Local news

സ്വാതന്ത്ര്യ ദിനത്തില്‍ വയനാട് ദുരന്തഭൂമിയില്‍ രാപകലില്ലാതെ സേവനം ചെയ്ത ബഷീര്‍ പികെയെ ആദരിച്ച് സ്‌കൂള്‍ പിടിഎ
Local news

സ്വാതന്ത്ര്യ ദിനത്തില്‍ വയനാട് ദുരന്തഭൂമിയില്‍ രാപകലില്ലാതെ സേവനം ചെയ്ത ബഷീര്‍ പികെയെ ആദരിച്ച് സ്‌കൂള്‍ പിടിഎ

പെരുമണ്ണ : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പെരുമണ്ണയില്‍ നിന്നും വയനാട്ടിലെ ദുരന്തഭൂമിയില്‍ രാപകലില്ലാതെ സേവനത്തില്‍ ഏര്‍പ്പെട്ട ബഷീര്‍ പികെയെ എഎംഎല്‍പി സ്‌കൂള്‍ പെരുമണ്ണ പിടിഎ ആദരിച്ചു. പിടിഎ പ്രസിഡന്റ് ഇബ്രാഹിം കുട്ടിയുടെ ആദ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പുതുമ ഷംസു ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചറില്‍ നിന്നും ബഷീര്‍ പികെ മൊമെന്റോ ഏറ്റുവാങ്ങി പ്രധാന അധ്യാപിക ഉഷ കുമാരി സ്വാഗതവും വാര്‍ഡ് മെമ്പര്‍ ഷാജു കാട്ടകത്ത് നന്ദിയും പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ ഷാകിര്‍ പികെ, കൂടാതെ ചെരിച്ചി ചെറിയാപ്പു ഹാജി മെമ്പര്‍ കുഞ്ഞിമോയ്ദീന്‍ പിടിഎ മെമ്പര്‍മാരായ ഇഖ്ബാല്‍ ചെമ്മിളി, മുസ്തഫ എന്നിവര്‍ സാന്നിഹിതരായി. ...
Local news

പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം ; ആർ ജെ ഡി

പെരുവള്ളൂർ : പെരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വ, ശനി ദിവസങ്ങളിൽ നടക്കുന്ന നിത്യ ശൈലീ രോഗ പരിശോധനക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം അനുവദിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇരുനൂറോളം രോഗികളാണ് ഈ ദിവസങ്ങളിൽ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിൽ എത്തുന്നത്. പരിശോധനക്കെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് മരുന്ന് പൂർണ്ണമായി ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. തേനത്ത് മൊയ്തീൻകുട്ടി, ഇരുമ്പൻ അബ്ദുറഹിമാൻ, കൊണ്ടാടൻ സൈതലവി, ടി സന്തോഷ്‌,എൻ കെ അബ്ദുൽകരീം, എം കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ...
Local news

ദാറുല്‍ഹുദയില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി: രാജ്യത്തിന്റെ 78-ാം സ്വാത്രന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലമിക് യൂനിവേഴ്സിറ്റയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ദേശീയ പതാക ഉയര്‍ത്തി. ദാറുല്‍ഹുദാ സ്റ്റുഡന്‍സ് യൂണിയന്‍ ഡി.എസ് യുവും, യു.ജി അസോസിയേഷന്‍ അസാസും സംയുക്തമായി നടത്തിയ ഫ്രീഡം അസംബ്ലിയില്‍ വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങള്‍ നടത്തപ്പെട്ടു. ദാറുല്‍ഹുദാ സെക്കന്ററി വിദ്യാര്‍ഥി സ്‌കൗട്ട് വിഭാഗം നടത്തിയ സ്വാത്രന്ത്ര്യ ദിന പരേഡ് ശ്രദ്ധേയമായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എല്ലാ വിധ അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള മോചനമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും നിയമ ഭേദഗതികളിലൂടെ വഖഫ് വസ്തുക്കള്‍ കയ്യടക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് നേരെയുള്ള സ്വാതന്ത്ര്യ നിഷേധമാണെന്നും അദ്ദ...
Local news

തുടർച്ചയായി അഞ്ചാം തവണയും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം അവാർഡ് പി എസ് എം ഒ കോളേജിന്

തിരൂരങ്ങാടി: സംസ്ഥാനത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സർക്കാറിൻ്റെ അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജിന്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.നിസാമുദ്ദീൻ, എൻ സി സി അണ്ടർ ഓഫീസർമാരായ നാഫിഹ് എൻ സി, സൽവ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് പി എസ് എം ഒ കോളേജ് ഈ അവാർഡ് ഏറ്റുവാങ്ങുന്നത്. ...
Local news

വയനാടിന് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ കുടുംബശ്രീ അംഗങ്ങള്‍

