Monday, April 13

Local news

തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ ഇനി കൃത്യമായി എത്തും ; പുതിയ ‘പോസ്റ്റ് മാന്‍’ എത്തി
Local news

തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ ഇനി കൃത്യമായി എത്തും ; പുതിയ ‘പോസ്റ്റ് മാന്‍’ എത്തി

തിരൂരങ്ങാടി : സ്ഥിരമായി പോസ്റ്റ് മാന്‍ ഇല്ലാത്തത് കാരണം തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ എത്താതെ പോകുന്നതിനാല്‍ ദുരിതത്തിലായ പന്താരങ്ങാടിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി പുതിയ 'പോസ്റ്റ് മാന്‍' എത്തി. സ്ഥിര നിയമനമില്ലാത്തതിനാല്‍ മാസങ്ങളായി പോസ്റ്റ്മാന്‍ ഇല്ലാതെ വിദ്യാഭ്യാസ - തൊഴില്‍ നിയമനങ്ങളും ആധാര്‍ തുടങ്ങിയ സുപ്രധാന രേഖകളും അടങ്ങുന്ന ഉരുപ്പടികള്‍ കൃത്യമായി വിലാസക്കാരില്‍ എത്താതെ മടങ്ങുന്നതും കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. പോസ്റ്റോഫീസ് പരിധിയിലെ അനേകം ആളുകളെ ഇത് ദുരിതത്തിലാഴ്ത്തിയിരുന്നു. പുതിയ പോസ്റ്റ് മാന്‍ എത്തിയതോടെ താല്‍ക്കാലിക പരിഹാരമാവുമെങ്കിലും പുതിയ താമസക്കാര്‍ അടങ്ങുന്ന പല വിലാസക്കാരുടെയും കോണ്ടാക്റ്റ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പലതും ഓഫീസില്‍ കെട്ടിക്കിടക്കുകയോ മടങ്ങുകയോ ചെയ്യുന്നതിനാല്‍ പുതിയ താമസക്കാര്‍ പൂര്‍ണ്ണ വിവരങ്ങള്‍ പോസ്റ്റ് ഓഫീസില്‍ ന...
Local news

സ്‌കൂളിന്റെ 50-ാം വാര്‍ഷികത്തില്‍ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു

പെരുമണ്ണ : ജി.വി.എച്ച്. എസ്. എസ് ചെട്ടിയാന്‍കിണര്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി 1998 എസ്എസ്എല്‍സി ബാച്ച് അവരുടെ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു. ഇഖ്ബാല്‍ ചെമ്മിളിയുടെ നേതൃത്വത്തില്‍ അബ്ദുസലാം, ഷാഫി, അജയകുമാര്‍, സുരേഷ്, കാഞ്ചന, ശാമള ദേവി എന്നി പൂര്‍വ്വ അദ്ധ്യാപകരെയാണ് മൊമെന്റോ നല്‍കി ആദരിച്ചത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു സുലൈമാന്‍ ഇ, അനസ് തെന്നല, ഫൈസല്‍ വി, സമദ് കെ ടി, നൗഫല്‍ ടികെ, അമാനി കെ ടി, സുബീന ഇ, സൈഫുന്നിസ കെ, സാബിറ പി കെ, ഷാഹിദ കെ, സമീറ സി കെ, റജുലത് എം കെ, ആബിദ പി, ആബിദ ടി, നസീമ എന്‍, സജ്‌ന പി കെ, എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ജാബിര്‍ എന്‍ സ്വാഗതവും യഹ്‌യ പി നന്ദിയും അറിയിച്ചു...
Local news

മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ സി സോൺ കലാ മാമാങ്കത്തിന് അതിഥികളായി പഞ്ചാബ് പ്രതിനിധികൾ

