരിപ്പാതയും സർവീസ് റോഡും നിർമ്മിച്ചിട്ടുള്ളത്. സർവീസ് റോഡിന് സമീപത്തെ കുന്നാണ് 2 തവണ ഇടിഞ്ഞത്. ഉയരത്തിലുള്ള കുന്ന് വലിയതോതിൽ ഇടിഞ്ഞാൽ സർവീസ് റോഡിലെ വാഹനങ്ങൾക്ക് മുകളിലാവും പതിക്കുക. റോഡിന് ഇരുവശത്തുള്ള ഇത്തരം കുന്നുകളും മറ്റും കോൺഗ്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഇതുണ്ടായിട്ടില്ല. കുന്നിന് വശത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കോൺഗ്രീറ് ചെയ്യാനായി കുന്നിന് ഉള്ളിലേ...
ദേശീയപാത തകർന്ന സംഭവം: അവഗണിച്ചു, തണ്ടിലത്തെ മുന്നറിയിപ്പ്
Local news, Malappuram

ദേശീയപാത തകർന്ന സംഭവം: അവഗണിച്ചു, തണ്ടിലത്തെ മുന്നറിയിപ്പ്

കുറ്റിപ്പുറം : കൂരിയാടിനു മുൻപ് മുന്നറിയിപ്പായി 2024 സെപ്റ്റംബർ 11 ന് തവനൂർ തണ്ടിലത്തും വയൽ പ്രദേശത്ത് ആറുവരിപ്പാത ഇടിഞ്ഞു താണിരുന്നു. അന്ന് അധികൃതർ അത് ഗൗരവമായി കണ്ടില്ല. തണ്ടിലം പന്തേപാലത്തിന് സമീപത്തായി ഇരു വശത്തും പൂട്ടുകട്ട പാകി മണ്ണിട്ട് ഉയർത്തിയ പുതിയ പാതയാണ് ഇടിഞ്ഞുതാണത്. പാതയ്ക്ക് അടിയിലെ ഡ്രെയിനേജ് സംവിധാനത്തിനോട് ചേർന്നാണ് തകർച്ചയുണ്ടായത്. പ്രധാന റോഡിന്റെ മുകൾഭാഗം വിണ്ടുകീറി താഴ്ന്നതോടെ സർവീസ് റോഡ് ഉയർന്നുപൊങ്ങി. മുകൾഭാഗത്തെ റോഡിലെ മണ്ണ് ഇടിഞ്ഞതോടെ സർവീസ് റോഡിന് അടിയിലെ സ്ലാബ് ഉയർന്നുപൊങ്ങുകയായിരുന്നു. വാഹനങ്ങൾ പോകുന്നതിനിടെയായിരുന്നു അപകടം. ഗതാഗതം നിർത്തിവച്ച് ദിവസങ്ങളെടുത്താണ് അറ്റകുറ്റപ്പണി നടത്തിയത്. തവനൂർ മുതൽ ചമ്രവട്ടം വരെ നേരത്തെ വയൽ നികത്തിയെടുത്ത് നിർമിച്ച റോഡിന് മുകളിലാണ് പുതിയ ആറുവരിപ്പാത നിർമ്മിച്ചിട്ടുള്ളത്....
കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണം ; മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി
Local news, Malappuram

കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണം ; മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി

മലപ്പുറം : ദേശീതപാത തകർന്ന കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ആറുവരിപ്പാത കടന്നു പോകുന്ന പലയിടങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടുത്തിയാണു നിർമാണ പ്രവർത്തികൾ നടത്തിയിട്ടുള്ളത്. വയലിലെ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തി ഇപ്പോഴത്തെ നിർമാണം പൊളിച്ച് മേൽപാലം നിർമിച്ചു ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റണമെന്ന് ആവശ്യപ്പെട്ട് സമിതി ഭാരവാഹികൾ ജില്ലാ കലക്ടർക്കും കേന്ദ്ര, സംസ്ഥാന സർക്കാരിനും നിവേദനം നൽകി. ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ഹനീഫ പെരിഞ്ചീരി, ജനറൽ സെക്രട്ടറി കെ.എൻ.ഷാനവാസ്, വി.എം.മജീദ്, സി.ടി.അബ്ദുൽ നാസർ, കെ.എം.അസൈനാർ, അസീസ് പഞ്ചിളി, വി.പി.ഷുക്കൂർ എന്നിവർ പങ്കെടുത്തു....
കുറ്റിയാപ്ര മണ്ണാറുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു
Local news