പരപ്പനങ്ങാടി : വയനാട് ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ കുടുംബശ്രീ അംഗങ്ങള്‍ സ്വരുപിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. നഗരസഭ 15-ാം ഡിവിഷനിലെ കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങള്‍ സ്വരൂപിച്ച 25,390 രൂപയാണ് നഗരസഭകുടുംബശ്രീ ഓഫീസില്‍ വെച്ച് നഗരസഭ സിഡിഎസ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ വെച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ എം. സമീര്‍ പരപ്പനങ്ങാടി കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്തിന് കൈമാറിയത്. പരപ്പനങ്ങാടി സിഡിഎസ് മെമ്പര്‍മാര്‍ക്കുള്ള പരിശീലന പ്രവര്‍ത്തനവുമായി തിരുവനന്തപുരത്ത് നിന്നും നഗരസഭയിലെത്തിയ മെന്റര്‍ ഷീല മുഖ്യാതിഥിയായിരുന്നു. ഡിവിഷനില്‍ 23 കുടുംബശ്രീയുള്ളതില്‍ സജീവമായ 22 കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. ഒരു കുടുംബശ്രീ പ്രവര്‍ത്തനരഹിതമാണ്. ചടങ്ങില്‍ സി ഡി എസ് അംഗങ്ങളായ ഷാജിമോള്‍, സുബൈദ, ഷീന , സാജിത ,കുടുംബശ്രീ അക്കൗണ്ടന്റ് ജിംഷി എന്നിവരും സന്...
Local news

അക്ഷയ സെന്ററില്‍ അധിക തുക ഈടാക്കി ; പരാതിക്കാരന് തുക തിരിച്ചു നല്‍കി, അക്ഷയ സെന്ററുകളിലും ജനസേവ കേന്ദ്രങ്ങളിലും സേവന ഫീസുകള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി

തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന സേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ഫീസുകള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി. ഫീസുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം ഉണ്ടായിരിക്കെ ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അക്ഷയ സെന്റര്‍ ഉടമയെ വിളിച്ചു വരുത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം തിരിച്ചു നല്‍കുകയും ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ലെറ്റര്‍ ഹെഡില്‍ എഴുതി നല്‍കുകയും ചെയ്തു. പല ഭാഗങ്ങളിലും ഇത്തരത്തില്‍ ഫീസ് പ്രദര്‍ശിപ്പിക്കാതെ അധിക തുക വാങ്ങുന്ന ...
Local news

അപകട ഭീഷണിയുയര്‍ത്തി പുത്തരിക്കല്‍ അങ്ങാടിയിലെ ഗര്‍ത്തം

പരപ്പനങ്ങാടി : പുത്തരിക്കല്‍ അങ്ങാടിയില്‍ അപകട ഭീഷണിയായി ഗര്‍ത്തം. ഉള്ളണം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് രൂപപ്പെട്ട ഗര്‍ത്തമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കുടിവെള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്ത ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചഭാഗത്താണ് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി ഗര്‍ത്തം രൂപം കൊണ്ടത്. ഏറെ തിരക്കേറിയ അങ്ങാടിയില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ഗര്‍ത്തം ശാസ്ത്രീയമായ രീതിയില്‍ അടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ...
Local news

കുണ്ടൂര്‍ ഉസ്താദ് 19-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി പ്രാസ്ഥാനിക സംഗമം നടത്തി

തിരൂരങ്ങാടി : അടുത്ത രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 19-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി പ്രാസ്ഥാനിക സംഗമം നടത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, തേഞ്ഞിപ്പലം, താനൂര്‍, വൈലത്തൂര്‍, വേങ്ങര, കോട്ടക്കല്‍ സോണ്‍, ഡിവിഷന്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് എം എ, എസ് വൈ എസ്, എസ് എസ് എഫ് ഭാരവാഹികള്‍ പ്രതിനിധികളായി പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, മുഹമ്മദലി സഖാഫി കൊളപ്പുറം, അബ്ദുല്‍ ഹഫീള് അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, മുഹമ്മദ് ബാഖവി ചേലേമ്പ്ര, ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ പ്രസംഗിച്ചു ...
Local news

സംസ്ഥാന അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് താരത്തിന് ഗോൾഡ് മെഡൽ

പരപ്പനങ്ങാടി : - പാലക്കാട് , വടക്കഞ്ചേരിയിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 81+ kg വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി പവന പവലിന് സ്വർണ്ണ മെഡൽ . സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ കീഴിലുള്ള കൊല്ലം ജില്ലാ ഡിസ്ട്രിക് സ്പോർട്സ് അക്കാഡമി യിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് മനോജ് കുമാർ ആർ.കെ യുടെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. കൊല്ലം എസ്സ് എൻ ട്രസ്റ്റ് സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . പരപ്പനങ്ങാടി നെടുവ ചോനാം കണ്ടത്തിൽ രാമനാഥ്പവലി ൻ്റെയും ശങ്കരത്ത് സന്ധ്യയുടെയും മകളാണ്. പവിത്ര, ശ്രീ ശിവ എന്നിവർ സഹോദരങ്ങളാണ്. ...
Local news, Malappuram