കൊണ്ടോട്ടി :കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സി സോൺ കലോത്സവം കലാ'മ നേരിൽ കാണാനും മാപ്പിള കലകളെ കുറിച്ചു പഠിക്കാനും വേണ്ടി പഞ്ചാബ് പ്രതിനിധികൾ എത്തി. അന്താരാഷ്ട്ര സൈക്ലിസ്റ്റും പഞ്ചാബ് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനും,എഴുത്തുകാരനും ,സിനിമാ തിരക്കഥാകൃത്തും, കവിയുമായ സമൻ ദീപ് മൈക്കിളും , പഞ്ചാബിലെ സാമൂഹിക പ്രവർത്തകനും ഫോക്ക് ഡാൻസറുമായ രൺജോദ് സിംഗ് എന്നിവരാണ് എത്തിയത്. മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ വേണ്ടിയാണ് ഇവർ ദൂരം താണ്ടി കേരളത്തിലേക്ക് എത്തിയത്. കേരള കലാരൂപങ്ങളും, മനുഷ്യ സ്നേഹവും ലോകത്തിനു മാതൃകയാ ണെന്നും ,അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹമെന്നും വേദിയിൽ സംസാരത്തിനിടയിൽ സമൻ ദീപ് മൈക്കിൾ പറഞ്ഞു. നേരത്തെ ആനക്കയത്ത് സുഹൃത്ത് അസൈന്റെ കല്യാണത്തിന് എത്തിയപ്പോൾ വേദിയിൽ വെച്ച് ഒപ്പന കാണുകയും , അതിൽ ആകൃഷ്ടരായുമാണ് അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച...
Local news

സി സോൺ കലോത്സവം ; ലിയാനാ മെഹ്റിൻ ചിത്രപ്രതിഭ

കൊണ്ടോട്ടി : ഇ എം ഇ എ കോളേജിൽ അരങ്ങേറുന്ന സി സോൺ കലോത്സവത്തിൽലിയാനാ മെഹ്‌റിൻ പി.കെ ചിത്ര പ്രതിഭ പുരസ്‌കാരത്തിന് അർഹയായി. കാർട്ടൂൺ ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, പെയ്ന്റിങ് വാട്ടർ കളർ മൂന്നാം സ്ഥാനം, ഓയിൽ പെയ്ന്റിങ് രണ്ടാം സ്ഥാനം തുടങ്ങിയ വിഭാഗങ്ങളിലെ വിജയമാണ് ലിയാനയെ ചിത്രപ്രതിഭയിലേക്ക് നയിച്ചത്. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ ബിരുദത്തിന് പഠിക്കുന്നു. പാലച്ചിറമാട് മുഹമ്മദ് ഷാഫി പി കെ - ഫാരിഷ പി. കെ ദമ്പതിമാരുടെ മകളാണ്. എമിൻഷാ, ളാഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്....
Local news

എന്‍ എഫ് പി ആര്‍ ഇടപെട്ടു : ഷംലിക്കിന്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിന്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സ്ഥലത്ത് തെരുവ് വിളക്ക് സ്ഥാപിച്ചത്. എന്‍എഫ്പിആര്‍ ഭാരവാഹികള്‍ ഷംലിക്കിന്റെ വീട്ടിലേക്കുള്ള വഴി സന്ദര്‍ശിച്ചപ്പോഴാണ് രാത്രികാലങ്ങളില്‍ നടന്നുപോകുവാന്‍ ഒന്നര അടി വീതിയുള്ള തോടിന്റെ വശത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും തെരുവ് വിളക്കുകള്‍ ഇല്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെതിരെ അടിയന്തരമായി ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്തിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വേലായുധന്‍ ഓ പി യെ സ്ഥലം സന്ദര്‍ശിക്കാന്‍ കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ച...
Local news

വള്ളിക്കുന്നിൽ വീടിനുള്ളിൽ മദ്ധ്യവയസ്കൻ മരിച്ച നിലയിൽ ; മൃതദേഹത്തിന് 5 ദിവസത്തോളം പഴക്കം

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റി പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹത്തിന് ഏകദേശം 5 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. അത്താണിക്കൽ കോടക്കടവ് അമ്പലത്തിന് സമീപം പൊറാഞ്ചേരി പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പരപ്പനങ്ങാടി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ വർഷങ്ങളായി ഭാര്യയും കുട്ടിയുമായി പിണങ്ങി കഴിയുകയാണ്. ഒറ്റക്കാണ് വീട്ടിൽ താമസം. ദുർഘന്ധം വന്നപ്പോൾ പ്രദേശവാസികൾ വീട്ടിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: സാജിദ , മകൻ : മുഹമ്മദ് സിനാൻ...
Local news

വള്ളിക്കുന്നില്‍ വീടിനുള്ളില്‍ ഒരാള്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. അത്താണിക്കല്‍ കോടക്കടവ് അമ്പലത്തിന് സമീപം പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേ ഒള്ളു....
Local news

താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

താനൂര്‍ : താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ ഷാദുല്‍ ആണ് മരിച്ചത്. മാതാവ് കുട്ടിയെ തൊട്ടിലില്‍ കിടത്തിയുറക്കിയ ശേഷം കുളിക്കാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപോഴാണ് തൊട്ടിലില്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. താനൂരിലെ സമീപ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
Local news

വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു

മലപ്പുറം: വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു. ചട്ടിപ്പറമ്പ് മേലേപറമ്പില്‍ ചാഞ്ഞാല്‍ മഹല്ല് വൈസ്പ്രസിഡന്റ് മുല്ലപ്പള്ളി അബ്ദുല്‍ ലത്തീഫ് ഫൈസിയുടെ മകന്‍ അബ്ദുല്‍ റഹീം യമാനി ( 24) ആണ് മരിച്ചത്. തിരൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു റഹീം....
Local news

പി എസ് എം ഒ കോളജിൽ സൗജന്യ വിവാഹപൂർവ കൗൺസലിംഗ് ആരംഭിച്ചു

തിരൂരങ്ങാടി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവ ർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൻറെയും തിരൂരങ്ങാ ടി പി എസ് എം ഒ കോളജ് കൗൺസലിംഗ് സെല്ലിന്റെയും ജീവനി മെൻ്റൽ വെൽബീംഗ് പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസലിംഗ് പരിശീലന പരിപാടി ആരംഭിച്ചു. കോളജ് മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്‌തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി ആറ് സെഷനുകളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമു ഖേന അവബോധം സൃഷ്ടിക്കു കയുമാണ് ലക്ഷ്യം. സി സി എം വൈ വേങ്ങര കോ-ഓർഡിനേറ്റർ ഖമറുദ്ദീൻ പിലാത്തോട്ടത്തിൽ സംസാ രിച്ചു. കോളജ് ജീവനി മെൻൽ വെൽബീംഗ് സെൽ കോ -ഓർഡിനേറ്റർ ഡോ. കെ റംല സ്വാഗതവും ജീവനി കൗൺസിലർ സുഹാന സഫ നന്ദിയും പറഞ്ഞു....
Local news

വയോജനങ്ങള്‍ക്ക് പെന്‍ഷനുകള്‍, മരുന്നുകള്‍ എന്നിവ കൃത്യമായി നല്‍കണം ; വേങ്ങര വയോജന ഗ്രാമസഭ

വേങ്ങര : 60 വയസ്സ് കഴിഞ്ഞ എല്ലാ വയോജനങ്ങള്‍ക്കും എ പി എല്‍, ബി പി എല്‍, വ്യത്യാസമില്ലാതെ ക്ഷേമ പെന്‍ഷനുകളും മരുന്നുകളും കൃത്യമായി നല്‍കണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കാഴ്ച പരിമിതിയുള്ള എല്ലാവര്‍ക്കും കണ്ണടകള്‍ നല്‍കണമെന്നും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. വയോജനങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വയോജന ഗ്രാമസഭയില്‍ ഉന്നയിക്കപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി പരിഹരിക്കുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസല്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന വയോജനഗ്രാമ സഭയില്‍ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി...
Local news

കൊടിഞ്ഞിയിൽ വയൽ നികത്തുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരെ അക്രമിച്ചതായി പരാതി

നന്നമ്പ്ര : അനധികൃതമായി വയൽ നികത്താൻ ശ്രമം തടഞ്ഞ സിപിഐ എം പ്രവർത്തകരെ മർദിച്ചു. സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പാട്ടേരി കുന്നത്ത് സുബെർ (39) പള്ളിയാളി സൽമാൻ (39) എന്നിവരെയാണ് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലുളള ഭൂമാഫിയ സംഘം ആക്രമിച്ചത്.ബുധനാഴ്ച രാവിലെ കൊടിഞ്ഞി ചെറുപാറയിലാണ് സംഭവം റിയാസ് പൂവാട്ടിൽ ഉടമസ്ഥതയിലുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമം തടഞ്ഞതാണ് ആക്രമണത്തിന് പിന്നിൽ. അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ കൃഷി ഓഫീസർ, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ കഴിഞ്ഞാൽ മാത്രമേ നികത്തുന്നതടക്കമുള്ള പ്രവൃത്തി നടത്താൻ പാടൊള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പോയതിനെ തുടർന്ന് കല്ലും മണ്ണും ഇറക്കാനുള്ള ശ്രമം നടന്നു. ഇത...
Local news

തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവിന് കൈത്താങ്ങായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍

തെന്നല : പാലിയേറ്റീവ് ദിനത്തില്‍ തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവിന് കൈത്താങ്ങായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍. തെന്നല ബ്ലൂസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് സെന്റര്‍ പ്രസിഡന്റ് കെ വി മജിദ് കോറാണത്ത് ഏറ്റ് വാങ്ങി. ചടങ്ങില്‍ അധ്യാപകരായ ജയേഷ് കുമാര്‍, സീനത്ത്, സഫിയ, സി എച്ച് സെന്റര്‍ വളയണ്ടിയര്‍മാരായ മുഹമ്മദ് റഫിഖ്, വീരാശ്ശേരി ബാപ്പുട്ടി, ടി കെ സൈതലവി, ബാവ ബി കെ, മുക്താര്‍ അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു...
Local news

മലപ്പുറത്ത് നിന്ന് ചെമ്മാട്ടേക്ക് ബസ് കയറി, ടിക്കറ്റ് ചോദിച്ചു വാങ്ങി : പിന്നാലെ ബസിന് പിഴയും, കര്‍ശന നിര്‍ദ്ദേശവും നല്‍കി ആര്‍ടിഒ

തിരൂരങ്ങാടി : പരപ്പനങ്ങാടി - മഞ്ചേരി റൂട്ടില്‍ ഓടുന്ന ബസ്സിന് പിഴയും, കര്‍ശന നിര്‍ദ്ദേശവും നല്‍കി മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ചെമ്മാട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ടിക്കറ്റില്‍ ബസ് ചാര്‍ജ്ജ് മാത്രം രേഖപ്പെടുത്തുകയും ബസ്സിന്റെ പേരോ, നമ്പറോ,യാത്ര ചെയ്ത തീയതിയും രേഖപ്പെടുത്താതിരിക്കുകയും ചെയ്തതിനാണ് മലപ്പുറം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷ്ന്‍ കമ്മിറ്റി അംഗം ചെമ്മാട് മലയില്‍ മുഹമ്മദ് ഹസ്സന്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് മലപ്പുറം ആര്‍ടിഒ നടപടിയെടുത്തത്. മലപ്പുറത്ത് നിന്ന് ചെമ്മാട്ടേക്ക് കെഎല്‍ 10 എപി 4811 പരപ്പനങ്ങാടി - മഞ്ചേരി റൂട്ടില്‍ ഓടുന്ന ബസില്‍ കയറിയപ്പോള്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ യാത്രക്കാരന്‍ കണ്ടക്ടറോട് ടിക്കറ്റ് ചോദിച്ചു വാങ്ങി. അതു പ്രകാരം കണ്ടക്ടര്‍ കുറിച്ചു തന്ന ടിക്കറ്റില്‍ ചാര്‍ജ്ജ് 33 രൂപമാത്രമാണ് ശരിയായിട്ടുണ്ടായിരുന്നത്. ബസ്സിന്റെ പേരോ, നമ്പറ...
Local news

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു....
Local news

ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെ പടി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

തിരൂരങ്ങാടി : ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെപടി ജുമാ മസ്ജിദിന് മുന്‍വശം ജമലുല്ലൈലി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ മുത്തുകോയ തങ്ങളുടെയും ഭാര്യ സന്താനങ്ങളുടെയും 63-ാമത് ആണ്ട് നേര്‍ച്ചക്ക് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. ചടങ്ങില്‍ കെ.കെ ആറ്റക്കോയ തങ്ങള്‍, കെ.കെ എസ് കുഞ്ഞിമോന്‍ തങ്ങള്‍, കെ.കെ.എം അഷ്‌റഫ് തങ്ങള്‍, കാരാട്ട് കെ.പി പൂക്കുഞ്ഞി കോയ തങ്ങള്‍, പി.പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.കെ മൂസ മുസ്‌ലിയാര്‍, എം.കെ മൂസ, സൈത് മുഹമ്മദ്, പൂങ്ങാടന്‍ ഇസ്മായില്‍, ഒ.സി ഹനീഫ, പി.പി ബഷീര്‍, എം മൊയ്തീന്‍ കുട്ടി മറ്റു നാട്ടുകാര്‍, ഉസ്താദുമാര്‍ പങ്കെടുത്തു. നേര്‍ച്ച 20 ന് സമാപിക്കും....
Local news