കുറ്റിയാപ്ര മണ്ണാറുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

പറപ്പൂര്‍ : കോണ്‍ക്രീറ്റ് ചെയ്ത പറപ്പൂര്‍ കുറ്റിയാപ്ര മണ്ണാറുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലികുട്ടി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പ്രവര്‍ത്തി നടത്തിയത്. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി സലീമ ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഇ കെ സെയ്ദുബിന്‍, വി എസ് ബഷീര്‍ മാസ്റ്റര്‍, ഷറഫുദ്ദീന്‍ ഹുദവി, ഒ പി അസൈന്‍ ഹാജി,എം മൊയ്തുട്ടി, കെ ടി റാഫി, ടി അസദ് എന്നിവര്‍ പ്രസംഗിച്ചു....
നഴ്സറി അറ്റത്ത് അങ്ങാടി റോഡ് പ്രവർത്തി ആരംഭിച്ചു
Local news

നഴ്സറി അറ്റത്ത് അങ്ങാടി റോഡ് പ്രവർത്തി ആരംഭിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിൽപ്പെട്ട നഴ്സറി അറ്റത്തങ്ങാടി റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കെപിഎ മജീദ് എംഎൽഎ നിർവഹിച്ചു. പ്രവർത്തി പൂർത്തീകരിക്കുന്നതോടെ ദീർഘകാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ് പൂവണിയുന്നത്. പ്രദേശത്തെ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ആവശ്യം പരിഗണിച്ച് ബജറ്റ് പ്രവർത്തികളിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ നേരത്തെ കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങളുടെ ആവശ്യം ഉയർന്ന സമയത്ത് പ്രദേശം സന്ദർശിക്കുകയും അടിയന്തരമായി പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയെ നേരിൽകണ്ട് ഈ പ്രവർത്തിയുടെ ഡി പി ആർ അടക്കമുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നേരത്തെ ഇറങ്ങിയത്. ഇപ്പോൾ സാങ്കേതിക അനുമതി...
കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ് – യുഎസ്എസ് വിജയികളെ അനുമോദിച്ചു
Local news

കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ് – യുഎസ്എസ് വിജയികളെ അനുമോദിച്ചു

തിരൂരങ്ങാടി: കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ്.യുഎസ്എസ് പരീക്ഷയില്‍ 24 വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. സ്‌കൂളില്‍ നടപ്പാക്കിയ മികച്ച പരിശീലനം ഫലപ്രദമായി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സ്‌കൂളില്‍ അഹ്ലാദം പങ്കിട്ടു. സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ മുഈനുല്‍ ഇസ്ലാം, പ്രധാനാധ്യാപകന്‍ പി.എം അബ്ദുല്‍അസീസ് മാസ്റ്റര്‍, പിടി ഖമുറൂദ്ദീന്‍, ടികെ സൈതലവി, അനീസുദ്ദീന്‍, കെ,നൗഷാദ്, ശ്രുതി. ടി , ശാന്തി കെ.പി ,അബ്ദു സലാം ടി പി, അശ്വതി കെ , സജി പി , സുഹ്റാബി കെ സംസാരിച്ചു....
ലഹരി വിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു
Local news

ലഹരി വിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം താഴെ ചിന ഹിദായത്തുല്‍ അനാം മദ്‌റസയില്‍ ലഹരിവിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു. സദര്‍ ഉസ്താദ് അബൂബക്കര്‍ സിദ്ധീഖ് സൈനി ഉദ്ഘാടനം നിര്‍വഹിച്ചു. അനീസ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. എസ്‌കെഎസ്ബിവി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അന്‍ഫസ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇല്‍യാസ് ഫൈസി, അദ്‌നാന്‍ ഫൈസി, ഫായിസ് നുജൂമി, അഫ്‌സല്‍ നുജൂമി എന്നിവര്‍ സംബന്ധിച്ചു....
കാളംതിരുത്തി യൂത്ത് കോൺഗ്രസ് എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു
Local news

കാളംതിരുത്തി യൂത്ത് കോൺഗ്രസ് എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു

നന്നമ്പ്ര : കൊടിഞ്ഞി കാളം തിരുത്തിയിൽ നിന്നും ഈ വർഷം എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കെ.പി ഹൈദ്രോസ്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ ഹമീദ് സ്വാഗതം പറഞ്ഞു. റാഫി പനക്കൽ അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊടിഞ്ഞി മുഖ്യപ്രഭാഷണം നടത്തി. അലവി മച്ചിഞ്ചേരി, സി.കെ മുസ്തഫ, കെ.ടി അബ്ദുൽ മജീദ്, കെ.കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു....
വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Local news

വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരൂരങ്ങാടി: പുതിയ അധ്യായന വര്‍ഷത്തിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഈ മാസം ഇരുപത്തിയൊന്നാം തീയതി നടക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 7 മണിക്ക് വികെ പടി അരീത്തോട് ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ വച്ചാണ് പരിശോധന നടക്കുക. സ്‌കൂള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താന്‍ പരിശോധനക്കായി വാഹനത്തിന്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്നും അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സ്‌കൂള്‍ ബസ്സിലെ ജീവനക്കാര്‍ക്കുള്ള പരിശീലന ക്ലാസ് നല്‍കുന്നതാണെന്നും പരിശോധനയില്‍ പങ്കെടുക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു....
കാരുണ്യ സ്പർശം പഠന സഹായ പദ്ധതി ആരംഭിച്ചു
Local news

കാരുണ്യ സ്പർശം പഠന സഹായ പദ്ധതി ആരംഭിച്ചു

വേങ്ങര : സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വനിതാ വിംഗിന് കീഴിൽ സബ് ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി ക്ലാസുകളിലെ പിതാവ് മരണപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും പുതിയ വർഷാരംഭത്തിൽ പഠനോപകരണങ്ങൾ വാങ്ങുന്നതിലേക്ക് സഹായം നൽകി. 270 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ വനിതാ വിംഗ് സമാഹരിച്ച് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്‌ലു നിർവ്വഹിച്ചു. പിതാവ് മരണപ്പെട്ട വിദ്യാർത്ഥികളുടെ സന്തോഷവും മാതാവിന്റെ ആശ്വാസവും മാത്രം മുന്നിൽ കണ്ട് കൊണ്ടാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമേ ജീവകാരുണ്യ പ്രവർത്തന മേഖലയിലും എന്നും കെ.എ.ടി.എഫ് മറ്റു അധ്യാപക സംഘടനകൾക്ക് മാതൃകയാണ്. അതിബൃഹത്തായ ഈ പരിപാടിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് വലിയ ജന...
സര്‍ക്കാരിന്റെ കര്‍ഷക വഞ്ചന ; തിരൂരങ്ങാടി മുന്‍സിപ്പല്‍ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി
Local news

സര്‍ക്കാരിന്റെ കര്‍ഷക വഞ്ചന ; തിരൂരങ്ങാടി മുന്‍സിപ്പല്‍ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തിരൂരങ്ങാടി : പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി തിരൂരങ്ങാടി മുന്‍സിപ്പല്‍ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി തിരൂരങ്ങാടി കൃഷി ഭവന് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി കര്‍ഷക കോണ്‍ഗ്രസ് മുന്‍സിപ്പല്‍ പ്രസിഡന്റ് എം.പി ബീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം പി.കെ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. തൃക്കുളം മണ്ഡലം പ്രസിഡന്റ് വി.വി അബു, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ കടവത്ത് സൈയ്തലവി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹാരീസ് തടത്തില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് മജീദ് ഹാജി കല്ലുപറമ്പന്‍, കര്‍ഷക കോണ്‍ഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് വെന്നിയൂര്‍, രാജീവ് ബാബു, കെ.യു ഉണ്ണികഷ്ണന്‍, അലിബാവ, റഷീദ് വടക്കന്‍ എന്...
മൃഗസംരക്ഷണ വകുപ്പില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു
Local news

മൃഗസംരക്ഷണ വകുപ്പില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

നിലമ്പൂര്‍, പെരിന്തല്‍മണ്ണ,തിരൂര്‍, തിരൂരങ്ങാടി, വാഴക്കാട്, ഈശ്വരമംഗലം എന്നീ ആങ്കര്‍ സ്റ്റേഷനുകളില്‍ മലപ്പുറം : റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് ആരംഭിക്കുന്ന 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകളില്‍ മലപ്പുറം യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് പി. ഉബൈദുള്ള .എം.എല്‍.എ നിര്‍വ്വഹിച്ചു.ജില്ലയിലെ നിലമ്പൂര്‍, പെരിന്തല്‍മണ്ണ,തിരൂര്‍, തിരൂരങ്ങാടി, വാഴക്കാട്, ഈശ്വരമംഗലം എന്നീ ആങ്കര്‍ സ്റ്റേഷനുകളില്‍ (വെറ്ററിനറി ആശുപത്രികളില്‍) മുന്‍കൂട്ടി നിശ്ചയിച്ചതും എമര്‍ജന്‍സി സന്ദര്‍ഭങ്ങളിലും ആവശ്യം വരുന്ന ശസ്ത്രക്രിയകളും ഫീല്‍ഡ് തലത്തില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ എമര്‍ജന്‍സി ശസ്ത്രക്രിയകളും ഈ യൂണിറ്റ് നിര്‍വഹിക്കും.ഫ്‌ളാഗ് ഓഫ് കര്‍മ്മത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു .ജില്ലാ മൃഗസംരക്ഷണഓഫീസര്‍ ഡോ .സക്കറിയ സാദിഖ് മധുരക്കറിയന്‍ പദ്ധതി വിശദീക...
എം എസ് എഫ് വേങ്ങര നിയോജക മണ്ഡലം വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി
Local news

