ലയണ്‍സ് ക്ലബ് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെക്ക് സ്മാര്‍ട്ട് ടെലിവിഷന്‍ നല്‍കി

തിരൂരങ്ങാടി : ലയണ്‍സ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെക്ക് സ്മാര്‍ട്ട് ടെലിവിഷന്‍ നല്‍കി. കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന നൂറ് കണക്കിന് രോഗികളുടെയും സഹായികളുടെ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് സമയത്തേ മുഷിപ്പ് മാറാന്‍ ടിവി വളരേയധികം ആശ്വാസമായി. ലയണ്‍സ് ക്ലബ് തിരുരങ്ങാടി പ്രസിഡന്റ് സിദ്ധീഖ് എംപി, സെക്രട്ടറി ഷാജു കെടി, ട്രഷറര്‍ അബ്ദുല്‍ അമര്‍, മുന്‍ പ്രസിഡന്റുമാരായ സിദ്ധീഖ് പനക്കല്‍, ഡോ. സ്മിതാ അനി എന്നിവര്‍ ചേര്‍ന്ന് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തസ്ലീനാ ഷാജി പാലക്കാട്ടിന് ടിവി കൈമാറി.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തസലീനാ ഷാജി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വികെ ഷമീന, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീമനിത, ജനപ്രതിനിധികളായ മുസ്തഫ നടുത്തൊടി, മുഹമ്മദ് കുട്ടി നടുത്തൊടി, ഊര്‍പ്പായി സൈതലവി, ഷരീഫ എംപി, ഡോക്ടര്‍ ഈസ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമേഷ് ലാല്‍, എല്‍എച്ച്‌ഐ ലത, ഐഎച്ച്‌ഐ അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു

error: Content is protected !!