വലിച്ചെറിയൽ വിരുദ്ധദിനം ; പെൻ ഡ്രൈവ് പ്രോഗ്രാമുമായി വിദ്യാർത്ഥികൾ

വാളക്കുളം : വലിച്ചെറിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെൻ ഡ്രൈവ് പ്രോഗ്രാമുമായി വിദ്യാർത്ഥികൾ. വാളക്കുളം കെ എച്ച് എം ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഉപയോഗശൂന്യമായ ഓരോ സെറ്റ് 20 പേനകൾക്കും പുതിയ പേന സമ്മാനമായി നൽകുന്ന പദ്ധതിയാണിത്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് പേനകൾ സൃഷ്ടിക്കുന്ന മലിനീകരണത്തിൽ നിന്ന് പരിസ്ഥിതിയെ പരിരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരൊറ്റ ദിനം കൊണ്ട് 14000 ലധികം പേനകളാണ് കുട്ടികൾ സ്വരൂപിച്ചത്. പ്രഥമാധ്യാപകൻ കെ ടി അബ്ദുല്ലത്തീഫ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജിത്ത് കെ മേനോൻ, പി മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, എം പി റജില എന്നിവർ നേതൃത്വം നൽകി....
Local news

എആര്‍ നഗര്‍ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൂട്ടായ പരിശ്രമത്തിനൊടുവില്‍ യാഥാര്‍ത്ഥ്യമായ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

എ.ആര്‍ നഗര്‍ : പാലമഠത്തില്‍ ചിനയില്‍ ആരംഭിച്ച ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, സ്ഥിരം ക്ഷേമ കാര്യ സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി, എ. ആര്‍ നഗര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍.ബി തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗായകന്‍ അഫ്‌സല്‍ അക്കുവിന്റെ സംഗീതവിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു. കുടുംബശ്രീയുടെയും എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെയും കൂട്ടായ പരിശ്രമത്തിലാണ് ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ഥ്യമായത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ...
Local news

കരുതലും കൈത്താങ്ങും ; തിരൂരങ്ങാടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് നാളെ ; ഇതുവരെ ലഭിച്ചത് 368 പരാതികള്‍

തിരൂരങ്ങാടി: എംടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച തിരൂരങ്ങാടി താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്‌കൂളില്‍ വെച്ചാണ് അദാലത്ത് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കായിക, ഹജ്ജ്, വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. എം.എല്‍.എമാരും തദ്ദേശ സ്വയംഭരണ മേധാവികളും പങ്കെടുക്കുന്നതാണ്. ഇത് വരെ 368 പരാതികളാണ് ഓണ്‍ലൈന്‍ മുഖേന ലഭിച്ചിട്ടുള്ളത്. പരാതിക്കാര്‍ക്ക് മന്ത്രിമാരെ നേരില്‍ കാണുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം പുതിയ പരാതികളും സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങള്‍ക്ക് പുറമെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി 20 ഓളം കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം സൗകര...
Local news

ചേളാരി കോലാര്‍ക്കുന്ന് മലങ്കാളി ക്ഷേത്രോത്സവത്തിന് കൊടിയേറി ; താലപ്പൊലി മഹോത്സവം 17ന്

തിരൂരങ്ങാടി : ചേളാരി കോലാര്‍ക്കുന്ന് മലങ്കാളി ക്ഷേത്രോത്സവത്തിന് കൊടിയേറി. പൂജാരി അപ്പുട്ടി കോമരം കൊടിയേറ്റം നടത്തി. താലപ്പൊലി മഹോത്സവം വെളളിയാഴ്ച നടക്കും .പുലര്‍ച്ചെ നാലിന് ഗണപതി ഹോമം, വൈകീട്ട് നാലിന് കലശത്തിന് പോകല്‍, ആറിന് മഞ്ഞത്താലപ്പൊലി, രാത്രി ഒമ്പതിന് കുട്ടികളുടെ കലാപരിപാടികള്‍, 1030 ന് തായമ്പക, പുലര്‍ച്ചെ മൂന്നിന് അരി ത്താലപ്പൊലി, പുലര്‍ച്ചെ ആറിന് ഗുരുതി തര്‍പ്പണം, അന്നദാനം എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു....
Gulf, Local news