എം എസ് എഫ് വേങ്ങര നിയോജക മണ്ഡലം വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി

വേങ്ങര :15,16,17,18 തിയ്യതികളിലായി വേങ്ങരയിൽ വെച്ച് നടക്കുന്ന വേങ്ങര നിയോജക മണ്ഡലം എം എസ് എഫ് വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ കെ നിഷാദ് പതാക ഉയർത്തി. മുസ്‌ലിം ലീഗ് നേതാവ് ടി കെ മൊയിദീൻകുട്ടി മാസ്റ്ററുടെ കയ്യിൽ നിന്നും പതാക ഏറ്റുവാങ്ങി ക്യാപ്റ്റൻ സൽമാൻ കടമ്പോട്ട്, വൈസ് ക്യാപ്റ്റൻ ആമിർ മാട്ടിൽ, ജാഥ അംഗങ്ങളായ കെ പി റാഫി, ആബിദ് കൂന്തള, ആഷിക് അലി കാവുങ്ങൽ, ഹാഫിസ് പറപ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പതാക ജാഥയായിട്ടാണ് സമ്മേളന നഗരിയിലെത്തിയത്. തുടർന്ന് മണ്ഡലത്തിലെ വിവിധ വിദ്യാർത്ഥി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ലഹരിയോട് നോ പറയാം എന്ന വിഷയത്തിൽ സ്റ്റുഡന്റ്സ് ലീഡേഴ്‌സ് മീറ്റ് എന്ന പേരിൽ ചർച്ചാ വേദിയൊരുക്കി. സംസ്ഥാന എം എസ് എഫ് സെക്രട്ടറി പി എ ജവാദ് ചർച്ച നിയന്ത്രിച്ചു. അഡ്വ:അബ്ദുറഹ്മാൻ (കെ എസ് യു ), സമീറുദ്ധീൻ ദാരിമി (എസ് കെ എസ് എസ് എഫ് ), അൻവർ മദനി (വിസ്‌...
എ ആർ നഗർ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
Local news

എ ആർ നഗർ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

എ ആർ നഗർ : അബ്ദുറഹ്മാൻ നഗർ ആരോഗ്യ കേന്ദ്രത്തിൽ കെ.എം.സി.സി കെ. പി. എം കക്കാടംപുറം സ്ഥാപിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മൂസ സ്മാരക കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം അബ്ദു റഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷിദ് കൊണ്ടണത്ത് നിർവ്വഹിച്ചു. കെ.സി ഹംസ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരടൻ യുസുഫ് ഹാജി, പഞ്ചായത്ത് മുസ് ലിം യുത്ത് ലീഗ് ഭാരവാഹികളായ കെ.കെ സക്കരിയ , കെ. കെ മുജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ .മെമ്പർ മായ പി.കെ ഫിർദൗസ്, കെ.സി ആച്ചുമ്മ കുട്ടി, കെ.എം പ്രദീപ് കുമാർ, സി.കെ ജാബിർ, അരികാടൻ ഷംസുദ്ധീൻ, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാടേങ്ങൽ അസീസ് ഹാജി, പെയിൻ പാലൻ്റീവ് ഭാരവാഹികളായ കെ.കെ മെയ്തീൻ കുട്ടി, എ.പി ബാവ, ചെമ്പൻ ഹൈദർ ,പി.ഇ ഹബീബ് ടി.കെ റഷിദ് അലി, ഹോസ്പിറ്റൽ അംഗങ്ങളായ ഡോക്...
മദ്രസ വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ ബാല പാഠം പകർന്നു നൽകി എം.പി തെരഞ്ഞെടുപ്പ്
Local news