കായകല്‍പ്പ് അവാര്‍ഡ് തിളക്കത്തില്‍ മലപ്പുറം ജില്ല ; സംസ്ഥാനതലത്തില്‍ സബ് ജില്ലാആശുപത്രികളില്‍ രണ്ടാം സ്ഥാനം നേടി തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരൂരങ്ങാടി : സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ മലപ്പുറം ജില്ലയക്ക് വിജയത്തിളക്കം. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ക്കായി ഒരു കോടിയോളം രൂപയുടെ സമ്മാനമാണ് ലഭിച്ചത്. മലപ്പുറത്തിന്റെ ആരോഗ്യമേലയുടെ വളര്‍ച്ച സൂചിപ്പിക്കുന്നതാണ് മലപ്പുറത്തിന് ലഭിച്ച കായകല്‍പ്പ് അവാര്‍ഡ്. സംസ്ഥാനതലത്തില്‍ ജില്ലാ ആശുപത്രികളില്‍ 91.75 ശതമാനം മാര്‍ക്ക് നേടി പൊന്നാനി ഡബ്ല്യൂ ആന്റ് സി ആശുപത്രി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. അതു കൂടാതെ പൊന്നാനി ഡബ്ല്യു ആന്റ് സിക്ക് 94.74 ശതമാനം മാര്‍ക്കോടെ പരിസ്ഥിതി സഹൃദ ആശുപത്രിക്കുളള 10 ലക്ഷം രൂപയുടെ അവാര്‍ഡും ലഭിച്ചു. സംസ്ഥാതലത്തില്‍ ജില്ലാആശുപത്രികളില്‍ 88.21 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ നിലമ്പൂര്‍ ജില്ലാ ആശുപത്രി കരസ്ഥമാക്കി. സംസ്ഥാനതലത്തില്‍ സബ് ജില്ലാആശുപത്രികളില്‍ രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌...
Local news

തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ അനുമോദന സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ നിന്നും കെ.എന്‍.എം പൊതു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംഗമത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും വാര്‍ഷിക ജനറല്‍ ബോഡിയും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. സര്‍ഗ്ഗവേദിയുടെ ഉദ്ഘാടനം യതീംഖാന അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍. കുഞ്ഞഹമ്മദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഒ. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അനുമോദന പ്രസംഗവും റിപ്പോര്‍ട്ട് അവതരണവും മുനീര്‍ താനാളൂര്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ വിത്യസ്ഥങ്ങളായ കലാപരിപാടികളും നടന്നു. സദര്‍ മുദരിസ് അബു മാസ്റ്റര്‍, കാരാടന്‍ അബ്ദുല്‍ റഷീദ്, ഒ.പി. അനീസ് ജാബിര്‍,പി.ഫഹദ്, വി. അലി, ഖദീജ ,ജംഷീന, മുംതാസ്, സൈനബ,അനീസ് എന്നിവര്‍ പ്രസംഗിച്ചു. ...
Local news

പുതുക്കി പണിത മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി

കടലുണ്ടി : കടലുണ്ടി നഗരം ആനങ്ങാടി ബീച്ച് പുതുക്കി പണിത മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മഗ് രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. മസ്ജിദ് നിര്‍മാണ സമിതി ചെയര്‍മാന്‍ കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ പാണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സത്താര്‍ ആനങ്ങാടി മസ്ജിദ് നാള്‍ വഴികള്‍ എന്ന വിഷയം അതരിപ്പിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ ജമലുല്ലൈലി,സയ്യിദ് മിന്‍ഹാജ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പാണക്കാട് പാണക്കാട്,സയ്യിദ് ഉമര്‍ തങ്ങള്‍,സയ്യിദ് യഹ്‌യ തങ്ങള്‍ ജമലുല്ലൈലി, താഹിര്‍ സഖാഫി, കെ വേലായുധന്‍ (എം ഡി സന്തോഷ് ഫാര്‍മസി), നസ്‌റുദ്ധീന്‍ പി (മിനാര്‍ സ്റ്റീല്‍ ) ഇബ്രാഹിം അന്‍വരി, കാസ്മി കെ പി, കോയമോന്‍ കെ എം പി,മൊയ്ദീന്‍കോയ സി. എം, മുഹമ്മദ് കെ എം പി, അബ്ദുറഹ്മാന...
Local news