അവധി കഴിഞ്ഞ് പോയിട്ട് ഒരാഴ്ച ; മൂന്നിയൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നിയൂര്‍ സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മൂന്നിയൂര്‍ മുട്ടിച്ചിറ സ്വദശി കാളങ്ങാടന്‍ മമ്മാലിയുടെ മകന്‍ കാളങ്ങാടന്‍ ഹനീഫ ( 58 ) ആണ് മരിച്ചത്. സൗദിയിലെ അഫല്‍ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്. ഭാര്യ മറിയം. മക്കള്‍: മുഹമ്മദ് റഹീസ്, സ്ഹ്‌റ, സഹല, അസ്‌നത്ത്. മരുമക്കള്‍: മുഹമ്മദ് കോയ, അജ്മല്‍ , തന്‍സീഹ. നടപടി ക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ തന്നെ മറവ് ചെയ്യും....
Local news

ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ നടപടി ; ബസ് ഉടമകളെ വിളിച്ചുവരുത്തി ജോയ്ന്റ് ആര്‍ ടി ഒ

തിരൂരങ്ങാടി : ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ബസ് ഉടമകളെയും പരാതിക്കാരനെയും തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഒ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി. ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് കാരണം വിദ്യാര്‍ഥികള്‍ വലയുന്നതായി മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി ( മാപ്‌സ്) ആണ് പരാതി നല്‍കിയത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള ലംഘനമാണെന്നും ബസ്സുകള്‍ നിര്‍ബന്ധമായും സ്റ്റോപ്പുകളില്‍ നിര്‍ത്തണമെന്നും അല്ലാത്തപക്ഷം നടപടിയെടുമെന്നും പറഞ്ഞു. പരപ്പനങ്ങാടിയില്‍ നിന്നും ബസ് എടുത്താല്‍ മൂന്ന് സ്റ്റോപ്പ് കഴിയുമ്പോഴേക്കും ബസ്സുകള്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് നിറയുകയാണെന്നും കുട്ടികള്‍ വീണ്ടും തള്ളിക്കയറിയാല്‍ ബസ്സില്‍ നിന്നും വീഴാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ത്താത്തതെന്നും ബസ് മാനേജര്‍മാര്‍ പറഞ്ഞു. ജോ. ആര്‍ ടി ഒ ശ്രീ വിനു കുമാര്‍, മാപ്‌സ് ജില്ലാ...
Local news

മാലിന്യമുക്തം നവകേരളം : തിരൂരങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരേയും വാര്‍ഡ് കൗണ്‍സിലര്‍മാരേയും ആദരിച്ചു

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരേയും വാര്‍ഡ് കൗണ്‍സിലര്‍മാരേയും ആദരിച്ചു. അനുമോദന പരിപാടി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കലൊടി ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ്മസേന വെളിച്ചം സംരഭക ഗ്രൂപ്പിലെ എട്ട് പേരേയും, തണല്‍ സംരഭക ഗ്രൂപ്പിലെ ഒമ്പത് പേരെയും വാര്‍ഡ് കൗണ്‍സിലര്‍മാരായ അജാസ് ചാലിലകത്ത്, സാജിത അത്തക്കകത്ത്, ആബിദ റബിയത്ത് എന്നിവരെയുമാണ് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദരിച്ചത്. 2024 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഹരിതകര്‍മ്മസേനയുടെ അജൈവ മാലിന്യ ശേഖരണം നൂറുശതമാനം പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ കൂടെ ഏറ്റവും കൂടുതല്‍ യൂസര്‍ ഫീ കളക്ഷന്‍ കൈവരിച്ചതും പരിഗണിച്ച് വാര്‍ഡ് 28, 36, 27 യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഈ വാര്‍ഡുകളില്‍ നിന്നും മുഴുവന്‍ വീടുകളില്‍ നിന്നും നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അജ...
Local news

