Friday, July 18

ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ നടപടി ; ബസ് ഉടമകളെ വിളിച്ചുവരുത്തി ജോയ്ന്റ് ആര്‍ ടി ഒ

തിരൂരങ്ങാടി : ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ബസ് ഉടമകളെയും പരാതിക്കാരനെയും തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഒ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി. ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് കാരണം വിദ്യാര്‍ഥികള്‍ വലയുന്നതായി മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി ( മാപ്‌സ്) ആണ് പരാതി നല്‍കിയത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള ലംഘനമാണെന്നും ബസ്സുകള്‍ നിര്‍ബന്ധമായും സ്റ്റോപ്പുകളില്‍ നിര്‍ത്തണമെന്നും അല്ലാത്തപക്ഷം നടപടിയെടുമെന്നും പറഞ്ഞു.

പരപ്പനങ്ങാടിയില്‍ നിന്നും ബസ് എടുത്താല്‍ മൂന്ന് സ്റ്റോപ്പ് കഴിയുമ്പോഴേക്കും ബസ്സുകള്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് നിറയുകയാണെന്നും കുട്ടികള്‍ വീണ്ടും തള്ളിക്കയറിയാല്‍ ബസ്സില്‍ നിന്നും വീഴാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ത്താത്തതെന്നും ബസ് മാനേജര്‍മാര്‍ പറഞ്ഞു. ജോ. ആര്‍ ടി ഒ ശ്രീ വിനു കുമാര്‍, മാപ്‌സ് ജില്ലാ സെക്രടറി അബ്ദുറഹീം പൂക്കത്ത്, പരാതിക്കാസ്പദമായ ബസ് ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലറുടെ പരാതിയില്‍ രാവിലെ പോലീസും സ്ഥലത്തെത്തിയിരുന്നു

error: Content is protected !!