വഹാബ് വെളിയിലാണ് ; ആറാം ക്ലാസില്‍ വച്ച് പിതൃ സഹോദരന്റെ ഹോട്ടലില്‍ നിന്ന് തുടങ്ങിയ പാചക മേഖലയോടുള്ള ബന്ധം, വയനാട് ഉരുള്‍ പൊട്ടലില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മൂന്ന് നേരം ഭക്ഷണം പാചകം ചെയ്യുന്നരില്‍ തിരൂരങ്ങാടി സ്വദേശിയും

വയനാട് : വയനാട് ഉരുള്‍പൊട്ടലുണ്ടായ ദിവസം മുതല്‍ ഇന്നോളം വരെ മേപ്പാടി സെന്റ് ജോസഫ് യു പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദിനേന 600 പേര്‍ക്ക് മൂന്ന് നേരവും ഭക്ഷണം പാചകം ചെയ്യുന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാളാണ് തിരൂരങ്ങാടി സ്വദേശി. തിരൂരങ്ങാടി ചുള്ളിപ്പാറ് സ്വദേശി വെളിയില്‍ വഹാബ് ആണ് ക്യാമ്പിലെ ദുരിത ബാധിതര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നവരില്‍ ഒരാള്‍. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഭക്ഷണപാചകം നടക്കുന്നത്. ഒരേ സമയം നെഹ്‌റു യുവ കേന്ദ്രയുടെ റിസോഴ്‌സ് പേഴ്‌സണായും, കേരള സംസ്ഥാന കുക്കിംഗ് വര്‍ക്കേഴ്‌സ് യൂനിയന്റെ മലപ്പുറം ജില്ലാ സിക്രട്ടറിയായുമൊക്കെ സേവനം അനുഷ്ടിച്ചിട്ടുള്ള വഹാബ് സേവനമാണ് ജീവിതം എന്ന ശൈലിക്കാരനാണ്. കേരളത്തിനകത്തും പുറത്തും സേവന സന്നദ്ധനായി എപ്പോഴും തിരക്കിലായിരിക്കും വഹാബ്. യൂത്ത് ക്ലബ്ബുകളില്‍ ട്രൈനറായും, ലൈഫ് സ്‌കില്‍ മോ...
Local news

പെരുവള്ളൂർ പഞ്ചായത്ത് സ്റ്റേഡിയം, നീന്തൽ കുളം നിർമാണം ഉടൻ പൂർത്തിയാക്കണം ; ആർ ജെ ഡി

പെരുവള്ളൂർ : നിർമാണം ഏറെക്കുറെ പൂർത്തിയായ പെരുവള്ളൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ അവസാന ഘട്ട മിനുക്കു പണികൾ ഉടൻ പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുവാൻ വേണ്ട സത്വര നടപടികൾ കൈക്കൊള്ളണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ട് ആവശ്യപ്പെട്ടു. പകർച്ച വ്യാധികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർമാണം പൂർത്തിയായ നീന്തൽ കുളത്തിന് ഉന്നത നിലവാരമുള്ള ജല ശുദ്ധീകരണ സംവിധാനം കൂടി ഏർപ്പെടുത്തി പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കാൻ സജ്ജമാക്കണമെന്നുംജല ലഭ്യത ഉറപ്പു വരുത്താൻ ഇരുപതടി വ്യാസമുള്ള കിണർ അടിയന്തിരമായി കുഴിക്കാൻ വേണ്ട നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഡിയം പ്രവർത്തന സജ്ജമാക്കുന്നതിന് മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലെന്നും ലവല...
Local news

കാല്‍ നൂറ്റാണ്ട് സ്‌കൂള്‍ പിടിഎ പ്രസിഡന്റായിരുന്ന എന്‍കെ ഹസ്സന്‍കുട്ടിയെ ആദരിച്ചു

തിരൂരങ്ങാടി : 25വര്‍ഷം മമ്പുറം ജിഎംഎല്‍എപി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് ആയിരുന്ന എന്‍കെ ഹസ്സന്‍കുട്ടിയെ വ്യാപാര വ്യവസായി ദിനത്തില്‍ മമ്പുറം വെട്ടം യൂണിറ്റ് വ്യാപാര വ്യവസായി ആദരിച്ചു. പുതിയ പിടിഎ പ്രസിഡന്റായി ആബിദ് കൈതകത്തിനെയാണ് തെരഞ്ഞെടുത്തത്. വെട്ടം യൂണിറ്റ് വ്യാപാര വ്യവസായി പ്രസിഡന്റ് കൂടി ആണ് ഇദ്ദേഹം. വാര്‍ഡ് മെമ്പര്‍ ജുസൈറ മന്‍സൂര്‍, സ്‌കൂള്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ബഷീര്‍ മമ്പുറം, മഹല്ല് സെക്രട്ടറി എകെ മൊയ്ദീന്‍കുട്ടി, വ്യാപാര വ്യവസായി മമ്പുറം വെട്ടം യൂണിറ്റ് സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ റാഫി, മാട്ടുമ്മല്‍ വ്യാപാര വ്യവസായി യൂത്ത് വിംഗ് സെക്രട്ടറി ഇല്യാസ്,് സ്‌ക്കൂള്‍ പ്രധാനാധ്യാപിക നദീറ മറ്റു സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ...
Local news