തിരൂരങ്ങാടി നഗരസഭയില്‍ എഡ്യൂഫെസ്റ്റ് ഒരുക്കും

തിരൂരങ്ങാടി : നഗരസഭ പദ്ധതിയില്‍ മെയ് ആദ്യ വാരത്തില്‍ എഡ്യൂഫെസ്റ്റ് നടത്താന്‍ മുനിസിപ്പല്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ പദ്ധതികള്‍ അവലോകനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിവിധ ക്ലാസ് മുറികള്‍ അടുത്ത മാസം സ്മാര്‍ട്ട് ആക്കും. എല്ലാ സ്‌കൂളുകള്‍ക്കും ഭക്ഷണ വിതരണത്തിനു ആവശ്യമായ പാത്രങ്ങളും മറ്റും ഈ മാസം നല്‍കും. വിദ്യാര്‍ത്ഥികളില്‍ വായന ശീലം വളര്‍ത്തുന്നതിനു എല്ലാ വിദ്യാലയങ്ങളിലും പത്രങ്ങള്‍ നല്‍കും. സ്‌കൂളുകളില്‍ ലൈബ്രറികള്‍ക്ക് 2 ലക്ഷം രൂപ ചെലവില്‍ പുസ്തകങ്ങള്‍ നല്‍കും. വിവിധ സ്‌കൂളുകളില്‍ 5 ലക്ഷം രൂപ ചെലവില്‍ സയന്‍സ് ലാബുകള്‍ ഒരുക്കും. കുട്ടികളില്‍ പഠന മുന്നോക്കം സൃഷ്ടിക്കുന്നതിനു പദ്ധതിയില്‍ വകയിരുത്തിയ 7 ലക്ഷം രൂപ ചെലവ...
Local news

നവീകരിച്ച കരിപ്പറമ്പ് അരീപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച കരിപറമ്പ് അരീ പാറ റോഡ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തിരുരങ്ങാടി നഗരസഭാ ചെയര്‍മാന്‍കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. വാദ്യമേളങ്ങളോടെയായിരുന്നു സമര്‍പ്പണം. ഡിവിഷന്‍ കൗണ്‍സിലര്‍ സിഎം അലി അധ്യക്ഷത വഹിച്ചു, പ്രൗഡ ഗംഭീരമായ സദസ്സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍ , സോന രതീഷ്, സി,പി സുഹ്‌റാബി, ഇസ്മായില്‍ എംപി, സി, പി,സുധാകരന്‍, വി വി സുലൈമാന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒന്നേകാല്‍ കിലോമീറ്ററില്‍ വിശാലമായാണ് റോഡ് നവീകരിച്ചത്....
Local news

കൊടക്കല്ല് കുടുംബാരോഗ്യ ഉപകേന്ദ്രവും ഹെല്‍ത്ത് ക്ലബും നാടിന് സമര്‍പ്പിച്ചു

വെന്നിയൂര്‍ : കൊടക്കല്ല് മലപ്പുറം ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടക്കല്ലില്‍ നിര്‍മിച്ച കുടുംബാരോഗ്യ ഉപകേന്ദ്രവും ഹെല്‍ത്ത് ക്ലബും നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍ ഉപഹാര സമര്‍പ്പണം നടത്തി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഖ പെരിങ്ങോടന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നസീമ സി വി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെഴര്‍മാന്‍ ബാബു എന്‍ കെ, ബ്ലോക്ക് മെമ്പര്‍ മണി കാട്ടകത്ത് മെമ്പര്‍മാരായ മറിയാമു ടി, മറിയാമു എം പി, സാജിദ എം.കെ, ബഷിര്‍ രണ്ടത്താണി, അഫ്‌സല്‍ പി പി, റഹിയാനത്ത് പി ടി, സലീം മച്ചിങ്ങല്‍, മുഹമ്മദ് പച്ചായി, ബുഷറ പൂണ്ടോളി, ബി കെ സിദ്ധീഖ്, എം പി...
Local news

വെന്നിയൂരില്‍ മദ്രസയിലേക്ക് പോയ 14 കാരിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : വെന്നിയൂരില്‍ മദ്രസയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ 14 കാരിയെ കാണാനില്ലെന്ന് പരാതി. വെന്നിയൂര്‍ കൊടിമരം സ്വദേശിയെയാണ് കാണാനില്ലാത്തത്. ബുധനാഴ്ച രാവിലെ 6.30 ന് കൊടിമരത്തെ വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞ് പോയ 14 കാരിയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി....
Local news