മദ്രസ വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ ബാല പാഠം പകർന്നു നൽകി എം.പി തെരഞ്ഞെടുപ്പ്

ചെമ്മാട് : ജനാധിപത്യ പ്രക്രിയയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ ഖിദ്മത്തുൽ ഇസ്ലാം ബി ബ്രാഞ്ച് മദ്റസയിൽ നടന്ന മദ്രസ പാർലമെന്റ് തെരഞ്ഞെടുപ്പ്-25 ശ്രദ്ധേയമായി. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് ഹെഡ് ബോയ്, ഹെഡ് ഗേൾ സ്ഥാനത്തേക്ക് ഇലക്ഷൻ നടന്നത്. ഇലക്ഷൻ പ്രഖ്യാപനം, നോമിനേഷൻ സ്വീകരിക്കൽ, പരസ്യപ്രചാരണം, എക്സിറ്റ് പോൾ റിപ്പോർട്ട് തുടങ്ങിയ ഘട്ടങ്ങൾക്കുശേഷമാണ് ഇലക്ഷൻ, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ കഴിഞ്ഞ മെയ് പത്തിന് നടന്നത്. മൂന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ള 179 വോട്ടർമാരിൽ 168 പേരും വോട്ട് രേഖപ്പെടുത്തി. 94 ശതമാനമുള്ള പോളിങ്ങിൽ 8 അസാധു വോട്ടുകളും ഉണ്ട്.ഹെഡ് ബോയ് സ്ഥാനത്തേക്ക് മത്സരിച്ചവരിൽ സി. എച് സിനാൻ, സി. ഹനാൻ, കെ.പി ഫഹദ് എന്നിവരും ഹെഡ് ഗേൾ സ്ഥാനത്തേക്ക് മത്സരിച്ചവരിൽ കെ. അർഷിദ, സി. എം ഹൈഫ, കെ. പി ഹന്ന ഫാത്തിമ, പി. ഫെല്ല എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്...
പേ വിഷബാധ : ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ശാശ്വതപരിഹാരവും ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കി
Local news

പേ വിഷബാധ : ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ശാശ്വതപരിഹാരവും ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കി

പെരുവള്ളൂര്‍ : പെരുവള്ളൂരിലുള്‍പ്പടെ സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റു മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ആവശ്യപ്പെട്ടും എ ബി സി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ടും പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. പെരുവള്ളൂരില്‍ മാര്‍ച്ച് 29 ന് തെരുവു നായയുടെ കടിയേറ്റു 6 പേര്‍ ചികിത്സ തേടിയതില്‍ അഞ്ചര വയസ്സുകാരിയുടെ ജീവന്‍ നഷ്ടമായതും പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയ കുറുനരികളിലും നായയിലും പേവിഷബാധ സ്ഥിരീകരിച്ചതും ചൂണ്ടിക്കാണിച്ച് ധനസഹായവും ശാശ്വതപരിഹാരവും ആവശ്യമാണെന്ന് നിവേദനത്തില്‍ പറയുന്നു. ജില്ലയില്‍ എ ബി സി കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മൃഗങ്ങളിലെ പേ വിഷബാധ തിരിച്ചറിയുന്നതിനുള്ള ലബോറട്ടറി, മറ്റു സൗകര്യങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കുക, പേ വിഷബാധ സാധ്യതയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ പൊതുജനങ്ങള്‍ സ്വീ...
നവപാഠ്യ പദ്ധതികൾ അധ്യാപന സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകരുത് : പി.എം.എ സലാം
Local news, Malappuram

നവപാഠ്യ പദ്ധതികൾ അധ്യാപന സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകരുത് : പി.എം.എ സലാം

വേങ്ങര: പുതിയ പാഠ്യപദ്ധതി പരിഷ്ക്കരണവും പുതിയ വിദ്യാഭ്യാസ നയങ്ങളും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വെല്ലുവിളിയാകരുതെന്ന് പി.എം.എ സലാം അഭിപ്രായപ്പെട്ടു. പാഠപുസ്ത നവീകരണങ്ങളിൽ ചിരിത്രത്തെ വിസ്മരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണമംഗലം ധർമ്മഗിരി കോളേജിൽ വെച്ച് നടന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിനക്യാമ്പിൻ്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെകട്ടറി ലത്തീഫ് മംഗലശ്ശേരി, സംസ്ഥാന ജനറൽ സെക്രട്ടറി എം. മൻസൂർ മാടമ്പാട്ട്, മാഹീൻ ബാഖവി, കെ. നൂറുൽ അമീൻ, സി.എച്ച് ഷംസുദ്ധീൻ, ഹുസൈൻ പാറാൽ ,കെ.വി മുജീബ് റഹ്മാൻ, സി.മുഹമ്മദ് സജീബ്, വി.ഫുആദ് ,എം.എൻ റഫീഖ് എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന നേതാക്കളായ ടി.പി. അബ്ദുൽ ഹഖ്, ടി.പി. അബ്ദുൽ റഹീം, സ...
ദേശീയ പണിമുടക്ക് വിജയിപ്പിക്കണം ; കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ
Local news