പരപ്പനങ്ങാടിയില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല ; പൊലീസ്

പരപ്പനങ്ങാടി : 2 ദിവസം മുന്‍പ് പരപ്പനങ്ങാടിയില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പരപ്പനങ്ങാടി പോലീസ്. കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടിയില്‍ ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന 165 സെ.മി ഉയരവും കറുത്ത തടിച്ച ഇയാള്‍ അപകടത്തില്‍പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായി പരപ്പനങ്ങാടി എസ്.ഐ റഫീഖ് അറിയിച്ചു. ...
Local news

പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം; ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ, വേങ്ങരയിലെ വിവിധ ഭാഗങ്ങളിലും ഉണ്ടായതായി റിപ്പോർട്ട്

പരപ്പനങ്ങാടി : വയനാടിന് പുറമെ പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം. ചെട്ടിപ്പടി, കീഴ്ച്ചിറ പച്ചേരിപ്പാടം ഭാഗങ്ങളിലാണ് പ്രകമ്പനമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ഉഗ്രശബ്ദത്തോടെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീട്ടുകാർ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ ഉഗ്രശബ്ദമുണ്ടായതായും ജനൽചില്ലുകൾ കുലുങ്ങിയതായും പച്ചേരിപ്പാടത്തെ പാറക്കൽ ഉദയൻ പറഞ്ഞു. അതേസമയം വേങ്ങരയിലെ വിവിധ ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായതായി സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് . എ ആർ നഗർ വി കെ പടിയിലും വേങ്ങര കണ്ണാട്ടിപടിയിലും ഉണ്ടായതയാണ് റിപ്പോർട്ട്. എന്നൽ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല . ...
Local news

ഊരകം മല : ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം: പിഡിപി

മലപ്പുറം : ഊരകം മലയിലൂടെ ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പി.ഡി.പി മലപ്പുറം ജില്ലാ കമ്മറ്റി. ഊരകം മലയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മലയിലെ കരിങ്കല്ല് പാറകളും കുന്നുകളും ഈ രീതിയില്‍ പൊട്ടിക്കുകയാണെങ്കില്‍ അവിടെ മണ്ണും ഉരുളന്‍ കല്ലുകളും മാത്രം അവശേഷിക്കും. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ ഇങ്ങനെ നിരന്ന് കിടക്കുന്ന മണ്ണില്‍ ശക്തമായ മഴ പെയ്താല്‍ അതുമൂലം ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും അതിന്റെ ഭീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതും നിലവില്‍ വയനാട്ടിലെ ചൂരല്‍മലയില്‍ സംഭിച്ച ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തേക്കാള്‍ ഭയാനകരവുമായിരിക്കും. ഇത് മലപ്പുറം ജില്ലയിലെ പല മേഖലയെയും സാരമായി ബാധിക്കുമെന്നും പിഡിപി മുന്നറിയിപ്പ് നല്‍കി. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി...
Local news

കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

എആര്‍ നഗര്‍ : കുടുംബശ്രീ ഉത്പാദകരുടെ ഉത്പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു. ഹോം ഷോപ്പ് പദ്ധതിയുടെ വാര്‍ഡ് തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് പുതുക്കുടി ഹോം ഷോപ്പ് ഉത്പ്പന്നം കൃഷ്ണദാസ് മാഷിന് നല്‍കി നിര്‍വഹിച്ചു. കുടുംബശ്രീലെ വനിതാ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണര്‍മാര്‍ മുഖേന ഓരോ വീട്ടുപടിക്കലും എത്തിക്കുന്ന സാമൂഹിക വിപണന സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതിയിലൂടെ വിഭാവനം ചെയുന്നത്. കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലഷ്യമിടുന്നത്. ...
Local news

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ ഒന്നര വര്‍ഷത്തെ സമ്പാദ്യകുടുക്ക പൊട്ടിച്ച് യുംന