മുഴുവൻ വിദ്യാലയങ്ങളെയും പുകയില വിമുക്തമാക്കാൻ മൂന്നിയൂർ പഞ്ചായത്ത്

മൂന്നിയൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനത്തിന് തുടക്കമായി. റ്റുബാക്കോ ഫ്രീ യൂത്ത് ക്യാംപയിൻ എന്ന പേരിലാണ് പരിപാടി നടത്തുന്നത്. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുനീർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല പരിശീലനം എച്ച്.ഐ രാജേഷ്.കെ നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് വി. നന്ദി പറഞ്ഞു . വാർഡ് മെമ്പർമാർ, പ്രധാന അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ , വ്യാപാരി വ്യവസായി പ്രതിനിധികൾ, ജെ.എച്ച്.ഐ, ജെ. പി . എച്ച്.എൻ, എം.എൽ.എച്ച്.പിമാർ മുതലായവർ പങ്കെടുത്തു. ജനുവരി മാസത്തി നുള്ളിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ ത...
Local news

തിരൂര്‍ പ്രകാശ് ഏജന്‍സിയിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം ; എകെജിഎടിയു (സിഐടിയു)

തിരൂരങ്ങാടി : തിരൂര്‍ പ്രകാശ് ഏജന്‍സിയിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആള്‍ കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സിഐടിയു) തിരൂരങ്ങാടി ഷഫാഫ് ഗ്യാസ് ഏജന്‍സി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു തിരുരങ്ങാടി ഏരിയാ പ്രസിഡന്റ് അഡ്വ. സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ അബ്ദുള്‍ മജിദ് അധ്യക്ഷത വഹിച്ചു. ആദ്യകാല ഗ്യാസ് വിതരണ തൊഴിലാളികളെ ആദരിച്ചു. തിരൂര്‍ പ്രകാശ് ഗ്യാസ് ഏജന്‍സിയില്‍ നിന്ന് പിരിച്ചു വിട്ട തൊഴിലാളികള്‍ക്കായി ഷില്‍മ ഗ്യാസിലെ തൊഴിലാളികള്‍ സ്വരുപിച്ച തുക കൈമാറി. യൂണിറ്റ് സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുണിയന്‍ ജില്ലാ സെക്രട്ടറി കെ ഗോവിന്ദന്‍കുട്ടി, ജില്ലാ ജോ. സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍, കെ രാമദാസ്, ഇ പ്രകാശന്‍, പി ബാബുരാജ്, കെ മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു. റിയാസ് കൊടശ്ശേരി നന്ദി പറഞ്ഞു ഭാരവാഹികള്‍ : ഉണ്ണികൃഷ്ണന്...
Local news

നഗരസഭയുടെ അവഗണനയില്‍ പ്രതിഷേധിച്ച് പുരപ്പുഴയില്‍ ജനകീയ ബസ് സ്റ്റോപ്പ്

തിരൂരങ്ങാടി : നഗരസഭയുടെ അവഗണനക്കെതിരെ പൂരപ്പുഴയിലെ നാട്ടുകാരും യങ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് ബസ് സ്റ്റോപ്പ് നിര്‍മിച്ച് മാതൃകയായി. നാട്ടിലെ പഴയ കാല കച്ചവടക്കാരനായ പള്ളിപുറത്ത് കുഞ്ഞീന്‍ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷീണിക്കുന്നവര്‍ക്കായി ദാഹമകറ്റാന്‍ കുടിവെള്ള സൗകര്യവും ഇരിപ്പിടവുമടക്കമുള്ള ഷീറ്റിട്ട ബസ് സ്റ്റോപ്പാണ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ പ്രദേശത്ത് ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇനി വെയിലും മഴയും കൊള്ളാതെ ഇരിക്കാനുള്ള സൗകര്യവും ജനകീയ ബസ് സ്റ്റോപ്പിലൂടെ നാട്ടുകാര്‍ സമ്മാനിച്ചു. ടി.പി.എന്‍. ഹംസ, എം. ശങ്കരന്‍ ,ടി.പി.എം. താജുദ്ദീന്‍, എസ്.കെ ഹംസ തുടങ്ങിയ നാട്ടിലെ കാരണവന്‍മാരുടെ സാന്നിധ്യം ഉദ്ഘാടനത്തിന് കൂടുതല്‍ മാറ്റ് കൂട്ടി. നിയാസ് ടി.പി.എന്‍, സാദിക്. കെ, അനീഷ് മണ്ണുംപുറം എന്നിവര്‍ ഈ മികച്ച പദ്ധതിക്ക് നേതൃത്വം നല്‍കി. സക്കീര്‍ ബാബു ,മുനീര്‍ എ...
error: Content is protected !!