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം ; കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

തിരൂരങ്ങാടി : വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം അടക്കമുള്ള കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ദിലീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ പ്രസിഡണ്ട് ഉസ്മാൻ മടവനാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രമേഷ്.വി, സംസ്ഥാന കമ്മറ്റി അംഗം അനിൽകുമാർ.വി, ഡിവിഷൻ സെക്രട്ടറി ജയരാജ് എം.പി എന്നിവർ സംസാരിച്ചു. യോഗത്തിൽ രാജേഷ് സ്വാഗതവും പരമേശ്വരൻ നന്ദിയും പറഞ്ഞു....
അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാവില്ല : പരപ്പനങ്ങാടി സ്വദേശി നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി
Local news, Malappuram

അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാവില്ല : പരപ്പനങ്ങാടി സ്വദേശി നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി

പരപ്പനങ്ങാടി : അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. പരപ്പനങ്ങാടി നെടുവയിലെ ശ്രീമന്ദിരം വീട്ടില്‍ ഉണ്ണിയുടെ പരാതിയില്‍ ചികിത്സാ ചെലവ് 52,817 രൂപയും നഷ്ട പരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. മെഡിസെപ്പ് പദ്ധതി പ്രകാരം ചികിത്സക്ക് മുമ്പേ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും മെഡിസെപ് പദ്ധതി ക്യാഷ്ലെസ് പദ്ധതിയാണെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ചികിത്സ നടത്തിയതിനാല്‍ ആനുകൂല്യം നല്‍കാനാകില്ലെന്നുമറിയിച്ചതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി ബോധിച്ചത്. അപകടമോ അടിയന്തിര സ്വഭാവമോ ഉള്ള ചികിത്സകള്‍ക്ക് മാത്രമേ മെഡിസെപ് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കുവെന്നും പരാതിക്കാരന്റെ ചികിത്സാ അത്തരത്തിലുള്ളതല്ലെന്നും ...
പിഎസ്.എം.ഒ കോളജ് പ്രിന്‍സിപ്പലിനെ നഗരസഭ ആദരിച്ചു
Local news

പിഎസ്.എം.ഒ കോളജ് പ്രിന്‍സിപ്പലിനെ നഗരസഭ ആദരിച്ചു

തിരൂരങ്ങാടി : പി.എ.സ്.എം.ഒ കോളജില്‍ നിന്നു വിരമിച്ച നഗരസഭയോട് ഏറെ സഹകരിച്ച പ്രിന്‍സിപ്പല്‍ ഡോ;പി അബ്ദുല്‍ അസീസിനുതിരൂരങ്ങാടി നഗരസഭ കൗണ്‍സിലിൽ വെച്ച് യാത്രയയപ്പ് നൽകി, ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി ഉപഹാരം നൽകി, ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സി, പി, ഇസ്മായിൽ, സി, പി സുഹ്റാബി, സോന രതീഷ്, സെക്രട്ടറി മുഹ്സിൻ സംസാരിച്ചു,...
വഖ്ഫ് : പ്രതിഷേധ സ്വരങ്ങളെ ശിഥിലമാക്കുന്നവരെ കരുതിയിരിക്കണം : വിസ്ഡം
Local news