പരപ്പനങ്ങാടി : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി തഅലിമുല്‍ ഇസ്ലാം ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി. കിണറ്റിങ്ങലകത്ത് യൂനുസിന്റെയും റാഷിദയുടെയും മകള്‍ യുംന ഹസീനാണ് വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ സമ്പാദ്യകുടുക്കയിലെ തുക കൈമാറി മാതൃകയായത്. തന്റെ കുഞ്ഞനിയന് കളിപ്പാട്ടങ്ങളും, പുത്തന്‍ വസ്ത്രങ്ങളും വാങ്ങുന്നതിന് വേണ്ടി ശേഖരിച്ച ഒന്നര വര്‍ഷത്തെ തന്റെ സമ്പാദ്യം വയനാട്ടിലെ എല്ലാം നഷ്ടമായ കൂട്ടുകാര്‍ക്ക് പഠനസാമഗ്രിഹകള്‍ വാങ്ങാന്‍ ഉപയോഗിക്കണമെന്നാണ് യുംന എന്ന കൊച്ചു മിടുക്കിയുടെ ആഗ്രഹം. വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ കിറ്റ് ശേഖരത്തിനായുള്ള പദ്ധതിയിലേക്കാണ് തുക നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ അനിത ടീച്ചറെ കുടുക്ക ഏല്പിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിലെ ഉരുള്‍പൊട്ടലിനെക...
Local news

അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിലേക്ക് ഇന്ത്യയില്‍ നിന്നും യോഗ്യത നേടി കൊളത്തൂര്‍ സ്വദേശി

മൂന്നിയൂര്‍: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നും കൊളത്തൂര്‍ സ്വദേശി യോഗ്യത നേടി. കൊളത്തൂര്‍ സ്വദേശി ഹാഫിള് മുഹമ്മദ് ഹനാന്‍ ആണ് യോഗ്യത നേടിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത 35ലേറെ മത്സരാര്‍ത്ഥികളില്‍ നിന്നും ഒന്നാമതെത്തിയാണ് മുഹമ്മദ് ഹനാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ദാറുത്തര്‍ ബിയ ഹിഫ്‌ള് കോളേജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് 17 വയസ്സുകാരനായ മുഹമ്മദ് ഹനാന്‍. മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ പുത്തന്‍ വീട്ടില്‍ ഹാഷിം ഇല്‍മുന്നീസ എന്നിവരുടെ മകനാണ്. ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യോഗ്യത നേടിയ പ്രതിനിധികളാണ് പങ്കെടുക്കുന്നത...
Local news

ലീഗിന് ഇനി വൈറ്റ് ഗാര്‍ഡ് മാത്രമല്ല ഗ്രീന്‍ ഗാര്‍ഡും ; ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ചു

വേങ്ങര : മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ് വൈറ്റ് ഗാര്‍ഡ്. ഏതു പ്രതിസന്ധി ഘട്ടത്തിലും ആളുകള്‍ക്ക് തുണയായി എത്തുന്ന മുസ്ലിം ലീഗിന്റെ സന്നദ്ധസേന. എന്നാല്‍ ഇപ്പോള്‍ ഇതാ വനിതാ തലത്തിലും പുതിയ സന്നദ്ധ സേനക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രീന്‍ ഗാര്‍ഡ് എന്ന പേരിലാണ് സന്നദ്ധ സേനക്ക് രൂപം നല്‍കിയിരിക്കുന്നത്. വേങ്ങര നിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വനിത ലീഗ് സന്നദ്ധസേന 'ഗ്രീന്‍ ഗാര്‍ഡ് വളണ്ടിയര്‍' ' ഔദ്യോഗികമായി ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സന്നദ്ധ സേനയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ വനിത ലീഗ് സ്റ്റേറ്റ് സെക്രട്ടറി ലൈല പുല്ലൂണി, ജില്ല വൈസ് പ്രസിഡന്റ് വാക്കിയത് റംല, മണ്ഡലം പ്രസിഡന്റ് സമീറ പുളിക്കല്‍, സെക്രട്ടറി ജുസൈറ മന്‍സൂര്‍ മറ്റു ...
Local news

എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി

എആര്‍ നഗര്‍ : എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം , കൊളപ്പുറം ഭാഗങ്ങളില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളിലാണ് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകനെടേയും, കുറ്റൂര്‍ നോര്‍ത്ത് സ്‌കൂള്‍ അധ്യാപകന്‍ ശ്രീജിത്ത് ന്റെയും ആശാപ്രവര്‍ത്തകരുടേയും നേതൃത്ത്വത്തില്‍ കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് എന്‍എസ്എസ് യൂണിറ്റ് 1 4 3 യിലെ 50 ഓളം വിദ്യാര്‍ത്ഥികള്‍ളാണ്‌സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. ...
Local news

ബാര്‍ബര്‍ ഷോപ്പിലെ മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തിരൂരങ്ങാടി സ്വദേശി

