പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയിൽ വച്ച് റിപ്പബ്ലിക് ദിനാഘോഷവും ഗ്രൗണ്ടിൽ വരുന്ന പ്രഭാത സവാരിക്കാർക്ക് പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. ട്രോമാകെയർ വളണ്ടിയർ ഹാഷിം കെ.എം. എ ക്ലാസിന് നേതൃത്വം നൽകുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു.

ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുഞ്ഞിമരക്കാർ പി.വി രവീന്ദ്രൻ പി, ഉബൈദ് , യൂനസ് എന്നിവർ സംബന്ധിച്ചു.

error: Content is protected !!