വഖ്ഫ് : പ്രതിഷേധ സ്വരങ്ങളെ ശിഥിലമാക്കുന്നവരെ കരുതിയിരിക്കണം : വിസ്ഡം

തിരുരങ്ങാടി: വഖഫ് നിയമഭേദഗതിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിനിടെ പ്രതിഷേധ സ്വരങ്ങളെ തകർക്കാനും സമുദായത്തെ ഒറ്റി കൊടുക്കാനും ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് കറിപറമ്പ് അരീപാറയിൽ വെച്ച് നടന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരൂരങ്ങാടി മണ്ഡലം മെമ്പേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ജാതിമത വർഗങ്ങൾക്കതീതമായി വഖഫ് നിയമത്തിനെതിരെ ഇന്ത്യൻ പാർലമെൻ്റിലെ കേരളത്തിൻ്റെ സിംഹഗർജനം ഭരണഘടന സംരക്ഷണത്തിന് വേണ്ടിയായിരുന്നു. എന്നാൽ ഫാസിസത്തിൻ്റെ അരമന തേടിയിറങ്ങിയ ചില പുരോഹിതൻമാരുടെ സമീപനങ്ങളും പ്രസ്താപനകളും ചേക്കുട്ടിമാരെ ഓർമിപ്പിക്കുന്നു. സമുദായ രാഷ്ട്രീയത്തെ നിരാകരിച്ച് വഖഫ് സംവിധാനത്തെ തകർക്കാൻ നിയമനിർമാണം നടത്തിയ ഫാസിസ്റ്റുകളെ വെള്ള പൂശുന്ന ഒറ്റുകാരെ കരുതിയിരിക്കണമെന്നും മെമ്പേഴ്സ് മീറ്റ് പറഞ്ഞു. യോഗം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻസംസ്ഥാന വൈസ് പ്രസിഡന്റ് സി പി സലീം ഉത്ഘാടനം ചെയ്തു, മണ...
പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് ; കൊച്ചി ടൈറ്റന്‍സ് ജേതാക്കളായി
Local news

പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് ; കൊച്ചി ടൈറ്റന്‍സ് ജേതാക്കളായി

പരപ്പനങ്ങാടി : ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് സമാപിച്ചു. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഡെയ്ഞ്ചര്‍ ബോയ്‌സിനെ കൊച്ചി ടൈറ്റന്‍സ് തോല്‍പ്പിച്ച് വിജയ കിരീടം നേടി. അഞ്ചു ടീമുകളിലായി അമ്പതോളം കളിക്കാരെ താരത്തിലൂടെ തെരഞ്ഞെടുത്തായിരുന്നു കളി സംഘടിപ്പിച്ചത്. ഫൈനല്‍ മത്സരം മുന്‍ കേരള പോലീസ് ഫുട്‌ബോള്‍ താരവും ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റുമായ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച താരമായി ഷാനിലിനെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗം സജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അരുണ്‍. അധ്യക്ഷതവഹിച്ചു. കെ.ടി വിനോദ്, റെഡ് വേവ്‌സ് സെക്രട്ടറി അജീഷ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഇത് രണ്ടാം തവണയാണ് രാജേഷിന്റെ പേരില്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്....
കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി കൂട്ടായ്മ അനുശോചിച്ചു
Local news

കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി കൂട്ടായ്മ അനുശോചിച്ചു

തിരൂരങ്ങാടി: നിരക്ഷരർക്ക് അക്ഷര വെളിച്ചം നൽകിയും ഭിന്നശേഷിക്കാർക്ക് ചലനാത്മക പ്രവർത്തനങ്ങൾ നടത്തിയും നിരാലംഭരായ സ്ത്രീകൾകളെ ശാക്തീകരിച്ചും ഒരു രാജ്യത്തിന്റെ തന്നെ പ്രതീകമായി മാറിയ സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ മുഖ്യ രക്ഷാധികാരി കൂടിയായിരുന്ന പത്മശ്രീ കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി അനുശോചന യോഗം സംഘടിപ്പിച്ചു. സിഗ്നേച്ചർ പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അക്ഷയ് എം, രക്ഷാധികാരി ഡോ: കബീർ മച്ചിഞ്ചേരി,വർക്കിംഗ് സെക്രട്ടറി അഷ്റഫ് മനരിക്കൽ , വൈസ് പ്രസിഡണ്ട് സലാം ഹാജി മച്ചിങ്ങൽ, ട്രഷറർ സുജിനി മുളുക്കിൽ , അമൽ ഇഖ്ബാൽ, ഭാരവാഹികളായ സത്യഭാമ ടീച്ചർ, സമീറ കൊളപ്പുറം, ശബാന ചെമ്മാട്, സൽമ തിരൂർ, റാഷി എന്നിവർ പ്രസംഗിച്ചു....
താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം
Accident, Local news

താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാര്‍ വാഗവരയില്‍ ആണ് അപകടം നടന്നത്. താനൂർ കട്ടിലങ്ങാടി സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ആണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. താനൂരിൽ നിന്നും മറയൂരിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. റിനാസ്, ഫർവിൻ , നിഹാദ് , ഷഹബാസ് , അൻഫാസ്, അജ്നാസ് , ലാഷിം എന്നിവരെ കൂടാതെ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വാഗവര ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ....
പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ ആം ആദ്മി പാര്‍ട്ടി അനുശോചിച്ചു
Local news

പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ ആം ആദ്മി പാര്‍ട്ടി അനുശോചിച്ചു

തിരൂരങ്ങാടി: പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആം ആദ്മി പാര്‍ട്ടി. വെള്ളിലക്കാട് എന്ന ഗ്രാമത്തില്‍ നിന്നും ഉയര്‍ന്നുവന്ന പെണ്‍കുട്ടി തന്റെ നാടിനും പരിസരങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരു ആലംബമായിത്തീര്‍ന്ന അത്ഭുത കഥയാണ് പത്മശ്രീ കെവി റാബിയയുടേതെന്ന് ആം ആദ്മീ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഷമീം ഹംസ പി ഓ അനുശോചനകുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്‍മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ട്. കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും ബഹുമതികള്‍ പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്‍ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. 1990 കളില്‍ കേരളത്തെ ഇളക്കിമറിച്ച ശാസ്ത്രത്തിന്റെ അമരക്കാരി, നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേ...
പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടം : കെ.പിഎ മജീദ് എം.എല്‍.എ
Local news

പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടം : കെ.പിഎ മജീദ് എം.എല്‍.എ

തിരൂരങ്ങാടി : പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടമാണെന്ന് കെ.പിഎ മജീദ് എം.എല്‍.എ പറഞ്ഞു. ശാരീരിക പ്രതിസന്ധികളെ അതിജീവിച്ചാണ് അവര്‍ അക്ഷരപാതയിലും സാമൂഹ്യവീഥിയിലും വിപ്ലവം തീര്‍ത്തത്. സാക്ഷരത പ്രസ്ഥാനത്തെ ജനകീയമാക്കിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കനപ്പെട്ട സംഭാവനയര്‍പ്പിച്ചും മാതൃകാപമായ ജീവിതം കാഴ്ച്ചവെച്ചു. റാബിയയുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരായാണ് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. അവസാനം വരെയും സമൂഹത്തിനു വേണ്ടി അവര്‍ ജീവിതം ഉഴിഞ്ഞു വെച്ചു. താന്‍ അവസാനമായി കണ്ടപ്പോഴും റാബിയ ആവശ്യപ്പെട്ടത് ഒട്ടേറെ സാമൂഹ്യ സേവനങ്ങളെ കുറിച്ചായിരുന്നു. തന്റെ പരിസരത്തെ നിരവധി കുടുംബങ്ങള്‍ താമസിക്കന്ന കടലുണ്ടിപുഴയോരത്ത് സുരക്ഷയൊരുക്കാനായി ഭിത്തി കെട്ടുന്നതിനെകുറിച്ചായിരുന്നു. അവരുടെ ഒരു അഭ്യാര്‍ത്ഥന. അത് പ്രകാരം അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാറില്‍ സമര്‍ദം ചെലുത്തിയിരുന്നതായും മജീദ് പറഞ്ഞു....
കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
Local news

കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

കണ്ണമംഗലം: യുവാക്കളിൽ വർദിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗവൺമെന്റ് ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി അലവി പി.ടി (പ്രസിഡണ്ട്) , സന്തോഷ് (ജനറൽ സെക്രട്ടറി), സാലിഹ് വളക്കീരി (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. മുസ്തഫ കീരി, മുഹമ്മദ് കുട്ടി കിളിനക്കോട്, ഉമ്മർ എം കെ, സമീർ കാമ്പ്രൻ, (വൈസ് പ്രസിഡന്റുമാർ), എൻ.കെ. റഷീദ്, മുനീർ സി എം, റസാക്ക് വി.പി, മിശാൽ ഇ കെ പടി, (ജോയിന്റ സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജനറൽബോഡി സിപിഎം വേങ്ങര ഏരിയ കമ്മിറ്റിയംഗം കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു . കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി പി ഇസ്മായിൽ, അബ്ദുള്ളക്കുട്ടി, മജീദ്, എൻ കെ ഗഫൂർ, പി ടി അലവി, ജലീൽ കണ്ണേത്ത്, യൂസഫ് പിടി, രജീഷ് തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ കീരി അധ്യക്ഷത വഹിച്ചു. സന്തോഷ് എൻ.പി. സ്വാഗതവും...