തിരൂരങ്ങാടി : ബാര്‍ബര്‍ ഷോപ്പിലെ മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തിരൂരങ്ങാടി സ്വദേശി. പരപ്പനങ്ങാടി പുത്തരിക്കല്‍ അങ്ങാടിയില്‍ 43 കൊല്ലത്തോളമായി ബാര്‍ബര്‍ ഷോപ്പ് നടത്തിവരുന്ന പന്താരങ്ങാടി സ്വദേശി കുറുപ്പന്‍ കണ്ടിഷണ്‍മുഖന്‍ (ഉണ്ണി) ആണ് തന്റെ ജോലിയില്‍ നിന്നുള്ള ഒരു ദിവസത്തെ വേതനം വേദനിക്കുന്ന വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ ഇതിനായി സ്ഥാപിച്ച ബക്കറ്റില്‍ നിക്ഷേപിച്ച തുക എത്രയായാലും തന്നാല്‍ കഴിയുന്ന സഹായം ദുരിതമനുഭവിക്കുന്നവര്‍ക്കായി എത്തിച്ച് അതില്‍ പങ്കാളിയാവണമെന്നതിന്റെ ഭാഗമാണിതെന്ന് ഇദ്ദേഹം പറഞ്ഞു. ...
Local news

സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണവും ഡ്രസും വയനാടിലെ ദുരിത ബാധിതര്‍ക്കായി കൈമാറിയ കുഞ്ഞു റയക്ക് മുസ്ലിം ലീഗ് സൈക്കിള്‍ വാങ്ങി നല്‍കും

എആര്‍ നഗര്‍ : കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധപിടിച്ചു പറ്റിയ കണ്ണിനു കുളിര്‍മയേകിയ സംഭവമായിരുന്നു ഇരുമ്പുചോല അരീതലയിലെ മാനംകുളങ്ങര മുഹമ്മദ് റാഫി - സല്‍മ ദമ്പതികളുടെ മകളായ ഫാത്തിമ റയ എന്ന കൊച്ചു കുട്ടി താന്‍ സൈക്കിള്‍ വാങ്ങുന്നതിനായി സ്വരുക്കൂട്ടി വച്ച തുകയും തന്റെ ഡ്രസുമെല്ലാം പയനാടിലെ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതരായവര്‍ക്കായി കൈമാറിയത്. വാര്‍ത്തകളില്‍ നിന്നും മാതാവ് പറഞ്ഞറിഞ്ഞാണ് ദുരിത ബാധിതര്‍ക്ക് തന്നാല്‍ ആവും വിധമുള്ള ഈ വലിയ സഹായം ഈ കൊച്ചു കുരുന്ന് നല്‍കിയത്. ഇപ്പോള്‍ ഇതാ കുഞ്ഞു റയക്ക് സൈക്കിള്‍ വാങ്ങി കൊടുക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് 15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി. ഇരുമ്പു ചോല സ്‌കൂളിലെ പിടിഎ ഭാരവാഹികൂടിയായ 15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി സെക്രട്ടറി ഫൈസല്‍ കാവുങ്ങലാണ് ലീഗ് കമ്മിറ്റി റയക്ക് സൈക്കിള്‍ വാങ്ങി നല്‍കുമെന്ന് പറഞ്ഞിരിക്കുന്നത്. നേരത്തെ പിടിഎ ഭാരവാഹികള്‍ കുഞ്ഞു റയയുടെ വീട്...
Local news

‘എനിക്ക് സൈക്കിള്‍ വാങ്ങണ്ട, ആ പൈസ ഓല്‍ക്ക് കൊടുക്കാ, എന്റെ ഡ്രസ്സും വേണമെങ്കില്‍ കൊടുക്കാ, ഓല് പാവല്ലേ ; കുഞ്ഞു റയയെ പോലുള്ളവരുള്ളപ്പോള്‍ നമ്മള്‍ എങ്ങനെ തോല്‍ക്കാനാ..

എആര്‍ നഗര്‍ : രാജ്യത്തെ നടുക്കിയ ദുരന്തമായിരുന്നു വയനാടിലെ ഉരുള്‍പൊട്ടല്‍. മൂന്നു ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങിയ ഉരുളില്‍ എട്ട് ദിവസമായിട്ടും ആളുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നിരവധി പേരുടെ വീടും കുടുംബവും സഹോദരങ്ങളും രക്ഷിതാക്കളും തുടങ്ങി ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തീരാ വേദനയിലാണ്. വയനാടിനായി നാടൊന്നിച്ച് ഒരുമയായി കൈക്കോര്‍ക്കുമ്പോള്‍ പലയിടത്ത് നിന്നും മനസിനെ തട്ടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് എആര്‍ നഗര്‍ പഞ്ചായത്തിലുമുണ്ടായിരിക്കുന്നത്. സൈക്കിള്‍ വാങ്ങിക്കാന്‍ സ്വരുക്കൂട്ടിയ പണം വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ് തിരക്ക് കൂട്ടിയ ഒരു കുഞ്ഞാണ് ഇപ്പോള്‍ താരം. 'എനിക്ക് സൈക്കിള്‍ വാങ്ങണ്ട, ആ പൈസ ഓല്‍ക്ക് കൊടുക്കാ, എന്റെ ഡ്രസ്സും വേണമെങ്കില്‍ കൊടുക്കാ, ഓല് പാവല്ലേ….' രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്ത ടിവിയില...
Local news

തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ യുഎച്ച്‌ഐഡി കാര്‍ഡ് വിതരണോദ്ഘാടനം നടന്നു

തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തികള്‍ക്കും യൂ എച്ച് ഐ ഡി കാര്‍ഡ് നല്‍കുന്നതിന്റെ ഉദ്ഘാടനം സ്വന്തം പേരില്‍ യൂ എച്ച് ഐ ഡി കാര്‍ഡ് എടുത്ത് കൊണ്ട് തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസില്‍ നിന്നും യു എച്ച് ഐ ഡി കാര്‍ഡ് ചെയര്‍മാന്‍ ഏറ്റുവാങ്ങി. യൂ എച്ച് ഐ ഡി, ആശുപത്രിയിലൂടെയുള്ള ഒരു രോഗിയുടെ യാത്ര ട്രാക്കുചെയ്യുന്നതിലും രേഖപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. രോഗിയുടെ സന്ദര്‍ശന തീയതിയും സമയവും, സന്ദര്‍ശിച്ച വകുപ്പുകള്‍, പരിശോധനാ ഫലങ്ങള്‍, നടത്തിയ ഏതെങ്കിലും ചികിത്സകള്‍ അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ വിവരങ്ങള്‍, രോഗിയുടെ കൂടുതല്‍ സമഗ്രവും കൃത്യവുമായ മെഡിക്കല്‍ ചരിത്രം നിര്‍മ്മിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. ഇത്, മെഡിക്കല...
Local news

പി എസ് എം ഒ കോളേജ് ഇന്‍വൈറ്റഡ് ടോക്ക് സംഘടിപ്പിച്ചു

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍വൈറ്റഡ് ടോക്ക് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി എസ് എം ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസിസ് നിര്‍വഹിച്ചു. ഡോക്ടറല്‍ ഫെല്ലോ സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് പ്രീതി മുഖ്യാതിഥിയായി'' ജെന്‍ഡര്‍ ആന്റ് സെക്‌സ് ' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. പരിപാടിയില്‍ ചരിത്ര വിഭാഗം മേധാവി എം സലീന, അസിസ്റ്റന്റ് പ്രൊഫസര്‍ മാരായ അബ്ദുല്‍ റഊഫ്, അബ്ദുല്‍ റഷീദ്, ഫഹദ് കെ ജസീല, ഷബീര്‍ മോന്‍,വിദ്യാര്‍ത്ഥികളായ ഹിഷാം, ഫിദ, അക്ഷയ് എം, ഷിഫ്‌ന, റൂഷാദ തുടങ്ങിയവര്‍ സംസാരിച്ചു. ...
Local news

താനൂര്‍ കസ്റ്റഡി മരണം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചില്ല, നാല് പൊലീസുദ്യോഗസ്ഥര്‍ക്ക് ജാമ്യം

കൊച്ചി : താനൂര്‍ കസ്റ്റഡി മരണത്തില്‍ 90 ദിവസത്തിനുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസിലെ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണു ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്ന ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആയിരുന്ന ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സ്റ്റേഷനിലെ സിപിഒ ആയിരുന്ന അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം. പൊലീസിന്റെ ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫിലെ അംഗങ്ങളാണ് ഇവര്‍. 2023 ആഗസ്റ്റ് ഒന്നാം തീയതി പുലര്‍ച്ചെയാണ് മമ്പുറം സ്വദേശിയായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട താമിറിനെ പൊലീസ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്നായിരുന്നു ആരോപണം. ലഹര...
Local news

കേന്ദ്ര ബജറ്റ് തൊഴിലാളി ദ്രോഹ ബജറ്റ് ; എ ഐ ടി യു സി പ്രതിഷേധം സംഘടിപ്പിച്ചു

തിരൂരങ്ങാടി: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി ദ്രോഹ ബജറ്റിനതിരെ എ.ഐ.ടി.യു.സി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് ജി.സുരേഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് സി.പി.നൗഫൽ അധ്യക്ഷം വഹിച്ചു. എം.വി.നാസർ, കെ.രാജൻ സി.സുബൈർ, സിടി.മുസ്ഥഫ എന്നിവർ സംസാരിച്ചു. മോഹനൻ നന്നമ്പ്ര സ്വാഗതവും ഹബീബ് പെരുമ്പള്ളി നന്ദിയും പറഞ്ഞു. ...
error: Content is protected !!