ഭിന്നശേഷി ക്ഷേമ പെൻഷനുകൾ 2000 രൂപയാക്കുന്നത് സർക്കാർ പരിഗണനയിൽ ; മന്ത്രി അബ്ദുറഹ്മാൻ
തിരൂരങ്ങാടി : ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ സർക്കാർ നൽകുന്ന ക്ഷേമ പെൻഷനുകൾ രണ്ടായിരം രൂപയാക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ പരിഗണനയിലാണെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക - ഹജ്ജ് വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി പി.എസ്.എം.ഒ. കോളേജിൽ സംഘടിപ്പിച്ച ഭിന്നശേഷി സ്നേഹ സൗഹൃദ സംഗമവും സിഗ്നേച്ചർ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ കുടുംബശ്രീ മുഖേന തൊഴിൽ പരിശീലനമടക്കമുള്ള കാര്യങ്ങൾ ചെയ്യാനുള്ള നടപടിക ൾ ആയി വരുന്നു. അവരുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനം, വിദ്യാഭ്യാസ പരിശീലനം, തെറാപ്പികൾ തുടങ്ങി നൈപുണ്യ പരിശീലനങ്ങൾ അവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക്...